National

പെട്രോളിനും ഡീസലിനും നികുതി കുറച്ച് മഹാരാഷ്ട്ര

പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് നികുതി കുറച്ച് മഹാരാഷ്ട്ര. മൂല്യവർധിത നികുതി പെട്രോൾ ലിറ്ററിന് 2.08 രൂപയും ഡീസലിന് 1.44 രൂപയുമാണ് കുറഞ്ഞത്. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിനു പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാറിന്‍റെ നടപടി. വാറ്റ് നികുതി കുറക്കുന്നതിലൂടെ സർക്കാറിന് മാസം പെട്രോൾ നികുതിയിൽ 80 കോടി രൂപയുടെയും ഡീസൽ നികുതിയിൽ 125 കോടിയുടെയും കുറവുണ്ടാകും. കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ നികുതി കുറച്ചത്. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയും […]

National

12 ദിവസത്തിനുള്ളില്‍ 10 രൂപയുടെ വര്‍ധന; ഇന്ധനവില ഇന്നും കൂട്ടി

രാജ്യത്ത് തുടര്‍ച്ചയായുള്ള ഇന്ധനവില വര്‍ധനവില്‍ ഇന്നും പൊതുജനത്തിന് ഇരുട്ടടി. ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ കൊച്ചിയില്‍ ഡീസലിന് 100 രൂപ 88 പൈസയും പെട്രോളിന് 114 രൂപ 33 പൈസയും നല്‍കേണ്ടി വരും. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് മാത്രം 10 രൂപ 3 പൈസയാണ് കൂട്ടിയത്. ഡീസലിന് 9 രൂപ 69 പൈസയും കൂടി. ഇന്നലെ പെട്രോളിന് 45 മും ഡിസലിന് […]

India

രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു

രാജ്യത്ത് വീണ്ടും ഇന്ധന വില വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയിൽ വർധനവുണ്ടാവുന്നത്. ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും വർധിപ്പിച്ചിരുന്നു. പുതുക്കിയ വില അനുസരിച്ച് കൊച്ചിയിലെ പെട്രോൾ വില 102.57 ആയി. ഡീസൽ ഒരു ലിറ്ററിന് 95.72 രൂപ നൽകണം. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 104.63 രൂപയും ഡീസലിന് 97.66 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ വില 102.82 രൂപയും […]

India National

അഞ്ച് മാസത്തിനിടെ ഇന്ധനവില വര്‍ധിപ്പിച്ചത് 43 തവണ

കഴിഞ്ഞ അഞ്ച് മാസത്തിനിടെ രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചത് 43 തവണ. ഈ വര്‍ഷം മാത്രം 10.78 രൂപയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 11.51 രൂപ കൂടി. വില വന്‍തോതില്‍ വര്‍ധിച്ചതോടെ 135 ജില്ലകളില്‍ ഇന്ധനവില 100 കടന്നു. രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ എല്ലാ നഗരത്തിലും പെട്രോള്‍വില 100 കടന്ന് കുതിക്കുകയാണ്. ജനുവരിയില്‍ 10 തവണയും ഫെബ്രുവരിയില്‍ 16 തവണയുമാണ് വില കൂട്ടിയത്. പെട്രോളിന് ജനുവരിയില്‍ 2.59 രൂപയും ഫെബ്രുവരിയില്‍ 4.87 രൂപയുമാണ് കൂടിയത്. ഡീസലിന് […]

India

ഇന്നും ഇന്ധനവില കൂട്ടി; ഈ മാസം വര്‍ധിപ്പിച്ചത് 14 തവണ

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. ഡീസലിന് 31 പൈസയും പെട്രോളിന് 24 പൈസയുമാണ് വർധിപ്പിച്ചത്. ഈ മാസത്തിനിടെ 14 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. ഇതോടെ കോഴിക്കോട് പെട്രോൾ ലിറ്ററിന് 94.17 രൂയും ഡീസല്‍ 89.39 രൂപയുമാണ് പുതിയ നിരക്ക്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപയായി. ഡീസലിന് 90.99 രൂപയാണ്. കൊച്ചിയില്‍ പെട്രോളിന് 93.90 രൂപയും ഡീസലിന് 89.28 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. […]

India National

ഇടവേളയ്ക്കുശേഷം പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 26ഉം ഡീസലിന് 35ഉം പൈസ കൂട്ടി. വെള്ളിയാഴ്ച വരെയുണ്ടായ തുടർച്ചയായ ഇന്ധനവില വർധനയ്ക്കു ശേഷം ഇന്നാണ് വീണ്ടും പെട്രോൾ, ഡീസൽ വില കൂട്ടിയിരിക്കുന്നത്. ഇതോടെ പെട്രോൾ വില 93ഉം ഡീസലിന് 86ഉം രൂപയിലെത്തി. തിരുവന്തപുരത്ത് പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ 91.73, 86.48, കോഴിക്കോട്ട് 92.29, 87.13, കണ്ണൂർ 91.99, 86.85, തൃശൂർ 91.66, 86.41 എന്നിങ്ങനെയാണ് […]

India

പെട്രോള്‍ വില 100ല്‍ എത്താന്‍ കാരണം മുന്‍ സര്‍ക്കാരുകള്‍: പ്രധാനമന്ത്രി

രാജ്യത്ത് പെട്രോള്‍ വില 100 കടന്നതിന്‍റെ ഉത്തരവാദിത്വം മുന്‍ സര്‍ക്കാരുകള്‍ക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധന ഇറക്കുമതി ആശ്രയത്വം കൂടിയതാണ് ഇന്നത്തെ ദുരിതത്തിന് കാരണം. അല്ലെങ്കില്‍ മധ്യവര്‍ഗം ഇത്തരത്തില്‍ കഷ്ടപ്പെടേണ്ടിവരില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു രാജ്യത്ത് ആകെ ആവശ്യമുള്ള പെട്രോളിന്‍റെ 85 ശതമാനവും ഗ്യാസിന്‍റെ 53 ശതമാനവുമാണ് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇറക്കുമതി ചെയ്തത്. ഇറക്കുമതി കുറയ്ക്കാന്‍ കഴിഞ്ഞ സര്‍ക്കാരുകള്‍ എന്താണ് ചെയ്തത്? ആ പ്രശ്‌നം പരിഹരിച്ചിരുന്നെങ്കില്‍ വില ഉയരാതെ പിടിച്ചുനിര്‍ത്താനാകുമായിരുന്നുവെന്നും മോദി പറഞ്ഞു എണ്ണ ഇറക്കുമതി കുറയ്ക്കുക […]

Kerala

ഇന്ധന വില തുടർച്ചയായ ഒന്‍പതാം ദിവസവും കൂട്ടി; രാജ്ഭവന് മുന്നിൽ മുല്ലപ്പള്ളിയുടെ സമരം

ഇന്ധനവില തുടർച്ചയായ ഒന്‍പതാം ദിവസവും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ ഡീസൽ വില 84 കടന്നു. പെട്രോൾ വിലയാകട്ടെ 89.56 രൂപയായി. തിരുവനന്തപുരത്ത് പെട്രോൾ വില 91 രൂപയിലെത്തി. 85.51 രൂപയാണ് ഡീസല്‍ വില. കോഴിക്കോട് പെട്രോളിന് 89 രൂപ 78 പൈസയും ഡീസലിന് 84 രൂപ 39 പൈസയുമായി വര്‍ധിച്ചു. സര്‍വകാല റെക്കോഡിലാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും പാചക വാതക സിലിണ്ടറിന്‍റെയും വില. പാചക വാതക സിലിണ്ടറിന് കഴിഞ്ഞ […]

India Kerala

ഇരുട്ടടിക്ക് അവസാനമില്ല; ഇന്ധന വില തുടർച്ചയായ ഒന്‍പതാം ദിവസവും കൂട്ടി

ഇന്ധനവില തുടർച്ചയായ ഒന്‍പതാം ദിവസവും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ ഡീസൽ വില 84 കടന്നു. പെട്രോൾ വിലയാകട്ടെ 89.56 രൂപയായി. തിരുവനന്തപുരത്ത് പെട്രോൾ വില 91 രൂപയിലെത്തി. 85.51 രൂപയാണ് ഡീസല്‍ വില. സര്‍വകാല റെക്കോഡിലാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും പാചക വാതക സിലിണ്ടറിന്‍റെയും വില. പാചക വാതക സിലിണ്ടറിന് കഴിഞ്ഞ ദിവസം 50 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ നാലാമത്തെ തവണയാണ് പാചക വാതകത്തിന് വില കൂട്ടിയത്.

India National

ഇന്ധനവിലയില്‍ മോദി സര്‍ക്കാറിന്റെ തീവെട്ടിക്കൊള്ള

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയാണ് ഇപ്പോഴത്തേത്. ചൊവ്വാഴ്ചയില്‍ കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 87 രൂപ കടന്നു. ഡീസല്‍ വില എണ്‍പതിനോട് അടുത്തു നില്‍ക്കുന്നു. ഡല്‍ഹിയില്‍ 85ഉം ചെന്നൈയില്‍ 92 ഉം രൂപയാണ് പെട്രോളിന്. അവിടങ്ങളിലെ ഡീസല്‍ വിലയും സര്‍വകാല റെക്കോര്‍ഡില്‍ തന്നെ. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ശരാശരി അമ്പത് ഡോളറില്‍ നില്‍ക്കുന്ന വേളയിലാണ് ഇന്ത്യയില്‍ ഇന്ധന വില കുത്തനെ കൂടിക്കൊണ്ടിരിക്കുന്നത്. എന്താണിതിന് കാരണം? ഉത്തരം ലളിതമാണ്. അന്താരാഷ്ട്ര വിപണിയില്‍ […]