Health World

ഒമാനിലേക്ക് വരുന്ന വിമാനയാത്രക്കാർക്ക് മുന്‍കൂര്‍ പി.സി.ആര്‍ പരിശോധന വേണ്ട

ഒമാനിലേക്ക് വരുന്ന വിമാനയാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് കോവിഡ് പി.സി.ആര്‍ പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കി. ഒമാനിലെത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ച് കോവിഡ് പരിശോധന നടത്തിയാല്‍ മതിയാവും. ഒമാനിൽ എത്തുന്ന യാത്രക്കാരുടെ കൈവശം ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായും ഉണ്ടായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കര അതിർത്തി വഴി ഒമാനിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഈ ഇളവ് ലഭ്യമാകില്ല. ഇങ്ങനെ വരുന്നവരുടെ കൈവശം പി.സി.ആർ പരിശോധനാ ഫലം വേണമെന്ന നിബന്ധനക്ക് മാറ്റമില്ലെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദി സുപ്രിം കമ്മറ്റി വാർത്താ […]

UAE

ഒമാനില്‍ പ്രവാസികളുടെ എണ്ണത്തില്‍ 17 ശതമാനത്തിന്റെ ഇടിവ്..

ഒമാനിലെ പ്രവാസികളുടെ എണ്ണത്തില്‍ ഒരു വർഷത്തിനിടെ 17 ശതമാനത്തിന്റെ കുറവുണ്ടായതായി ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനം വരെ രണ്ടര ലക്ഷത്തിലധികം പ്രവാസികള്‍ ഒമാന്‍ വിട്ടതായാണ് കണക്കുകള്‍ വ്യക്തമാകുന്നത്. ഒമാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 11.38 ലക്ഷമാണ്. ഇതില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17.4 ശതമാനത്തിന്റെ കുറവാണുണ്ടായത്. അതേസമയം പൊതുമേഖലയിലെ […]

International

നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യ കുറഞ്ഞ നിരക്കില്‍ യാത്രയൊരുക്കുന്നു

സെപ്തംബറിൽ കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നായി 14 സർവീസുകളാണ് മസ്കത്തിലേക്ക് ഉള്ളത് ലോക്ഡൗണിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കി എയർഇന്ത്യ എക്സ്പ്രസ്. വന്ദേഭാരത് മിഷന്‍റെ ഭാഗമായി വരുന്ന വിമാനങ്ങളിൽ ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചവർക്ക് മസ്കത്തിലേക്ക് ടിക്കറ്റുകളെടുക്കാം. സെപ്തംബറിൽ കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നായി 14 സർവീസുകളാണ് മസ്കത്തിലേക്ക് ഉള്ളത്. കൊച്ചിയിൽ നിന്ന് 83 റിയാലും കോഴിക്കോട് നിന്നും കണ്ണൂരിൽ നിന്നും തിരുവനന്തപുരത്ത് നിന്നും 85 റിയാൽ വീതമാണ് […]

International

ആറുമാസത്തിന് ശേഷം ഒമാനിലേക്ക് മടങ്ങുന്നവര്‍ക്ക് എന്‍.ഒ.സി നിര്‍ബന്ധമാക്കി

180 ദിവസത്തിലധികം രാജ്യത്തിന് പുറത്തായിരുന്നാൽ വിസ റദ്ദാകുമെന്ന നിയമത്തിൽ കോവിഡ് പശ്ചാത്തലത്തിലാണ് മാറ്റം വരുത്തിയത്. ആറുമാസത്തിലധികം വിദേശത്ത് കുടുങ്ങിയ റെസിഡൻസ് വിസക്കാർക്ക് ഒമാനിലേക്ക് മടങ്ങാൻ എൻ.ഒ.സി സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.180 ദിവസത്തിലധികം രാജ്യത്തിന് പുറത്തായിരുന്നാൽ വിസ റദ്ദാകുമെന്ന നിയമത്തിൽ കോവിഡ് പശ്ചാത്തലത്തിലാണ് മാറ്റം വരുത്തിയത്. പാസ്പോർട്ട് ആൻറ് റെസിഡൻസ് ജനറൽ അഡ്മിനിസ്ട്രേഷനിലെ അഡ്മിനിസ്ട്രേറ്റീവ് ആൻറ് ഫൈനാൻഷ്യൽ അഫയേഴ്സ് ഡയറക്ടർക്ക് തൊഴിലുടമയാണ് അപേക്ഷ നൽകേണ്ടത്. തൊഴിലാളിക്ക് തിരികെ വരാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള കമ്പനിയിൽ […]

Gulf International

ഇനി ഒമാനിൽ മുഖാവരണം ധരിച്ചില്ലെങ്കിൽ 100 റിയാൽ കൊടുക്കണം

ഇത് സംബന്ധിച്ച ആർ.ഒ.പിയുടെ ഉത്തരവ് ഇന്ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു ഒമാനിൽ മുഖാവരണം ധരിക്കാത്തവർക്കുള്ള പിഴ സംഖ്യ കുത്തനെ ഉയർത്തി. 20 റിയാലായിരുന്നത് 100 റിയാലായാണ് ഉയർത്തിയത്. ഇത് സംബന്ധിച്ച ആർ.ഒ.പിയുടെ ഉത്തരവ് ഇന്ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. പൊതുസ്ഥലങ്ങൾക്ക് പുറമെ വാണിജ്യ-വ്യവസായ കേന്ദ്രങ്ങൾ, സർക്കാർ-സ്വകാര്യ മേഖല ഓഫീസുകൾ, പൊതു ഗതാഗതം തുടങ്ങിയ സ്ഥലങ്ങളിൽ മുഖാവരണം ധരിക്കാത്തവർ ഈ തുക പിഴയായി അടക്കേണ്ടി വരുമെന്ന് ഉത്തരവിൽ പറയുന്നു. കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നിയമലംഘകർക്കുള്ള പിഴ സംഖ്യ […]

International

ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 689 പേർക്ക്

ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 689 പേർക്ക്. പുതിയ രോഗികളിൽ 355 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 18887 ആയി. ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 689 പേർക്ക്. പുതിയ രോഗികളിൽ 355 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 18,887 ആയി. 177 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 4329 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരാൾ […]

International

ഒമാനില്‍ 60 വയസ്സ് കഴിഞ്ഞവരെ പിരിച്ചുവിടാന്‍ അനുമതി

എല്ലാ സർക്കാർ സ്ഥാപനങ്ങളും തീരുമാനം കർക്കശമായി നടപ്പിലാക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു ഒമാനിലെ സർക്കാർ കമ്പനികളിലെ 60 വയസ് കഴിഞ്ഞവരെ പിരിച്ചുവിടാൻ നിർദേശം. ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങളും സർക്കാർ കമ്പനികളിലെ തൊഴിൽ നയങ്ങളും ക്രമീകരിക്കാൻ ലക്ഷ്യമിട്ടുള്ള മന്ത്രിസഭാ കൗൺസിലിെൻറ തീരുമാനപ്രകാരമാണ് നടപടി. തൊഴിൽ ലഭ്യത വർധിപ്പിക്കുന്നതിന് ഒപ്പം സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് തീരുമാനമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. എല്ലാ സർക്കാർ സ്ഥാപനങ്ങളും തീരുമാനം കർക്കശമായി […]