Kerala

മന്ത്രി ജലീല്‍ മാറിനില്‍ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്തതിനെ കുറിച്ച് കൂടുതൽ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീലിനെ എന്‍.ഐ.എ വിളിപ്പിച്ചു, എന്നാല്‍ എന്തിനാണ് വിളിപ്പിച്ചത് എന്നറിയില്ല. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ പേരിൽ ജലീല്‍ മാറിനില്‍ക്കേണ്ടതില്ല. കേസുകള്‍ അദ്ദേഹത്തിനെതിരെ ഉണ്ടാവാന്‍ ഇടയില്ല. ഇതില്‍ രാഷ്ട്രീയ ധാര്‍മികതയുടെ പ്രശ്നമുദിക്കുന്നില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായതിനാലാണ് ഖുർആന്‍ സ്വീകരിച്ചത്. കോണ്‍ഗ്രസും ബി.ജെ.പിയും പരാതി നല്‍കിയത് മനസ്സിലാക്കാം, എന്നാൽ ലീഗ് നേതാക്കള്‍ ഖുർആന്‍റെ കാര്യത്തില്‍ […]

UAE

സ്വർണക്കടത്ത് കേസില്‍ 20 പ്രതികളില്‍ നാല് പേര്‍ യു.എ.ഇയിലെന്ന് എന്‍.ഐ.എ

സ്വർണക്കടത്ത് കേസില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുന്നുണ്ടെന്നും എന്‍.ഐ.എ സ്വർണക്കടത്ത് കേസില്‍ കൂടുതല്‍ പ്രതികള്‍ യു.എ.ഇയിലുണ്ടെന്ന് എന്‍.ഐ.എ. ഫൈസല്‍ ഫരീദ്, റിബിന്‍സ്, സിദ്ദീഖുല്‍ അക്‍ബര്‍, അഹമ്മദ് കുട്ടി എന്നിവരാണ് വിദേശത്തുള്ളത്. യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും ഉന്നത വ്യക്തികളുടെയും പങ്ക് അന്വേഷിക്കുന്നുണ്ടെന്നും എന്‍.ഐ.എ കോടതിയില്‍. കള്ളക്കടത്ത് പണം ഇന്ത്യയിലും വിദേശത്തും തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചെന്നും എന്‍.ഐ.എ കോടതിയില്‍. കേസിലെ 20 പ്രതികളില്‍ 4 പേരാണ് യു.എ.ഇയിലുള്ളത് എന്നാണ് എന്‍.ഐ.എ പറയുന്നത്. മൂന്നാംപ്രതിയായ ഫൈസല്‍ ഫരീദ്, പത്താംപ്രതിയായ റിബിന്‍സണ്‍ എന്നിവരുടെ […]

Kerala

എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന സൂചന നല്‍കി എന്‍.ഐ.എ; നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചെന്ന് റിപ്പോര്‍ട്ട്

സ്വർണ കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം രണ്ടിടത്ത് ശിവശങ്കറിന്‍റെ സാന്നിധ്യമുണ്ടെന്നും ഇതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത് തിങ്കളാഴ്ച ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന നിർദേശം നൽകിയിരിക്കെ എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന സൂചന നല്‍കി എന്‍.ഐ.എ. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പമുള്ള ശിവശങ്കറിന്‍റെ സാന്നിധ്യം വ്യക്തമാക്കുന്ന നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മുൻകൂർ ജാമ്യാപേക്ഷക്കായുള്ള നീക്കം ശിവശങ്കര്‍ ഊര്‍ജ്ജിതമാക്കി. സ്വർണ കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം രണ്ടിടത്ത് ശിവശങ്കറിന്‍റെ സാന്നിധ്യമുണ്ടെന്നും ഇതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത്. […]

Kerala

ശിവശങ്കറിന്‍റെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായി എന്‍.ഐ.എ

സ്വപ്നയുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത മെയിലുകളും വാട്ട് സാപ്പ് സന്ദേശങ്ങളും വീണ്ടെടുത്തിട്ടുണ്ട്. മുൻ ഐടി സെക്രട്ടറി ശിവശങ്കറിന്റെ ഓഫീസിലെ ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങൾ എൻ.ഐ.എ ഇന്ന് പൊതുഭരണ വകുപ്പിൽ നിന്ന് വാങ്ങിയേക്കും. ദൃശ്യങ്ങൾ കൈമാറുമെന്ന് സർക്കാരും അറിയിച്ചിട്ടുണ്ട്. അതിനിടെ എൻ.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കർ ഇന്ന് കൊച്ചിയിലേക്ക് തിരിക്കും. അന്വേഷണം സെക്രട്ടേറിയറ്റിലേക്ക് നീങ്ങുമ്പോൾ എൻ.ഐ.എ ലക്ഷ്യമിടുന്നത് എം. ശിവശങ്കറിനെ തന്നെയെന്ന സൂചനകളാണ് ലഭിക്കുന്നത്. സ്വർണ്ണ കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർ […]

Kerala

എം. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യും; കള്ളക്കടത്തിനെക്കുറിച്ച് അറിയില്ലെന്ന മൊഴി ആവര്‍ത്തിച്ച് ശിവശങ്കര്‍

തിങ്കളാഴ്ച്ച കൊച്ചി എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ ശിവശങ്കറിന് നിർദ്ദേശം നല്‍കി. കേസിലെ പ്രതികൾ ശിവശങ്കറിനെ സെക്രട്ടറിയേറ്റിൽ വന്ന് കണ്ടിട്ടുണ്ടോ എന്ന് എന്‍.ഐ.എ പരിശോധിക്കും സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച കൊച്ചി എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ ശിവശങ്കറിന് നിർദ്ദേശം നല്‍കി. കേസിലെ പ്രതികൾ ശിവശങ്കറിനെ സെക്രട്ടറിയേറ്റിൽ വന്ന് കണ്ടിട്ടുണ്ടോ എന്ന് എന്‍.ഐ.എ പരിശോധിക്കും. ജൂലൈ 1 മുതൽ 12 വരെയുള്ള സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമാണെന്നാണ് എന്‍.ഐ.എ വിലയിരുത്തല്‍. […]

Kerala

സ്വർണക്കടത്ത്: സ്വപ്‌നയും സരിത്തും എൻഐഎ കസ്റ്റഡിയിൽ തുടരും

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സ്വപ്‌നാ സുരേഷും സരിത്തിും എൻഐഎ കസ്റ്റഡിയിൽ തുടരും. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ നാല് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. പ്രതികൾ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. യുഎപിഎ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന 24-ാം തിയതി തന്നെ പ്രതികളുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. അതേസമയം, സ്വർണക്കടത്ത് കേസിൽ പ്രതികളുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ എൻഐഎ […]

Kerala

എം ശിവശങ്കറിന്റെ ഫോണ്‍ പിടിച്ചെടുത്തു

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളുമായി എം ശിവശങ്കര്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു. ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ശിവശങ്കറിന്‍റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തത്. കോടതി മുഖേനെ മാത്രമേ ഫോണ്‍ തിരിച്ചുകൊടുക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാവുകയുള്ളൂ. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളുമായി എം ശിവശങ്കര്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഫോണില്‍ നിന്ന് […]

Kerala

ഫൈസൽ ഫരീദിനായി എന്‍ഐഎ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു

സ്വര്‍ണക്കടത്ത് കേസില്‍ ഫൈസൽ ഫരീദിനെ പ്രതിയാക്കിയത് യു.എ.ഇ കോൺസുലേറ്റിൽ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലെന്ന് എന്‍ഐഎ സ്വര്‍ണക്കടത്ത് കേസില്‍ ഫൈസൽ ഫരീദിനായി എന്‍.ഐ.എ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. എൻഐഎ കോടതി ഉത്തരവ് ഇന്‍റര്‍പോളിന് കൈമാറും. സരിത്തിനെ കസ്റ്റഡിയിൽ വേണമെന്നും എൻഐഎ അറിയിച്ചു. ഫൈസൽ ഫരീദിനെ പ്രതിയാക്കിയത് യു.എ.ഇ കോൺസുലേറ്റിൽ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലെന്ന് എന്‍ഐഎ. കോൺസുലേറ്റ് ചുമതലയുള്ള ഉദ്യോഗസ്ഥനില്‍ നിന്നാണ് ഫൈസലിന്‍റെ മേൽവിലാസം ലഭിച്ചതെന്നും എന്‍ഐഎ. നയതന്ത്ര ബാഗേജ് വഴി സ്വർണം അയച്ചത് തൃശൂർ കയ്പമംഗലം സ്വദേശി ഫൈസലിന്‍റെ […]