Kerala Latest news

മഞ്ചേരിയിൽ ആയുധ പരിശീലന കേന്ദ്രം; പോപ്പുലർ ഫ്രണ്ടിന്റെ ‘ഗ്രീൻവാലി’ അക്കാദമിക്ക് പൂട്ടിട്ട് എൻഐഎ

മലപ്പുറം മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പരിശീലനകേന്ദ്രം എന്‍ഐഎ കണ്ടുകെട്ടി. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പരിശീലന കേന്ദ്രങ്ങളിലൊന്നാണ് മഞ്ചേരി ഗ്രീന്‍വാലി. മഞ്ചേരിയില്‍ പത്ത് ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമാണിത്. ഈ കെട്ടിടം ആദ്യം പിഎഫ്ഐയില്‍ ലയിച്ച എന്‍ഡിഎഫിന്റെ കേഡറുകള്‍ ഉപയോഗിച്ചിരുന്നതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗവും എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകള്‍ക്കായി പിഎഫ്ഐ ഈ കെട്ടിടം ഉപയോഗിച്ചതായി എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ശേഷം […]

Kerala

‘കേരളത്തിൽ ലങ്കൻ മോഡൽ ഭീകരാക്രമണ പദ്ധതി’; ആരാധനാലയങ്ങളും സമുദായ നേതാക്കളെയും ഭീകരർ ലക്ഷ്യംവച്ചു; എൻഐഎ

ഭീകര സംഘടനയായ ഐ എസ് കേരളത്തിൽ ശ്രീലങ്കൻ മോഡൽ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടെന്ന് എൻഐഎ. ആരാധനാലയങ്ങളും സമുദായ നേതാക്കളെയും ഭീകരർ ലക്ഷ്യം വച്ചുവെന്നും എൻഐഎയുടെ കണ്ടെത്തൽ. ഭീകരവാദ ഫണ്ട് കേസിൽ അറസ്റ്റിലായ പ്രതികളാണ് പദ്ധതി തയ്യാറാക്കിയത്. ആരാധനാലങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടിരുന്നു. ടെലിഗ്രാം വഴിയാണ് ഇവർ ആശയ വിനിമയം നടത്തിയതെന്നും എൻ ഐ എ കണ്ടെത്തി. ഇതിനുവേണ്ട രഹസ്യ നീക്കങ്ങൾ ഇവർ ആസൂത്രണം ചെയ്തെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്താനായിരുന്നു ഇവരുടെ പ്രധാന ശ്രമം.ഭീകരാക്രമണങ്ങൾക്കുവേണ്ടി ഫണ്ട് […]

Kerala

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഐഎസ് ബന്ധം; കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അറുപത് സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് പുരോഗമിക്കുന്നു. കൊച്ചിയിൽ അറസ്റ്റിലേക്ക് കടന്നുവെന്നും സൂചനയുണ്ട്. കോയമ്പത്തൂർ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജമേഷ മുബീൻ, മംഗലാപുരം സ്ഫോടനത്തിൽ പ്രവർത്തിച്ച ഷാരിഖ് എന്നിവരുമായി ബന്ധപ്പെട്ട ആളുകളിലേക്കാണ് അന്വേഷണം പോകുന്നത്. അറുപത് ഇടങ്ങളിൽ ഇവരുടെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡ് പുരോഗമിക്കുകയാണ്. കേരളത്തിലെ കാര്യമെടുത്താൽ എറണാകുളത്താണ് റെയ്ഡ് നടക്കുന്നത്. മട്ടാഞ്ചേരി, ആലുവയിൽ രണ്ട് സ്ഥലങ്ങൾ, പറവൂർ, ഇടത്തല എന്നീ സ്ഥലങ്ങളിലാണ് എറണാകുളത്ത് റെയ്ഡ് നടക്കുന്നത്. ആകെ അഞ്ചിടങ്ങളിൽ […]

National

മംഗളൂരു സ്‌ഫോടനക്കേസ്; മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍

മംഗളൂരു സ്‌ഫോടനത്തില്‍ പ്രതി മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍. പ്രതി മുഹമ്മദ് ഷാരിഖ് കേരളത്തിലെത്തിയത് സാമ്പത്തിക സമാഹരണത്തിനെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുഹമ്മദ് ഷാരിഖ് സന്ദര്‍ശിച്ചവരുടെ വിശദാംശങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. ഇയാള്‍ നഗരങ്ങളിലും തീരദേശ മേഖലകളിലും താമസിച്ച് നിരവധി കൂടിക്കാഴ്ചകള്‍ നടത്തി. ഷാരിഖ് കൊച്ചിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ സമാഹരിച്ചോയെന്നും പരിശോധിക്കുന്നുണ്ട്. സ്ഫോടനത്തിന് മുന്‍പ് ഷാരിഖ് ട്രയല്‍ നടത്തിയിരുന്നെന്ന് എന്‍ഐഎ അറിയിച്ചിരുന്നു. സ്ഫോടനം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് ശിവമോഗയിലെ ഒരു വനമേഖലയില്‍ വച്ച് […]

Kerala

മംഗളൂരു സ്‌ഫോടനക്കേസ് പ്രതി ഒരാഴ്ച മുതല്‍ ട്രയല്‍ നടത്തി; തെളിവുകള്‍ ലഭിച്ചെന്ന് എന്‍ഐഎ

മംഗളൂരു സ്‌ഫോടനത്തിന് മുന്‍പ് പ്രതി ഷാരിക് ട്രയല്‍ നടത്തിയിരുന്നെന്ന് എന്‍ഐഎ. സ്‌ഫോടനം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് ശിവമോഗയിലെ ഒരു വനമേഖലയില്‍ വച്ച് പ്രതി ട്രയല്‍ നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇത് സംഭവത്തിന്റെ തീവ്രവാദ സ്വഭാവത്തെക്കുറിച്ച് സൂചന നല്‍കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.  മംഗളൂരു സ്‌ഫോടനക്കേസില്‍ കേരളത്തിലും തമിഴ്‌നാട്ടിലും സമാന്തര അന്വേഷണം നടക്കുന്നുവെന്ന് കര്‍ണാടക ആഭ്യന്തരരമന്ത്രി അരഗ ജ്ഞാനേന്ദ്ര കുമാര്‍ പറഞ്ഞു. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തിലൂടെ പ്രതി കലാപമുണ്ടാനാണ് ശ്രമിച്ചതെന്ന് കര്‍ണാടക ഡിജിപിയും വ്യക്തമാക്കി. […]

Kerala

കോയമ്പത്തൂര്‍ സ്ഫോടന കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും; അഞ്ച് പ്രതികള്‍ റിമാന്‍ഡില്‍

കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ റിമാന്‍ഡ് ചെയ്ത അഞ്ചു പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനായി മുന്നുദിവസത്തെ കസ്റ്റഡിയാണ് കോയമ്പത്തൂര്‍ കോടതി അനുവദിച്ചത്. കേസ് എന്‍.ഐ.എയ്ക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തതോടെ അന്വേഷം ഉടന്‍ എന്‍ഐഎ ഏറ്റെടുത്തേക്കും. സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ക്ക് ഐ.എസ് ബന്ധം സ്ഥിരീകരിച്ചതോടെ ആസൂത്രിതമായ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. എന്‍.ഐ.എയ്ക്ക് കേസ് കൈമാറാന്‍ സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയെങ്കിലും കസ്റ്റഡി അപേക്ഷയുമായി പൊലീസ് മുന്നോട്ട് പോവുകയായിരുന്നു. മുന്നു ദിവസത്തെ […]

Kerala

കോയമ്പത്തൂര്‍ സ്‌ഫോടനം: എന്‍ഐഎ സംഘം കേരളത്തിലുമെത്തും

കോയമ്പത്തൂര്‍ സ്‌ഫോടന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം കേരളത്തിലുമെത്തും. ജമേഷ മുബിനുമായി ബന്ധമുള്ളവരുടെ വിവരങ്ങള്‍ തേടിയാണ് എന്‍ഐഎ സംഘമെത്തുക. വിയ്യൂര്‍ ജയിലിലുള്ള അസ്ഹറുദ്ദീന്‍ എന്ന പ്രതിയെ വിയ്യൂര്‍ ജയിലിലെത്തി ജമേഷ കണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ജയിലിലെ സന്ദര്‍ശക വിവരങ്ങള്‍ ഏജന്‍സി ശേഖരിച്ചു. ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് അസ്ഹറുദ്ദീന്‍ ജയിലിലുള്ളത്. ശ്രീലങ്കന്‍ സ്‌ഫോടന കേസ് പ്രതി സഹ്‌റാന്‍ ഹാഷിമുമായി ജമേഷ മുബീന് ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, […]

Kerala

ഉദ്യോഗസ്ഥര്‍ക്ക് പിഎഫ്ഐ ബന്ധം: വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പൊലീസ്

ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കേരളാ പൊലീസ്. 873 ഉദ്യോഗസ്ഥര്‍ക്ക് പിഎഫ്ഐയുമായി ബന്ധമുണ്ടെന്ന് കാണിച്ച് എൻ.ഐ.ഐ ഡിജിപിക്ക് റിപ്പോർട്ട് കൈമാറി എന്ന വാർത്ത തെറ്റാണെന്നും പൊലീസ് അറിയിച്ചു. പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ടിന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നൽകി എന്നായിരുന്നു വാർത്ത. എന്‍ഐഎ സംഘടിപ്പിച്ച റെയ്ഡ് വിവരങ്ങൾ ചോര്‍ത്തി നല്‍കി. വിവരങ്ങള്‍ ചോരാന്‍ പൊലീസ് നടപടി കാരണമായെന്നും, പിഎഫ്‌ഐക്ക് റെയ്ഡിനെ പ്രതിരോധിക്കാന്‍ അവസരം നല്‍കിയെന്നും എൻ.ഐ.എ […]

Kerala

റെയ്ഡ് വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്‍കി; കേരള പൊലീസിനെതിരെ എന്‍ഐഎ

പോപ്പുലര്‍ ഫ്രണ്ട് റെയ്ഡിന് പിന്നാലെ കേരള പൊലീസിന് നേരെ ഗുരുതര വിമര്‍ശനവുമായി എന്‍ഐഎ. പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ടിന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് വിമര്‍ശനം. എന്‍ഐഎ സംഘടിപ്പിച്ച റെയ്ഡ് വിവരങ്ങളാണ് ചോര്‍ത്തി നല്‍കിയത്. റെയ്ഡ് വിവരങ്ങള്‍ ചോരാന്‍ പൊലീസ് നടപടി കാരണമായെന്നും പിഎഫ്‌ഐക്ക് റെയ്ഡിനെ പ്രതിരോധിക്കാന്‍ അവസരം നല്‍കിയെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. പോപ്പുലര്‍ ഫ്രണ്ടിനെ നിരീക്ഷിക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നതടക്കം കാര്യങ്ങള്‍ എന്‍ഐഎ എഡിജിപിയെ ധരിപ്പിച്ചു. സംസ്ഥാന പൊലീസിനെ ചില ഉന്നതരായ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് റെയ്ഡ് […]

Kerala

കേരളത്തിലെ 873 പൊലീസുകാർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധമെന്ന് എൻഐഎ; നടപടിയെടുക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടു

പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ട് എൻഐഎ. കേരള പൊലീസിലെ 873 ഉദ്യോ​ഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. പിഎഫ്ഐ ബന്ധമുള്ള ഉദ്യോ​ഗസ്ഥരുടെ പേരുവിവരങ്ങളും എൻഐഎ ഡിജിപിക്ക് കൈമാറി. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനുശേഷം സംഘടനയുമായി ബന്ധപ്പെട്ടവരെ സംബന്ധിച്ച് എൻഐഎ നടത്തിവരുന്ന വിവരശേഖരണത്തിന്റെ ഭാ​ഗമായാണ് പൊലീസ് ഉദ്യോ​ഗസ്ഥരുടെ വിവരങ്ങളും പട്ടികപ്പെടുത്തിയത്. വ്യത്യസ്ത രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെയാണ് എൻഐഎ വിവരശേഖരണം നടത്തിയത്. മറ്റ് സംസ്ഥാനങ്ങളേക്കാൾ കൂടുതൽ സ്വാധീനം പോപ്പുലർ ഫ്രണ്ടിന് […]