Gulf

പുതുവര്‍ഷം; യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമങ്ങളറിഞ്ഞോ?

ഈ പുതുവര്‍ഷത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തിക്കൊണ്ടാണ് അറബ് നാടുകള്‍ ആഘോഷിച്ചത്. യുഎഇയില്‍ പുതുവര്‍ഷം പിറന്നതിനൊപ്പം സ്വദേശികളെയും വിദേശികളെയും ഒരുപോലെ ബാധിക്കുന്ന ചില നിയമങ്ങള്‍ കൂടി നടപ്പിലാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇതിനോടകം പ്രാബല്യത്തില്‍ വന്ന ചില നിയമങ്ങള്‍ നോക്കാം. തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി സ്വകാര്യമേഖലയിലും സര്‍ക്കാര്‍ മേഖലയിലും ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാല്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സാമൂഹിക സുരക്ഷ ലഭിക്കും. ഒരു ജീവനക്കാരനെ കമ്പനി പിരിച്ചുവിട്ടാല്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം മൂന്ന് മാസം വരെ […]

Kerala Uncategorized

പുതുവത്സരാഘോഷം; പരിശോധന കർശനമാക്കി വാഹന വകുപ്പ്

പുതുവത്സരാഘോഷത്തെ തുടർന്നുള്ള വാഹനാപകടങ്ങൾ കുറയ്ക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. അലക്ഷ്യമായി വാഹനം ഓടിക്കുന്നവരെയും റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെയും ഓപ്പറേഷൻ ഫ്രീക്കിൽ പിടികൂടും. പത്തനംതിട്ടയിൽ ഒരു മണിക്കൂർ പരിശോധനയിൽ 126 പേർക്കെതിരെയാണ് കേസെടുത്തത്. പുതുവത്സരത്തിന്റെ നിറം കെടുത്തുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് ഒഴിവാക്കാനാണ് പത്തനംതിട്ടയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ ഓപ്പറേഷൻ ഫ്രീക്ക്. ആദ്യ ദിവസത്തെ പരിശോധനയിൽ പിടിയിലായവരിൽ ഏറെയും അമിതവേഗതയിൽ ചീറിപ്പാഞ്ഞവരും ഹെൽമറ്റ് ഇല്ലാത്ത പിൻസീറ്റ് യാത്രക്കാരുമാണ്. നഗരത്തിലെ വിവിധ സിഗ്നലുകളിൽ ഒരേ സമയം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ […]

India

കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങൾ. പാർട്ടികളും പൊതുപരിപാടികളും പൂർണമായും നിരോധിച്ചു. റസ്റ്റോറന്റുകളിൽ അൻപത് ശതമാനം ആളുകൾക്ക് പ്രവേശനമുണ്ടാകും. എന്നാൽ ഡിജെ പോലുള്ള പാർട്ടികൾ പാടില്ല. അപ്പാർട്മെനന്റുകളിലും പാർട്ടികൾക്ക് നിരോധനമുണ്ട്. കൊവിഡും ഒമിക്രോണും സംസ്ഥാനത്ത് വ്യാപിയ്ക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. തമിഴ്നാട്ടിലും പുതുവർഷ ആഘോഷങ്ങൾക്ക് നിയന്ത്രണമുണ്ട്. വിനോദസഞ്ചാര മേഖലയായ പുതുച്ചേരിയിൽ കർശന നിയന്ത്രണങ്ങളില്ല. എന്നാൽ കൊവിഡ് പ്രൊട്ടോകോൾ പാലിയ്ക്കണമെന്നും രണ്ട് ഡോസ് […]