അറബിക്കടലിൽ മാൾട്ടയിൽ നിന്നുള്ള ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ചെറുത്ത് ഇന്ത്യൻ നാവികസേന. സൊമാലിയയിലേക്ക് പോവുന്ന കപ്പലിനു നേരെ ആക്രണമുണ്ടാവുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു എന്നാണ് വിവരം. അപായ മുന്നറിയിപ്പ് ലഭിച്ചതിനേത്തുടർന്ന് കപ്പലിനരികിലേക്ക് എത്തുകയായിരുന്നുവെന്ന് നാവികസേനാ വൃത്തങ്ങൾ ട്വീറ്റിലൂടെ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് കപ്പൽ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമുണ്ടായത്. മാൾട്ടയുടെ പതാക ഘടിപ്പിച്ച കപ്പൽ എം.വി റൂയൻ ആണ് ഹൈജാക്ക് ചെയ്യാൻ ശ്രമമുണ്ടായതെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. 18 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലും കടലിൽ പട്രോളിങ് നടത്തുന്ന […]
Tag: Navy
ഇറാനിയൻ നേവി പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മലയാളികളും; മോചനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്
ഇറാനിയൻ നേവി ഇന്നലെ പിടിച്ചെടുത്ത അമേരിക്കൻ എണ്ണക്കപ്പലിൽ മലയാളിയും. മലപ്പുറം ചുങ്കത്തറ സ്വദേശി സാം സോമൻ, കടവന്ത്ര സ്വദേശികളായ ജിസ് മോൻ, ജിബിൻ ജോസഫ് എന്നിവരാണ് കപ്പലിൽ ഉള്ളത്. എറണാകുളം കൂനമ്മാവ് സ്വദേശി എഡ്വിൻ കപ്പലിലുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇവരുടെ മോചനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യസഹ മന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്തയച്ചെന്ന് എഡ്വിന്റെ കുടുബം അറിയിച്ചു പിടിച്ചെടുത്ത കപ്പലിലെ 24 ജീവനക്കാരിൽ 23 പേരും ഇന്ത്യക്കാരാണ്. കുവൈറ്റിൽ നിന്നും ഹോസ്റ്റണിലേക്കുള്ള യാത്ര മധ്യേയാണ് കപ്പൽ […]
നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു, ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി
മുംബൈ തീരത്ത് അറബിക്കടലിന് സമീപം ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. പതിവ് പട്രോളിംഗിനിടെയാണ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH) അപകടത്തിൽപ്പെട്ടത്. നാവികസേനയുടെ പട്രോളിംഗ് കപ്പൽ നടത്തിയ അടിയന്തര രക്ഷാപ്രവർത്തനത്തിൽ മൂന്ന് ക്രൂ അംഗങ്ങളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രാവിലെയോടെയാണ് സംഭവം. ഹെലികോപ്റ്ററുമായി പതിവ് പട്രോളിംഗ് നടത്തുകയായിരുന്നു സേനാംഗങ്ങൾ. ഇതിനിടെയായിരുന്നു അപകടം ഉണ്ടായത്. ദ്രുതഗതിയിൽ രക്ഷാ പ്രവർത്തനം നടത്തിയതിനാലാണ് ക്രൂ അംഗങ്ങളെ രക്ഷിക്കാൻ കഴിഞ്ഞതെന്ന് നാവിക സേന വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബറിൽ അരുണാചൽ പ്രദേശിൽ […]
രാജ്യത്തിൻറെ സ്വപ്‍ന പദ്ധതി; ഐ.എൻ.എസ്. വിക്രാന്ത് നേവിക്ക് കൈമാറി
ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ്. വിക്രാന്ത് നേവിക്ക് കൈമാറി. കൊച്ചിൻ ഷിപ്പിയാർഡ് നിർമ്മിച്ച ഏറ്റവും ബൃഹത്തായ കപ്പൽ ഐഎൻഎസ് വിക്രാന്ത്. രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലാണിത്. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെയാണ് ഐ എൻ എസ് വിക്രാന്ത് നിർമ്മിച്ചത് 2009-ൽ ഇന്ത്യയുടെ പ്രതിരോധവകുപ്പു മന്ത്രി എ .കെ. ആന്റണിയാണ് കപ്പൽ നിർമ്മാണത്തിനു തുടക്കമിട്ടത്.2010ൽ നിർമ്മാണം പൂർത്തിയാക്കാനും 2014ൽ കമ്മിഷൻ ചെയ്യാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ നിർമ്മാണം ആരംഭിച്ചശേഷം തടസങ്ങളുണ്ടായി. ഗത്തില്‍ നീങ്ങാനും കടലിലെ […]
കൊച്ചിയിൽ നാവിക സേന ഗ്ലൈഡർ തകർന്നു വീണ് രണ്ട് മരണം
കൊച്ചിയിൽ നാവിക സേന ഗ്ലൈഡർ തകർന്നു വീണ് രണ്ട് മരണം. പരിശീലന പറക്കലിനിടെ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥര്‍ നാവിക സേന ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ബി.ഒ.ടി പാലത്തിന് സമീപമാണ് ഗ്ലൈഡർ അപകടത്തിൽപ്പെട്ടത്. ഉദ്യോഗസ്ഥരായ സുനിൽ കുമാർ, രാജീവ് ഝാ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ നാവിക സേന ഉത്തരവിട്ടു.