രാജസ്ഥാനിൽ വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം. ഭിൽവാര ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ ചൊവ്വാഴ്ചയാണ് സംഭവം. ക്ലാസ് മുറിയിൽ ഇരിക്കുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിൽ നാല് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. മഹുവ ഗ്രാമത്തിലെ ഗവൺമെന്റ് മഹാത്മാഗാന്ധി സ്‌കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുട്ടികൾ ക്ലാസ് മുറിയിൽ പഠിക്കുമ്പോഴായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ക്ലാസ് മുറിയിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് ആരോപണം. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ […]
Tag: National
ഡൽഹിയിൽ വീണ്ടും അരുംകൊല; ചിതറിക്കിടക്കുന്ന നിലയിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി
രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം. കിഴക്കൻ ഡൽഹിയിലെ ഗീത കോളനി മേൽപ്പാലത്തിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മേൽപ്പാലത്തിന് സമീപമുള്ള കുറ്റിക്കാട്ടിൽ പലയിടത്തും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു ശരീരഭാഗങ്ങൾ. പൊലീസ് അന്വേഷണം ആരംഭിച്ചുട്ടുണ്ട്. ബുധനാഴ്ച രാവിലെ 9.15 ഓടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഫ്‌ളൈ ഓവറിന് സമീപമുള്ള കുറ്റിക്കാട്ടിൽ മനുഷ്യ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ത്രീയുടെ തലയും മറ്റ് ചില ശരീരഭാഗങ്ങളുമാണ് കണ്ടെടുത്തത്. ഫോറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡൽഹി […]
ചാന്ദ്രയാൻ മൂന്നിൻ്റെ വിക്ഷേപണ ട്രയൽസ് ഐഎസ്ആർഒ പൂർത്തിയാക്കി
അഭിമാന ദൗത്യമായ ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണ ട്രയൽസ് ഐ എസ് ആർ ഒ പൂർത്തിയാക്കി. 24 മണിക്കൂർ നീണ്ട ട്രയൽ ഇന്നലെയാണ് ഐഎസ്ആർഒ നടത്തിയത്. 2019 സെപ്റ്റംബറിൽ നടത്തിയ ചാന്ദ്രയാൻ രണ്ട് പരാജയമായിരുന്നു. അതിലെ കുറവുകൾ എല്ലാം നികത്തിയാണ് നാല് വർഷത്തിനിപ്പുറം ചാന്ദ്രയാൻ മൂന്ന് വിക്ഷേപിക്കുന്നത്.ഈ മാസം 14 ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചാന്ദ്രയാൻ മൂന്നും വഹിച്ചു കൊണ്ടുള്ള എൽ വി എം ത്രീ കുതിച്ചുയരുക. 2019ലായിരുന്നു […]
‘സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യ’; ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
തീവ്രവാദം ഒരു മതവുമായും ബന്ധപ്പെട്ടതല്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇന്ത്യൻ മുസ്ലീം ജനസംഖ്യ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷനിലെ 33 അംഗ രാജ്യങ്ങൾക്ക് തുല്യമാണെന്നും ഡോവൽ. ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ സൗദി നീതിന്യായ മന്ത്രിയുമായും മുസ്ലീം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൾകരീം അൽ ഈസ പങ്കെടുത്ത ചടങ്ങിലാണ് ഡോവലിന്റെ പരാമർശം. ഇന്ത്യ നൂറ്റാണ്ടുകളായി ഐക്യത്തോടെ നിലനിൽക്കുന്ന സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും […]
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; മരണസംഖ്യ 37 ആയി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയിൽ മരണസംഖ്യ 37 ആയി. മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ഹിമാചലിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 7 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മാണ്ഡിയിൽ മിന്നൽ പ്രളയ മുന്നറിയിപ്പുണ്ട്. ഡൽഹി യമുനാ നദിയിലെ ജലനിരപ്പ് അപകടനില കടന്നു. അതിതീവ്ര മഴയ്ക്ക് പിന്നാലെ ഉണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും ഹിമാചൽപ്രദേശിൽ മാത്രം 4000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി. ദേശീയപാതകൾ തകർന്നു. പ്രധാന റോഡുകളെല്ലാം ഒലിച്ചുപോയി. കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ കെട്ടിടങ്ങൾ തകർന്നു. സോളൻ, ഷിംല, കുളു അടക്കം […]
50 ശതമാനം പേരെ സ്ഥിരപ്പെടുത്തും; അഗ്നിപഥ് പദ്ധതി പരിഷ്‌കരണം പരിഗണനയില്‍
അഗ്നിപഥ് പദ്ധതി പരിഷ്‌കരിക്കാന്‍ ആലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയുടെ സേവന വ്യവസ്ഥ പരിഷ്‌കരിക്കുന്നതാണ് പരിഗണനയില്‍. നിലവില്‍ 25 ശതമാനം പേരെ നിലവനിര്‍ത്തുന്നതിന് പകരം 50 ശതമാനമായി ഉയര്‍ത്താനാണ് തീരുമാനം. 75 ശതമാനം പേരെ ഒഴിവാക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ പരിഷ്‌കരിക്കാന്‍ ആലോചിക്കുന്നത്. നാലു വര്‍ഷം സേവനം പൂര്‍ത്തിയാക്കുന്നവരില്‍ നിന്ന് 50 ശതമാനം പേരെ നിലനിര്‍ത്തനാണ് പുതിയ പരിഷ്‌കരണം. കോവിഡ് വ്യാപനം മൂലം സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല. ഓരോ വര്‍ഷവും 60,000 സൈനികര്‍ സൈന്യത്തില്‍ നിന്ന് […]
ബിൽക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനെതിരായ ഹർജി ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിയ്ക്കും
ബിൽക്കിസ് ബാനു കേസിൽ 11 പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിയ്ക്കും. ജസ്റ്റിസ് കെ.എം ജോസഫ് വിരമിച്ച പശ്ചാത്തലത്തിൽ ജസ്റ്റിസ് നാഗരത്ന, ജസ്റ്റിസ് പ്രശാന്ത്കുമാർ മിശ്ര തുടങ്ങിയവരുടെ ബെഞ്ചാണ് കേസ് കേൾക്കുന്നത്. പ്രതികളെ കേസിൽ കക്ഷി ചേർക്കാനുള്ള നിർദേശവും കോടതി നേരത്തെ നല്കിയിരുന്നു. കേസിലെ പ്രതികളെ വിട്ടയക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനം വലിയ വിവാദമായിരുന്നു. ബൽക്കിസ് ബാനുവിനെ കൂടാതെ സി. പി. എം പോളിറ്റ് […]
മനീഷ് സിസോദിയയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മറ്റ് പ്രതികളുടേത് ഉള്‍പ്പെടെ 52.24 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സിസോദിയയുടേത് കൂടാതെ അമന്‍ദീപ് സിംഗ് ദാള്‍, രാജേഷ് ജോഷി, ഗൗതം മല്‍ഹോത്ര, എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. മനീഷ് സിസോദിയയുടേയും ഭാര്യ സീമയുടേയും പേരിലുള്ള രണ്ട് വസ്തുവകളും ബാങ്ക് അക്കൗണ്ടിലുള്ള 11 ലക്ഷം രൂപയുമാണ് കണ്ടുകെട്ടിയത്. സിസോദിയയട് വളരെ അടുപ്പം സൂക്ഷിച്ചിരുന്ന ദിനേഷ് അറോറ എന്ന ബിസിനസുകാരനെ അറസ്റ്റ് ചെയ്ത് ഒരു ദിവസത്തിന് പിന്നാലെയാണ് […]
‘രാമൻ ഹിന്ദുക്കളുടെ മാത്രം ദൈവമല്ല, ജനങ്ങൾക്ക് വഴി കാണിക്കാൻ അല്ലാഹു അയച്ചതാണ്’; ഫാറൂഖ് അബ്ദുള്ള
ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രം ദൈവമല്ലെന്ന് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ള. മതം നോക്കാതെ തന്നിൽ വിശ്വാസം അർപ്പിക്കുന്ന എല്ലാവരുടെയും നാഥനാണ് രാമനെന്നും, അധികാരത്തിൽ തുടരാൻ വേണ്ടിയാണ് രാമൻ്റെ പേര് ബിജെപി ഉപയോഗിക്കുന്നതെന്നും അബ്ദുള്ള ആരോപിച്ചു. ജമ്മു കശ്മീർ നാഷണൽ പാന്തേഴ്‌സ് പാർട്ടി (ജെകെഎൻഎൻപി) സ്ഥാപക ദിനത്തോടനുബന്ധിച്ച് ഉധംപൂർ ജില്ലയിലെ ഗർനൈയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭഗവാൻ റാം ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. ഈ ധാരണ മനസ്സിൽ നിന്ന് നീക്കണം. മുസ്ലീമോ ക്രിസ്ത്യാനിയോ […]
രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നു; കേരളം അഞ്ചാം സ്ഥാനത്ത്
രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നു. കേന്ദ്രത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. 4.12 ലക്ഷം അപകടങ്ങളാണ് 2021-ല്‍ മാത്രം സംഭവിച്ചത്. അപകടത്തിൽ മൂന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒന്നരലക്ഷത്തോളം പേര്‍ മരിക്കുകയും ചെയ്തു.3.6 ലക്ഷമായിരുന്നു 2020-ല്‍ സംഭവിച്ച അപകടങ്ങള്‍. അരലക്ഷത്തോളമാണ് ഒരു വര്‍ഷത്തിനിടെ സംഭവിച്ച അപകടങ്ങളുടെ വര്‍ധന. രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നു. കേന്ദ്രത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. 4.12 ലക്ഷം അപകടങ്ങളാണ് 2021-ല്‍ മാത്രം സംഭവിച്ചത്. അപകടത്തിൽ മൂന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒന്നരലക്ഷത്തോളം പേര്‍ മരിക്കുകയും ചെയ്തു.3.6 ലക്ഷമായിരുന്നു […]