India National

കൊറോണ സ്ഥിരീകരിച്ച ഗായികയുടെ പാർട്ടിയിൽ പങ്കെടുത്ത ​ബി.ജെ.പി എം.പി രാഷ്ട്രപതി ഭവനിലും എത്തി,​

ന്യൂഡൽഹി: കൊറോണ വൈറസ് സ്ഥിരീകരിച്ച ഗായിക കനിക കപൂറിനൊപ്പം പാർട്ടിയിൽ പങ്കെടുത്ത ബി.ജെ.പി എം.പി ദുഷ്യന്ത് സിംഗ് സ്വയം ക്വാറന്റൈനിൽ. അതേസമയം,​ ദുഷ്യന്ത് സിംഗ് രാഷ്ട്രപതി ഭവനില്‍, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും മറ്റ് എംപിമാര്‍ക്കുമൊപ്പം വിരുന്നിൽ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിൽ പൊതു പരിപാടികളൊക്കെ റദ്ദാക്കിയതായി രാഷ്ട്രപതി ട്വീറ്റിലൂടെ അറിയിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കാൻ നിർബന്ധിതനായിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. എം.പിയും നടിയുമായ ഹേമമാലിനി, കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ രാം മേഘ്വാള്‍, രാജ്യവര്‍ധന്‍ റാത്തോഡ് […]

India National

മംഗളൂരു – കാസർകോട് ദേശീയപാത ഇന്ന് അടയ്ക്കും

മംഗളൂരു – കാസർകോട് ദേശീയപാത ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ അടച്ചിടും. കാസര്‍കോട് ഇന്നലെ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കര്‍ണാടക ഇത്തരമൊരു തീരുമാനമെടുത്തത്. കാസര്‍കോട് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചയും ആരാധനാലയങ്ങള്‍ അടക്കമുള്ളവ രണ്ടാഴ്ചയും അടച്ചിടും. എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ 11 മണി മുതല്‍ അഞ്ച് വരെ മാത്രമേ തുറക്കാവൂവെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മറ്റ് ജില്ലകളില്‍ നിന്ന് കാസര്‍കോടേക്കുള്ള ബസ് സര്‍വ്വീസുകളില്‍ തടസ്സമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. […]

India Kerala National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 236 ആയി; നാളെ ട്രെയിനുകള്‍ ഓടില്ല

രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 236 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യുവിന്റെ ഭാഗമായി ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ രാത്രി 12 മണി വരെ പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 236 ആയതോടെ രാജ്യം കനത്ത ജാഗ്രതയിലാണ്. 20 സംസ്ഥാനങ്ങളിൽ കോവിഡ് 19 സ്ഥിരീകരിച്ചു കഴിഞ്ഞു. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മാളുകളും കടകളും ഓഫീസുകളും അടച്ചു. […]

India National

അതിര്‍ത്തികൾ അടച്ച് തമിഴ്നാട്; കടത്തിവിടുന്നത് അവശ്യ സര്‍വീസുകള്‍ മാത്രം

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തികൾ എല്ലാം അടച്ച് തമിഴ്നാട് സർക്കാർ. മാര്‍ച്ച് 31 വരെയാണ് അതിർത്തികൾ അടച്ചിടുക. അടിയന്തര ആവശ്യങ്ങള്‍ക്കായെത്തുന്ന വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. കര്‍ണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ് അതിര്‍ത്തികളില്‍ വാഹന പരിശോധനയും ശക്തമാക്കി. ആംബുലൻസ്, മോർച്ചറി വാഹനങ്ങൾ, മറ്റ് അത്യാവശ്യ സർവീസുകൾ എന്നിവ മാത്രമെ അതിർത്തി കടന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂ. ബസ് സർവീസുകളുടെ എണ്ണം ഗണ്യമായി കുറക്കും. ബസുകളിലെത്തുന്ന യാത്രക്കാരെ കർശനമായ പരിശോധിക്കും. പാലക്കാട് – കോയമ്പത്തൂര്‍ പാതയിലെ അതിര്‍ത്തി, […]

Football India National Sports

വിടപറഞ്ഞത്, ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍താരം

ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ്ണകാലഘട്ടത്തിലെ കളിക്കാരനായിരുന്നു പി.കെ ബാനര്‍ജി. 15ാം വയസില്‍ സന്തോഷ് ട്രോഫി കളിച്ചതാരം. ഇന്ത്യന്‍ ക്യാപ്റ്റനായും പരിശീലകനായും തിളങ്ങിയ വ്യക്തിത്വം. 1960ലെ റോം ഒളിംപിക്‌സില്‍ ഫ്രാന്‍സിനെ ഇന്ത്യ 1-1ന് പിടിച്ചുകെട്ടിയപ്പോള്‍ നിര്‍ണ്ണായക ഗോള്‍ നേടിയ താരം. 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ഇന്ത്യന്‍ ടീം അംഗം. 83ാം വയസില്‍ പി.കെ ബാനര്‍ജി വിട പറഞ്ഞതോടെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ആ സുവര്‍ണ്ണ കാലം കൂടിയാണ് അദ്ദേഹത്തിനൊപ്പം ഭൂതകാലത്തേക്ക് മറയുന്നത്. സന്തോഷ് ട്രോഫിയില്‍ ബീഹാറിനുവേണ്ടി ഉത്സാഹിച്ചു […]

India National

പകുതി ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ 50 പേ​രും വീ​ട്ടി​ൽ ഇ​രു​ന്നു ജോ​ലി ചെ​യ്താ​ൽ മ​തി​യെ​ന്ന് പേ​ഴ്സ​ണ​ൽ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും ജ​ന​ങ്ങ​ളോ​ട് കൂ​ടു​ത​ൽ ഇ​ട​പെ​ടേ​ണ്ടി വ​രു​ന്ന​തു​മാ​യ ജീ​വ​ന​ക്കാ​രോ​ടാ​ണ് വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രൂ​പ്പ് ബി, ​സി ജീ​വ​ന​ക്കാ​രി​ൽ അ​മ്പ​തു ശ​ത​മാ​നം പേ​ര്‍ മാ​ത്രം ഇ​നി ഓ​ഫീ​സു​ക​ളി​ല്‍ ജോ​ലി​ക്ക് ഹാ​ജ​രാ​യാ​ല്‍ മ​തി. ബാ​ക്കി​യു​ള്ള അ​മ്പ​തു ശ​ത​മാ​നം പേ​രും നി​ര്‍​ബ​ന്ധ​മാ​യും വീ​ട്ടി​ലി​രു​ന്ന്‌ ജോ​ലി ചെ​യ്യ​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് പേ​ഴ്‌​സ​ണ​ല്‍ മ​ന്ത്രാ​ല​യം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ […]

India National

രാജ്യത്ത് വീണ്ടും കോവിഡ് മരണം; സമൂഹ വ്യാപനത്തിന് സാധ്യത

രാജ്യത്ത് വീണ്ടും കോവിഡ് മരണം. ഇതോടെ രാജ്യത്ത് കോവിഡ് മരണം നാലായി. 70 വയസ്സുകാരനായ പഞ്ചാബുകാരനാണ് മരിച്ചത്. ഇറ്റലിയിലും ജര്‍മനിയിലും സഞ്ചരിച്ചിരുന്ന ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്. ഇന്ന് തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തി വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്ത് സമൂഹ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെയുള്ള പരിശോധനയില്‍ സമൂഹ വ്യാപനം കണ്ടെത്താനായില്ലെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കിയിരുന്നു. തമിഴ് നാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച ഉത്തര്‍പ്രദേശുകാരനായ വ്യക്തി ഡല്‍ഹിയില്‍ നിന്ന് ട്രെയിന് വഴി […]

India National

‘’നട്ടുച്ചക്ക് വെയിലുകൊള്ളുന്നത് പേപ്പട്ടിയും സായിപ്പുമാണ് എന്നൊരു പ്രയോഗമുണ്ട്, ഇനി കേന്ദ്ര ആരോഗ്യസഹമന്ത്രിയും എന്ന് കൂടി ചേര്‍ക്കാം: പരിഹാസവുമായി തരൂര്‍

കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനായുള്ള ശ്രമങ്ങളില്‍ ഒറ്റക്കെട്ടാണ് രാജ്യം. അതിനിടെയാണ് അശാസ്ത്രീയമായ ഒരു ഉപദേശവുമായി കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി ചൌബേ രംഗത്തെത്തിയത്. ദിവസവും പതിനഞ്ച് മിനിറ്റ് വെയില്‍ കൊള്ളുന്നത്‌ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നായിരുന്നു അശ്വിനി ചൗബെയുടെ പ്രസ്താവന. വെറുതെ വെയിലേല്‍ക്കലല്ല, പകല്‍ 11നും രണ്ട് മണിയ്ക്കും ഇടയിലെ സൂര്യപ്രകാശമാണ് ഏല്‍ക്കേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദിവസേന പതിനഞ്ച് മിനിറ്റ് സൂര്യപ്രകാശമേറ്റാല്‍ ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ അളവ് വര്‍ധിക്കുകയും അത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും അങ്ങനെ […]

India

താലിബാനുമായി ട്രംപിന്റെ കരാര്‍; മേഖലയില്‍ ആശങ്ക

ഇന്ത്യാ സന്ദര്‍ശനത്തിനു പിന്നാലെ താലിബാനുമായി സമാധാന കരാര്‍ ഒപ്പുവെക്കാനൊരുങ്ങുന്ന ട്രംപിന്റെ നീക്കം മേഖലയില്‍ ആശങ്ക പടര്‍ത്തുന്നു. അന്താരാഷ്ട്ര അംഗീകാരത്തോടെ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ മടങ്ങിയെത്തുന്നതിനാണ് പുതിയ സമാധാന കരാര്‍ വഴിയൊരുക്കുക. കഴിഞ്ഞ രണ്ടു വര്‍ഷമായി അമേരിക്ക നടത്തി വരുന്ന ചര്‍ച്ചകള്‍ വീക്ഷിക്കുന്നുണ്ടായിരുന്നെങ്കിലും പുതിയ കരാറിനെ കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

National

പാക് അനുകൂല മുദ്രാവാക്യം; അമൂല്യയുടെ പിതാവിന്റെ പ്രതികരണം ഇങ്ങനെ…

ഇതിനിടെ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയ കർണാടക മന്ത്രി സി.ടി രവി ദേശദ്രോഹികള്‍ക്ക് മാപ്പ് നൽകരുതെന്ന് ആവശ്യപ്പെട്ടു. രാജ്യദ്രോഹക്കുറ്റം തന്നെ അവർക്കെതിരെ ചുമത്തണമെന്നും മന്ത്രി പറഞ്ഞു.  ബംഗളൂരുവിൽ സി‌.എ‌.എയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് മകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി അമൂല്യയുടെ പിതാവ്. “അമൂല്യ പറഞ്ഞത് തെറ്റാണ്. ഞാന്‍ പറഞ്ഞത് കേള്‍ക്കാതെ അവള്‍ ചില മുസ്‌ലിംകൾക്കൊപ്പം ചേർന്നു. ഇതുപോലെയൊന്നും സംസാരിക്കരുതെന്ന് ഞാന്‍ അവളോട് പലവട്ടം പറഞ്ഞിട്ടുള്ളതാണ്. അവളെ ജയിലില്‍ കൊണ്ടുപോയി ഇടട്ടേ. അവളുടെ കാലുകള്‍ പൊലീസ് തല്ലിയൊടിക്കട്ടേ. […]