പാർലമെന്റ് പ്രത്യേക സമ്മേളനം ഗണേശ ചതുർത്ഥി ദിവസം സിറ്റിംഗ് പുതിയ മന്ദിരത്തിൽ. പ്രത്യേക പൂജകൾ നടത്തുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആദ്യ ദിനം സിറ്റിംഗ് പഴയ മന്ദിരത്തിലാകും. (special parliamentary session at new parliament building) എം പി മാർ ഓർമ്മകൾ പങ്കുവയ്ക്കും. കൂടാതെ വസ്ത്രത്തിലും പരിഷകരണങ്ങൾ ഉണ്ടാകും. ലോക് സഭ, രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാർക്കാണ് വസ്ത്ര രീതിയിലും പരിഷ്‌കരണം ഏർപ്പെടുത്തുക. വസ്ത്രത്തിൽ താമര, പുരുഷന്മാർക്ക് താമര ചിഹ്നം പ്രിന്റ് ചെയ്ത ഷർട്ട്. ജീവനക്കാർക്ക് […]
Tag: Narendra Modi
ജി20 ഉച്ചകോടിയിൽ ‘ഇന്ത്യ’യില്ല പകരം ‘ഭാരത്’
‘ഇന്ത്യ’ ഒഴിവാക്കി രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നാക്കി മാറ്റാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ, ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരിപ്പിടത്തിന് മുന്നിലെ ഡെസ്ക് പ്ലേറ്റ് ചർച്ചയാകുന്നു. പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിൽ ലോകനേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടനത്തിലാണ് മോദിയുടെ ഇരിപ്പിടത്തിൽ ജി20 ലോഗോയുള്ള ബോർഡിൽ ‘ഭാരത്’ എന്നെഴുതിയത് സ്ഥാപിച്ചത്. ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കൾക്ക് രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചത് വലിയ വിവാദത്തിന് തുടക്കമിട്ടിരുന്നു. മുന്നണിക്ക് ‘ഇന്ത്യ’യെന്നു പേരിട്ടതോടെ വിറളി […]
രാഷ്ട്രപതിക്ക് പിന്നാലെ ഭാരത് പരാമർശവുമായി പ്രധാനമന്ത്രിയും; ഇന്തോനേഷ്യൻ യാത്രയ്ക്കുള്ള ഔദ്യോഗിക രേഖയിലാണ് പരാമർശം
രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രിയും ഭാരത് പരാമർശവുമായി രംഗത്ത്. പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യ സന്ദർശനവുമായി ബന്ധപ്പെട്ട്പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്ന പരാമർശമാണുണ്ടായത്. ഏഴാം തീയതിയാണ് പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യ സന്ദർശനം.2 0-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിക്കുള്ള സന്ദർശനത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക രേഖയിലാണ് പരാമർശം ഉള്ളത്. ബുധൻ, വ്യാഴം തീയതികളിൽ ജക്കാർത്തയിലേക്ക് നരേന്ദ്ര മോദി നടത്തുന്ന ഔദ്യോഗിക സന്ദർശനത്തെക്കുറിച്ചുള്ള കുറിപ്പിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരം ഔദ്യോഗിക കുറിപ്പുകളിൽ സാധാരണ ‘പ്രൈംമിനിസ്റ്റർ ഓഫ് ഇന്ത്യ’ എന്നാണ് എഴുതാറ്. ആസിയാൻ രാജ്യങ്ങളുടെ നിലവിലെ അധ്യക്ഷപദവി ഇന്തോനേഷ്യയ്ക്കാണ്. […]
ചന്ദ്രയാന്‍ 3 എത്തിയ സ്ഥാനം ‘ശിവശക്തി’ എന്നറിയപ്പെടും: നരേന്ദ്രമോദി
ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിലെ സ്ഥാനത്തെ ഇനിമുതല്‍ ശിവശക്തി എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഓഗസ്റ്റ് 23 ഇനി ദേശീയ ബഹിരാകാശ ദിനമായി അറിയപ്പെടും. മറ്റാരും എത്താത്ത ഇടത്താണ് നമ്മൾ. ശാസ്ത്രജ്ഞരുടെ അറിവിനെയും സമര്‍പ്പണത്തെയും സ്മരിക്കുന്നുവെന്നും രാജ്യത്തിന്‍റെ നേട്ടം മറ്റുള്ളവര്‍ അംഗീകരിച്ചിവെന്നും പ്രധാനമന്ത്രി പറഞ്ഞു.(Chandrayaan3 moon southpole named sivasakthi- Narendra modi) ചന്ദ്രയാന്‍ മൂന്നിന്‍റെ വിജയ ശില്‍പികളായ ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാൻ ഗ്രീസിലും ദക്ഷിണാഫ്രിക്കയിലുമായിരുന്നു. എന്നാൽ എന്റെ മനസ്സ് നിങ്ങൾക്കൊപ്പമായിരുന്നു. ഇന്ത്യ […]
ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക്
ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് യാത്രതിരിക്കും. 22 മുതൽ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിലാണ് 15 -ാം ബ്രിക്‌സ് ഉച്ചകോടി. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മതമേല സിറിൽ റമാഫോസയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. 2019ന് ശേഷമുള്ള നേരിട്ടുള്ള ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്. ബ്രിക്സ് സംരംഭങ്ങളുടെ പുരോഗതി അവലോകനം ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ എന്നിവയാണ് ഉച്ചകോടിയിലെ അജണ്ട. ബ്രിക്‌സ് ഉച്ചകോടിക്കുശേഷം ബ്രിക്സ് ആഫ്രിക്ക ഔട്ട്റീച്ച്, ബ്രിക്‌സ് പ്ലസ് ഡയലോഗ് എന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. […]
‘സിൽവർ ലൈൻ ഏറ്റെടുക്കാൻ ബിജെപി’; ഇ ശ്രീധരന്റെ റിപ്പോർട്ട് കോർ കമ്മിറ്റിയിൽ
സിൽവർ ലൈൻ ഏറ്റെടുക്കാൻ ബിജെപി. അതിവേഗ റെയിൽ ബിജെപി കോർകമ്മിറ്റി യോഗം ചർച്ച ചെയ്യുന്നു. മെട്രോമാൻ ഇ ശ്രീധരൻ തയ്യാറാക്കിയ റിപ്പോർട്ട് കോർ കമ്മിറ്റിയിൽ അവതരിപ്പിക്കും. പദ്ധതി എങ്ങനെ കേരളത്തിൽ നടപ്പാക്കണമെന്നത് യോഗത്തിൽ ചർച്ച ചെയ്യും. ബിജെപി കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാക്കൾ രംഗത്തെത്തി. സംസ്ഥാന പ്രഭാരിയെയും നേതാക്കളെയും ശോഭാ സുരേന്ദ്രൻ വിമർശിച്ചിട്ട് നടപടിയില്ല. ശോഭാ സുരേന്ദ്രന്റെ നടപടി അംഗീകരിക്കില്ല. പരാതിയുണ്ടെങ്കിൽ പറയേണ്ടത് മാധ്യമങ്ങളോടല്ല. ജനറൽ സെക്രട്ടറി സുധീറിനെ അറിയില്ലെന്ന് പറഞ്ഞത്തിലും […]
നമ്മുക്ക് അഭിമാനിക്കം, രാജ്യത്ത് സിംഹങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്; പ്രധാനമന്ത്രി
ലോക സിംഹ ദിനത്തില്‍ വന്യജീവികളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് സിംഹങ്ങളുടെ എണ്ണത്തില്‍ ഇപ്പോള്‍ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസ കേന്ദ്രമായി ഇന്ത്യ മാറിയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നമ്മുടെ ഹൃദയങ്ങളെ ശക്തിയും മഹത്വവും കൊണ്ട് ആകര്‍ഷിക്കുന്ന രാജകീയ പ്രൗഢിയുള്ള സിംഹങ്ങളെ ആഘോഷിക്കാനുള്ള അവസരമാണ് ഇന്ന്. ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസകേന്ദ്രമെന്ന നിലയില്‍ ഇന്ത്യ അഭിമാനിക്കുന്നു, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ സിംഹങ്ങളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്’ […]
‘മൂന്നാമതും മോദി’; മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നിക്കുമെന്ന് അസം മുഖ്യമന്ത്രി
മണിപ്പൂരിലെ വംശീയ സംഘർഷങ്ങൾക്കിടയിലും നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മണിപ്പൂരിൽ നിന്നുള്ള രണ്ട് ലോക്സഭാ സീറ്റുകളിലും പാർട്ടി വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മണിപ്പൂരിലെ ബിപിയുടെ ഭാവിയെക്കുറിച്ചാണ് ഇപ്പോൾ എല്ലാവരും ചോദിക്കുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ട് ലോക്സഭാ സീറ്റുകളിലും പാർട്ടി വിജയിക്കുമെന്ന് അവരോട് പറയാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ പ്രശ്നങ്ങൾ ഉണ്ടെങ്കിലും മോദിയെ മൂന്നാമതും പ്രധാനമന്ത്രിയാക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ […]
‘കേരളത്തിന് മോദിയുടെ ഓണസമ്മാനം’ ഒരു വന്ദേഭാരത് കൂടി കിട്ടും’ : കെ സുരേന്ദ്രൻ
കേരളത്തിന് ഒരു വന്ദേഭാരത് എക്സ്‌പ്രസ് കൂടി അനുവദിക്കും കേന്ദ്രം ഉറപ്പു നൽകിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഉറപ്പ് നൽകിയതായി കെ.സുരേന്ദ്രൻ പറഞ്ഞു. ട്രെയിൻ ആവശ്യപ്പെട്ടു താൻ കത്ത് നൽകിയതിനെ തുടർന്നാണു നടപടിയെന്നും സുരേന്ദ്രൻ പറഞ്ഞു. കാസർഗോഡ് നിന്ന് തലസ്ഥനത്തേക്ക് ഒരു വന്ദേ ഭാരത് കൂടി കിട്ടുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കി. വൈകാതെ നടപടികൾ പൂർത്തിയാക്കി വന്ദേ ഭാരത് ഓടി തുടങ്ങും. കേരളീയർക്കു പ്രധാനമന്ത്രി നരേന്ദ്ര […]
‘നിങ്ങൾക്ക് എന്ത് വേണമെങ്കിലും വിളിക്കാം മിസ്റ്റർ മോദി’; പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുൽ
ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (INDIA) എന്ന പ്രതിപക്ഷ സഖ്യത്തിൻ്റെ പുതിയ പേരിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിങ്ങൾക്ക് ഞങ്ങളെ എന്ത് വേണമെങ്കിലും വിളിക്കാം, എന്നാൽ ഞങ്ങൾ ഇന്ത്യയാണെന്നും രാഹുൽ പറഞ്ഞു. ഇന്ത്യ എന്ന പേര് ചേർത്താൽ ജനങ്ങൾ അഴിമതി മറക്കില്ലെന്ന് പ്രധാനമന്ത്രി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പേരിലും തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പേരിലും ഇന്ത്യ എന്നുണ്ട്. ഇതുപോലെ പല ഇന്ത്യ വിരുദ്ധ […]