കാലാവസ്ഥ ഉച്ചകോടിയിലും ഊർജ-കാലാവസ്ഥ മേഖലകളിൽ ഉള്ള മുൻനിര സാമ്പത്തിക ശക്തികളുടെ ഫോറത്തിലും പങ്കെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ ജോ ബൈഡന്റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഏപ്രിൽ 22, 23 തീയതികളിൽ നടക്കുന്ന ഓൺലൈൻ ഉച്ചകോടിയിലാണ് മോദി പങ്കെടുക്കുക. അമേരിക്ക മുഖ്യസംഘാടകരായ ആഗോള സംഗമത്തിൽ 40 ലോക നേതാക്കൾക്കാണ് ക്ഷണം. കാലാവസ്ഥാ മാറ്റം അടിയന്തരമായി അവസാനിപ്പിക്കുക വഴി ലഭ്യമാകുന്ന സാമ്പത്തിക നേട്ടങ്ങളാണ് ദ്വിദിന ഉച്ചകോടി ചർച്ച ചെയ്യുക.കോവിഡ് മഹാമാരി വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിലാണ് പരിപാടി ഓൺലൈനായത്. ഉച്ചകോടി […]
Tag: Narendra Modi
ശബരിമല: പ്രധാനമന്ത്രിയുടേത് കള്ളക്കണ്ണീരെന്ന് ചെന്നിത്തല
ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി കള്ളക്കണ്ണീരൊഴുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വികാരങ്ങള്‍ മാനിക്കാന്‍ കേരള സര്‍ക്കാരിനെ പോലെ തന്നെ കേന്ദ്ര സര്‍ക്കാരും തയ്യാറായില്ലെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം. വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് കേരളത്തില്‍ വന്ന് പ്രസംഗിച്ച് പോയ പ്രധാനമന്ത്രി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ചുവട് മാറ്റി. നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലന്ന് മാത്രമല്ല പാര്‍ലമെന്റില്‍ വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച എന്‍ കെ പ്രേമചന്ദ്രനെ അതിന് […]
വീട് നല്‍കിയെന്ന് പറഞ്ഞ് കേന്ദ്രത്തിന്‍റെ പരസ്യം ; വീടുപോയിട്ട് ബാത്ത് റൂം പോലുമില്ലെന്ന് പരസ്യത്തിലെ സ്ത്രീ
ഫെബ്രുവരി 25 ന് കൊൽക്കത്തയിലെ പത്രങ്ങളിൽ ഒരു പരസ്യം വന്നു, കൊൽക്കത്തയിലെ 24 ലക്ഷം കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ വീട് നൽകിയെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീയുടെ ചിത്രവും ഉൾപ്പെടുത്തി കൊണ്ടുള്ള പരസ്യം. പക്ഷേ ആ പരസ്യം തെറ്റാണെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. സർക്കാർ വീട് അനുവദിച്ചെന്ന് പരസ്യത്തിൽ ചിത്രം ഉൾപ്പെടുത്തിയ യുവതി ഇപ്പോൾ കഴിയുന്ന വീട്ടിൽ ശൗചാലയം പോലുമില്ലെന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ആത്മനിർഭർ ഭാരത് ആത്മനിർഭർ ബംഗാൾ എന്ന ടാഗ് ലൈനോടുകൂടിയാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ” പ്രധാനമന്ത്രിയുടെ […]
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിന്റെ രണ്ടാം തരംഗം തടയാൻ ഒരുമിച്ച് പോരാടണമെന്ന് മുഖ്യമന്ത്രിമാരുമായി ചേർന്ന് യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ തുടർച്ചയായ വർദ്ധന ഉണ്ടായതിന് പിന്നാലെയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായുള്ള യോഗം വിളിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കൂടി ആരംഭിച്ച യോഗത്തിൽ രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽനിന്നുള്ള മുഖ്യമന്ത്രിമാർ പങ്കെടുത്തു. രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നതിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. […]
വഴങ്ങാത്ത മാധ്യമങ്ങളെ വരുതിയിലാക്കുന്നതിന് മോദിക്ക് ലഭിച്ച നിര്‍ദേശങ്ങള്‍
ചൈനയുടെ ഇന്ത്യാ അധിനിവേശവും കോവിഡ് ലോക്‌ഡൗണ്‍ പ്രതിസന്ധിയും കേന്ദ്ര സര്‍ക്കാരിന് വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. പതിവിന് വിപരീതമായി മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് സര്‍ക്കാരിനെതിരായ ധാരാളം വാര്‍ത്തകള്‍ വന്നു. ഇത് വലിയ പ്രതിസന്ധിയുണ്ടാക്കിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു മന്ത്രിതല ഉപസമിതിയുണ്ടാക്കി. സര്‍ക്കാരിനെ പിന്തുണക്കുന്നവരും പിന്തുണക്കുന്നുവെങ്കിലും പ്രകടിപ്പിക്കാത്തവരുമായ മാധ്യമപ്രവര്‍ത്തകരും പ്രമുഖ വ്യക്തികളുമായും ഈ മന്ത്രിതല സമിതി ആശയവിനിമയം നടത്തി. ഇവര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അടങ്ങിയ ഒരു റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറി. അതിലെ നിര്‍ദേശങ്ങള്‍ പലതും കൗതുകമുണ്ടാക്കുന്നതും ചിലത് ഗൗരവമുള്ളതുമായിരുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ […]
കോവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ഫോട്ടോ ഒഴിവാക്കണം: തെരഞ്ഞടുപ്പ് കമ്മീഷൻ
കോവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഒഴിവാക്കണമെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് ഒഴിവാക്കുക. ആരോഗ്യ മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. തൃണമൂൽ കോൺഗ്രസിന്‍റെ പരാതിയിലാണ് നടപടി. പശ്ചിമ ബംഗാള്‍, കേരളം, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബിജെപിയുടെ മുഖ്യപ്രചാരകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ചടിക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും പെരുമാറ്റ ചട്ടലംഘനമാണെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് […]
താടി കൂടി, ജിഡിപി കുറഞ്ഞു; മോദിയുടെ ചിത്രം വച്ച് ട്രോളി ശശി തരൂർ
ന്യൂഡൽഹി: രാജ്യത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) ഉണ്ടായ ഇടിവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുമായി താരതമ്യം ചെയ്ത് കോൺഗ്രസ് നേതാവ് ശശി തരൂർ. താടി കൂടിയതിന് അനുസരിച്ച് ഇന്ത്യയുടെ ജിഡിപി കുറഞ്ഞെന്നും തരൂർ വിമർശിച്ചു. മോദിയുടെ ചിത്രം പങ്കുവച്ചാണ് തരൂരിന്റെ വിമർശനം. 2017 മുതലുള്ള മോദിയുടെ അഞ്ചു ചിത്രങ്ങളാണ് ട്വീറ്റിലുള്ളത്. 2017-18 സാമ്പത്തിക വർഷത്തിൽ താടി കുറവുണ്ടായിരുന്നപ്പോൾ 8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളർച്ച. അടുത്ത വർഷം താടി അൽപ്പം നീണ്ടു. വിവിധ പാദങ്ങളിലായി ജിഡിപി ആറു […]
‘വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഗ്യാസ് സിലിണ്ടറിനെ നമസ്കരിക്കൂ’; വൈറലായി മോദിയുടെ പഴയ ട്വീറ്റ്
പാചകവാതക സിലിണ്ടറിന്‍റെ വില കുതിച്ചുയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യു.പി.എ ഭരണ കാലത്ത് ഗ്യാസ് സിലിണ്ടറിന് വില കൂട്ടിയപ്പോഴുള്ള മോദിയുടെ പ്രതികരണമാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ കുത്തിപ്പൊക്കിയത്. ‘നിങ്ങൾ വോട്ടുചെയ്യാൻ പോകുമ്പോൾ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്കരിക്കൂ.. അതും അവർ തട്ടിപ്പറിച്ചെടുക്കുകയാണ്’ എന്നായിരുന്നു നരേന്ദ്ര മോദി ഇൻ എന്ന ട്വിറ്റർ അക്കൌണ്ടിലെ ട്വീറ്റ്. 2013 നവംബർ 23നായിരുന്നു ട്വീറ്റ്. ഒരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞ ഈ വാക്കുകള്‍ അന്ന് കയ്യടി […]
തമിഴ് പഠിക്കാത്തതാണ് എന്റെ ദുഃഖം; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി
തമിഴ് പഠിക്കാത്തതാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ലോകത്തിലെ പ്രാചീന ഭാഷയായ തമിഴ് പഠിക്കാനുള്ള ശ്രമം നടത്താതിരുന്നത് കുറവാണെന്ന് കരുതുന്നതായും മോദി പറഞ്ഞു. ഹൈദരാബാദ് സ്വദേശിനിയായ അപർണാ റെഡ്ഡിയുടെ ഒരു ചോദ്യം ഉദ്ധരിച്ചുകൊണ്ടാണ് മോദി തമിഴ് ഭാഷയുടെ മാഹാത്മ്യത്തെക്കുറിച്ച് സംസാരിച്ചത്. ‘താങ്കള്‍ അനേകം വർഷം മുഖ്യമന്ത്രിയായിരുന്നു, ഇപ്പോൾ പ്രധാനമന്ത്രിയാണ്. എന്തെങ്കിലും സാധിച്ചില്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്നായിരുന്നു അപര്‍ണയുടെ ചോദ്യം. […]
തമിഴ് അറിയാത്തതില്‍ ക്ഷമ ചോദിക്കുന്നു; മോദിക്ക് പിന്നാലെ അമിത് ഷായും
തമിഴ് ഭാഷ അറിയാത്തതിന് ക്ഷമ ചോദിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായും. തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നടന്ന വിജയ് സങ്കല്‍പ് യാത്രയില്‍ സംസാരിക്കവെയാണ് അമിത് ഷാ, ക്ഷമ ചോദിച്ചത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും മധുരമുള്ളതുമായ ഭാഷകളിലൊന്നായ തമിഴ് എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ കഴിയാത്തില്‍ സങ്കടമുണ്ട്, അതില്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍. നേരത്തെ തമിഴ്‌നാട്ടിലെ റെയില്‍വെ സ്റ്റേഷനുകളിലെ എല്ലാ അനൗണ്‍സ്‌മെന്റുകളും ഇംഗ്ലീഷിലായിരുന്നു. ഇപ്പോള്‍ അവ തമിഴിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ മാറ്റം […]