Kerala

‘മുഖ്യമന്ത്രി വിളിച്ചിരുന്നു, ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു’; പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന് സമസ്ത

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ. വഖഫ് നിയമനങ്ങളിൽ നിലവിലുള്ള രീതി തുടരണം. സമസ്തയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തിപ്പെടുത്തും. കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ തള്ളുന്നതാണ് സമസ്തയുടെ നിലപാട്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സമസ്ത വഖ്ഫ് മുതവല്ലി സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ […]

Kerala

മുസ്‌ലിം ലീഗ് – സി.പി.ഐ.എം. രഹസ്യബന്ധം മറനീക്കി പുറത്തുവരുന്നു: വി. മുരളീധരൻ

എ.ആർ. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെ.ടി. ജലീലിനെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വി. മുരളീധരൻ രംഗത്ത്. മുസ്‌ലിം ലീഗ് – സി.പി.ഐ.എം. രഹസ്യബന്ധം മറനീക്കി പുറത്തുവരുന്നെന്ന് വി. മുരളീധരൻ അറിയിച്ചു. കള്ളപ്പണത്തിനെതിരായി ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെ.ടി. ജലീൽ പിന്മാറിയലും കേന്ദ്ര ഏജൻസികൾ അന്വേഷണം തുടരുമെന്നും വി. മുരളീധരൻ വ്യക്തമാക്കി. സംസ്ഥാനത്തെ ബാങ്ക് തട്ടിപ്പ് ക്രമക്കേടുകളിൽ ഏറ്റവും വലിയ തട്ടിപ്പാണ് മലപ്പുറം എആർ സഹകരണ ബാങ്കിൽ നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള […]

Kerala

‘വിവാദങ്ങള്‍ സി.പി.എം സൃഷ്ടി’; എതിരാളികളുടെ കെണിയിൽ വീഴാതിരിക്കാൻ സംഘടനയിൽ അച്ചടക്കം അനിവാര്യമെന്ന് കുഞ്ഞാലിക്കുട്ടി

വിവാദങ്ങളെ പ്രതിരോധിക്കാന്‍ സി.പി.എമ്മിനെതിരെ ആരോപണമുയർത്തി മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങള്‍ സി.പി.എം സൃഷ്ടിയാണെന്നും സർക്കാരിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകൾക്കെതിരായ പ്രതിഷേധം മറി കടക്കാനാണ് സി.പി.എം ശ്രമമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിയിലെ അഭിപ്രായവ്യത്യാസം സംബന്ധിച്ച ചർച്ച സജീവമായ സാഹചര്യത്തിലാണ് പുതിയ പ്രതിരോധവുമായി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. സമുദായത്തിന്‍റെ അവകാശങ്ങൾക്കു വേണ്ടി ലീഗ് ഉറക്കെ പറഞ്ഞുകൊണ്ടിരിക്കും. ഇത് പറയുമ്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കാൻ രാഷ്ട്രീയ എതിരാളികൾ വിവാദങ്ങളുമായി രംഗത്തുവരും. അവർ തീർക്കുന്ന കെണിയിൽ വീഴാതെ സൂക്ഷിക്കുക […]

Kerala

നാദാപുരത്ത് യുഡിഎഫ് ബൂത്ത് ഏജന്‍റിന്‍റെ സൂപ്പർമാർക്കറ്റിന് തീയിട്ടു

നാദാപുരത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ ബൂത്ത് ഏജന്‍റിന്‍റെ സൂപ്പർ മാർക്കറ്റ് തീയിട്ട് നശിപ്പിച്ചു. ലീഗ് പ്രവർത്തകനായ ഇരിങ്ങണ്ണൂർ സ്വദേശി അബൂബക്കറിന്റെ സൂപ്പർ മാർക്കറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. പുലര്‍ച്ചെയായിരുന്നു ആക്രമണം. യുഡിഎഫ് സ്ഥാനാര്‍ഥി പ്രവീണ്‍ കുമാറിന്‍റെ ബൂത്ത് ഏജന്‍റായിരുന്നു അബൂബക്കര്‍. സ്ഥലത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത് ഈ ബൂത്തില്‍ സാധാരണ കള്ളവോട്ട് നടക്കാറുണ്ടായിരുന്നുവെന്നും ഇത്തവണ ബൂത്ത് ഏജന്‍റ് മുഴുവന്‍ സമയവും ഉണ്ടായിരുന്നതിനാല്‍ കള്ളവോട്ട് […]

Kerala

തെളിവുകൾ നൽകിയിട്ടു പോലും പൊലീസ് ചെറുവിരലനക്കിയില്ല; മൻസൂർ വധക്കേസിൽ ലീഗ്

കണ്ണൂർ: പാനൂരിലെ കൊലപാതകത്തിൽ പൊലീസ് ചെറുവിരൽ അനക്കിയില്ലെന്ന് മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദർ മൗലവി. ചില അനിഷ്ട സംഭവങ്ങൾ നടന്നു എന്ന പേരിൽ യുഡിഎഫിന്റെ പ്രവർത്തകരെ പിടിച്ചു കൊണ്ടു പോയി തല്ലിച്ചതച്ച് ചോര വാർന്നിട്ടു പോലും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ തയ്യാറാവാത്ത പൊലീസ് കിരാതമായ നടപടിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സമാധാനമുണ്ടാക്കാൻ ഞങ്ങൾ പരമാവധി സഹായിക്കും. പക്ഷേ, പൊലീസ് പൊലീസായി പ്രവർത്തിക്കണം. എസ്എസ്എൽസി പരീക്ഷയെഴുതേണ്ട ഒരു കുട്ടിയെ പൊലീസ് ലോക്കപ്പിൽ വച്ചിരിക്കുന്നു. അവന് പരീക്ഷയെഴുതാൻ കഴിയില്ല. എത്ര […]

Kerala

ലക്ഷ്യമിട്ടത് മൻസൂറിന്‍റെ സഹോദരനെയെന്ന് പ്രതിയുടെ മൊഴി; ഇന്ന് സമാധാന യോഗം

പാനൂര്‍ കൊലപാതകത്തില്‍ അക്രമി സംഘം ലക്ഷ്യമിട്ടത് കൊല്ലപ്പെട്ട മൻസൂറിന്‍റെ സഹോദരന്‍ മുഹ്സിനെയെന്ന് കസ്റ്റഡിയിലുളള പ്രതിയുടെ മൊഴി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നും കസ്റ്റഡിയിലുളള ഷിനോസ്. കൊലയാളി സംഘത്തിലുളള പത്തോളം പേരെ തിരിച്ചറിഞ്ഞതായി സൂചന. കൊലപാതകത്തിന് പിന്നാലെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലാ കലക്ടർ വിളിച്ച സമാധാന യോഗം ഇന്ന് ചേരും. കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ 149ആം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ഏജന്‍റും പ്രാദേശിക ലീഗ് നേതാവുമായ മുഹ്സിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയതെന്നാണ് കസ്റ്റഡിയിലുളള സിപിഎം […]

Kerala

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: മുസ്ലീംലീഗിലെ വിഭാഗീയത നേതൃത്വത്തിന് വെളുവിളിയാകുന്നു

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലീംലീഗില്‍ പൊട്ടിപ്പുറപ്പെട്ട ഭിന്നസ്വരങ്ങള്‍ തുടരുകയാണ്. സമവായ ചര്‍ച്ചകളിലൂടെ അനുരഞ്ജനത്തിന് ലീഗ് നേതൃത്വം ശ്രമിക്കുമ്പോഴും വിഭാഗീയത നേതൃത്വത്തിന് വെളുവിളിയാണ്. മുസ്ലീം ലീഗിലെ സംസ്ഥാന ഭാരവാഹികള്‍ വരെ അതൃപ്തി പ്രകടിപ്പിച്ച് പരസ്യമായി രംഗത്ത് വന്നതോടെയാണ് മുന്‍കാലങ്ങളില്‍ ഇല്ലാത്ത വിധം ലീഗിന് ഭിന്നസ്വരങ്ങള്‍ തലവേദനയായത്. കൊടുവള്ളിയില്‍ നിന്ന് തുടങ്ങി തിരൂരങ്ങാടിയിലും കളമശേരിയിലും സ്ഥാനാര്‍ത്ഥിത്വം വിഭാഗീയത രൂക്ഷമാക്കി. തഴയപെട്ടവരും പ്രതിഷേധമുള്ളവരും രഹസ്യമായും പരസ്യമായും നേതൃത്വത്തിനെതിരെ പലപ്പോഴും രംഗത്തെത്തി. ഒടുവില്‍ പകരം ചുമതലകള്‍ നല്‍കിയും അവസരമൊരുക്കിയും ചര്‍ച്ചകളിലൂടെ പലരെയും തൃപ്തിപ്പെടുത്തി. […]

India

സിറ്റിങ് സീറ്റ് ഉറപ്പായി; തമിഴ്‌നാട്ടിൽ ലീഗിന്റെ സ്ഥിതി ഇങ്ങനെ

തമിഴ്‌നാട്ടിൽ ഡി.എം.കെ നേതൃത്വം നൽകുന്ന മുന്നണിയിൽ ജനവിധി തേടുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തങ്ങളുടെ സിറ്റിങ് സീറ്റായ കടയനല്ലൂരിൽ ഇത്തവണയും മത്സരിക്കും. കഴിഞ്ഞ തവണ അഞ്ച് സീറ്റുകളിൽ മത്സരിച്ചിരുന്ന ലീഗിന് ഇത്തവണ മൂന്ന് സീറ്റാണ് ഡി.എം.കെ നൽകിയിരിക്കുന്നത്. മറ്റു രണ്ട് സീറ്റുകൾ തീരുമാനമായിട്ടില്ലെന്ന് ലീഗ് ദേശീയ പ്രസിഡണ്ട് ഖാദർ മൊയ്തീൻ പറഞ്ഞു. ശേഷിക്കുന്ന രണ്ട് സീറ്റുകളുടെ കാര്യത്തിൽ ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകും. ഡി.എം.കെയുമായുള്ള ചർച്ചയിൽ സിറ്റിങ് സീറ്റായ കടയനല്ലൂരും തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടി, ആമ്പൂർ മണ്ഡലങ്ങളിലെ […]

Kerala

നവീകരിച്ച ലീഗ് ഹൗസ് ഉദ്ഘാടനം ബുധനാഴ്ച

കോഴിക്കോട്: ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കോഴിക്കോട് ലീഗ് ഹൗസ് ഉദ്ഘാടനവും മുസ്ലിം ലീഗ് സ്ഥാപക ദിനാഘോഷ സമ്മേളനവും ബുധനാഴ്ച രാവിലെ 10 മണിക്ക്. മുസ്ലിം ലീഗ് സംസ്ഥാന ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും സ്ഥാപക ദിന പതാക ഉയർത്തലും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. സ്ഥാപക ദിന സമ്മേളനം ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. തമിഴ്നാട് സംസ്ഥാന പ്രിൻസിപ്പൽ വൈസ് […]

India

തമിഴ്നാട്ടില്‍ മുസ്‍ലിം ലീഗിന് മൂന്ന് സീറ്റ്; ഡിഎംകെ – കോണ്‍ഗ്രസ് സീറ്റ് വിഭജനം തീരുമാനമായില്ല

തമിഴ്നാട്ടില്‍ ഡിഎംകെ – കോണ്‍ഗ്രസ് സീറ്റ് വിഭജനത്തില്‍ സമവായമായില്ല. മുസ്‍ലിം ലീഗിന് മൂന്ന് സീറ്റുകള്‍ നല്‍കാന്‍ ഡിഎംകെ തീരുമാനിച്ചു. ആറ് സീറ്റുകളില്‍ വിടുതലൈ ചിരുതൈകള്‍ മത്സരിക്കും. ഡിഎംകെ പ്രസിഡന്‍റ് എം കെ സ്റ്റാലിനും വിസികെ നേതാവ് തോല്‍ തിരുമാവളവനും തമ്മില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. മുസ്‍ലിം ലീഗിന് മൂന്നും മനിതനേയ മക്കള്‍ കച്ചിക്ക് രണ്ടും സീറ്റുകള്‍ നല്‍കാന്‍ ഡിഎംകെ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. എന്നാല്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളുമായുള്ള സീറ്റ് ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. 41 സീറ്റുകളാണ് കോണ്‍ഗ്രസ് […]