മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ. തന്നെ സ്വവർഗ്ഗരതി ആസ്വദിക്കുന്ന ഒരാളായി മാധ്യമങ്ങൾ ചിത്രീകരിച്ചു. ഇതിൽ ശക്തമായ അമർഷം രേഖപ്പെടുത്തുന്നു. പറഞ്ഞതിന് വിപരീതമാണ് വാർത്തയായി നൽകുന്നത്. വിപരീത അർത്ഥത്തിൽ എടുക്കുന്നത് ജീവിതത്തെ ബാധിക്കുന്നുണ്ടെന്നും എം.കെ മുനീർ കോഴിക്കോട് പറഞ്ഞു. മാധ്യമങ്ങൾ ഉയർത്തുന്ന ആശയം മറ്റുള്ളവരുടെ തലയിൽ അടിച്ചേൽപ്പിക്കരുത്. താൻ മന്ത്രി ആയിരിക്കെയാണ് പോക്സോ നിയമം നടപ്പാക്കാൻ മുൻ കൈ എടുത്തത്. ചൈൽഡ് റൈറ്റ്സ് കമ്മീഷൻ ആദ്യമായി നടപ്പാക്കിയതും അന്നാണെന്ന് മുനീർ പറഞ്ഞു. ഇതെല്ലാം […]
Tag: Muslim League
‘ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് അപകടം, കുട്ടികളുടെ ശ്രദ്ധ പാളും’; ജെൻഡർ ന്യൂട്രൽ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ്
ജെൻഡർ ന്യൂട്രൽ എന്ന പേരിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്താൻ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകും. ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് അപകടമാണ്. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ വിദ്യാർത്ഥികൾക്ക് സ്വഭാവദൂഷ്യമുണ്ടാവുമെന്നും പിഎംഎ സലാം വാർത്താസമ്മേളനത്തിൽ പറയുന്നു. ഇന്നലെ ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെയും ഉന്നതാധികാര സമിതി അംഗങ്ങളുടെയും യോഗത്തിലെ തീരുമാനങ്ങളാണ് പിഎംഎ സലാം വിശദീകരിച്ചത്. ലിബറലിസത്തിൻ്റെ നിഗൂഢമായ ദുരുദ്ദേശ്യമാണ് നിർദ്ദേശത്തിനു പിന്നിൽ. ഇത് എല്ലാ മതവിശ്വാസികളുടെയും […]
കാൾ മാർക്സ് മദ്യത്തിന് അടിമ, കുളിക്കില്ല, പല്ല് തേയ്ക്കില്ല, കുപ്പായം മാറ്റില്ല; വിവാദ പരാമർശവുമായി എം.കെ മുനീർ
കാൾ മാർക്സിനെതിരെ അധിക്ഷേപവുമായി എം.കെ മുനീർ എം.എൽ.എ. കോഴിക്കോട് നടന്ന എം.എസ്.എഫ് വേര് സംസ്ഥാന ക്യാംപയിൻ സമാപന സമ്മേളനത്തിൽ മതം, മാർക്സിസം, നാസ്തികത എന്ന വിഷയത്തിൽ സംസാരിക്കവേ യാണ് എം.കെ മുനീർ കാൾ മാർക്സിനെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. മാർക്സിനെപ്പോലെ ഇത്രയും വൃത്തിഹീനമായ മനുഷ്യൻ ഈ ഭൂലോകത്ത് വേറേ ഉണ്ടായിട്ടില്ല, മദ്യത്തിന് അടിമയായിരുന്നു അദ്ദേഹം തുടങ്ങിയ പരാമർശങ്ങളാണ് മുനീർ നടത്തിയത്. കുളിക്കില്ല, പല്ല് തേയ്ക്കില്ല, കുപ്പായം മാറ്റില്ല തുടങ്ങിയവയാണ് മാർക്സിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. കാൾ മാർക്സിന്റെ […]
മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്നങ്ങൾ മറനീക്കി പുറത്ത്
കെ.എസ് ഹംസയ്‌ക്കെതിരായ നടപടിയോടെ മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്നങ്ങൾ മറനീക്കി പുറത്ത്. പി.കെ കുഞ്ഞാലിക്കുട്ടി വിഭാഗവും മറുപക്ഷവും സമൂഹമാധ്യമങ്ങളിൽ പോര് തുടരുകയാണ്. അടുത്തമാസം നടക്കാനിരിക്കുന്ന ഭാരവാഹി തെരഞ്ഞെടുപ്പോടെ പാർട്ടിയിലെ കലഹം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. മുസ്ലീം ലീഗ് പ്രവർത്തകസമിതി യോഗത്തിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടിക്കെതിരെ ഉണ്ടായത് സംഘടിത ആക്രമണമാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തിലെ കെ.എസ് ഹംസയാണ് രൂക്ഷ വിമർശനം നടത്തിയത്. സംസ്ഥാന സർക്കാരിനെതിരായ യുഡിഎഫ് സമരത്തെ കുഞ്ഞാലിക്കുട്ടി അവഗണിക്കുന്നു എന്ന് ഹംസ […]
‘കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചു’: കെ എസ് ഹംസയെ പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും മാറ്റി ലീഗ്
മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുയർത്തിയ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റി. പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നുമാണ് ഹംസയെ നീക്കിയത്. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങൾ ഇടപെട്ടാണ് കെഎസ് ഹംസയ്ക്കെതിരെ നടപടിയെടുത്തത്. പാർട്ടിക്കകത്തെ നടപടിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്, നടപടിയോട് പ്രതികരിക്കാനില്ലെന്ന് കെഎസ് ഹംസ പറഞ്ഞു. പരസ്യ പ്രതികരണത്തിനില്ലെന്നും ഹംസ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചിതിനല്ല, യോഗത്തില്‍ ആരൊക്കെയാണ് പങ്കെടുത്തത്, എന്തെല്ലാം കാര്യങ്ങളാണ് ചര്‍ച്ചയായത് […]
ആർഎസ്എസ് വേദി പങ്കിടൽ; കെഎൻഎ ഖാദറിന്റെ വിശദീകരണം തള്ളി മുസ്ലിം ലീഗ്
ആർഎസ്എസ് വേദി പങ്കിട്ട കെഎൻഎ ഖാദറിന്റെ വിശദീകരണം തള്ളി മുസ്ലിം ലീഗ് നേതൃത്വം. വിഡിയോ സന്ദേശത്തിലെ വിശദീകരണമാണ് പാർട്ടി തള്ളിയത്. കേസരിയിലെ പ്രസംഗവും ദൃശ്യങ്ങളും പാർട്ടി നേതൃത്വം പരിശോധിക്കും. കെഎൻഎ ഖാദറിന്റെ വിശദീകരണം മുഖവിലയ്ക്കെടുക്കാൻ കഴിയില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. കോഴിക്കോട് കേസരിയിൽ സ്നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് കെഎൻഎ ഖാദർ പങ്കെടുത്തത്. വിവാദങ്ങൾക്ക് പിന്നാലെ കെഎൻഎ ഖാദർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആർഎസ്എസ് പരിപാടിയിലല്ല താൻ പങ്കെടുത്തതെന്ന് അദ്ദേഹം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. എന്നാൽ, ഇത് പൂർണമായും ലീഗ് നേതൃത്വം […]
പാലക്കാട് ഇരട്ടക്കൊലപാകം; പ്രതികള്‍ക്ക് വേണ്ടി മുസ്ലീം ലീഗ് ഇടപെട്ടിട്ടുണ്ടെന്ന് പി.എം.എ.സലാം
പാലക്കാട് കല്ലാംകുഴി ഇരട്ടക്കൊലപാക കേസില്‍ പ്രതികള്‍ക്ക് വേണ്ടി മുസ്ലീം ലീഗ് ഇടപെട്ടിട്ടുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. പെണ്‍കുട്ടിയെ സ്റ്റേജില്‍ കയറ്റിയ വിഷയത്തില്‍ സമസ്തയുടെ നിലപാടിനെ എതിര്‍ക്കില്ലെന്നും അദ്ദേഹം ജിദ്ദയില്‍ പറഞ്ഞു. ഇരട്ടക്കൊലപാതകക്കേസില്‍ പ്രതികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി പാര്‍ട്ടി കേസ് നടത്തിയിട്ടുണ്ട്. കൊലപാതകം നടന്നത് ആസൂത്രിതമല്ല. സംഘടനത്തില്‍ കൊല്ലപ്പെടുന്നത് സ്വാഭാവികമാണ്. സംഘടനത്തില്‍ കൊല്ലുകയല്ലല്ലോ. അങ്ങോടും ഇങ്ങോടും ഏറ്റുമുട്ടുകയാണല്ലോ, അപ്പുറത്തും മരണമുണ്ടാകും ഇപ്പുറത്തും മരണമുണ്ടാകും. രണ്ടു ഭാഗത്തും പരിക്കുണ്ടാകും. അവര്‍ക്ക് വേണ്ടി മുസ്ലീം ലീഗ് കേസ് […]
മർദനമേറ്റ പെൺകുട്ടികൾക്കെതിരെ മുസ്ലിംലീഗ് നേതാക്കളുടെ സൈബർ ആക്രമണം
മലപ്പുറം പാണമ്പ്രയിൽ നടുറോഡിൽ വെച്ച് സഹോദരിമാരെ യുവാവ് മർദ്ദിച്ച സംഭവത്തിൽ പെൺകുട്ടികൾക്കെതിരെ മുസ്ലിംലീഗിന്റെ പ്രാദേശിക നേതാക്കളുടെ സൈബർ ആക്രമണം. കരിങ്കലത്താണി സ്വദേശിനികളായ അസ്‌ന കെ അസീസ്, ഹംന കെ അസീസ് എന്നിവർക്കെതിരെയാണ് സമൂഹ മാധ്യമങ്ങളിൽ ലൈംഗിക ചുവയോടെയുള്ള സൈബർ ആക്രമണം നടക്കുന്നത്. ലീഗിന്റെ നേതാവും തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി ട്രഷററുമായ റഫീഖ് പാറയ്ക്കലാണ് സമൂഹമാധ്യമത്തിൽ യുവതികൾക്കെതിരെ മോശമായി പോസ്റ്റിട്ടത്. ഇതിനെതിരെ യുവതികൾ പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകി. ഡ്രൈസിങ്ങിനെപ്പറ്റിയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും ഫേക്ക് ഐഡികളിലൂടെ കമന്റുകൾ […]
ലൗജിഹാദ്; സി.പി.ഐ.എമ്മിന്റെ ശ്രമം മതധ്രുവീകരണമെന്ന് മുസ്ലിംലീഗ്
ലൗജിഹാദ് വിഷയത്തിൽ കേരളത്തിൽ മത ധ്രുവീകരണമുണ്ടാക്കാൻ സി.പി.ഐ.എം ബോധപൂർവം ശ്രമിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാനാണ് സി.പി.ഐ.എമ്മിന്റെ ശ്രമം. ബി.ജെ.പിയുടെ ലൗ ജിഹാദ് പ്രചാരണത്തെ സി.പി.ഐ.എം ഏറ്റെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിവാദമായ ലൗ ജിഹാദ് പരാമർശം തിരുത്തി മുൻ എം.എൽ.എ ജോർജ് എം. തോമസ് രംഗത്തെത്തിയിരുന്നു. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകിയിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിൽ ലൗ ജിഹാദില്ല. താൻ അങ്ങനെ ഒരു […]
വിവാഹ പ്രായം ഉയർത്തൽ : ഇരുസഭകളിലും അടിയന്തര പ്രമേയ നോട്ടിസ് നൽകി മുസ്ലിം ലീഗ് എംപിമാർ
വിവാഹ പ്രായം 18 ൽ നിന്നും 21 ലേക്ക് ഉയർത്തുന്നതിന് അനുമതി നൽകിയ കേന്ദ്ര മന്ത്രിസഭയുടെ നടപടി പാർലമെന്റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർ ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. മുസ്ലിം ലീഗ് ലോക്‌സഭ പാർലിമെന്ററി പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ എം. പി , എംപിമാരായ ഡോ.എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്‌സഭയിലും പി. വി. അബ്ദുൽ വഹാബ്. എംപി രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടിസ് […]