Kerala

തിരുവനന്തപുരത്ത് 15 കാരൻ വൃക്ക രോഗിയായ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു

തിരുവനന്തപുരത്ത് പതിനഞ്ചുകാരൻ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു. സുഹൃത്തിന്റെ സഹായത്തോടെ വൃക്ക രോഗിയായ പിതാവിനെ കൊലപ്പെടുത്താമായിരുന്നു ശ്രമം. പോത്തൻകോടാണ് സംഭവം നടന്നത്. പിതാവിനെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. കൂട്ടുകാരൻറെ സഹായത്തോടെ കണ്ണിൽ മുളക് പൊടി തേച്ച് വായിൽ തുണി കുത്തി കയറ്റിയ ശേഷമായിരുന്നു കൊലപാതക ശ്രമം. പിന്നീട് പത്താം ക്ലാസുകാരനായ മകൻ വീട്ടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു.ഗുരുതരമായി പരുക്കേറ്റ പിതാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആത്മഹത്യക്കു ശ്രമിച്ച മകനെയും ആശുപത്രിയിലാക്കി. പിതാവ് മർദിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു കൊലപാതക ശ്രമം.

HEAD LINES Kerala Latest news

കടിപ്പിക്കാന്‍ ശ്രമിച്ചത് ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട്; കാട്ടാക്കട വധശ്രമത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരത്ത് പാമ്പിനെ ഉപയോഗിച്ചുകൊണ്ടുള്ള വധശ്രമക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി അന്വേഷണസംഘം. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് പ്രതി മധ്യവയസ്‌കന്റെ മുറിയിലേക്ക് വലിച്ചെറിഞ്ഞത് ഉഗ്രവിഷമുള്ള പാമ്പിനെയായിരുന്നെന്ന് കണ്ടെത്തി. ശംഖുവരയന്‍ പാമ്പിനെയാണ് പ്രതി കൊലപാതകത്തിനായി ഉപയോഗിച്ചത്. പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് കാട്ടാക്കടയിലെ കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാമ്പിനെ കണ്ടയുടന്‍ തന്നെ വീട്ടുകാര്‍ അതിനെ തല്ലിക്കൊന്നിരുന്നു. അതിനുശേഷം ഇപ്പോഴാണ് പാമ്പ് ഏത് ഇനമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. വധശ്രമക്കേസിലെ പ്രതി കിച്ചുവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ വിവരങ്ങള്‍ തേടാനിരിക്കുകയാണ്. കിച്ചുവിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ […]

India

വിനോദയാത്രയ്ക്ക് കാമുകിയേയും കുഞ്ഞുങ്ങളേയും കൂട്ടി, പാലത്തിൽ നിന്ന് തള്ളിയിട്ടു; രക്ഷപ്പെട്ട് പെൺകുട്ടി

ബെം​ഗളൂരു: കാമുകിയേയും കുഞ്ഞുങ്ങളേയും കൂട്ടി വിനോദയാത്രയ്ക്ക് പോയ യുവാവ് മൂവരേയും കൊലപ്പെടുത്താൻ ശ്രമിച്ചു. ആന്ധ്രയിലാണ് സംഭവം. പാലത്തിന് മുകലിൽ നിന്ന് കാമുകിയേയും കുഞ്ഞുങ്ങളേയും തള്ളിയിട്ടെങ്കിലും പത്ത് വയസ്സുകാരി തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. അമ്മയുടെ കാമുകനായ ഉലവ സുരേഷ് എന്നയാളാണ് ഇവരെ തള്ളിയിട്ട് കൊല്ലാൻ നോക്കിയത്. ഗുണ്ടൂരിലെ തടപ്പള്ളി സ്വദേശികളാണ് ഇവർ.  രാജമഹേന്ദ്രവാരത്തേക്ക് വിനോദയാത്ര പോകാനെന്ന പേരിലാണ് കാമുകിയേയും കുഞ്ഞുങ്ങളെയും കൂട്ടി സുരേഷ് രാവുലപള്ളത്ത് എത്തിയത്. തുടർന്ന് ഫോട്ടോ എടുക്കാനെന്ന പേരിൽ ഇവരെ പാലത്തിന് മുകളിൽ കയറ്റി നിർത്തി പുഴയിലേക്ക് […]

Kerala

വ്യക്തി വൈരാ​ഗ്യം; മദ്ധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ

മദ്ധ്യവയസ്കനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം പള്ളിക്കൽ മൂതലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കൽ മൂതല അരുൺ നിവാസിൽ മിനുക്കുട്ടൻ എന്ന അരുൺകുമാറാണ് അറസ്റ്റിലായത്. പത്താം തീയതി വൈകിട്ടായിരുന്നു സംഭവം. അരുൺ കുമാറിന്റെ ആക്രമണത്തിൽ തലയ്ക്കും വാരിയെല്ലിനും ഗുരുതര പരുക്കേറ്റ പള്ളിക്കൽ സ്വദേശി അബ്ദുൽ ഷുക്കൂർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അബ്ദുൽ ഷുക്കൂർ വാടകയ്ക്ക് കൊടുത്ത വീടിന് സമീപം വന്ന് അരുൺകുമാർ സ്ഥിരമായി ബഹളമുണ്ടാക്കുന്നത് പറഞ്ഞു വിലക്കിയതിലുള്ള വിരോധമാണ് അക്രമണത്തിന് പിന്നില്ലെന്ന് […]

Kerala

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാപ്പകയിൽ ആക്രമണം; യുവാവിന്റെ കാല് വെട്ടി മാറ്റി

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാപ്പകയിൽ ആക്രമണം. ആറ്റുകാൽ പാടശേരിയിൽ യുവാവിന്റെ കാലു വെട്ടി മാറ്റി. പാടശേരി സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. ഇയാളുടെ ഗുണ്ടാ സംഘത്തിൽപ്പെട്ട ബിജു,ശിവൻ എന്നിവർ ചേർന്ന് വെട്ടിയെന്നാണ് പോലീസ് നൽകുന്ന വിവരം.  ഇന്ന് രാവിലെ ആറ്റുകാൽ പാടശേരിക്ക് സമീപമുള്ള ചതുപ്പ് നിലത്തിലാണ് സംഭവം.ഗുണ്ടാ നേതാവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ശരത്തിനെ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.ശരത്തിന്റെ രണ്ടു കാലുകളിലും വെട്ടേറ്റു.ഒരു കാൽ വെട്ടി മാറ്റി. വലതു തോളെല്ലിനും കാര്യമായി വെട്ടേറ്റു.ഗുരുതര പരിക്കുകളോടെ ശരത് തിരുവനന്തപുരം മെഡിക്കൽ […]

Kerala

കായംകുളത്ത് യുവാവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമം; പ്രതികൾ പിടിയിൽ

കായംകുളത്ത് യുവാവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയ പത്തിയൂർ സ്വദേശി അമൽ ഉൾപ്പെടെയുള്ള മൂന്നുപേരാണ് പിടിയിലായത്. നവംബര്‍ മൂന്നാം തീയതി രാത്രി 8.30 മണിയോടെ കായംകുളം താസാ ഹോട്ടലിലെ ജീവനക്കാരനായ കീരിക്കാട് സ്വദേശി ഉവൈസ് ഹോട്ടലിൽ നിന്നും ഡെലിവറിക്ക് വേണ്ടി ഭക്ഷണവുമായി സ്കൂട്ടറിൽ പോയ സമയത്താണ് സംഭവം. എരുവ ഒറ്റത്തെങ്ങ് ജങ്ഷന് സമീപം വളവിൽ വെച്ച് ഉവൈസ് സ്കൂട്ടർ മറിഞ്ഞുതാഴെ വീണു. വണ്ടി ഉയർത്താൻ ശ്രമിച്ച സമയം അവിടെയെത്തിയ […]

Kerala

കൊല്ലം കുളത്തൂപ്പുഴയിൽ ജുമാമസ്ജിദിലെ ഉസ്താദിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം

കൊല്ലം കുളത്തൂപ്പുഴയിൽ ജുമാമസ്ജിദിലെ ഉസ്താദിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ കുളത്തുപ്പുഴ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.  കുളത്തുപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഉസ്താദ് സഫീർ സെയിനിയെ ആണ് ഇന്നലെ രാത്രി11മണിയോടെ യുവാക്കൾ കാറുകൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗൾഫിൽ പോകുന്നതിനു തൊട്ടുമുമ്പേ വീട്ടിൽ നേർച്ചചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് യുവാവ് ഉസ്താദിനെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു,എന്നാൽ യാത്രാമധ്യേ അപരിചിതരായ മറ്റു നാല് യുവാക്കൾകൂടി വാഹനത്തിൽ കയറിയതിൽ പന്തികേട്‌തോന്നിയ ഉസ്താദ് വാഹനത്തിൽ നിന്നും ഇറങ്ങിഓടുകയായിരുന്നു. കാറുമായി പിന്തുടർന്ന് വന്ന യുവാക്കൾഉസ്താദിനെവാഹനമിടിച്ചു കൊലപ്പെടുത്താൻ […]

Kerala

പാറശ്ശാലയിലെ യുവാവിന്റെ മരണം പെണ്‍സുഹൃത്ത് നല്‍കിയ പാനീയം കഴിച്ച്; ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍

തിരുവനന്തപുരം പാറശ്ശാലയിലെ യുവാവിന്റെ ദുരൂഹ മരണം കൊലപതകമാണെന്ന് ബന്ധുക്കള്‍. യുവാവിന്റെ വനിതാ സുഹൃത്ത് നല്‍കിയ പാനീയം കുടിച്ചാണ് ഷാരോണ്‍ മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. കാരക്കോണത്തെ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ഷാരോണ്‍ അവശനായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ആരോപണം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രോജക്ട് വാങ്ങാനാണ് യുവതിയുടെ വീട്ടില്‍ പോയതെന്നും വന്നപ്പോള്‍ തന്നെ ഛര്‍ദ്ദി തുടങ്ങിയെന്നും ഷാരോണിന്റെ ബന്ധു പ്രതികരിച്ചു. നീല നിറത്തിലാണ് ഷാരോണ്‍ ഛര്‍ദ്ദിച്ചത്. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ യുവതിയുടെ വീട്ടില്‍ നിന്ന് വെള്ളം കുടിച്ചെന്നും അതിന് […]