Kerala

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശക്തിപ്പെടുത്തല്‍; സുപ്രിംകോടതി ഉത്തരവ് ഇന്ന്

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുന്നതില്‍ സുപ്രികോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്. ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ മേല്‍നോട്ട സമിതിക്ക് കൈമാറുന്നതില്‍ കോടതി ഉത്തരവിടും. സമിതി പുനഃസംഘടിപ്പിക്കുമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂര്‍ണസജ്ജമാകുന്നത് വരെയായിരിക്കും താല്‍ക്കാലിക ക്രമീകരണം. ഉച്ചയ്ക്ക് രണ്ടിനാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഡാം സുരക്ഷ നിയമത്തിലുള്ള വിപുലമായ അധികാരങ്ങള്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ തയാറെടുക്കുകയാണ് സുപ്രിംകോടതി. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പൊതുതാല്‍പര്യഹര്‍ജികളില്‍ […]

Kerala

മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രിംകോടതിയില്‍ ഇന്ന് തുടര്‍വാദം

മുല്ലപ്പെരിയാര്‍ ഹര്‍ജികളില്‍ സുപ്രംകോടതിയില്‍ ഇന്ന് വാദം തുടരും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞതവണ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് വ്യക്തമാക്കി രേഖാമൂലം കുറിപ്പ് കൈമാറാന്‍ കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് തമിഴ്‌നാട് അനുകൂലമാണ്. തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടുന്ന കാര്യത്തില്‍ കേരളം അടക്കം കക്ഷികളുടെ വാദം കോടതി ഇന്ന് […]

Kerala

മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുകയാണെന്ന് കേരളവും തമിഴ്‌നാടും അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സംയുക്ത യോഗം ചേര്‍ന്ന് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി കേരളവും തമിഴ്‌നാടുമായും ഉള്ള സമവായം പരിഗണിക്കണമെന്ന് മാര്‍ച്ച് 23ന് കേസ് പരിഗണിക്കവെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിന്റെ സുരക്ഷ പ്രക്രിയ ശാക്തീകരിക്കേണ്ടത് […]

Kerala

മുല്ലപ്പെരിയാര്‍ ഹര്‍ജികളില്‍ സുപ്രിംകോടതിയില്‍ ഇന്ന് വാദം തുടരും

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രിംകോടതിയില്‍ ഇന്ന് വാദം തുടരും. മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുമെന്ന് കഴിഞ്ഞതവണ വാദം കേള്‍ക്കവേ ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ സുപ്രിംകോടതി എടുക്കുന്ന നിലപാട് നിര്‍ണായകമാണ്. മേല്‍നോട്ട സമിതിക്ക് നല്‍കേണ്ട അധികാരങ്ങളില്‍ ഇന്നലെ നടന്ന സംയുക്ത യോഗത്തില്‍ കേരളവും തമിഴ്‌നാടും സമവായത്തിലെത്തിയിരുന്നില്ല. യോഗത്തിന്റെ മിനുട്ട്‌സ് ഇന്ന് സുപ്രിംകോടതിക്ക് കൈമാറും. മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കാമെന്ന് കോടതി കഴിഞ്ഞ തവണ പറഞ്ഞിരുന്നു. ഇരു സംസ്ഥാനങ്ങളുടെയും ഓരോ സാങ്കേതിക […]

Kerala

മുല്ലപ്പെരിയാർ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

മുല്ലപ്പെരിയാർ ഹർജികളിൽ സുപ്രീം കോടതി ഇന്നുമുതൽ അന്തിമ വാദം കേൾക്കൽ ആരംഭിക്കും. ഇന്നലെ ഹർജികൾ പരിഗണിച്ചെങ്കിലും തമിഴ്നാടിൻ്റെ ആവശ്യപ്രകാരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേരളം സമർപ്പിച്ച സത്യവാങ്മൂലവും രേഖകളും പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നായിരുന്നു ആവശ്യം. ജസ്റ്റിസ് എ എം ഖാൻവിൽക്കർ ഉൾപ്പെടുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ അന്താരാഷ്ട്ര വിദഗ്ധരെ ഉൾപ്പെടുത്തി സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. മേല്‍നോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കേരളം […]

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് കേരളം; ഹർജികളിൽ ഇന്ന് മുതൽ അന്തിമ വാദം

മുല്ലപ്പെരിയാർ ഹർജികളിൽ സുപ്രിംകോടതിയിൽ ഇന്ന് മുതൽ അന്തിമ വാദം. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, അഭയ് എസ്.ഓക, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് തുടർച്ചയായ ദിവസങ്ങളിൽ വാദം കേൾക്കും. ജലനിരപ്പ് 142 അടിയാക്കാൻ അനുമതി നൽകിയ 2014ലെ വിധി പുനഃപരിശോധിക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. പുതിയ ഡാം അനിവാര്യമെന്നും കേരളം സുപ്രിംകോടതിയെ അറിയിക്കും. മുല്ലപ്പെരിയാർബേബി ഡാം അണക്കെട്ടുകൾ ബലപ്പെടുത്താനുള്ള നടപടികളിൽ ഊന്നിയാകും തമിഴ്‌നാടിന്റെ വാദം. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാൽപര്യഹർജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ […]

Uncategorized

മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷാ വീഴ്ച; നാലംഗ സംഘത്തിനെതിരെ കേസെടുത്ത് വനം വകുപ്പ്

മുല്ലപ്പെരിയാറിലെ സുരക്ഷാ വീഴ്ചയിൽ കേസെടുത്ത് വനം വകുപ്പ്. അനുവാദമില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശത്ത് പ്രവേശിച്ചതിനാണ് കേസ്. രണ്ട് റിട്ടയേഡ് എസ്പിമാരടക്കം നാല് പേർക്കെതിരെയാണ് കേസെടുത്തത്. ഇവരെ കടത്തി വിട്ട തേക്കടിയിലെ വനപാലകർക്ക് എതിരെ നടപടി ഉണ്ടാകും. അതീവ സുരക്ഷാ പ്രാധാന്യമുള്ള ഡാമിലേക്ക് പുറത്തുനിന്നുള്ളവർ കയറിയതിൽ ആണ് നടപടി. തേക്കടിയിൽ നിന്നും ബോട്ടിലാണ് ഇവർ പോയത്. ഞായറാഴ്ചയാണ് ഇവർ സന്ദർശനം നടത്തിയത്. തമിഴ്നാടിൻറെ ബോട്ടിലെത്തിയ നാല് പേരെയും പൊലീസ് തടഞ്ഞിരുന്നില്ല. സന്ദർശകരുടെ പേരുകൾ ജി.ഡി രജിസ്റ്ററിൽ രേഖപ്പെടുത്താനും പൊലീസ് […]

Kerala

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ പുതിയ പരിശോധനയ്ക്ക് സമയമായെന്ന് കേന്ദ്ര ജലകമ്മീഷന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധനയ്ക്ക് സമയമായെന്ന ശുപാര്‍ശയുമായി കേന്ദ്ര ജലകമ്മീഷന്‍. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പൊതുതാല്‍പര്യ ഹര്‍ജികളില്‍ കോടതി അന്തിമവാദം തുടങ്ങാനിരിക്കെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. 2012ലാണ് അണക്കെട്ട് സുരക്ഷിതമെന്ന് ഉന്നതാധികാര സമിതി സുപ്രിംകോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. മേല്‍നോട്ട സമിതി ഇതുവരെ 14 തവണ അണക്കെട്ട് സന്ദര്‍ശിച്ചു. ബേബി ഡാം ബലപ്പെടുത്താനുള്ള നടപടികള്‍ക്കായി തമിഴ്‌നാട് നിരന്തരം മേല്‍നോട്ട സമിതിയോട് അഭ്യര്‍ത്ഥന നടത്തുന്നുണ്ട്. കേരളത്തിലെ വനമേഖലയിലെ മരങ്ങള്‍ മുറിക്കാനും, അപ്രോച്ച് റോഡ് […]

Kerala

മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി; ഒരു ഷട്ടര്‍ പത്ത് സെ.മീ ഉയര്‍ത്തി

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 142 അടിയായി. ഇതോടെ തമിഴ്‌നാട് ഒരു ഷട്ടര്‍ പത്ത് സെന്റിമീറ്റര്‍ ഉയര്‍ത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമല്ല. 700 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. ഷട്ടർ 30 സെന്റിമീറ്റർ ഉയർത്തി 420 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഡാം ഷട്ടര്‍ തമിഴ്‌നാട് ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം […]

Kerala

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം തള്ളി; തീരുമാനം എടുക്കേണ്ടത് തമിഴ്‌നാടെന്ന് കേന്ദ്രം

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. പുതിയ ഡാം നിര്‍മിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഡാമിന്റെ ഉടമസ്ഥാവകാശമുള്ള തമിഴ്‌നാടാണ്. പുതിയ അണക്കെട്ട് വേണോ വേണ്ടയോ എന്ന് നിര്‍ദേശിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ലോക്‌സഭയില്‍ രേഖാമൂലമാണ് ഇക്കാര്യം കേന്ദ്രം വ്യക്തമാക്കിയത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യമാണ് ഇതുവരെ കേരളം മുന്നോട്ടുവച്ചത്. കേരളത്തില്‍ നിന്നുള്ള എംപിമാരും ഇക്കാര്യത്തില്‍ ഇടപെല്‍ നടത്തിയിരുന്നു. വിഷയത്തില്‍ കേരളം ഇന്ന് സുപ്രിംകോടതിയില്‍ പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി […]