തൃശൂർ മണ്ണുത്തിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായി. ഭാരതീയ വിദ്യാഭവനിൽ +1 വിദ്യാർത്ഥിയായ നവനീത് കൃഷ്ണയെയാണ് ഇന്ന് കാണാതായത്. കാണാതാകുമ്പോൾ മഞ്ഞ ഷർട്ടും വെള്ള പാന്റുമായിരുന്നു വേഷം. കൈവശം ഒരു ബാഗുമുണ്ടെന്നാണ് കരുതപ്പെടുന്നത്. പത്താം തരത്തിൽ മികച്ച മാർക്കു വാങ്ങിയ കുട്ടിയാണ്. സ്‌പോർട്ട്‌സിലും ചിത്രരചനയിലും താല്പര്യമുണ്ടായിരുന്നു. അഡ്വഞ്ജറസ് യാത്രകളെ പറ്റി താല്പര്യം പ്രകടിപ്പിക്കാറുണ്ടായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. അതുകൊണ്ട് തന്നെ യാത്ര പോയതായിരിക്കാം എന്നാണ് മാതാപിതാക്കൾ കരുതുന്നത്. കുട്ടിയെ കണ്ടെത്തുന്നവർ മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ അറിയിക്കുക.
Tag: missing
മലപ്പുറത്ത് കാണാതായ പൊലീസുകാരനെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി
മലപ്പുറത്ത് കാണാതായ പൊലീസുകാരനെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി. മലപ്പുറം അരീക്കോട് എസ്ഒജി ക്യാമ്പിൽ നിന്ന് കാണാതായ മുംബഷീറിൻ്റെ ഭാര്യയാണ് പരാതി നൽകിയിരിക്കുന്നത്. ക്യാൻ്റീനിലെ കട്ടൻ ചായ വിതരണം നിർത്തിയതിനെ മുബഷീർ ചോദ്യം ചെയ്തിരുന്നു. അത് മേലുദ്യോഗസ്ഥരെ ചൊടിപ്പിച്ചു. ഇതാണ് മാനസിക പീഡനത്തിനു കാരണമെന്ന് മുബഷീറിൻ്റെ ഭാര്യ ഷാഹിന പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം കാണാതായ മുബഷീറിനെ ഇന്നലെ കോഴിക്കോട് നിന്ന് കണ്ടെത്തിയിരുന്നു എംഎസ്പി ബറ്റാലിയൻ അംഗമായ മുബഷീറിനെ അരീക്കോട്ടെ ക്യാമ്പിൽ നിന്ന് വെള്ളിയാഴ്ച്ച മുതലാണ് […]
വിവരാവകാശ പ്രവര്‍ത്തകന്‍ ഷിജുവിന്റെ തിരോധാനം; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
കൊരട്ടിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ ഷിജു ചുനക്കര (36) യുടെ തിരോധാനത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. ഷിജുവിന് ഭൂമാഫിയകളുടെ ഭൂഷണിയുണ്ടായിരുന്നതായി ഭാര്യ പറഞ്ഞു. ഭൂമിയിടപാട്, പാടം നികത്തല്‍ എന്നീ വിഷയങ്ങളില്‍ വിവരാവകാശ രേഖകള്‍ ഷിജു ശേഖരിച്ചിരുന്നു. ഡിസംബര്‍ 31നാണ് ഷിജുവിനെ കാണാതായത്. കാണാതായിട്ട് 10 ദിവസം കഴിഞ്ഞിട്ടും അന്വേഷണം എവിടെയുമെത്തിയില്ല. അതേസമയം ഷിജു വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നതായി വരുത്തിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും ആരോപണമുണ്ട്. കെപിഎംഎസ് ചാലക്കുടി മുന്‍ ഏരിയാ പ്രസിഡന്റ് കൂടിയാണ് കാണാതായ ഷിജു. പൊലീസ് പറയുന്നതുപോലെ ഷിജു വീട്ടില്‍ […]
വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി
തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലംപാറയില്‍ നിന്ന് കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി. പാലോട് വനമേഖലയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പതിനൊന്നും പതിമൂന്നും പതിനാലും വയസുള്ള ആണ്‍കുട്ടികളെയാണ് ഇന്നലെ രാവിലെ മുതല്‍ വീടുകളില്‍ നിന്ന് കാണാതായത്. ഇവര്‍ എന്തിനാണ് വീട് വിട്ടുപോയതെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ ഒന്‍പത് മണി മുതലാണ് കുട്ടികളെ കാണാതായത്. കുട്ടികള്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് രാത്രിയോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. മൂന്ന് കുട്ടികളും ബന്ധുക്കളും അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നവരുമാണ്. കുട്ടികളില്‍ ഒരാളുടെ കുടുക്ക […]
ഉത്തര പേപ്പര്‍ കാണാതായ സംഭവം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍
കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഉത്തര പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ ആശങ്കയുമായി വിദ്യാര്‍ത്ഥികള്‍. പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത് വൈകിയാല്‍ ഇത് തുടര്‍ വിദ്യാഭ്യാസത്തെ ബാധിക്കുമോ എന്നാണ് വിദ്യാര്‍ത്ഥികളുടെ ആശങ്ക. പി ജി സംസ്‌കൃത സാഹിത്യം വിഭാഗം പരീക്ഷയുടെ 276 ഉത്തര പേപ്പറുകളാണ് കഴിഞ്ഞ ദിവസം കാണാതായത്. സംഭവത്തില്‍ വീഴ്ച വരുത്തിയ പരീക്ഷ ചുമതലയുള്ള ചെയര്‍മാന്‍ കെ എ സംഗമേഷനെ ഇന്നലെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റിന്റെ പരീക്ഷ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ മൂന്നംഗ ഉപസമിതി […]
മലപ്പുറത്ത് മത്സ്യബന്ധന ബോട്ടും വള്ളങ്ങളും അപകടത്തില്‍ പെട്ടു;9 പേരെ കാണാതായി
പൊന്നാനിയില്‍ നിന്ന് പോയ രണ്ട് ബോട്ടുകളും താനൂരില്‍ നിന്ന് പോയ വള്ളവുമാണ് അപകടത്തില്‍ പെട്ടത് മലപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടും വള്ളങ്ങളും അപകടത്തില്‍ പെട്ടു. ഒന്‍പത് പേരെ കാണാതായി . പൊന്നാനിയില്‍ നിന്ന് പോയ രണ്ട് ബോട്ടുകളും താനൂരില്‍ നിന്ന് പോയ വള്ളവുമാണ് അപകടത്തില്‍ പെട്ടത്. കാണാതായവര്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്‍റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ് . പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തടസമാകുന്നുണ്ട്.
നിസാമുദ്ദീന്‍ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മലപ്പുറം സ്വദേശിയെ കാണാതായതായി പരാതി
ഉത്തർപ്രദേശ് പൊലീസ് അന്യായ തടങ്കലിൽ വെച്ചിരിക്കുന്നതായാണ് അറിയാൻ കഴിഞ്ഞതെന്നും എത്രയും വേഗം കണ്ടെത്താനും മോചിപ്പിക്കാനും എതിർ കക്ഷികൾക്ക് നിർദേശം നൽകണമെന്നുമാവശ്യപ്പെട്ടാണ് ഹരജി. നിസാമുദ്ദീനിൽ നടന്ന തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മലപ്പുറം സ്വദേശിയെ കാണാതായതായി പരാതി. ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ കോടതി ഉത്തർപ്രദേശ് പൊലീസിന്‍റെയും കേരള പൊലീസിന്‍റെയും വിശദീകരണം തേടി. മലപ്പുറം ചങ്ങരംകുളം സ്വദേശി അഷ്റഫ് പുള്ളിയിലിനെ കാണാതായത് സംബന്ധിച്ച് സുഹൃത്ത് എം. വി അഹമ്മദ് ഉണ്ണിയാണ് പരാതി നൽകിയത്. ഉത്തർപ്രദേശ് പൊലീസ് അന്യായ തടങ്കലിൽ വെച്ചിരിക്കുന്നതായാണ് അറിയാൻ […]