Latest news World

മെക്സിക്കോയിൽ ബസ് അപകടത്തിൽപ്പെട്ട് 18 മരണം: മരിച്ചവരിൽ ഇന്ത്യക്കാരും

പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ബസ് അപകടം. പാസഞ്ചർ ബസ് ഹൈവേയിൽ നിന്ന് തോട്ടിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. നയരിത്തിൽ നിന്ന് വടക്കൻ അതിർത്തി പട്ടണമായ ടിജുവാനയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ബസിൽ ഇന്ത്യ, ഡൊമിനിക്കൻ റിപ്പബ്ലിക്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർ ഉൾപ്പെടെ 42 ഓളം യാത്രക്കാരുണ്ടായിരുന്നു. നയരിത് സംസ്ഥാന തലസ്ഥാനമായ ടെപിക്കിന് പുറത്തുള്ള ഹൈവേയിൽ ബരാങ്ക ബ്ലാങ്കയ്ക്ക് സമീപമായിരുന്നു അപകടം. എലൈറ്റ് പാസഞ്ചർ ലൈനിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിൽ റോഡിലെ വളവ് തിരിയാൻ ശ്രമിച്ചതാണ് […]

World

എൽ ചാപ്പോയുടെ മകനെ കൈമാറണമെന്ന് യുഎസ്

തടവിൽ കഴിയുന്ന മയക്കുമരുന്ന് മാഫിയ തലവൻ ജാക്വിൻ എൽ ചാപ്പോയുടെ മകൻ ഒവിഡിയോ ഗുസ്മാനെ കൈമാറണമെന്ന് അമേരിക്ക. യുഎസിലേക്ക് ലഹരി കള്ളക്കടത്ത് നടത്തിയ കേസുകളിൽ വിചാരണ നേരിടാൻ വിട്ടുനൽകണമെന്നാണ് ആവശ്യം. രക്തരൂക്ഷിതമായ ഏറ്റുമുട്ടലിനൊടുവിൽ അടുത്തിടെയാണ് മെക്സിക്കൻ സുരക്ഷാ സേന ഗുസ്മാനെ അറസ്റ്റ് ചെയ്തത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മെക്സിക്കോ സന്ദർശനത്തിനു തൊട്ടുമുൻപാണ് ‘മൗസ്’ എന്നു വിളിപ്പേരുള്ള ഒവിഡിയോ അറസ്റ്റിലായത്. പിതാവിന്റെ പാതയിൽ ലഹരി സംഘത്തെ നയിച്ചിരുന്ന ഇയാളെ അറസ്റ്റ് ചെയ്യാൻ സിനലോവ സംസ്ഥാനത്ത് നടത്തിയ ഓപ്പറേഷനിൽ […]

Sports

37ആം വയസിലും ഒച്ചോവ തുടരും; ലോകകപ്പിനുള്ള മെക്സിക്കൻ ടീമിനെ പ്രഖ്യാപിച്ചു

ഖത്തർ ലോകകപ്പിനുള്ള മെക്സിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ഗോൾ പോസ്റ്റിനു കാവലായി 37ആം വയസിലും ഗിയ്യെർമോ ഒച്ചോവ തുടരും. പരുക്ക് കാരണം നിരവധി യുവതാരങ്ങൾക്ക് ടീമിൽ ഇടം നേടാനായില്ല. അത് മെക്സികോയ്ക്ക് കനത്ത തിരിച്ചടിയാണ്. എങ്കിലും ശക്തമായ ടീമിനെത്തന്നെ അണിനിർത്താൻ പരിശീലകനു സാധിച്ചു. അർജൻ്റീന, പോളണ്ട്, സൗദി അറേബ്യ എന്നീ ടീമുകൾ അടങ്ങിയ ഗ്രൂപ്പ് സിയിൽ ആണ് മെക്സിക്കോ കളിക്കുക.

International

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു; ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ രോഗവ്യാപനത്തില്‍ കുറവില്ല

കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി തുടരുന്ന ബ്രസീലില്‍ 1,059 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം (9,504,977) തൊണ്ണൂറ്റി അഞ്ച് ലക്ഷം കടന്നു. മരണം നാല് ലക്ഷത്തി എണ്‍പതിനായിരം കടന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ രോഗവ്യാപനത്തില്‍ കുറവില്ല. കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി തുടരുന്ന ബ്രസീലില്‍ 1,059 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്. ആകെ 54 ആയിരത്തോളം പേര്‍ ഇതുവരെ മരിച്ചു. യുഎസില്‍ ഇന്നലെ മാത്രം 762 പേര്‍ മരിച്ചു. […]