National

ജയപ്രദയുടെ തടവ് ശിക്ഷ ശരിവെച്ച് മദ്രാസ് ഹൈക്കോടതി; 20 ലക്ഷം കെട്ടിവച്ചാൽ ജാമ്യം

നടിയും മുൻ എം.പിയുമായ ജയപ്രദയുടെ തടവ് ശിക്ഷ ശരി വെച്ച് മദ്രാസ് ഹൈക്കോടതി. ജയപ്രദയുടെ ഉടമസ്ഥതയിൽ ചെന്നൈയിൽ പ്രവർത്തിച്ചിരുന്ന തിയറ്ററിലെ തൊഴിലാളികളുടെ ഇ.എസ്.ഐ വിഹിതത്തിൽ തട്ടിപ്പ് നടത്തിയ കേസിലാണ് വിധി. 36 ലക്ഷം രൂപയുടെ ഇഎസ്ഐ കുടിശികയുണ്ടെന്ന് ബോർഡ് ചെന്നൈ എഗ്മോർ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ജയപ്രദക്കും മൂന്ന് ബിസിനസ് പങ്കാളികൾക്കും കോടതി ആറുമാസം തടവും 5000 രൂപ പിഴയും വിധിച്ചു. ഇതിനെതിരെ നടി നൽകിയ ഹർജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. 15 ദിവസത്തിനകം ചെന്നൈ എഗ്മോർ […]

Latest news National

തമിഴ്‌നാട്ടിൽ 35 സ്ഥലങ്ങളിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകി മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട്ടിൽ ആർഎസ്എസ് റൂട്ട് മാർച്ചുകൾ നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. ഒക്‌ടോബർ 22, 29 തീയതികളിൽ തമിഴ്‌നാട്ടിലുടനീളം 35 സ്ഥലങ്ങളിൽ ആർഎസ്‌എസ് റൂട്ട് മാർച്ചുകൾ നടത്താനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.(Madras High Court Permits RSS Route Marches in 35 places) പരിപാടിക്ക് അനുമതി തേടിയുള്ള ഒരു കൂട്ടം ഹർജികളിലാണ് ജസ്റ്റിസ് ജി.ജയചന്ദ്രൻ പൊതു ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്ന് മുതൽ അഞ്ച് ദിവസം മുമ്പെങ്കിലും പൊലീസ് അനുമതി നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് മാർച്ചിന് […]

Kerala National

കോടതികളിൽ നിന്ന് അംബേദ്കറുടെ ചിത്രങ്ങൾ നീക്കം ചെയ്യില്ല; മദ്രാസ് ഹൈക്കോടതി

തമിഴ്നാട്ടിലെ കോടതികളിൽ നിന്ന് അംബേദ്കറിന്റെ ചിത്രം നീക്കം ചെയ്യില്ല. ഇപ്പോഴുളള എല്ലാ ചിത്രങ്ങളും നിലനിർത്തുമെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉറപ്പു നൽകിയതായി നിയമമന്ത്രി എസ്. രഘുപതി അറിയിച്ചു. കോടതിയിൽ മഹാത്മാ ​ഗാന്ധിയുടെയും തിരുവള്ളുവരുടെയും ചിത്രങ്ങൾ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്ന സർക്കുലർ മദ്രാസ് ഹൈക്കോടതി നേരത്തെ പുറത്ത് വിട്ടിരുന്നു. ഗാന്ധിജിയുടെയും തിരുവള്ളുവറുടെയും ഒഴികെയുളള ചിത്രങ്ങളും പ്രതിമകളും നീക്കാൻ ജൂലൈ ഏഴിന് രജിസ്ട്രാർ ജനറൽ ഇറക്കിയ സർക്കുലർ വിവാദമായിരുന്നു. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും എല്ലാ കോടതികൾക്കും ഉത്തരവ് ബാധകമെന്നായിരുന്നു സർക്കുലർ. […]

National

തമിഴ്‌നാട്ടിലെ മുനിയപ്പൻ ക്ഷേത്രം പഴയ ബുദ്ധമതകേന്ദ്രം; പുരാവസ്‌തു വകുപ്പ് ഏറ്റെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട്ടിലെ സേലത്തുള്ള തലൈവെട്ടി മുനിയപ്പൻ ക്ഷേത്രത്തിന്‍റെ നിയന്ത്രണമേറ്റെടുക്കാന്‍ തമിഴ്‌നാട് പുരാവസ്‌തു വകുപ്പിനോട് മദ്രാസ് ഹൈക്കോടതി. ബുദ്ധന്‍റെ രൂപം തലൈവെട്ടി മുനിയപ്പനായി ആരാധിക്കുന്ന ക്ഷേത്രത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനാണ് തമിഴ്‌നാട് പുരാവസ്‌തു വകുപ്പിന് മദ്രാസ് ഹൈക്കോടതി ഉത്തരവ് നൽകിയത്. ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ മുനിയപ്പൻ വിഗ്രഹം ബുദ്ധപ്രതിമയാണെന്ന് വിദഗ്ധപരിശോധനയിൽ കണ്ടെത്തിയിരുന്നു. അതിനെത്തുടർന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹിന്ദു ആചാരപ്രകാരമാണ് ഇവിടെ ഏറെക്കാലമായി പൂജകൾ എല്ലാം നടക്കുന്നത്. ഇവിടെ ആരാധിക്കുന്ന വിഗ്രഹം ബുദ്ധപ്രതിമയാണെന്ന് കാണിച്ച് ബുദ്ധമത ട്രസ്റ്റ് ഭാരവാഹിയായ […]

India

തെരഞ്ഞെടുപ്പ് കമ്മീഷന് എതിരായ മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം നീക്കേണ്ട സാഹചര്യമില്ല: സുപ്രിംകോടതി

മദ്രാസ് ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം നിരസിച്ച് സുപ്രിംകോടതി. ഹൈക്കോടതിയുടെ വിമര്‍ശനം മൂര്‍ച്ചയുള്ളതാണെങ്കിലും, ജുഡീഷ്യല്‍ ഉത്തരവിന്റെ ഭാഗമായി വരുന്നതല്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കൊവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമുള്ള മദ്രാസ് ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍, പരാമര്‍ശങ്ങള്‍ നീക്കാനാകില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തു. മദ്രാസ് ഹൈക്കോടതി പരാമര്‍ശങ്ങള്‍ രൂക്ഷവും, അനവസരത്തിലുള്ളതുമാണ്. ഉയര്‍ന്ന […]

India

വിവാദ പരാമര്‍ശം; മദ്രാസ് ഹൈക്കോടതിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്‍ജി സുപ്രിംകോടതിയില്‍ ഇന്ന്

കൊവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. ഒരു തെളിവുമില്ലാതെയാണ് മറ്റൊരു ഭരണഘടനാ സ്ഥാപനത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കുന്നതില്‍ അടക്കം കമ്മീഷന്‍ വീഴ്ച വരുത്തിയെന്ന് മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. […]