തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ ഫലമറിയാനുള്ള വോട്ടെണ്ണിത്തുടങ്ങി. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 244 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി സജ്ജീകരിച്ചിട്ടുള്ളത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് വോട്ടെണ്ണൽ നടക്കുന്നത്. രണ്ടരലക്ഷത്തോളം വരുന്ന പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ആദ്യ ഫലസൂചനകള്‍ എട്ടേ കാലോടെ പുറത്തുവരും. സമ്പൂർണ ഫലം ഉച്ചയോടെ അറിയാനാകും. കോഴിക്കോട് അഞ്ചിടത്തും കാസര്‍കോട് പത്തിടത്തും മലപ്പുറത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടരലക്ഷത്തോളം വരുന്ന പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. സർവീസ് വോട്ടുകൾക്ക് പുറമേ കോവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളും […]
Tag: local body election
വോട്ടെണ്ണൽ നാളെ രാവിലെ എട്ടു മുതൽ; ആദ്യ ഫലസൂചനകൾ എട്ടരയോടെ
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ. രാവിലെ എട്ടു മുതൽ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ആദ്യ ഫലസൂചനകൾ എട്ടരയോടെ അറിയാനാകും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും വോട്ടെണ്ണൽ. രണ്ടരലക്ഷത്തോളം വരുന്ന പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം എണ്ണും. സർവീസ് വോട്ടുകൾക്കു പുറമേ കോവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ തപാല്‍വോട്ടുകളും ഇത്തവണയുണ്ട്. ത്രിതല പഞ്ചായത്തുകളിൽ ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന കേന്ദ്രങ്ങളിലുമാകും വോട്ടെണ്ണൽ. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ വരണാധികാരികൾ എണ്ണും. മുനിസിപ്പാലിറ്റികളിലും […]
മൂന്നാംഘട്ട പോളിംഗ് അവസാനിച്ചു; പോളിംഗ് ശതമാനം 78.67
കേരളത്തിൽ മൂന്നാംഘട്ട പോളിംഗ് അവസാനിച്ചു. വടക്കൻ ജില്ലകളിൽ 77.64 ആണ് പോളിംഗ് ശതമാനം. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് മൂന്നാംഘട്ടത്തിൽ ജനവിധി തേടിയത്. ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം- കാസർഗോഡ് – 76. 57 കണ്ണൂർ – 77.88 കോഴിക്കോട് – 78. 31 മലപ്പുറം – 78.46 നഗരസഭാ പരിധികളില്‍ ആന്തൂര്‍ നഗരസഭയിലാണ് പോളിംഗ് ഏറ്റവും കൂടുതല്‍. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അതിനിടെ ചില പ്രദേശങ്ങളിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറി. […]
മൂന്നാംഘട്ട വോട്ടെടുപ്പിലും കനത്ത പോളിംഗ്
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ച വരെയുള്ള കണക്കനുസരിച്ച് 45.19 ശതമാനം പോളിങ് രേഖപ്പെടുത്തി. 45.51 ശതമാനം പേർ പോൾ ചെയ്ത മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത്. അതിനിടെ കണ്ണൂരിൽ കള്ളവോട്ട് ചെയ്തെന്ന് പരാതിയും ഉയർന്നു. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാർഡിലാണ് കള്ളവോട്ട് ആരോപണം ഉയര്‍ന്നത്. മിക്ക ബൂത്തുകള്‍ക്ക് മുന്നിലും വോട്ടർമാരുടെ നീണ്ട നിരയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ലീഗ് സംസ്ഥാന […]
വോട്ട് ചെയ്യാന്‍ പേന കൊണ്ട് കുത്തരുത്
വോട്ടിംഗ് യന്ത്രത്തിലെ ബട്ടൺ അമർത്തുന്നതിന് പേനയോ മറ്റ് വസ്തുക്കളോ ഉപയോഗിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇത്തരത്തിൽ വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ഈ രീതിയിൽ വോട്ട് ചെയ്യുന്നത് കമ്മീഷന്‍റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർദ്ദേശം. സ്പര്‍ശം വഴിയുള്ള കോവിഡ് വ്യാപനം തടയാമെന്നതാണ് ഇതുവഴി വോട്ടര്‍മാര്‍ കരുതുന്നത്. വിരലമര്‍ത്തുന്നതിന് പകരം ഇങ്ങനെ കുത്തുന്നതിലൂടെ വോട്ടിംഗ് യന്ത്രങ്ങള്‍ കേടുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് കമ്മീഷന്‍ ഇത്തരത്തില്‍ വോട്ടുചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടുചെയ്യാന്‍ കയറുന്നതിന് മുമ്പും അതിന് ശേഷവും സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ഇതുവഴി […]
തദ്ദേശതെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. കള്ളവോട്ടുകൾ തടയുന്നതിനായി വെബ് കാസ്റ്റിങ് ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകാൾ പാലിച്ചാണ് ഓരോ പോളിങ് ബൂത്തും സജ്ജീകരിച്ചിട്ടുള്ളത്. പോസിറ്റീവായവർക്ക് വൈകിട്ടോടെയാണ് വോട്ട് ചെയ്യാനാവുക. അതിനിടെ കോഴിക്കോട് കായണ്ണയിൽ സി.പി.എം – ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഓപ്പൺ വോട്ട് ചെയ്യിക്കുന്നതുമായ […]
തദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടം: 76.38 ശതമാനം പോളിംഗ്; കൂടുതല്‍ വയനാട്
തദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തില്‍ കനത്ത പോളിംഗ്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് 5 ജില്ലകളിലായി 76.38 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 79.39 ശതമാനം വോട്ട് രേഖപ്പെടുത്തിയ വയനാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ്. കോവിഡ് പേടിയെ കൂസാതെ വോട്ടർമാർ കൂട്ടത്തോടെ ബൂത്തുകളിലേക്ക് ഒഴുകിയതോടെ തദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തെ മറികടന്ന കുതിപ്പാണ് രണ്ടാംഘട്ട പോളിംഗിലുണ്ടായത്. ഒന്നാം ഘട്ടത്തിൽ 73.12 ശതമാനമായിരുന്നു പോളിംഗ് എങ്കിൽ രണ്ടാം ഘട്ടത്തിൽ അത് 76ന് മുകളിലേക്ക് പോയി. ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം […]
യുഡിഎഫ് പൂര്‍ണ ആത്മവിശ്വാസത്തില്‍: ഉമ്മന്‍ ചാണ്ടി
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി പൂര്‍ണ ആത്മവിശ്വാസത്തിലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെയുള്ള ജനവികാരം അതിശക്തമാണെന്നതാണ് ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. യുഡിഎഫ് ആണ് ശരിയെന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിക്ക് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഭരിക്കാന്‍ കഴിഞ്ഞില്ലെന്നും ഉമ്മന്‍ ചാണ്ടി. പറഞ്ഞ കാര്യങ്ങള്‍ക്ക് കടക വിരുദ്ധമായാണ് ഭരണം നടക്കുന്നത്. പെട്രോള്‍-ഡീസല്‍ വില വര്‍ധന, പാചക വില വര്‍ധന എന്നിവയെല്ലാം ഉമ്മന്‍ ചാണ്ടി എണ്ണി പറഞ്ഞു. എന്തുചെയ്യാം എന്ന […]
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം: ഉച്ചവരെ 43.59 ശതമാനം പോളിംഗ്
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. 43.59 ശതമാനം പോളിംഗാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. വയനാട് 45.04 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. പാലക്കാട്ട് 43.79, തൃശൂരില്‍ 43.33, എറണാകുളത്ത് 43.18, കോട്ടയത്ത് 43.67 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. അഞ്ച് ജില്ലകളിലെയും പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂവാണ് നിലവിലുള്ളത്. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാര്‍ പോളിംഗ് സ്റ്റേഷനിലേക്ക് എത്തിതുടങ്ങിയിരുന്നു. അഞ്ച് ജില്ലകളിലും ഭേദപ്പെട്ട വോട്ടിംഗാണ് ആദ്യ മണിക്കൂറുകളില്‍ രേഖപ്പെടുത്തിയത്. രാവിലെ ഏഴുമണിക്കുതന്നെ വോട്ടിംഗ് […]
ആദ്യഘട്ട വോട്ടെടുപ്പില്‍ ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങള്‍
തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങളുണ്ടായി. വിഴിഞ്ഞത്ത് എല്‍ഡിഎഫ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നു. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐയും കോണ്‍ഗ്രസുമാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. തിരുവനന്തപുരത്ത് ചാലയിലും, നെടുമങ്ങാടും, കാട്ടാക്കടയിലും,പത്തനംതിട്ടയില്‍ പഴകുളത്തും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യഘട്ട വോട്ടെടുപ്പില്‍ തലസ്ഥാന ജില്ലയിലടക്കം ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിഴിഞ്ഞത്ത് ഉച്ചയ്ക്ക് 3 മണിക്ക് സി.പി.എം എസ് .ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. വൈകുന്നേരത്തോടെ ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു. എല്‍.ഡി.എഫ് കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തു. […]