കെ സുധാകരനെ കെപിസിസി അധ്യക്ഷ ചുമതല ഏല്‍പിക്കാന്‍ സാധ്യത. മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ കെ സുധാകരനെ ചുമതല ഏൽപ്പിക്കാനാണ് സാധ്യത. മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പറ്റയില്‍ നിന്ന് മത്സരിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കെപിസിസി അധ്യക്ഷനെന്ന ഉത്തരവാദിത്വം കൂടി അദ്ദേഹത്തിന് നിറവേറ്റാന്‍ കഴിഞ്ഞേക്കില്ല. ഈ സാഹചര്യത്തിലാണ് കെ സുധാകരനെ പരിഗണിക്കുന്നത്. എന്നാല്‍ ഇത് താത്കാലികമാണോ സ്ഥിരമാണോ എന്നതില്‍ അവ്യക്തതയുണ്ട്. സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടക്കുമ്പോൾ അന്തിമ തീരുമാനം എടുക്കും. ഹൈക്കമാൻഡ് അനൗപചാരിക ചർച്ചകൾ ആരംഭിച്ചു. കെ സുധാകരനെ […]
Tag: KPCC
കെ.പി.സി.സി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി നേതാക്കള്‍
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയിൽ കേന്ദ്ര നേതൃത്വത്തെ പരാതി അറിയിച്ച് കോൺഗ്രസ് നേതാക്കൾ. ഗ്രൂപ്പ് വീതം വെക്കൽ തിരിച്ചടിക്ക് കാരണമായെന്ന് അടൂർ പ്രകാശ് പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയിൽ ജില്ലാ നേതൃത്വങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് കെ.സി ജോസഫും അടൂർ പ്രകാശും ചൂണ്ടിക്കാട്ടി. സംസ്ഥാന നേതൃത്വത്തിലും തിരുവനന്തപുരം ഡി.സി.സി.സി ഉൾപ്പെടെ ഏഴ് ഡി.സി.സി പ്രസിഡന്റുമാരെ മാറ്റണമെന്നും ടി.എൻ പ്രതാപൻ ആവശ്യപ്പെട്ടു. സാമുദായിക സംഘടനകളെ ഏകോപിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് വി.ഡി സതീശൻ ഉന്നയിച്ചു.
കെ.പി.സി.സിയിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി
കെ.പി.സി.സി.യിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി. നേതൃമാറ്റം വേണമെന്ന ആവശ്യത്തോട് എ.ഐ.സി.സി നേതൃത്വവും അനുകൂലമായി പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ 14 ഡിസിസി നേതൃത്വങ്ങളുമായും സംസാരിച്ചിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാണ്. ഇങ്ങനെയൊരു പശ്ചാതലത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ് .
മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ആത്മാർഥമായാണ് ഏറ്റെടുത്തതെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ. രാഷ്ട്രീയ സാഹചര്യം അനുകൂലമായിട്ടും തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാനായില്ല. ഇനി എപ്പോഴാണ് നേട്ടമുണ്ടാക്കുകയെന്നും രാജ് മോഹൻ ഉണ്ണിത്താൻ എം.പി ചോദിച്ചു. മീഡിയവണിനോടായിരുന്നു എം.പിയുടെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ പരാജയത്തിന്‍റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൊതുരാഷ്ട്രീയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാത്തത് തീര്‍ത്തും നിരാശാജനകമാണെന്നും തന്‍റെ പ്രവർത്തനങ്ങൾ തുറന്ന പുസ്തകമാണെന്നും പക്ഷേ മാധ്യമങ്ങൾ […]
വിജയം പ്രതീക്ഷിച്ച് തോൽവി നേടിയതിന്‍റെ കാരണങ്ങൾ തേടി കെ.പി.സി.സി ജനറൽ യോഗം ഇന്ന്
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്തുന്നതിനുള്ള കെ.പി.സി.സി തുടർയോഗങ്ങൾ ഇന്നു മുതൽ. ജില്ലകളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരിൽ നിന്നും തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള റിപ്പോർട്ട് കെ.പി.സി.സി തേടും. വൈകിട്ട് യു.ഡി.എഫ് ഉന്നതാധികാര യോഗവും ചേരുന്നുണ്ട്. വിജയം പ്രതീക്ഷിച്ച് തോൽവി നേടിയതിന്‍റെ കാരണങ്ങൾ തേടിയുള്ള രണ്ടാം യോഗമാണ് ഇന്ന് സംസ്ഥാന കോൺഗ്രസ് ആസ്ഥാനത്ത് ചേരുന്നത്. ജില്ലകളിൽ സംഘടനാ തലത്തിലുണ്ടായ വീഴ്ചകൾ, സ്ഥാനാർഥി നിർണയത്തിലുണ്ടായ പാളിച്ചകൾ , പ്രചാരണ പ്രവർത്തനങ്ങളുടെ അഭാവങ്ങൾ തുടങ്ങി അതാത് ജില്ലകളിൽ എന്തു സംഭവിച്ചുവെന്ന് ജില്ലകളുടെ ചുമലയുള്ള ജനറൽ […]
”വിജയത്തിന് ഒരുപാട് തന്തമാരുണ്ടാകും, തോല്‍വി അനാഥനും” പരാജയത്തില്‍ മുല്ലപ്പള്ളി
തദ്ദേശതെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പൊതുരാഷ്ട്ട്രീയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാഞ്ഞത് തീര്‍ത്തും നിരാശാജനകമാണെന്നും മുല്ലപ്പള്ളി പത്രസമ്മേളനത്തില്‍ പറഞ്ഞു. വീഴ്‌ചകൾ സംഭവിച്ചുവെന്നും അതില്‍ നിന്ന് പാഠം ഉൾക്കൊണ്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കഴിയുമെന്ന ശുഭാപ്‌തിവിശ്വാസം പാർട്ടിക്ക് ഉണ്ടെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ പറഞ്ഞു. തന്‍റെ പ്രവർത്തനങ്ങൾ തുറന്ന പുസ്തകമാണെന്നും പക്ഷേ മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.’ മാനിനെ ചെന്നായക്കൂട്ടം ആക്രമിച്ചതുപോലെയാണ് മാധ്യമങ്ങള്‍ ക്രൂരമായി എന്നെ ആക്രമിച്ചത്. […]
‘പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളിൽ നേതാക്കൾ പരസ്യ പ്രതികരണം ഒഴിവാക്കണം’; കെപിസിസി
പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളിൽ നേതാക്കൾ പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന് കെപിസിസി. പരാതികൾ ഉണ്ടെങ്കിൽ പാർട്ടിക്കുളളിൽ ഉന്നയിക്കണമെന്നും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കരുത് എന്നും കെപിസിസി നേതാക്കൾക്ക് നിർദേശം നൽകി. ഇതിനു പുറമേ, ശശി തരൂർ വിഷയത്തിൽ തുടർ പ്രതികരണങ്ങൾ പാടില്ലെന്നും നേതാക്കൾക്ക് കെപിസിസി നിർദേശം നൽകി. പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന വിധത്തിൽ പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ വഴി അനാവശ്യ വിഴുപ്പലക്കൽ പാടില്ലെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
കെ.പി.സി.സി പുനഃസംഘടനക്ക് സാധ്യത മങ്ങി
കെ.പി.സി.സി പുനഃസംഘടനക്ക് സാധ്യത മങ്ങി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് പുനഃസംഘടന വേണ്ടെന്ന് നേതാക്കള്‍ക്കിടയില്‍ പൊതുവികാരം. നിലവിലെ ഭാരവാഹികള്‍ തുടര്‍ന്നേക്കും. ഒഴിവുള്ള സ്ഥാനങ്ങളില്‍ പുതിയ ഭാരവാഹികളെ നിശ്ചയിക്കാനും ധാരണ. പുതുതായി നേതൃത്വമേറ്റെടുത്ത കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കൂടെ പ്രവര്‍ത്തിക്കാന്‍ പുതിയ ടീം വേണമെന്നായിരുന്ന ആഗ്രഹം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരാനിരിക്കെ പുനഃസംഘടന നടത്തുന്നത് പ്രതികൂലമായിരിക്കുന്ന നിലപാടിലായിരുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍. നീണ്ട ചര്‍ച്ചക്കൊടുവിലാണ് ചെറിയ ടീമിനെ നിശ്ചയിക്കാന്‍ ധാരണയായത്. ഇതിനായി ഡല്‍ഹിയിലെത്തി നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തി. […]