Kerala

പ്രണയത്തിൽ നിന്ന് പിൻമാറിയതിന് യുവതിക്ക് നേരെ അതിക്രമം; യുവാവ് കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ പ്രണയത്തിൽ നിന്ന് പിൻമാറിയ യുവതിക്ക് നേരെ യുവാവിന്റെ അതിക്രമം. യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം എരുമേലി സ്വദേശി ആഷികിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെച്ചൂച്ചിറ സ്വദേശിയായ പെൺകുട്ടി, പ്രതി ആഷിഖിന്റെ ലഹരി ഉപയോഗവും സ്വഭാവ ദൂഷ്യങ്ങളും മനസിലായതോടെയാണ് വിവാഹത്തിന് വിസമ്മതിച്ചത്. സ്വകാര്യ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടിൽ കയറി യുവതിയേയും അമ്മയേയും മർദ്ദിക്കുകയും ചെയ്ത പ്രതിയെ ഇന്നലെയാണ് വെച്ചൂച്ചിറ പൊലീസ് പിടികൂടിയത്. യുവതിയുടെ പരാതിയിൽ ഐപിസി 354,354(ഡി) […]

Kerala

കോട്ടയത്തും സിക വൈറസ്

കോട്ടയം ജില്ലയിൽ ആദ്യമായി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സിക(Zika Virus) വൈറസ് പഠനത്തിന് പോയ ആരോഗ്യപ്രവർത്തകയ്ക്കാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനിടെ തിരുവനന്തപുരത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോനയിലാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 42 പേർക്കാണ് സിക വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്.

India Kerala

കോട്ടയം ജില്ലയിൽ ഇന്ന് 2485 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിൽ തുടർച്ചയായി രണ്ടാം ദിവസവും രണ്ടായിരം കടന്ന പ്രതിദിന കൊവിഡ് കേസുകൾ. കോട്ടയം ജില്ലയിൽ ഇന്ന് 2485 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2466 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 24.91 ശതമാനമാണ്. 540 പേർ രോഗമുക്തരായി.12816 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്നലെ മാത്രം കോട്ടയത്ത് 2140 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1978 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗ ബാധയേറ്റത്.

Kerala

കൊവിഡ് വ്യാപനം; കോട്ടയം മെഡിക്കൽ കോളജിൽ നിയന്ത്രണം ഏർപ്പെടുത്തി

കോട്ടയം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ മെഡിക്കൽ കോളജിൽ നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രിയിയിലെ 12 ഡോക്‌ടേഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വാർഡുകളിൽ ഇനി മുതൽ സന്ദർശകരെ അനുവദിക്കില്ല. കൂട്ടിരിപ്പുകാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഒപ്പം മെഡിക്കൽ കോളജ് ക്യാമ്പസിലേക്കെത്തുന്ന വിദ്യാർത്ഥികൾക്കും മറ്റ് പ്രവേശകർക്കും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ജില്ലയിലെ കാഞ്ഞിരപ്പള്ളി പാല എന്നിവടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിൽ 38 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഫയർ സ്റ്റേഷൻ പൂർണ്ണമായും […]

Kerala

നെല്ല് സംഭരണം വൈകുന്നതിനെതിരെ കോട്ടയത്ത് കർഷകരുടെ പ്രതിഷേധം

നെല്ല് സംഭരണം വൈകുന്നതിനെതിരെ കോട്ടയത്ത് കർഷകരുടെ പ്രതിഷേധം. നീണ്ടൂരിൽ മില്ലുടമകൾ നെല്ലിന് കൂടുതൽ കിഴിവ് ചോദിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെല്ല് സംഭരണം വൈകിപ്പിക്കുന്നതിനെതിരെ സംയുക്ത കർഷക സമിതി പാടി ഓഫീസ് ഉപരോധിച്ചു. അപ്പർ കുട്ടനാടൻ മേഖലകളായ കല്ലറ,നീണ്ടൂർ,കൈപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലെ നെല്ല് സംഭരണമാണ് വൈകുന്നത്. ആർപ്പുക്ക സ്വദേശി തോമസാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശമിച്ചത്. നെല്ലിന്റെ ഈർപ്പം അളക്കുന്നതിൽ ഉദ്യോഗസ്ഥർ ശരിയായ മാർഗങ്ങൾ പാലിക്കുന്നില്ലെന്നാണ് കർഷകരുടെ ആക്ഷേപം. മില്ലുടമകളെ സഹായിക്കാനാണിതെന്നും ഇവർ […]

Kerala

കോട്ടയം ജില്ലയിൽ കൂടുതൽ സീറ്റുകളിൽ മൽസരിക്കാനൊരുങ്ങി കോൺഗ്രസ്

കോട്ടയം ജില്ലയിൽ കൂടുതൽ സീറ്റുകളിൽ മൽസരിക്കാൻ ഒരുങ്ങി കോൺഗ്രസ്. ഇത്തവണ കൂടുതൽ ലഭിക്കണം എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. ജോസഫ് വിഭാഗം വിട്ടുവീഴ്ചകൾക്ക് തയ്യാറാകും എന്നാണ് പ്രതീക്ഷയെന്നും തിരുവഞ്ചൂർ പറഞ്ഞു. ജോസ് കെ. മാണി വിഭാഗം യു.ഡി.എഫ് വിട്ട സാഹചര്യത്തിലാണ് കോട്ടയം ജില്ലയിൽ കൂടുതൽ സീറ്റിൽ മത്സരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റുകൾക്ക് പുറമെ രണ്ട് സീറ്റുകളിൽ കൂടി കോൺഗ്രസ് മത്സരിച്ചേക്കും. കൂടുതൽ സീറ്റുകളിൽ മൽസരിക്കുന്ന കാര്യം തിരുവഞ്ചൂർ […]

Kerala

കോട്ടയത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകാതെ കോണ്‍ഗ്രസ്

കോട്ടയത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകാതെ കോണ്‍ഗ്രസ്. ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനില്‍ മാത്രം കോണ്‍ഗ്രസില്‍ നിന്ന് നാല് വിമതരാണ് പത്രിക നല്‍കിയത്. ഭരണങ്ങാനം ഡിവിഷനില്‍ ഉള്‍പ്പെടെ ഇടതു മുന്നണിയിലും വിമത സ്ഥാനാര്‍ത്ഥികളുണ്ട്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുറത്തുവിട്ട ലിസ്റ്റ് പ്രകാരം റോയ് കപ്പലുമാക്കല്‍ ആണ് ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനിലെ സ്ഥാനാര്‍ത്ഥി. ഇതിനു പുറമേ നാല് പേരാണ് ഇതേ ഡിവിഷനില്‍ കോണ്‍ഗ്രസില്‍ നിന്ന് പത്രിക നല്‍കിയത്. സിസി സെക്രട്ടറി പ്രകാശ് പുളിക്കന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ […]

Kerala

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ച സീറ്റുകള്‍, അതത് പാർട്ടികൾക്ക് തന്നെ നല്‍കാന്‍ കോട്ടയത്തെ ഇടതുമുന്നണിയില്‍ ധാരണ

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ ജയിച്ച സീറ്റുകളിൽ അതത് കക്ഷികൾ തന്നെ മത്സരിക്കാൻ കോട്ടയത്ത് ഇടതു മുന്നണിയിൽ ധാരണ. ജോസ് വിഭാഗം വന്നതോടെ മുന്നേറ്റം ഉണ്ടാക്കാൻ ആകുമെന്ന് ജില്ലാ എൽ.ഡി.എഫ് വിലയിരുത്തി. എന്നാൽ സിറ്റിംഗ് സീറ്റുകൾ പലതും നഷ്ടപ്പെടുമോയെന്ന ആശങ്ക സി.പി.ഐയ്ക്കുണ്ട്. ജോസ് വിഭാഗം ഇടതു മുന്നണിയിലെത്തിയ ശേഷമുള്ള ആദ്യ യോഗമാണ് ഇന്നലെ കോട്ടയത്തു നടന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഓരോ പാർട്ടികളും കഴിഞ്ഞ തവണ ജയിച്ച സീറ്റുകളിൽ മത്സരിക്കാനാണ് ധാരണ. ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രം സീറ്റിൽ […]

Kerala

ദ്വിശതാബ്ദി നിറവിൽ കേരളത്തിലെ ആദ്യത്തെ അച്ചടിശാലയായ കോട്ടയം സിഎംഎസ് പ്രസ്

കേരളത്തിലെ ആദ്യത്തെ അച്ചടിശാലയായ കോട്ടയം സിഎംഎസ് പ്രസ് ദ്വിശതാബ്ദി നിറവിലേക്ക്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് കോട്ടയത്ത് തുടക്കമായി. ഇംഗ്ലണ്ടിൽ നിന്നും ആദ്യമായി എത്തിച്ച അച്ചടിയന്ത്രം സിഎംഎസ് പ്രസിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. 1821 ഒക്ടോബർ 18 നാണ് കോട്ടയത്ത് ആദ്യമായി അച്ചടി യന്ത്രം എത്തിയത്. മലയാളം അച്ചടിയുടെ പിതാവായ ബെഞ്ചമിൻ ബെയ്‌ലിയുടെയും തിരുവതാംകൂർ ദിവാനായിരുന്ന കേണൽ ജോൺ മൺറോയുടെയും ശ്രമഫലമായാണ് ഇംഗ്ലണ്ടിൽ നിന്നും യന്ത്രം കേരളത്തിലെത്തിച്ചത്. കേരളത്തിലേക്ക് കടൽ കടന്നെത്തിയ ആദ്യ അച്ചടി യന്ത്രം […]

Kerala

ഉഴവൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ 38 പേര്‍ക്ക് കോവിഡ്

വടവാതൂരിലെ എംആർഎഫ് ഫാക്ടറിയില്‍ 29 പേർക്കും ഇന്നലെ രോഗം കണ്ടെത്തി. ഇത് വലിയ ഭീതി ഉണ്ടാക്കുന്നുണ്ട് കോട്ടയം ജില്ലയില്‍ ആശങ്ക ഉയർത്തി കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. ഇന്നലെ മാത്രം 203 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉഴവൂരിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ 38 പേർക്കും വടവാതൂരിലെ എംആർഎഫ് ഫാക്ടറിയില്‍ 29 പേർക്കും ഇന്നലെ രോഗം കണ്ടെത്തി. ഇത് വലിയ ഭീതി ഉണ്ടാക്കുന്നുണ്ട്. കോട്ടയം ജില്ലയിലെ ഇതുവരെ റിപ്പോർട്ട് ചെയ്തതില്‍ വെച്ച് ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന കണക്കാണ് […]