Kerala

കനത്ത മഴ: നാല്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടി നാളെ അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ഏഴ്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിലെ കളക്ടര്‍മാര്‍ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും അതിതീവ്ര മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത് നാല് ദിവസത്തേക്ക് സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകും. ഇന്നും നാളെയും തിരുവനന്തപുരം […]

Kerala

കോട്ടയത്ത് ഒതളങ്ങ കഴിച്ച പെൺകുട്ടികളിൽ ഒരാൾ മരിച്ചു

കോട്ടയം തലയോലപ്പറമ്പിൽ വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് പതിനെട്ട് വയസുള്ള പെൺകുട്ടികൾ ഒരുമിച്ച് ഒതളങ്ങ കഴിച്ച് ആത്മഹത്യ ചെയ്തത്. ഇവരുടെ സൗഹൃദത്തെ ചൊല്ലി വീട്ടുകാർ വഴക്കുപറഞ്ഞതിനെ തുടർന്നുള്ള മാനസിക ബുദ്ധിമുട്ടാണ് പെൺകുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. തലയോലപ്പറമ്പ് സ്വദേശിനി ഇന്ന് രാവിലെയാണ് മരിച്ചത്. വെള്ളൂർ സ്വദേശിനി ആശുപത്രയിൽ തന്നെ ചികിത്സയിലാണ്. ഈ കുട്ടി പോക്‌സോ കേസിലെ ഇരയാണ്. നിലവിലെ ആത്മഹത്യയുമായി […]

Kerala

സിൽവർ ലൈനിന്റെ പേരിൽ വീട് നിർമ്മാണം തടഞ്ഞ് പഞ്ചായത്ത് അധികൃതർ

കോട്ടയത്ത് സിൽവർ ലൈനിന്റെ പേരിൽ വീട് നിർമ്മാണം തടഞ്ഞ് പഞ്ചായത്ത് അധികൃതർ. സിൽവർ ലൈനിന്റെ ബഫർ സോണായതിനാൽ വീട് നിർമ്മിക്കാനുള്ള അനുമതി നൽകാനാവില്ലെന്നാണ് പനച്ചിക്കാട് പഞ്ചായത്ത് പറയുന്നത്. വീട് വെയ്ക്കാൻ കെ റെയിൽ കമ്പനിയുടെ അനുമതി വാങ്ങണമെന്നാണ് അപേക്ഷനോട് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയത്. വീട് നിർമ്മിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി സിൽവർ ലൈൻ തഹസിൽദാർക്ക് അയച്ച കത്തും പുറത്തായി. വീടിന്റെ രണ്ടാംനില പണിയുന്നതിനായി ഉമസ്ഥനായ സിബി പനച്ചിക്കാട് പ‍ഞ്ചായത്ത് സെക്രട്ടറിയെയാണ് സമീപിച്ചത്. സർവേ നമ്പർ ബഫർ […]

Kerala

സിൽവർ ലൈൻ; കല്ലായിയിലും നട്ടാശേരിയിലും ഇന്ന് സർവേ, തടയുമെന്ന് സമരക്കാർ

സിൽവർ ലൈനിനെതിരെ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കോഴിക്കോട് കല്ലായിയിലും കോട്ടയം നട്ടാശേരിയിലും ഇന്ന് സർവേ നടക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സർവേ തടയുമെന്ന നിലപാടിൽ തന്നെയാണ് സമരക്കാർ. തവനൂരിലെ സർവേ നടപടികൾ രണ്ട് ദിവസത്തേയ്ക്ക് നിർത്തിവെച്ചിരിക്കുകയാണ്. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശേരി അതിരൂപത രം​ഗത്തെത്തി. ജനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കരുതെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം വിമർശിച്ചു. സഹാനുഭൂതി പ്രകടിപ്പിക്കുന്നതിനെ ചോദ്യം ചെയ്യുന്ന നടപടി അംഗീകരിക്കാനാകില്ല. ഇരകളെ സന്ദർശിച്ചാൽ രാഷ്ട്രീയം കലർത്തി വ്യാഖ്യാനിക്കുന്നത് പ്രതിഷേധാർഹമെന്നും […]

Kerala

പൂരത്തിന്റെ വര്‍ണപ്രപഞ്ചത്തിലേക്ക് കോട്ടയം; ഇന്ന് തിരുനക്കര പകല്‍പ്പൂരം

പൂരപ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി ഇന്ന് തിരുനക്കര പകല്‍പൂരം. പൂരത്തിന്റെ വര്‍ണപ്രപഞ്ചത്തിലേക്ക് കോട്ടയം തൊഴുതുണരുമ്പോള്‍ നടന്‍ ജയറാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേളത്തിന് നേതൃത്വം നല്‍കുന്നത്. പതിനൊന്ന് ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളാണ് തിരുനക്കര പൂരത്തിന് ആദ്യമെത്തുക. വൈകിട്ട് നാലിനാണ് പൂരം. അമ്പലക്കടവ്, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുതിയ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രം, പള്ളിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രം, കൊപ്രത്ത് ദുര്‍ഗ ദേവീക്ഷേത്രം, തളിക്കോട്ട മഹാദേവര്‍ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കല്‍ ക്ഷേത്രം, പാറപ്പാടം ദേവീക്ഷേത്രം, നാഗമ്പടം മഹാദേവക്ഷേത്രം, പുല്ലരിക്കുന്ന് മള്ളൂര്‍ കുളങ്ങര […]

Kerala

ഷാനെ തട്ടിക്കൊണ്ടു പോയത് കൊലപ്പെടുത്താൻ; അഞ്ച് പ്രതികൾ, ഒരാൾ കൂടി കസ്റ്റഡിയിലെന്നും പൊലീസ്

ഷാൻ ബാബു കൊലപാതകത്തിൽ അഞ്ചു പേർ പ്രതികളെന്ന് കോട്ടയം എസ്പി ഡി.ശില്പ. ജോമോനെ കൂടാതെ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. ഷാൻ ബാബുവിനെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയത് കൊലപ്പെടുത്താൻ എന്നും പോലീസ് കണ്ടെത്തി. യുവാവിനെ തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ സഹായിച്ച 13 പേരും കസ്റ്റഡിയിലായി. ഷാൻ ബാബുവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച സ്ഥലങ്ങളും പൊലീസ് തിരിച്ചറിഞ്ഞു. മരിച്ച ഷാൻ ബാബുവിന്റെ പേരിൽ കഞ്ചാവ് കേസ് ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 2021 ജനുവരിയിൽ 30 കിലോ കഞ്ചാവ് […]

Kerala

രണ്ട് വർഷം സഹിച്ചു, ഭർത്താവ് നിരന്തരം ശല്യം ചെയ്തു; പരാതി നൽകിയത് സഹികെട്ടെന്ന് പരാതിക്കാരി

കോട്ടയത്ത് പങ്കാളികളെ പങ്കുവച്ച കേസിൽ പ്രതികരിച്ച് പരാതിക്കാരി. ഭർത്താവിനെതിരെ പരാതി നൽകിയത് സഹികെട്ടെന്ന് യുവതി പറഞ്ഞു. രണ്ട് വർഷം സഹിച്ചു. ഭർത്താവ് നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നു. ഒരേ സമയം ഒന്നിലധികം ആളുകളുമായി ബന്ധപ്പെടാൻ ഭർത്താവ് നിർബന്ധിച്ചു. ബന്ധത്തിൽ നിന്ന് പിന്മാറാൻ വീട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടു. അപ്പോൾ ഭർത്താവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. ഭർത്താവ് പണത്തിന് വേണ്ടി തന്നെ ഉപയോഗിച്ചിരുന്നുവെന്നും യുവതി പൊലീസിനോട് വ്യക്തമാക്കി. അതേസമയം പങ്കാളികളെ പങ്കുവച്ച കേസില്‍ ആറ് പേരുടെ […]

Kerala

കോട്ടയം നഗരസഭയില്‍ ഭരണം നിലനിര്‍ത്തി യുഡിഎഫ്; ബിന്‍സി സെബാസ്റ്റ്യന്‍ ചെയര്‍പേഴ്‌സണ്‍

കോട്ടയം നഗരസഭയില്‍ ഭരണം നിലനിര്‍ത്തി യുഡിഎഫ്. 22 വോട്ടുകള്‍ നേടി മുന്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ വിജയിച്ചു. എല്‍ഡിഎഫിന്റെ ഷീജ അനിലിന് 21 വോട്ടുകളാണ് ലഭിച്ചത്. ‘ഇത് സത്യത്തിന്റെയും നന്മയുടെയും വിജയമാണ്. അട്ടിമറി നടത്താന്‍ പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചെങ്കിലും അന്തിമ വിജയം യുഡിഎഫിന് നേടാനായി. കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി കോട്ടയം നഗരത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കും’. ബിന്‍സി സെബാസ്റ്റ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇടതുവലതുമുന്നണികള്‍ക്ക് തുല്യഅംഗബലമുള്ള കോട്ടയത്ത് നിര്‍ണായക തെരഞ്ഞെടുപ്പാണ് നടന്നത്. ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് അവിശ്വാസം […]

Kerala

കോട്ടയം എരുമേലിയിൽ ഉരുൾപൊട്ടൽ

കോട്ടയം എരുമേലി കണിമലയിൽ ഉരുൾപൊട്ടൽ. കീരിത്തോട് പാറക്കടവ് മേഖലകളിൽ പുലർച്ചെയാണ് ഉരുൾപൊട്ടിയത്. എരത്വാപ്പുഴ-കണമല ബൈപ്പാസ് റോഡിൽ മണ്ണിടിഞ്ഞുവീണു. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ജില്ലയിൽ മൂന്ന് ദിവസം ശക്തമായ മഴ ഉണ്ടാവുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഉരുൾപൊട്ടൽ ഉണ്ടായത്. ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പത്തനംതിട്ടയിലെ കോന്നി-കൊക്കാത്തോട് മേഖലയിലും ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. കൊക്കാത്തോട് ഒരു ഏക്കർ പ്രദേശത്തെ 4 വീടുകളിൽ വെള്ളം കയറി. വയക്കര, കൊക്കാത്തോട് പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പ്രദേശത്തുനിന്ന് ആളുകളെ മറ്റിപ്പാർപ്പിക്കുകയാണ്. ഇന്ന് പുലർച്ചെ അപ്രതീക്ഷിതമായാണ് […]

Kerala

കോട്ടയം ജില്ലയിലെ 33 ഇടങ്ങളിൽ മണ്ണിടിച്ചിലിനു സാധ്യത

കോട്ടയം ജില്ലയിലെ 33 ഇടങ്ങളിൽ മണ്ണിടിച്ചിലിനു സാധ്യതയെന്ന് മുന്നറിയിപ്പ്. കൂട്ടിക്കൽ, തലനാട്, തീക്കോയി വില്ലേജുകളിലാണ് കൂടുതൽ പ്രദേശങ്ങൾ. കൂട്ടിക്കലിൽ 11 പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ട്. തീക്കോയിൽ എട്ടിടത്തും തലനാട്ടിൽ ഏഴിടത്തുമാണ് അപകട സാധ്യത. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ക്യാമ്പുകളിലേക്ക് മാറാൻ കൂട്ടാക്കാത്തവരെ നിർബന്ധപൂർവം മാറ്റും.