കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നു മുതൽ ഏർപ്പെടുത്തിയ രാത്രികാല കർഫ്യു ആരംഭിച്ചു. രാത്രി 9 മുതൽ പുലർച്ചെ 5 വരെയാണ് കര്‍ഫ്യൂ. അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങൾക്കല്ലാതെ വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നതെങ്കിലും ആദ്യ ദിവസമായ ഇന്ന് ബോധവൽക്കരണത്തിനാണ് ഊന്നൽ നൽകിയത്. 9 മണി മുതൽ പുലർച്ചെ 5 മണിവരെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം, ഒത്തുകൂടൽ ,ആഘോഷങ്ങൾ,പുറത്തിറങ്ങി നടക്കൽ തുടങ്ങി സകല പ്രവർത്തനങ്ങളും നിരോധിച്ചു. നാളെ മുതൽ ശക്തമായ നടപടിയെടുക്കുമെന്നും വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു. […]
Tag: Kerala
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. തെക്ക് കിഴക്ക് അറബിക്കടലിനോട് ചേർന്നുള്ള കേരള തീരത്ത് മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും […]
കൊവിഡ് കോര്‍കമ്മിറ്റി യോഗം വിളിച്ച് ചീഫ് സെക്രട്ടറി
സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി കൊവിഡ് കോര്‍കമ്മിറ്റി യോഗം വിളിച്ചു. 11 മണിക്കാണ് യോഗം നടക്കുക. ഉന്നതോദ്യോഗസ്ഥരും കളക്ടര്‍മാരും ഡിഎംഒമാരും യോഗത്തില്‍ പങ്കെടുക്കും. പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതും വാക്‌സിന്‍ വിതരണ സാഹചര്യവും വിലയിരുത്തും. അതേസമയം സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി. നാല് ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവര്‍ത്തിച്ചത് 200 കേന്ദ്രങ്ങള്‍ മാത്രമാണ്. പല ജില്ലകളിലും ഇന്ന് വിതരണത്തിനുള്ള മതിയായ വാക്‌സിന്‍ ഇല്ല. കൂടുതല്‍ വാക്‌സിനേഷന്‍ നടക്കുന്ന […]
സംസ്ഥാനത്ത് ഇരട്ട വകഭേദം വന്ന വൈറസ് വ്യാപിച്ചിട്ടുണ്ടോ എന്ന് സംശയം
സംസ്ഥാനത്ത് കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം. സംസ്ഥാനത്ത് പടർന്നുപിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്നും സംശയമുണ്ട്. വൈറസ് കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഉന്നതതല യോഗം നിർദ്ദേശം നൽകി. ഇന്ന് ചേർന്ന കോർ കമ്മറ്റി യോഗത്തിലാണ് ഇത്തരത്തിൽ ഒരു ചർച്ച ഉണ്ടായത്.
വാക്സിൻ ക്ഷാമം രൂക്ഷം; ആലപ്പുഴയിലും എറണാകുളത്തും വാക്സിനേഷൻ ക്യാമ്പ് നിർത്തിവച്ചു
സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമാകുന്നു. ആലപ്പുഴയിലും എറണാകുളത്തും മെഗാ വാക്സിനേഷൻ ക്യാമ്പ് നിർത്തിവച്ചു. എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ വാക്സിന്റെ ലഭ്യതക്കുറവ് മൂലം ഇന്ന് വാക്സിനേഷൻ ഉണ്ടായിരിക്കില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വാക്സിനെടുക്കാൻ എത്തിയവരിൽ പലരും നിരാശയായി മടങ്ങുകയാണ്. ഇന്നലെ വരെ കാര്യമായ ലഭ്യതക്കുറവ് ഉണ്ടായിരുന്നില്ലെന്നും ഇന്ന് മുതൽ ലഭ്യത കുറവ് അനുഭവപ്പെട്ടിട്ടുണ്ടെന്നും എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാർ പറയുന്നു. ആലപ്പുഴയിൽ വാക്സിനേഷൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് നിർത്തിവച്ചിരിക്കുകയാണ്. തണ്ണീർമുക്കം, മുഹമ്മ […]
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കര്‍ശനമാക്കുന്നു; പൊതുപരിപാടികള്‍ക്ക് സമയപരിധി, കടകള്‍ രാത്രി ഒമ്പത് വരെ മാത്രം
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. പൊതുപരിപാടികളിൽ 200 പേർക്കാണ് പ്രവേശനമുള്ളത്. അടച്ചിട്ട മുറികളിലുള്ള പരിപാടികളിൽ 100 പേരെ മാത്രമെ അനുവദിക്കൂ. രണ്ട് മണിക്കൂറിൽ കൂടുതൽ പരിപാടികൾ പാടില്ല. ആർ.ടി.പി.സി.ആർ പരിശോധന വ്യാപിപ്പിക്കും. ഹോട്ടലുകള്‍ ഉള്‍പ്പെടെ കടകളുടെ പ്രവര്‍ത്തന സമയം രാത്രി ഒമ്പതുവരെ മാത്രമാകും. ഹോട്ടലുകളില്‍ പരമാവധി 50ശതമാനം പേരെ പ്രവേശിപ്പിക്കാനും പാഴ്സലുകൾ നൽകാനും നിർദേശമുണ്ട്. വിവാഹങ്ങളിൽ പാക്കറ്റ് ഫുഡ് വിതരണം ചെയ്യണം. ടെലി മെഡിസിന് മുൻഗണന നൽകാനും നിര്‍ദേശമുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ […]
കോവിഡ്; കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങൾ
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. വിവാഹം, മരണം, മറ്റ് പൊതു പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചു. തുറന്ന സ്ഥലത്ത് 200 പേർക്കും, അടച്ചിട്ട മുറിയിൽ 100 പേര്‍ക്കും പങ്കെടുക്കാം. 10 വയസ്സിന് താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനമില്ല. പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കും. പൊതുവാഹനങ്ങളിൽ സീറ്റിംഗ് കപ്പാസിറ്റിയെക്കാൾ ആളെ കയറ്റരുത്. ആരാധാനാലയങ്ങളില്‍ ഒരേസമയം 100ലധികം പേര്‍ പാടില്ല. ഷോപ്പുകള്‍, മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം ഉറപ്പുവരുത്തണം. […]
കായംകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ആക്രമണം
കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവിന്റെ വീട് സി.പിഎം ആക്രമിച്ചതായി കോൺഗ്രസ് പരാതി. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. കേസിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ ഇയാൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം. വീട്ടുകാരും അയൽപക്കത്തുളളവരും പ്രചാരണ പരിപാടികൾക്ക് പോയ സമയത്താണ് അരിതാ ബാബുവിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള അരിതയുടെ സ്ഥാനാർഥിത്വം സംസ്ഥാനത്ത് ചർച്ചയായിരുന്നു. എന്നാൽ ഇവർ സാമ്പത്തികമായി മോശം അവസ്ഥയിൽ അല്ലെന്ന് കാണിക്കാൻ ബാനർജി സലിം എന്നയാൾ ഫേസ് ബുക്കിൽ […]
80 കഴിഞ്ഞ വയോധികയെ തെറ്റിദ്ധരിപ്പിച്ച് വോട്ട് ചെയ്യിച്ചതായി പരാതി
80 കഴിഞ്ഞ വയോധികയെ തെറ്റിദ്ധരിപ്പിച്ച് സി.പി.എം അനുഭാവിയായ ഉദ്യോഗസ്ഥൻ വോട്ട് ചെയ്യിച്ചതായി പരാതി. കൊയിലാണ്ടി മണ്ഡലത്തിലെ പൊയിൽകാവ് സ്വദേശിയായ മാണിക്യത്തിന്‍റെ വോട്ടാണ് മറ്റൊരാൾ ചെയ്തത്. സംഭവത്തിൽ കൊയിലാണ്ടി മണ്ഡലം യു.ഡി. എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ 139 ആം നമ്പർ ബൂത്തിലെ വോട്ടർ ആണ് 80 കഴിഞ്ഞ മാണിക്യം . കഴിഞ്ഞ ദിവസം മാണിക്യത്തിന്‍റെ വീട്ടിലെത്തി അയൽവാസിയായ ഹരീഷ് ഇവരെ തെറ്റിദ്ധരിപ്പിച്ചു വോട്ട് ചെയ്യിപ്പിക്കുക യായിരുന്നു. […]
നിയന്ത്രണങ്ങളില്ല; തൃശൂര്‍ പൂരം നടത്താന്‍ അനുമതി
തൃശൂർ പൂരം നടത്താൻ ജില്ലാ കലക്ടർ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ തീരുമാനം. പൂരത്തിന്റെ ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ല. പൂരം മുടങ്ങില്ലെന്ന് മന്ത്രി വി.എസ് സുനിൽകുമാർ നേരത്തെ ഉറപ്പ് നൽകിയിരുന്നു. എന്നാല്‍ പൂരം നടത്തിപ്പില്‍ സര്‍ക്കാരിന് വീഴ്ച്ചയുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു. പൂരം എക്സിബിഷനിലോ പൂരത്തിന് എത്തുന്ന സന്ദർശകർക്കോ നിയന്ത്രണമുണ്ടാകില്ല. പൂരം നടത്താൻ തന്നെയാണ് സർക്കാർ തീരുമാനം. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകൂവെന്ന് മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു പൂരത്തിന് ഉദ്യോഗസ്ഥ തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമം സർക്കാർ […]