സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ ‘ഡെഡിക്കേറ്റഡ് ഓക്സിജൻ വാർ റൂമുകൾ’ ആരംഭിക്കുന്നു. പോലീസ്, ആരോഗ്യം, ഗതാഗതം, വ്യവസായം, ഡിസാസ്റ്റർ മാനേജ്മെൻ്റ്, എന്നീ വകുപ്പുകളിൽ നിന്നും പെസോയിൽ നിന്നും ഉള്ള നോമിനികൾ ഈ വാർ റൂമുകളുടെ ഭാഗമായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താൻ ആവശ്യമായ ശക്തമായ നടപടികളുമായി മുന്നോട്ടു പോവുകയാണ്. ഇതിൻ്റെ ഭാഗമായി സംസ്ഥാനതലത്തിലും എല്ലാ ജില്ലകളിലും […]
Tag: Kerala
വാഹന പരിശോധന ശക്തമാക്കി പൊലീസ്; മാർക്കറ്റുകളിലും ബസ് സ്റ്റാൻഡിലുമടക്കം പ്രത്യേക പരിശോധന
കേരളത്തിൽ കൊവിഡ് വ്യാപനത്തിനിടെ വാഹന പരിശോധനയടക്കം ശക്തമാക്കി പൊലീസ്. തിരിച്ചറിയൽ കാർഡില്ലാതെയും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയും നിരത്തുകളിൽ ഇറങ്ങുന്നവരെ പൊലീസ് പിന്തിരിപ്പിക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന. ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കാനും ബോധവൽക്കരണത്തിനുമായി രൂപം നൽകിയ വനിതാ ബുള്ളറ്റ് പട്രോൾ സംഘവും ഇന്നു മുതൽ നിരത്തിലുണ്ട്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കർശന പരിശോധനയാണ് പൊലീസ് നടത്തുന്നത്. ഇന്നലെ സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിതരുടെ എണ്ണം […]
സംസ്ഥാനത്ത് സമ്പൂർണലോക്ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം
സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ ജനജീവിതത്തെ ബാധിക്കുമെന്നും, രോഗബാധ കൂടിയ മേഖലകളില്‍ കര്‍ശനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്നും മന്ത്രിസഭ തീരുമാനിച്ചു. ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം ചേര്‍ന്നെടുത്ത തീരുമാനമാണ്. അതില്‍ നിന്ന് നിലവില്‍ മാറിചിന്തിക്കേണ്ടതില്ല എന്നാണ് വിലയിരുത്തൽ. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള രാജ്യത്തെ 150 ജില്ലകളിൽ ലോക്ഡൗൺ നടപ്പാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ശിപാര്‍ശ ചെയ്തിരുന്നു.ഈ പശ്ചാതലത്തിലാണ് സമ്പൂര്‍ണലോക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭ തീരുമാനം എടുത്തത്. […]
‘പ്രതിപക്ഷ ധര്‍മം തെരുവിലെ രൂക്ഷ സമരങ്ങള്‍ മാത്രമല്ലെന്ന് തെളിയിച്ച നേതാവ്’
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് ആശംസകളുമായി സംവിധായകന്‍ അരുണ്‍ ഗോപി. പ്രതിപക്ഷ ധര്‍മ്മം തെരുവിലെ രൂക്ഷമായ സമരങ്ങള്‍ മാത്രമല്ലെന്ന് മനസിലാക്കിത്തന്ന നേതാവാണ് ചെന്നിത്തല. കോവിഡ് കാലത്ത് സ്വന്തം ഓഫീസിൽ കൺട്രോൾ റൂം തുറന്നും പ്രളയ കാലത്ത് ഒരുപാട് സഹായങ്ങൾ എത്തിച്ചും നാടിനോടൊപ്പം നിൽക്കാൻ അദേഹം മുന്നിലുണ്ടായിരുന്നു. വലിയ മാധ്യമ ശ്രദ്ധ ആഗ്രഹിക്കാതെ അദ്ദേഹം മുൻകൈയെടുത്ത് നടത്തിയ പരിപാടി ആയിരുന്നു ബൈസൈക്കിൾ ചലഞ്ച്. ക്രിയാത്മകമായ ഒട്ടേറെ ഇടപെടലുകള്‍ അദ്ദേഹം നടത്തിയെന്നും അരുണ്‍ ഗോപി […]
കോവിഡ് ജനിതകമാറ്റം വന്ന വൈറസുകളുടെ വ്യാപനം: സംസ്ഥാനത്ത് ഗുരുതര സാഹചര്യമുണ്ടാക്കുമെന്ന് ആശങ്ക
കോവിഡ് ജനിതകമാറ്റം വന്ന വൈറസുകളുടെ വ്യാപനം സംസ്ഥാനത്ത് ഗുരുതര സാഹചര്യമുണ്ടാക്കുമെന്ന് ആശങ്ക. രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം മരണനിരക്കും ഉയര്‍ന്നേക്കും. നിലവില്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളിൽ ഇന്ത്യന്‍ വകഭേദം വന്ന വൈറസാണ് കൂടുതല്‍ അപകടകാരിയായി വിലയിരുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് കണ്ടെത്തിയ മൂന്ന് വകഭേദങ്ങളും രോഗവ്യാപനം വര്‍ദ്ധിപ്പിക്കുന്നവയാണ്. എന്നാല്‍ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങളെക്കാള്‍ തീവ്രത ഇന്ത്യന്‍ വകഭേദം വന്ന വൈറസിനാണ്. ഇന്ത്യന്‍ വകഭേദം വന്നവരില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജനിതകമാറ്റം വന്ന വൈറസിനെയും വാക്സിന്‍ പ്രതിരോധിക്കുമെന്നാണ് വിദഗ്ധരുടെ […]
കോവിഡ് പ്രതിരോധത്തിനായി നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലീസ്: ശക്തമായ പരിശോധന
കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് പരിശോധന ശക്തമാക്കും. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ പൊലീസിന്റെ വാഹന പരിശോധനയുണ്ടാകും. വോട്ടെണ്ണൽ ദിനം തിരക്ക് ഒഴിവാക്കാൻ കൂടി വേണ്ടിയാണ് കർശന നടപടികൾ തുടങ്ങുന്നത്. അനാവശ്യ യാത്രകൾ അനുവദിക്കില്ല. അനാവശ്യമായി യാത്ര ചെയ്യുന്നവരെ തടഞ്ഞ്, പിഴ ചുമത്തി മടക്കി അയയ്ക്കും. മാർക്കറ്റ്, ബസ് സ്റ്റാൻഡ്, എന്നിവിടങ്ങളിൽ ആൾക്കൂട്ടം തടയാൻ പട്രോളിംഗ് ഉണ്ടാകും. ആളുകൾ കൂട്ടം കൂടുന്നതടക്കമുള്ള നിയമ ലംഘനമുണ്ടായാൽ ബന്ധപ്പെട്ട എസ് എച്ച് ഒമാർക്കായിരിക്കും ഉത്തരവാദിത്തം.ഡിജിപിയാണ് ക്രമസമാധാന ചുമതലയുള്ള […]
സിദ്ദീഖ് കാപ്പൻ: ഹരജി ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍
യുഎപിഎ ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് മികച്ച ചികിത്സ തേടി സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണനയ്‌ക്കെടുക്കുന്നത്. ഇന്നലെ ഹരജി പരിഗണിച്ച കോടതി കാപ്പന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് ഉടൻ കൈമാറണമെന്ന് ഉത്തർപ്രദേശ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ റിപ്പോർട്ടിന്റെ പകർപ്പ് കേസിലെ മറ്റ് കക്ഷികൾക്ക് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടു. ഭാര്യയുമായി വീഡിയോ കോൺഫറൻസ് […]
വോട്ടെണ്ണല്‍ നീളും; തെരഞ്ഞെടുപ്പ് ഫലം വൈകിയേക്കും
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യത. മൂന്നരലക്ഷത്തോളം തപാൽ വോട്ടുകൾ എണ്ണാനുള്ളത് കൊണ്ടാണ് ഫലപ്രഖ്യാപനം പതിവിലും വൈകാനിടയുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ റിസൾട്ട് നൽകിയിരുന്ന ട്രെൻഡ് കേരള ഇടയ്ക്കു നിലച്ചുപോകുന്നത് കൊണ്ട് ‘എൻകോർ’ കൗണ്ടിങ് മാനേജ്മെന്റ് സിസ്റ്റമാണ് ഇത്തവണ ഉപയോഗിക്കുന്നത്. കഴിഞ്ഞവർഷം ബിഹാർ തെരഞ്ഞെടുപ്പ് ഫലമറിയാനും എൻകോറാണ് ഉപയോഗിച്ചിരുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽനിന്ന് എൻകോറിലേക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യും. ഇതിലൂടെ മാധ്യമങ്ങൾക്ക് തെരഞ്ഞെടുപ്പ് ഫലം നൽകാനാണ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, എൻകോർ വഴി വിവരങ്ങൾ ലഭ്യമാകുന്നതും കുറച്ച് വൈകാനാണ് […]
വാക്‌സിൻ വാങ്ങാൻ നടപടി തുടങ്ങി, വാക്‌സിൻ എല്ലാവരും സ്വീകരിക്കണം : മുഖ്യമന്ത്രി
സംസ്ഥാനത്ത് വാക്‌സിൻ വാങ്ങാൻ നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിൻ കമ്പനിയുമായി ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 18 മുതൽ 45 വരെയുള്ളവർക്ക് കൊവിഡ് വാക്‌സിൻ മെയ് ഒന്ന് മുതൽ ആരംഭിക്കും. 95 ശതമാനം രോഗ സാധ്യത വാക്‌സിൻ കുറയ്ക്കും.എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. വാക്‌സിൻ എടുത്തവർ അലംഭാവത്തോടെ നടക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. വാക്‌സിനേഷന് ഓൺലൈൻ രജിസ്‌ട്രേഷൻ മതിയാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌പോട്ട് രജിസ്‌ട്രേഷൻ നേരത്തെ നടത്തിയവർക്ക് വാക്‌സിൻ ലഭിക്കും. ആദ്യ ഡോസ് […]
വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം; ആറരലക്ഷം ഡോസ് വാക്‌സിൻ എത്തി
സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമായി ആറരലക്ഷം ഡോസ് വാക്‌സീൻ സംസ്ഥാനത്തെത്തി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായി 5.5 ലക്ഷം ഡോസ് കൊവിഷീൽഡും ഒരു ലക്ഷം ഡോസ് കൊവാക്‌സിനുമാണെത്തിയത്. തിരുവനന്തപുരത്ത് മൂന്നര ലക്ഷവും, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒന്നര ലക്ഷം വാക്‌സിനുമാണ് എത്തിച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ വാക്‌സീനുകൾ റീജിയണൽ സെന്റെറുകളിൽ നിന്ന് സമീപത്തെ ജില്ലകളിലേക്ക് വിതരണം ചെയ്യും. ഇതോടെ വാക്‌സിൻ ക്യാമ്പുകൾ പുന:രാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.