India Kerala

‘ഈഗോ വെടിയൂ, പ്രതിപക്ഷം ഒപ്പം നിൽക്കും’; വീണ ജോർജിനോട് രാഹുൽ മാങ്കൂട്ടത്തിൽ

പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന വിമർശനങ്ങളോട് ആരോഗ്യമന്ത്രി വീണ ജോർജ് സഹിഷ്ണുതയും പക്വതയും കാണിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഈഗോ വെടിഞ്ഞാൽ പ്രതിപക്ഷം ഒപ്പം നിൽക്കുമെന്നും ഒന്നിച്ച് കോവിഡ് മഹാമാരിയെ നേരിടാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘ഈ സർക്കാരിന് കോവിഡ് പ്രതിരോധങ്ങൾക്ക് ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷത്തെ പിന്നെയും വെല്ലുവിളിക്കരുത്. കേരളത്തിന്റെ നിയമസഭയ്ക്ക് ക്രിയാത്മകമായ ചർച്ചകളുടെ ഒരു വലിയ പാരമ്പര്യവും, പൈതൃകവുമുണ്ട്. ആ ചർച്ചകളെ ഉൾക്കൊള്ളുവാൻ തയ്യാറാകാത്ത മനസ്സ് നല്ലതല്ല’ രാഹുൽ പറഞ്ഞു. കുറിപ്പ് വായിക്കാം ബഹുമാനപ്പെട്ട […]

India Kerala

കെ സുധാകരനോ കെ മുരളീധരനോ? തീരുമാനമെടുക്കാനാവാതെ ഹൈക്കമാന്‍ഡ്

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ ചുമതലപ്പെടുത്തിയ അശോക് ചവാൻ സമിതി റിപ്പോർട്ട് ഇന്നോ നാളെയോ ഹൈക്കമാൻഡിന് കൈമാറും. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്റെ പേരിനാണ് മുൻതൂക്കമെങ്കിലും ഗ്രൂപ്പുകളുടെ എതിർപ്പ് മറികടന്നാൽ മാത്രമേ സുധാകരൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയുള്ളൂ. പുതിയ അധ്യക്ഷൻ ആരാകണമെന്ന കാര്യത്തിൽ ഹൈക്കമാന്‍ഡില്‍ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. പരാജയത്തിൽ നിൽക്കുന്ന പാർട്ടിക്ക് ഊർജ്ജം കണ്ടെത്താനാണ് പുതിയ അധ്യക്ഷനെ നിയമിക്കാൻ തീരുമാനിച്ചത്. നിലവിൽ കെ സുധാകരന്റെ പേരിനാണ് മുൻതൂക്കമെങ്കിലും ഗ്രൂപ്പുകളുടെ എതിർപ്പ് ഹൈക്കമാന്‍ഡിനെ പ്രതിസന്ധിയിൽ ആക്കുന്നു. […]

India Kerala

ഒഴിഞ്ഞുകിടക്കുന്നത് 6832 തസ്തികകള്‍: അധ്യാപക ഒഴിവുകൾ നികത്തുമെന്ന് മന്ത്രി

സംസ്ഥാനത്തെ അധ്യാപക ഒഴിവുകൾ നികത്താനുള്ള നടപടികൾ സർക്കാർ എടുക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 6832 അധ്യാപക തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നത് ഓൺലൈൻ പഠനത്തെ ബാധിക്കുമെന്ന മീഡിയവൺ വാർത്തയെ തുടർന്നായിരുന്നു മന്ത്രിയുടെ ഇടപെടൽ. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സബ്മിഷനായി വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയത്. മീഡിയവൺ ഇംപാക്ട്. വേണ്ടത്ര അധ്യാപകരില്ലാതെ എങ്ങനെ ഓൺലൈൻ ക്ലാസുകൾ മുന്നോട്ട് പോകുമെന്ന് ചോദിച്ചാണ് പ്രതിപക്ഷ നേതാവ് വിഷയം നിയമസഭയിൽ ഉന്നയിച്ചത്. നിയമന ഉത്തരവ് നൽകിയവർക്ക് പോലും ജോലിയിൽ കയറാൻ […]

India Kerala

സംസ്ഥാനത്ത് മണ്‍സൂണ്‍ നാളെയെത്തും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മണ്‍സൂണ്‍ നാളെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണ കാലവര്‍ഷം ശരാശരിയില്‍ കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. നാളെ മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകും. മെയ് 31 ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാല്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാത്തതിനാലാണ് മണ്‍സൂണ്‍ ഇത്തവണ വൈകിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. ഉയര്‍ന്ന തിരമാലക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. […]

India Kerala

കരട് നിയമത്തിനെതിരെ എതിർപ്പ് അറിയിച്ചത് പതിനായിരത്തിലേറെ പേർ

ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷനുമായി ബന്ധപ്പെട്ട് ഭരണകൂടം ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ദ്വീപ് നിവാസികൾ. കരട് നിയമത്തിനെതിരെ എതിർപ്പ് അറിയിച്ചത് 10000ൽ ഏറെ പേർ. എന്നാല്‍ 593 പേർ മാത്രമാണ് എതിർപ്പ് പ്രകടിപ്പിച്ചതെന്നാണ് ഭരണകൂടം കോടതിയെ അറിയിച്ചത്. പൊതുജനാഭിപ്രായം ഇ മെയിൽ, തപാൽ വഴി അറിയിക്കാൻ ഏപ്രിൽ 28 മുതൽ മേയ് 19 വരെയാണ് സമയം നൽകിയത്. എല്ലാ ദ്വീപിൽ നിന്നും എതിർപ്പ് അറിയിച്ചിരുന്നുവെന്ന് ദ്വീപുകാർ പറയുന്നു. 20 ദിവസം മാത്രമാണ് അഭിപ്രായം അറിയിക്കാന്‍ ദ്വീപ് […]

India Kerala

‘ന്യൂനപക്ഷ പിന്തുണ ലഭിച്ചില്ല, പിണറായിയുടെ ജനപിന്തുണ മനസ്സിലാക്കാനായില്ല’: കോണ്‍ഗ്രസ് തോല്‍വിയെ കുറിച്ച് ചവാന്‍ സമിതി

കോൺഗ്രസ് തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ ചുമതലപ്പെടുത്തിയ അശോക് ചവാൻ സമിതി ഹൈക്കമാന്‍ഡിന് റിപ്പോർട്ട് സമർപ്പിച്ചു. നേതാക്കളുടെ അമിത ആത്മവിശ്വാസവും സംഘടനാ ദൗർബല്യവും വിനയായി. ന്യൂനപക്ഷ വിഭാഗങ്ങളുടെ മതിയായ പിന്തുണ ഉറപ്പിക്കാനായില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജനപിന്തുണ മനസിലാക്കിയില്ലെന്നും റിപ്പോർട്ടില്‍ പരാമർശമുണ്ട്. അഞ്ചംഗ സമിതി സോണിയ ഗാന്ധിക്കാണ് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയത്. അതേസമയം പുതിയ കെപിസിസി അധ്യക്ഷൻ ആരാകണമെന്ന കാര്യത്തിൽ ഹൈക്കമാന്‍ഡില്‍ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. പരാജയത്തിൽ നിൽക്കുന്ന പാർട്ടിക്ക് ഊർജം കണ്ടെത്താനാണ് പുതിയ അധ്യക്ഷനെ നിയമിക്കാൻ തീരുമാനിച്ചത്. […]

India Kerala

ബിജെപി നേതാക്കൾ ഉൾപ്പെട്ട പള്ളിക്കത്തോട് തോക്ക് കേസ് അട്ടിമറിച്ചുവെന്ന് ആരോപണം

ബിജെപി നേതാക്കൾ ഉൾപ്പെട്ട പള്ളിക്കത്തോട് തോക്ക് കേസ് അട്ടിമറിച്ചുവെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്ത്. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ഒത്താശയോടെ കേസ് അട്ടിമറിച്ചുവെന്നാണ് ആരോപണം. കേസ് പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഡിവൈഎഫ്ഐ പരാതി നൽകി. 2020 മാർച്ച് പത്തിനാണ് തോക്ക് നിർമ്മാണ സംഘം പള്ളിക്കത്തോട് പൊലീസ് പിടിയിലായത്. കേസിൽ ബിജെപി നേതാവും, ബിജെപി ഭരിക്കുന്ന പള്ളിയ്ക്കത്തോട് പഞ്ചായത്തിലെ അംഗവുമായ വിജയൻ എന്നയാളെ പിടികൂടുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അന്ന് കേസന്വേഷിച്ച സിഐ ജിജു ടി […]

Kerala

സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ

സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന സവാരിക്ക് അനുമതി നൽകി. പൊതുസ്ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തത്തിനുമാണ് അനുമതി നൽകിയത്. ജ്വല്ലറി, ചെരുപ്പ്, ടെക്‌സ്‌റ്റൈൽ ഷോപ്പുകളിൽ വിവാഹക്ഷണക്കത്ത് കാണിക്കുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. മറ്റെല്ലാ വ്യക്തികൾക്കും ഉൽപ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. സ്റ്റേഷനറി ഇനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദമില്ല. ആദിവാസി വിഭാഗങ്ങൾക്ക് മുൻഗണന നോക്കാതെ 18 […]

Kerala

സംസ്ഥാനത്ത് ജില്ലവിട്ടുള്ള യാത്രയ്ക്ക്​ നിയന്ത്രണം; കൂട്ടംകൂടിയാൽ നടപടിയെന്ന് ഡി.ജി.പി

സംസ്ഥാനത്ത്​ ലോക്ക്​ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ജില്ലവിട്ടുള്ള യാത്രയ്ക്ക്​ നിയന്ത്രണമുണ്ടെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്റ. പുതിയ ജോലിയില്‍ പ്രവേശിക്കല്‍, പരീക്ഷ, വൈദ്യചികിത്സ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കല്‍ തുടങ്ങി അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ. അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ യാത്രചെയ്യുമ്പോള്‍ സത്യവാങ്മൂലവും തിരിച്ചറിയല്‍ കാര്‍ഡും കരുതണമെന്ന് ഡി.ജി.പി വ്യക്തമാക്കി. യാത്രകൾ നിയന്ത്രിക്കുന്നതിന്​ ജില്ലാ പൊലീസ്​ മേധാവിമാർക്ക് ഡി.ജി.പി​ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടരുത്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍, സ്ഥാപനനടത്തിപ്പുകാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കെതിരെ […]

Kerala

പത്തനംതിട്ടയില്‍ പതിനൊന്നിടങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല

പത്തനംതിട്ട ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 11 പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല. പത്തു പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമാണ് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുക. പുറമറ്റം, കടപ്ര, നാറാണംമൂഴി, റാന്നി-പഴവങ്ങാടി, കലഞ്ഞൂര്‍, പന്തളം തെക്കേക്കര, പ്രമാടം, കുന്നന്താനം, റാന്നി-പെരുനാട്, പള്ളിക്കൽ എന്നിങ്ങനെ പത്തു പഞ്ചായത്തുകളിലും പന്തളം നഗരസഭയിലുമാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. 20 മുതല്‍ 35 ശതമാനത്തിന് മുകളിലാണ് ഇവിടങ്ങളിലെ ടി.പി.ആര്‍. നിലവില്‍ 100 നും 300 നും ഇടയിലാണ് രോഗികളുടെ എണ്ണം. സംസ്ഥാനത്ത് ലോക്ക്​ഡൗണിന്‍റെ മൂന്നാംഘട്ടത്തിലാണ് ചില ഇളവുകൾ […]