സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. കൂടുതല്‍ നിയന്ത്രണങ്ങളുടെ ആവശ്യകത യോഗം ചര്‍ച്ച ചെയ്യും. നാളത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമേ അനുമതി ഉണ്ടാകുകയുള്ളൂ. ടിപിആറിന് പകരം ഐപിആര്‍ അടിസ്ഥാനമാക്കിയുള്ള അടച്ചിടല്‍ ഫലം കാണുന്നുണ്ടോ എന്ന് ഇന്നത്തെ യോഗം വിലയിരുരുത്തും.19.22 ശതമാനമാണ് ഇന്നലെത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് .രോഗബാധിതരുടെ എണ്ണം ദിവസം 32000 ലേക്ക് എത്തി. ഓണത്തിന് സാമൂഹിക അകലം പാലിക്കപ്പെട്ടില്ലെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ്ണ ലോക് ഡൗൺ […]
Tag: Kerala
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പരാജയം; ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് എം ടി രമേശ്
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സംഭവിച്ച പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന വിമർശനവുമായി ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുന പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ കൊവിഡ് പ്രതിരോധ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ ആരോഗ്യ മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പുന്നെനും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സംഭവിച്ച പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന വിമർശനവുമായി ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുന പരിശോധിക്കണമെന്നും അദ്ദേഹം […]
കൊവിഡ് അനാഥമാക്കിയ കുട്ടികളെ സംരക്ഷിക്കണം, പഠനം മുടങ്ങരുത് : സുപ്രിംകോടതി
കൊവിഡ് കാലത്ത് പ്രതിരോധത്തിന് ഒപ്പം കോവിഡ് അനാഥമാക്കിയ കുട്ടികളെയും കേരളം സംരക്ഷിക്കണം എന്ന് സുപ്രിം കോടതി. അനാഥരായ കുട്ടികളുടെ വിവരങ്ങൾ ബാൽ സ്വരാജ് പോര്‍ട്ടലിൽ സംസ്ഥാന സര്‍ക്കാരുകൾ കൃത്യമായി രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കണം. ആവശ്യമെങ്കിൽ കുട്ടികളുടെ പകുതി ഫീസ് സര്‍ക്കാരുകൾ നൽകണം. ഇത് വരെ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കി മൂന്ന് ആഴ്ചയ്ക്ക് ഉള്ളില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രിം കോടതി നിദേശിച്ചു. അനാഥരായ കുട്ടികള്‍ക്ക് 18 […]
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. ഈ മാസം 30 വരെ ഓറഞ്ച് അലേര്‍ട്ടുണ്ട്. നാളെ മുതല്‍ മുപ്പതാം തീയതി വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. അറബിക്കടലില്‍ കേരള-കര്‍ണാടക തീരത്തെ […]
ടിപിആര്‍ ഉയര്‍ന്നു; സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കൊവിഡ്; 215 മരണം
കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.hike in covid കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. റുട്ടീന്‍ സാമ്പിള്‍, […]
സംസ്ഥാനത്ത് ഇന്ന് 24,296 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 18.04%,173 മരണം
സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍ഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,706 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
അധികനിയന്ത്രണമില്ല; ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ സംമ്പൂര്‍ണമായി ഒഴിവാക്കി. ഞായറാഴ്ചകളില്‍ തുടര്‍ന്നിരുന്ന വാരാന്ത്യ ലോക്ക്ഡൗണും ഒഴിവാക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് അധിക നിയന്ത്രണങ്ങള്‍ വേണ്ടെന്നും തീരുമാനമായി. WIPR അടിസ്ഥാനമാക്കിയുള്ള നിലവിലെ നിയന്ത്രണം തുടരാനാണ് യോഗത്തില്‍ തീരുമാനിച്ചത്. ഓണാഘോഷത്തോടനുബന്ധിച്ച് കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ സാധ്യതയുള്ള ഘട്ടത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. WIPR എട്ട് ശതമാനത്തിന് മുകളിലുള്ള 414 തദ്ദേശസ്വയം ഭരണ വാര്‍ഡുകളില്‍ നിലവിലെ നിയന്ത്രണം കര്‍ശനമായി തുടരുകയും ചെയ്യും. പ്രാദേശിക […]
കാക്കനാട് ലഹരിമരുന്ന് സംഭവം; പ്രതികൾ കോടികളുടെ ലഹരിമരുന്ന് കടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ
കാക്കനാട് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ പ്രതികൾ കോടികളുടെ ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ ട്വന്‍റിഫോറിനോട്. കേസിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകും.വലയിൽ ആയിരിക്കുന്നത് കേരളത്തിൽ ലഹരി വിൽക്കുന്ന മുഖ്യ സംഘങ്ങളിൽ ഒരു കൂട്ടം കാക്കനാട് ലഹരിമരുന്ന് കേസിലെ പ്രതികൾ കോടിക്കണക്കിനു രൂപയുടെ ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം വ്യക്തമാകുന്നത്. ഇന്നലെ മാത്രം 11 കോടി രൂപയുടെ എംഡിഎംഎ പിടികൂടിയിരുന്നു. ഇപ്പോൾ വലയിൽ ആയിരിക്കുന്നത് സംസ്ഥാനത്ത് ലഹരി മരുന്ന് […]
സംസ്ഥാനത്തെ ജനപ്രതിനിധികളുടെ 547 ക്രിമിനൽ കേസ് വിവരങ്ങൾ സുപ്രിംകോടതിയിൽ സമർപ്പിച്ച് കേരളം
കേരളത്തിൽ എം.പിമാരും, എം.എൽ.എമാരും പ്രതികളായ 547 ക്രിമിനൽ കേസുകൾ വിവിധ കോടതികളുടെ പരിഗണനയിലെന്ന് സുപ്രിംകോടതിയിൽ സത്യവാങ്‌മൂലം. കേരള ഹൈക്കോടതി റജിസ്ട്രാറാണ് ജനപ്രതിനിധികളുടെ കേസ് വിവരങ്ങൾ കോടതിയെ അറിയിച്ചത്. കഴിഞ്ഞ ജൂലൈ 31 വരെയുള്ള കണക്കാണിത്. ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയിൽ 170 കേസുകൾ തീർപ്പാക്കാനുണ്ട്. തിരുവനന്തപുരം ജില്ലയിൽ എൺപത് കേസുകളാണ് വിവിധ കോടതികളുടെ പരിഗണനയിലുള്ളത്. 2020 സെപ്റ്റംബർ മുതൽ കഴിഞ്ഞ ജൂലൈ വരെ 36 കേസുകൾ പ്രോസിക്യൂഷൻ പിൻവലിച്ചെന്നും ഹൈക്കോടതി റജിസ്ട്രാർ അറിയിച്ചു. […]
സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്സിനേഷൻ സെന്റർ ഇന്ന് പ്രവർത്തനമാരംഭിക്കും
സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്സിനേഷൻ സെന്റർ ഇന്ന് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കും. ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുന്ന വാക്സിനേഷൻ സെന്ററിൽ വാഹനത്തിലിരുന്ന് തന്നെ വാക്സീൻ സ്വീകരിക്കാമെന്നതാണ് പ്രധാന പ്രത്യേകത. കൂടാതെ രജിസ്ട്രേഷനും വാക്സീൻ സ്വീകരിച്ച ശേഷമുള്ള ഒബ്സർവേഷനുമടക്കമുള്ള കാര്യങ്ങളും വാഹനത്തിലിരുന്ന് തന്നെ പൂർത്തിയാക്കാനാകും. തിരുവനന്തപുരം വിമൻസ് കോളജിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഓണം അവധി ദിവസങ്ങളിൽ പരമാവധി ആളുകൾക്ക് വാക്സിനേഷൻ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഡ്രൈവ് സംഘടിപ്പിക്കുന്നത്. അതേസമയം, അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന നൽകി അവധി […]