India Kerala

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളിൽ നേരിയ കുറവ്

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 34,973 പേർക്ക് രോഗം സ്ഥിരീകരിച്ചു.260 പേർ മരിച്ചു.പ്രതിദിന രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 19.2 % കുറവ് രേഖപ്പെടുത്തി. 97.49 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡിനെതിരെ വാക്സിൻ സ്വീകരിക്കുന്നത് മരണം തടയുന്നതിൽ നിർണായക പങ്കുവഹിക്കുമെന്ന് ഐസിഎംആർ അറിയിച്ചു. ആദ്യ ഡോസ്, മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്നും രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനമാണ് ഫലപ്രദമാണെന്നും ഐസിഎംആർ അറിയിച്ചു. രണ്ടാം തരംഗം രൂക്ഷമായിരുന്നു ഏപ്രിൽ […]

India Kerala

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് പരിഗണിക്കും: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അനുകൂല സാഹചര്യങ്ങൾ ഉണ്ടായാൽ സ്കൂളുകൾ തുറക്കും. സ്കൂൾ പാഠ്യപദ്ധതി കാലാനുസൃമായി പുതുക്കും. കരിക്കുലത്തിൽ സ്ത്രീധനത്തിനെതിരായ പാഠഭാഗങ്ങൾ ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് വൺ ട്രയൽ അലോട്ട്മെൻ്റ് ഈ മാസം 13നു പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ( school opening v sivankutty )ഒക്ടോബർ 4 ന് കോളജുകൾ തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അറിയിച്ചിരുന്നു. അവസാന വർഷ ഡിഗ്രി, പി ജി ക്ലാസ്സുകളാണ് […]

Kerala

നിപ ആശങ്ക അകലുന്നു; 15 പേരുടെ ഫലം കൂടി നെഗറ്റീവ്

നിപ സമ്പർക്ക പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി. ഇതോടെ സമ്പർക്ക പട്ടികയിലുള്ള 61 പേരുടെ സാമ്പിൾ നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ പരിശോധനാ ഫലമാണ് പുറത്തു വന്നത്. റൂട്ട് മാപ്പടക്കം പ്രസിദ്ധീകരിച്ചിട്ടും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കാത്തത് കാര്യങ്ങള്‍ എളുപ്പമാക്കിയെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിനടുത്ത പരിസരത്ത് അസ്വാഭാവികമായി മരിച്ച ആളുകളുണ്ടോയെന്ന് പരിശോധന നടത്തിയപ്പോള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല. സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ […]

Kerala

നിബന്ധന ലംഖിച്ച് പ്രവർത്തിക്കുന്ന കൊച്ചി നഗരത്തിലെ മെഡിക്കൽ ലാബുകൾ പൂട്ടിച്ചു

നിബന്ധന ലംഖിച്ച് പ്രവർത്തിക്കുന്ന കൊച്ചി നഗരത്തിലെ മെഡിക്കൽ ലാബുകൾ പൂട്ടിച്ചു. ഇടപ്പള്ളിയിലെ ലാബുകളിലാണ് എറണാകുളം കളക്ടറുടെ നേതൃത്വത്തിൽ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയത്. അനധികൃതമായി കൊവിഡ് പരിശോധന നടത്തിയിരുന്ന ലാബുകള്‍ക്കെതിരെയാണ് നടപടി. ഇടപ്പള്ളിയിലെ ലാബ് പൂട്ടിച്ചു. അനുമതിയോ ലൈസൻസോ ഇല്ലാതെയാണ് ഇവിടങ്ങളിൽ കൊവിഡ് പരിശോധന നടത്തിയിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഗുരുതര ക്രമക്കേടുകളാണ് ജില്ലാ കളക്ടറുടെയും തഹസീൽദാറുടെയും നേതൃത്വത്തിൽ നടന്ന ഈ പരിശോധനയിൽ കണ്ടെത്തിയത് ഇടപ്പള്ളി ടോൾ ജംഗ്ഷന് സമീപമുള്ള ഹെൽത്ത് കെയർ എന്ന ലാബിലാണ് അനധികൃതമായി കൊവിഡ് […]

Kerala

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; എൽഎൽബി പരീക്ഷ നടത്താൻ അനുമതി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ത്രിവത്സര എൽഎൽബി ഒന്നാം സെമസ്റ്റർ പരീക്ഷ നടത്താൻ അനുമതി. പരീക്ഷ തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്‌തു. നടപടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നൽകിയ അപ്പീലിൽ. പരീക്ഷ മാറ്റി വെക്കണമെന്ന് വിദ്യാർത്ഥികൾ നൽകിയ ഹർജി നൽകിയിരുന്നു. നാളെ തുടങ്ങേണ്ട പരീക്ഷകളാണ് ജസ്റ്റിസ് അമിത് റാവലിന്റെ സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്‌തത്‌. അതേസമയം കാലിക്കറ്റ് സര്‍വ്വകലാശശാലാ എന്‍ട്രന്‍സ് പരീക്ഷ മാറ്റി- കാലിക്കറ്റ് സര്‍വ്വകലാശാലാ പഠനവകുപ്പുകള്‍, അഫിലിയേറ്റഡ് കോളജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവിടങ്ങളിലേക്ക് യുജി, […]

Kerala

ഒക്ടോബർ അവസാനം വരെ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന നിർദ്ദേശവുമായി കർണാടക

ഒക്ടോബർ മാസം അവസാനം വരെ ആളുകൾ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന നിർദ്ദേശവുമായി കർണാടക. അടിയന്തിര ഘട്ടങ്ങളിൽ അല്ലാതെ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്നാണ് കാർണാടക സർക്കാരിൻ്റെ നിർദ്ദേശം. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ കർണാടക ആരോഗ്യമന്ത്രി സുധാകർ കെ ആണ് ഇക്കാര്യം അറിയിച്ചത്. (Karnataka public visit Kerala) കേരളത്തിൽ ഇന്ന് 25,772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ശതമാനമാണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. […]

Kerala

നിപ സമ്പർക്ക പട്ടികയിൽ 257 പേർ, 44 ആരോഗ്യ പ്രവർത്തകർ, നിരീക്ഷണത്തിലുള്ള 17 പേർക്ക് കൂടി രോഗലക്ഷണങ്ങൾ ; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് നിപ (Nipah Virus) ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലേക്ക് ആറ് പേരെ കൂടി ഉൾപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് . ഇതോടെ സമ്പർക്കപ്പട്ടികയിലുള്ളവർ 257 ആയി. അതിൽ 44 പേർ ആരോഗ്യപ്രവർത്തകരാണ്. കോഴിക്കോട് പരിശോധിക്കുന്ന 36 സാമ്പിളുകളുടെ ഫലം ഇന്ന് അറിയും. പൂനെയിൽ നിന്ന് മറ്റ് അഞ്ച് പേരുടെയും പരിശോധനാ ഫലം വരുമെന്നും മന്ത്രി അറിയിച്ചു. നിരീക്ഷണത്തിൽ കഴിയുന്ന 17 പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിലുള്ളത് 51 പേരാണ്. മറ്റ് ജില്ലകളിൽ നിന്നുള്ള 35 […]

Kerala

കോഴിക്കോട്ടെ മാവോയിസ്റ്റ് സാന്നിധ്യം; അന്വേഷണം ഊർജിതമാക്കി പൊലീസ്

കോഴിക്കോട്ടെ മാവോയിസ്റ്റ് സാന്നിധ്യം കണക്കിലെടുത്ത് അന്വേഷണം ഊർജിതമാക്കി പൊലീസ്. പെരുവണ്ണാമൂഴിയിൽ മാവോയിസ്റ്റുകളെത്തിയ എസ്റ്റേറ്റിലെ മാനേജരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസമാണ് മൂന്ന് സ്ത്രീകൾ ഉൾപ്പെട്ട മാവോയിസ്റ്റ് സംഘം പെരുവണ്ണാമൂഴിയിലെത്തിയത്.പേരാമ്പ്ര പ്ലാറ്റേഷൻ എസ്റ്റേറ്റിൽ നോട്ടിസ് പതിച്ചാണ് മൂവരും മടങ്ങിയത്. എസ്റ്റേറ്റ് മതിലിലും ബസ്റ്റോപ്പിലും പോസ്റ്ററൊട്ടിച്ച സംഘം ലഘുലേഖകളും വിതരണം ചെയ്തതായി നാട്ടുകാർ പറഞ്ഞു. പ്ലാന്റേഷന്റ മറവില്‍ തോട്ടത്തെ ഖനനത്തിനും ടൂറിസത്തിനും വിട്ടുകൊടുക്കരുത്, പ്ലാന്റേഷന്‍ ഭൂമി തൊഴിലാളികളെ തെരുവിലെറിയാന്‍ കോടികള്‍ കോഴവാങ്ങിയ കരിങ്കാലികളെ തിരിച്ചറിയുക തുടങ്ങിയവയാണ് മാവോയിസ്റ്റിന്‍റെ പേരിലുള്ള […]

Kerala

സംസ്ഥാനത്ത് 25 ,772 പേർക്ക് കൊവിഡ്; 189 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 15.87 %

സംസ്ഥാനത്ത് ഇന്ന് 25,772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസര്‍ഗോഡ് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ശതമാനമാണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് […]

Entertainment Movies

നടനരാജമാണിക്യം @ 70

മുഹമ്മദ് കുട്ടി പാനപറമ്പിൽ ഇസ്മായീൽ… മമ്മൂട്ടി….അഭിനയപ്രതിഭ കൊണ്ടും നിത്യയൗവനം കൊണ്ടും ഇന്ത്യൻ ലോകത്തെ ഭ്രമിപ്പിച്ച മറ്റൊരു താരം ഉണ്ടാകില്ല. അംബേദ്കറും, ചതിയൻ ചന്തുവും പോലുള്ള വീരനായകർ മുതൽ, പൊന്തൻ മാട പോലെ ചവിട്ടിത്തേക്കപ്പെട്ട നിസഹായക വിഭാ​ഗത്തേയും, ഭാസ്കര പട്ടേലരെ പോലെ വിഷം തുപ്പുന്ന കഥാപാത്രങ്ങളും ഒരുപോലെ കൈയടകത്തോടെ അവതരപ്പിച്ച ഇതിഹാസ നായകൻ. ( mammootty profile ) അഞ്ച് പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള അദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ […]