കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും.തീർത്ഥാടകർക്ക് പ്രവേശനം നാളെ മുതൽ. 15,000 തീർത്ഥാടകർക്കാണ് പ്രതിദിനം പ്രവേശനം അനുവദിച്ചിരിക്കുന്നത്. അതേസമയം മണ്ഡലകാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്ന് ചേരാനിരുന്ന അവലോകന യോഗം മാറ്റിവച്ചു. കന്നിമാസ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് 5ന് ശബരിമല ക്ഷേത്രനട തുറക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. നാളെ പുലര്‍ച്ചെ 5 മുതല്‍ തീർത്ഥാടകരെ പ്രവേശിപ്പിക്കും. നാളെ മുതല്‍ ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകള്‍ ഉണ്ടാവും. ദര്‍ശനത്തിനെത്തുന്നവര്‍ 2 ഡോസ് കൊറോണ […]
Tag: Kerala
ബെവ്‌കോ ഔട്ട്ലെറ്റുകളിലെ അടിസ്ഥാന സൗകര്യം; വീഴ്‌ച വരുത്തരുതെന്ന് ഹൈക്കോടതി
ബെവ്‌കോ ഔട്ട്ലെറ്റുകളിലെ അടിസ്ഥാന സൗകര്യത്തിൽ വീഴ്‌ചവരുത്തരുതെന്ന് ഹൈക്കോടതി. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് എക്സൈസ് കമ്മിഷണറുടെ ഉത്തരവാദിത്തമാണ്. വീഴ്ചയുണ്ടായാൽ എക്സൈസ് കമ്മിഷണറായിരിക്കും മറുപടി പറയേണ്ടി വരികയെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. അടിസ്ഥാന സൗകര്യമില്ലാത്ത 96 മദ്യശാലകളില്‍ 32 എണ്ണം മാറ്റി സ്ഥാപിക്കുമെന്നും ബാക്കിയുള്ളവയില്‍ സൗകര്യം മെച്ചപ്പെടുത്തുമെന്നും ബെവ്കോ ഹൈക്കോടതിയെ അറിയിച്ചു. അടിസ്ഥാന സൗകര്യമില്ലാത്ത ബെവ്കോ ഔട്ട്ലെറ്റുകൾ എത്രയെണ്ണം പൂട്ടിയെന്ന് കഴിഞ്ഞ തവണ ബെവ്‌കോയോട് ഹൈക്കോടതി ചോദിച്ചിരുന്നു. പഴയ ഹിന്ദി സിനിമകളില്‍ ചൂതാട്ടം നടക്കുന്ന സ്ഥലം പോലെയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ കാണുമ്പോള്‍ തോന്നുന്നതെന്നും […]
മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും
മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി മുൻപാകെ ഹാജരാകാൻ നിർദേശം. സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി എസ് പി സ്ഥാനാർഥിയായി മത്സരിച്ച കെ സുന്ദരയ്ക്ക് കോഴ നൽകി എന്ന കേസിലാണ് അന്വേഷണം. നിയമ നടപടികളുമായി സഹകരിക്കുമെന്ന് ബിജെപി അറിയിച്ചു. കാസർഗോഡ് ഗസ്റ്റ് ഹൗസിൽ രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യൽ. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി മുൻപാകെ ഹാജരാകാമെന്ന് സുരേന്ദ്രൻ അറിയിച്ചു. […]
മതസൗഹാര്‍ദം തകര്‍ക്കരുത്; പാലാ ബിഷപ്പിനെ തള്ളി സിഎസ്‌ഐ സഭ
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി സിഎസ്‌ഐ സഭ. മത സ്പര്‍ദ്ധ വളര്‍ത്താന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രസ്താവന ഉണ്ടായതായി സിഎസ്‌ഐ സഭ ചൂണ്ടിക്കാട്ടുന്നു. കോട്ടയം താഴത്തങ്ങാടി ഇമാമുമായി ചേര്‍ന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്താനും സിഎസ്‌ഐ സഭ തീരുമാനിച്ചു. മതസൗഹാര്‍ദത്തിന്റെ ആവശ്യകത ഉള്‍പ്പെടെ വിശദീകരിക്കാനാണ് വാര്‍ത്താസമ്മേളനമെന്ന് സിഎസ്‌ഐ സഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയം സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഹൗസിലായിരിക്കും വാര്‍ത്താസമ്മേളനം. ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാനും […]
ഗോഡ്‌സെയുടെ പ്രസംഗം പൊലീസുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച എസ് ഐക്കെതിരെ നടപടി
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്‌സെയുടെ പ്രസംഗം പൊലീസുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച എസ് ഐക്കെതിരെ നടപടി. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ് ഐ രാധാകൃഷ്ണപിള്ളക്കെതിരെയാണ് നടപടി. ഇദ്ദേഹത്തെ തൃശൂരിലേക്ക് സ്ഥലം മാറ്റി. ക്ഷേത്രം സ്‌റ്റേഷനിലെ പൊലീസുകാര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇദ്ദേഹം ഗോഡ്‌സെയുടെ പ്രസംഗം പങ്കുവെച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചോരാനിരുന്ന കൊവിഡ് അവലോകന ശനിയാഴ്ച്ച നടന്നേക്കും. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കുന്നതും ബാറുകളില്‍ മദ്യം കഴിക്കുന്നതിന് അനുമതി നല്‍കുന്നതും ഉള്‍പ്പെടെയുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍ […]
സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആറിൽ നേരിയ കുറവ്
കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,779 ആയി. ( kerala confirms 15876 covid cases ) തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍ 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, […]
കൊവിഡ് രോഗികളുടെ വിവരം ബന്ധുക്കളെ അറിയിക്കാന്‍ കൃത്യമായ സിസ്റ്റം ഉണ്ടാക്കും; നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി
കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കാന്‍ കൃത്യമായ സിസ്റ്റം ഉണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രശ്‌നങ്ങള്‍ വിശദമായി പരിശോധിക്കും. ഇത്തരം വീഴ്ചകള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. മാറ്റങ്ങള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പതിനെട്ട് വയസിന് മുകളിലുള്ള 80 ശതമാനത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇത് മികച്ച നേട്ടമാണ്. നൂറ് ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ ലഭ്യമാകുന്നതിനനുസരിച്ച് വാക്‌സിനേഷന്‍ […]
സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍ഗോഡ് 287 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ […]
കോൺഗ്രസിൽ എല്ലാവരും യോജിച്ച് മുന്നോട്ട് പോണം, കലഹം നടേത്തണ്ട സമയമല്ലെന്ന് രമേശ് ചെന്നിത്തല
കോൺഗ്രസിൽ കലഹം നടേത്തണ്ട സമയമല്ലെന്ന് രമേശ് ചെന്നിത്തല. എല്ലാവരും യോജിച്ച് മുന്നോട്ട് പോണം അതാണ് ജനങ്ങളും പ്രവർത്തകരും ആഗ്രഹിക്കുന്നത്. പ്രശ്‌നങ്ങൾ പറഞ്ഞു തീർത്ത് മുന്നോട്ട് പോകാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.https://96dbd23666c737c294392c5776b1db87.safeframe.googlesyndication.com/safeframe/1-0-38/html/container.html എന്നാൽ കോൺഗ്രസിൽ പ്രവർത്തിക്കാൻ സ്ഥാനം വേണ്ടെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ഒരു സ്ഥാനവും വേണ്ടെന്നും പ്രവര്‍ത്തിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും ചെന്നിത്തല പറഞ്ഞു. എ.ഐ.സി.സിയില്‍ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. സ്ഥാനം ചോദിച്ചിട്ടുമില്ല തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ […]
‘എടാ, എടീ, നീ വിളി വേണ്ട’; പൊലീസ് പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഡിജിപി
പൊതുജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥർ മാന്യമായും വിനയത്തോടെയും പെരുമാറണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ, നീ എന്നി വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് തുടരരുത്. ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം. പൊലീസ് ഉദ്യോഗസ്ഥർ പൊതു ജനങ്ങളോട് പെരുമാറുന്ന രീതി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിക്കും. നിർദേശത്തിന് വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കും. നിർദേശത്തിനു വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി നടപടിയെടുക്കും. മാധ്യമങ്ങൾ വഴി ഇത്തരം […]