മുല്ലപ്പെരിയാറിൽ റൂൾ കർവ് പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ തമിഴ്നാട് സുപ്രിംകോടതിയിൽ എതിർക്കും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തണമെന്ന റൂൾ കർവ് തിരുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തെയാണ് തമിഴ്നാട് എതിർക്കുന്നത്. പുതിയ അണക്കെട്ടാണ് നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന് സത്യവാങ്മൂലത്തിലൂടെ കേരളം സുപ്രിംകോടതിയെ ഇന്നലെത്തന്നെ അറിയിച്ചിരുന്നു. നാളെയാണ് മുല്ലപ്പെരിയായർ വിഷയം സുപ്രിംകോടതി പരിഗണിക്കുക. നവംബർ അവസാനം അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി കുറയ്ക്കണമെന്നാണ് സുപ്രിംകോടതിയിൽ കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിലെ ആവശ്യം. സെപ്റ്റംബർ 20 ന് അണക്കെട്ടിലെ ജലനിരപ്പ് 142 […]
Tag: Kerala
സംസ്ഥാനത്ത് ഇന്ന് 6409 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ പത്തിൽ താഴെ
സംസ്ഥാനത്ത് ഇന്ന് 6409 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6319 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,692 സാമ്പിളുകൾ പരിശോധിച്ചു. 47 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ടിപിആർ പത്ത് ശതമാനത്തിൽ താഴെ ആയത് സംസ്ഥാനത്തിന് ആശ്വാസമേകുന്നുണ്ട്. 9.33 ആണ് ഇന്നത്തെ ടിപിആർ. ( kerala reports 6409 covid cases ) തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂർ 734, കോഴിക്കോട് 684, കോട്ടയം 521, കണ്ണൂർ 481, പത്തനംതിട്ട 334, പാലക്കാട് […]
സംസ്ഥാനത്ത് നവംബര്‍ 12 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
സംസ്ഥാനത്ത് നവംബര്‍ 12 വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി […]
വ്യാജരേഖ കേസ്; ക്രൈംബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കാതെ മോന്‍സണ്‍ മാവുങ്കല്‍
വ്യാജരേഖ കേസില്‍ അന്വേഷണത്തോട് സഹകരിക്കാതെ മോന്‍സണ്‍ മാവുങ്കല്‍. മോന്‍സണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ കളവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഡിആര്‍ഡിഒ വ്യാജരേഖ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ തെളിവുകള്‍ നശിപ്പിച്ചെന്നും അന്വേഷണ സംഘം പറഞ്ഞു. പോക്‌സോ കേസില്‍ മോന്‍സണെ കസ്റ്റഡിയിലെടുക്കാന്‍ കളമശേരി ക്രൈംബ്രാഞ്ച് യൂണിറ്റ് അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷ കോടതി ഉടന്‍ പരിഗണിക്കും. ഡിആര്‍ഡിഒ കേസില്‍ ക്രൈംബ്രാഞ്ച് മോന്‍സണെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. അന്ന് ചില കാര്യങ്ങള്‍ മോന്‍സണ്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് […]
സംസ്ഥാനത്ത് ഇന്ന് 6546 പേര്‍ക്ക് കൊവിഡ്; 50 മരണം
കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267, വയനാട് 220, മലപ്പുറം 215, ഇടുക്കി 181, ആലപ്പുഴ 142, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,486 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ […]
സംസ്ഥാനത്ത് ഇന്ന് 7545 പേര്‍ക്ക് കൊവിഡ്; മരണം 55
കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370, വയനാട് 298, പാലക്കാട് 292, പത്തനംതിട്ട 289, ആലപ്പുഴ 241, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,841 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ […]
ദീപാവലി ആഘോഷം; പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് നിയന്ത്രണം
സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം. രാത്രി എട്ടുമണിക്കും പത്തിനും ഇടയില്‍ മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുമതി. രാത്രി 10മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. സുപ്രിംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സമയക്രമീകരണം. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, കോടതികള്‍ എന്നിവയുടെ 100 മീറ്ററിനുള്ളില്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. മലിനീകരണവും പൊടിപടലങ്ങളും കുറയ്ക്കുന്ന പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപം കൊണ്ട ന്യുന മർദ്ദം നിലവിൽ കോമറിൻ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിക്കുന്ന ന്യുന മർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 14 ജില്ലകളിലും നാളെ 12 ജില്ലകളിലും വ്യാഴാഴ്ച്ച 11 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. […]
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. ഗ്രാമിന് 10 രൂപ വർധിച്ച് 4480 രൂപയായി. പവന് 80 വർധിച്ച് 35840 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് വില 3,701 രൂപയാണ്. വെള്ളി ഗ്രാമിന് 71 രൂപയാണ്. ദേശീയ തലത്തിൽ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4,775 രൂപയാണ്. ചെന്നൈയിൽ ഒരു പവന് വില 45,000 രൂപയാണ്. മുംബൈയിൽ 46,740 രൂപയും, ഡൽഹിയിൽ 46,850 രൂപയും, കൊൽക്കത്തയിൽ 47,150 രൂപയും, ബംഗളൂരുവിൽ 44,700 രൂപയും, ഹൈദരാബാദിൽ […]
സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിച്ച് ശക്തിയാർജിക്കാൻ സാധ്യത. സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും. ( kerala expects rain till friday ) ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലർട്ട്.വ്യാഴാഴ്ച്ച പത്ത് […]











