Kerala

ലൈഫ് പദ്ധതി പ്രതിസന്ധിയില്‍; സര്‍ക്കാര്‍ ഭവന രഹിതരെ വഞ്ചിച്ചെന്ന് കെ സുധാകരന്‍

രാഷ്ട്രീയ മേല്‍ക്കോയ്മയ്ക്ക് സിപിഐഎമ്മും സിപിഐയും തമ്മിലടിച്ച് ലൈഫ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വീടില്ലാത്ത പാവപ്പെട്ടവര്‍ കൊവിഡും പ്രളയവും മൂലം നരകയാതന അനുഭവിക്കുമ്പോഴാണ് ഈ വഞ്ചനയെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കാരണം 22 ശതമാനം അപേക്ഷകള്‍ മാത്രമാണ് ലൈഫ് പദ്ധതിക്കായി പരിശോധന പൂര്‍ത്തിയായത്. ഇത് വീടിന് അര്‍ഹരായവരുടെ കരട് പട്ടിക പ്രസിദ്ധീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച സമയം കഴിഞ്ഞതിനുശേഷമാണ്. കൃഷി അസിസ്റ്റന്റുമാരെ പരിശോധനയ്ക്ക് നിയോഗിച്ചതിനെ ചൊല്ലി തദ്ദേശ-കൃഷി വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് […]

Kerala

കേരള-തമിഴ്‌നാട് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നാളെ മുതല്‍

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നാളെ പുനരാരംഭിക്കും. തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം പുനരാരംഭിക്കാന്‍ തമിഴ്‌നാട് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസിനൊപ്പം സ്വകാര്യ ബസുകള്‍ക്കും സര്‍വീസ് നടത്താം. കേരളത്തിലെ കൊവിഡ് കേസുകള്‍ നിലവില്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ക്ക് കേരളം നേരത്തെ അനുമതി നല്‍കിയിരുന്നു. അതിനിടെ കര്‍ണാടകയിലെ കൊവിഡ് […]

Kerala

വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകർ; സർക്കാർ കടുത്ത നടപടിക്ക് ; തീരുമാനം ഇന്ന്

വാക്‌സിൻ സ്വീകരിക്കാത്ത സ്കൂൾ അധ്യാപകർ പ്രത്യേക മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാകേണ്ടിവരും. ഇക്കാര്യത്തിൽ ഇന്ന് സർക്കാർ തീരുമാനമെടുത്തേക്കും. കൊവിഡ് അവലോക യോഗത്തിന്റെ നിർദേശം, ആരോഗ്യവകുപ്പിന്റെ അഭിപ്രായം എന്നിവ പരിഗണിച്ചാവും വിദ്യാഭ്യാസ വകുപ്പ് തുടർ നടപടികളെടുക്കുക. പരിശോധനയിൽ പ്രശ്‌നങ്ങളില്ലെന്നു തെളിയുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് നിർദേശം. 5000 ൽ അധ്യാപകർ ഒരു ഡോസ് വാക്‌സിൻ പോലും എടുത്തിട്ടില്ല. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവരിൽ ഭൂരിപക്ഷവും വാക്‌സിൻ സ്വീകരിക്കാത്തത്. എന്നാൽ വളരെ ചെറിയൊരു ശതമാനത്തിന് മാത്രമാണ് യഥാർഥ ആരോഗ്യപശ്നമുള്ളത്. അതേസമയം ആരോഗ്യപ്രശ്‌നം […]

Kerala

ഒമിക്രോണ്‍ ജാഗ്രതയില്‍ കേരളം; വിമാനത്താവളങ്ങളില്‍ പരിശോധന, വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കര്‍ശന ക്വാറന്റീന്‍

ഒമിക്രോണ്‍ വൈറസ് വിവിധ രാജ്യങ്ങളില്‍ വ്യാപകമായതോടെ കേരളം ജാഗ്രതയിലേക്ക്. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. വിദേശത്തു നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. പ്രതിരോധ മാര്‍ഗങ്ങള്‍ തീരുമാനിക്കുന്നതിന് ഉന്നതതല യോഗം ചേരും.ഒമിക്രോണ്‍ വൈറസിന്റെ സവിശേഷതകളെക്കുറിച്ച് വ്യക്തത ലഭിക്കാത്തതിനാല്‍ വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാനാണ് സംസ്ഥാനം പ്രഥമ പരിഗണന നല്‍കുന്നത്. ഒമിക്രോണ്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഹോങ്കോങ്, ബ്രസീല്‍, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാബ്‌വെ, സിംഗപ്പൂര്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് […]

Entertainment Kerala Movies

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓ‍ഡിറ്റോറിയത്തില്‍ മുഖ്യമന്ത്രിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുക. ഇത്തവണ 48 പേരാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായത്. വെള്ളത്തിലെ അഭിനയത്തിലൂടെ മികച്ച നടനായി ജയസൂര്യയും കപ്പേളയിലെ പ്രകടനത്തിലൂടെ അന്ന ബെന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. ഡിസംബര്‍ ഒമ്പത് മുതല്‍ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ പോസ്റ്റര്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി […]

Kerala Weather

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ ഇന്ന് യെൽലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പറയുന്നു. കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെൽലോ അലേർട്ട്. തെക്കൻ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശമാണ് അതിൽ തിരുവനന്തപുരവും ആലപ്പുഴയും മഴക്കെടുതിയിലാണ്.തിരുവനന്തപുരം ജില്ലയിലെ മലയോര, ഗ്രാമീണ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം. അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. വിതുര, നെടുമങ്ങാട്, പാലോട്,ആറ്റിങ്ങൽ, ആര്യനാട് എന്നിവിടങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്. ആലപ്പുഴയിൽ കനത്ത മഴയെ […]

Kerala

ഒമൈക്രോൺ; സംസ്ഥാനം അതീവ ജാഗ്രതയിൽ

കൊവിഡ് വകഭേദം ‘ഒമൈക്രോൺ’ കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തിന് കേന്ദ്ര മുന്നറിയിപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി. നിലവിൽ പുതിയ വകഭേദത്തിന് വാക്‌സിൻ ഫലപ്രദമല്ലെന്നും മന്ത്രി പറഞ്ഞു. ഒമൈക്രോൺ വിനാശകാരിയായ വൈറസാണ്. 30ൽ അധികം മ്യൂട്ടേഷൻ ഇതിന് സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതുവിൽ ഒരു ജാഗ്രത സ്വീകരിക്കേണ്ടതുണ്ട്. വിദേശത്ത് നിന്നും വരുന്നവരുടെ നിരീക്ഷണം ശക്തമാക്കും. നിലവിലുള്ള മുൻകരുതൽ നടപടികൾ തുടരും. എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്നും കൊവിഡ് പ്രോട്ടോക്കോൾ […]

International

ദക്ഷിണാഫ്രിക്കയിൽ കൊവിഡിന്റെ പുതിയ വകഭേദം

ദക്ഷിണാഫ്രിക്കയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. B.1.1.529 എന്ന പുതിയ വകഭേദം ആശങ്കയ്ക്ക് വകയുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പരിശോധിച്ച 100 സാമ്പിളുകളിൽ B.1.1.529 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങ് പ്രവിശ്യയിൽ പുതിയ വകഭേദം അതിവേഗം പടർന്നിട്ടുണ്ടെന്നാണ് നിഗമനം. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ബോട്‌സ്വാനയിലും ഹോങ്ങ് കോങ്ങിലും ഈ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയുമായി അടിയന്തര കൂടിക്കാഴ്ചയ്ക്ക് അഭ്യർത്ഥിച്ചിട്ടുണ്ട് ദക്ഷിണാഫ്രിക്ക. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം […]

Health Kerala

സംസ്ഥാനത്ത് ഇന്ന് 5987 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ 9.04

സംസ്ഥാനത്ത് ഇന്ന് 5987 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5094 പേർന്ന് ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,165 സാമ്പിളുകൾ പരിശോധിച്ചു. ടിപിആർ ഇന്നും പത്തിൽ താഴെയാണ്. 9.04% ആണ് ടിപിആർ. ( kerala reports 5987 covid cases ) എറണാകുളം 963, തിരുവനന്തപുരം 863, കോഴിക്കോട് 664, കോട്ടയം 555, തൃശൂർ 450, മലപ്പുറം 414, കൊല്ലം 377, കണ്ണൂർ 373, ഇടുക്കി 277 വയനാട് 275, പത്തനംതിട്ട 253, ആലപ്പുഴ 215, […]

Kerala Weather

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ഇന്നും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ഇന്ന് രൂപപ്പെട്ടേക്കും. കോഴിക്കോട്‌,കണ്ണൂർ,കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെയും 11 ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. മലയോര മേഖലകളിൽ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. നവംബർ 28 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലയിൽ […]