Kerala

കേരള മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് എസ് ഗൗരീശങ്കറിന്

കേരള മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എസ് ഗൗരീശങ്കറിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് വൈഷ്ണ ഡയവർധനയ്ക്കാണ്. മെഡിക്കൽ റാങ്ക് ലിസ്റ്റും ആയുവേദ റാങ്ക് ലിസ്റ്റുമാണ് പ്രസിദ്ധീകരിച്ചത്. 42,059 പേരാണ് റാങ്ക് പട്ടികയിലുള്ളത്. ഇതിൽ എം.ബി.ബി.എസ് ഉൾപ്പെടെയുള്ള കോഴ്‌സുകൾക്ക് അർഹരായവർ 28759 പേരാണ്. ആദ്യ 1000 റാങ്കിൽ 560 ഉം പെൺകുട്ടികളാണ്. നീറ്റ് റാങ്കിനെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്. നീറ്റ് പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക്് മിനിമം […]

Kerala

കണ്ണൂർ വിസിയുടെ പുനർനിയമനം: ഹർജി ഫയലിൽ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി വിധി ഇന്ന്

കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനെതിരെ ഫയൽ ചെയ്ത ഹർജി ഫയലിൽ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് വിധി പറയും. ഹർജിയിൽ സിംഗിൾ ബെഞ്ച് പ്രാഥമിക വാദം കേട്ടിരുന്നു. ( kannur vc kerala high court ) 2017 നവംബർ മുതൽ ഇക്കഴിഞ്ഞ നവംബർ 22 വരെയായിരുന്നു കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ നിയമന കാലാവധി. എന്നാലിത് അടുത്ത 4 വർഷത്തേക്കു കൂടി പുനർ നിയമനം നടത്തി ഉത്തരവിറക്കിയതാണ് വിവാദമായത്. നിയമന […]

Kerala

സംസ്ഥാനത്ത് ഇന്ന് 2434 പേര്‍ക്ക് കൊവിഡ്; ടിപി ആർ 4.82%, 38 മരണം

കേരളത്തില്‍ ഇന്ന് 2434 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂര്‍ 224, കൊല്ലം 163, കോട്ടയം 147, തൃശൂര്‍ 136, ആലപ്പുഴ 83, മലപ്പുറം 83, പത്തനംതിട്ട 76, പാലക്കാട് 68, ഇടുക്കി 63, കാസര്‍ഗോഡ് 54, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,446 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ […]

Kerala

കേരളത്തിലും ഒമിക്രോൺ; രോഗം യുകെയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

സംസ്ഥാനത്ത് ഒരാള്‍ക്ക് (39) ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. യുകെയില്‍ നിന്നും വന്ന എറണാകുളം സ്വദേശിക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും അബുദാബി വഴി ഡിസംബര്‍ 6ന് കൊച്ചിയിലെത്തിച്ചേര്‍ന്നയാള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ആദ്യ ദിവസം വിമാനത്താവളത്തില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ അടുത്ത ദിവസം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം അദ്ദേഹത്തിന്റെ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിരുന്നു. അതിലാണ് […]

India

ഉയര്‍ന്ന ടിപിആര്‍; കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രാലയം

കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നുനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ജാഗ്രത കടുപ്പിക്കാനാണ് നിര്‍ദേശം. ടിപിആര്‍ ഉയര്‍ന്ന പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള 11 ജില്ലകളുണ്ടെന്നാണ് ആരോഗ്യമന്ത്രായത്തിന്റെ റിപ്പോര്‍ട്ട്. ടിപിആര്‍ 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളുടെ പട്ടികയില്‍ കോഴിക്കോടും തിരുവനന്തപുരവുമുണ്ട്. കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂര്‍, തൃശ്ശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളും ഉയര്‍ന്ന ടിപിആര്‍ നിരക്കില്‍ ഉള്‍പ്പെടുന്നു. ഒമിക്രോണ്‍ അടക്കമുള്ള കൊവിഡിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ […]

Kerala

സംസ്ഥാനത്ത് ഇന്ന് 3795 കൊവിഡ് കേസുകള്‍; 50 മരണം

സംസ്ഥാനത്ത് ഇന്ന് 3795 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍ 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂര്‍ 202, മലപ്പുറം 192, പത്തനംതിട്ട 146, ആലപ്പുഴ 139, ഇടുക്കി 132, പാലക്കാട് 110, വയനാട് 91, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ […]

Uncategorized

ശബരിമല തീര്‍ത്ഥാടനത്തിനുള്ള ഇളവുകള്‍ പ്രാബല്യത്തില്‍; പമ്പാ സ്‌നാനത്തിനും അനുമതി

ശബരിമല തീര്‍ത്ഥാടനത്തിനുള്ള ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. തീര്‍ത്ഥാടകര്‍ക്കായി നാലിടത്തായി സ്‌നാനഘട്ടങ്ങളൊരുക്കി പമ്പാ സ്‌നാനം ആരംഭിച്ചു. ത്രിവേണി മുതല്‍ ആറാട്ട് കടവ് വരെ നാല് സ്ഥലങ്ങളിലാണ് പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് കുളിക്കുന്നതിന് വേണ്ടി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇന്ന് ട്രയല്‍ റണ്ണിന് ശേഷം നാളെ പുലര്‍ച്ചെ രണ്ടുമണി മുതല്‍ നീലിമല വഴിയുള്ള പരമ്പരാഗത പാതയിലൂടെ ഭക്തരെ കടത്തിവിടാന്‍ അനുമതിയായിട്ടുണ്ട്. പന്ത്രണ്ട് മണിക്കൂര്‍ വരെ സന്നിധാനത്തെ ദേവസ്വം മുറികളില്‍ ഭക്തര്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ മറ്റിടങ്ങളില്‍ വിരിവയ്ക്കാന്‍ അനുമതി നല്‍കിയിട്ടില്ല. നെയ്യഭിഷേകത്തിന്റെ കാര്യത്തില്‍ […]

Kerala

സംസ്ഥാനത്ത് ഇന്ന് 3972 കൊവിഡ് കേസുകള്‍; ടിപിആര്‍ 5.94%, 31 മരണം

സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 66,788 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. 31 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 4836 പേര്‍ രോഗമുക്തി നേടി. 5.94 ശതമാനമാണ് ടിപിആര്‍ നിരക്ക്. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം 261, പത്തനംതിട്ട 164, മലപ്പുറം 157, ആലപ്പുഴ 152, ഇടുക്കി 144, പാലക്കാട് 123, വയനാട് 105, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]

Kerala

കേരളത്തില്‍ ഇന്ന് 5038 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു, 4039 പേർക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 5038 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453, കൊല്ലം 432, തൃശൂര്‍ 425, കണ്ണൂര്‍ 327, പത്തനംതിട്ട 261, വയനാട് 203, മലപ്പുറം 202, ആലപ്പുഴ 200, ഇടുക്കി 183, പാലക്കാട് 108, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. […]

Uncategorized

തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; കൊച്ചിയിൽ നിർണായകം

സംസ്ഥാനത്ത് ഇന്നലെ നടന്ന തദ്ദേശഭരണ വാർഡ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പത്ത് മണിമുതൽ ആരംഭിക്കും. 32 തദ്ദേശ ഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഉച്ചയോടെ അറിയാം. 115 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനുകളിലെ ഓരോ വാർഡുകളിളെയും തെരഞ്ഞെടുപ്പ് നിർണ്ണായകമാണ്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാപഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകളിലും ഉപ-തെരഞ്ഞെടുപ്പ് നടന്നിരുന്നു. കൊച്ചി നഗരസഭയിലെ ഗാന്ധി നഗർ ഡിവിഷനാണ് ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏറ്റവും ശ്രദ്ധേയം. നേരിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ […]