Education Kerala

സ്‌കൂളുകൾ തുറക്കുന്നു; ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ 14ന് തുറക്കും

സംസ്ഥാനത്ത് സ്‌കൂളുകൾ വീണ്ടും തുറക്കുന്നു. ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ഈ മാസം 14ന് തുറക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജനുവരി 21ന് സ്‌കൂളുകൾ അടച്ചത്. കോളജുകളിൽ ക്ലാസുകൾ ഏഴിന് ആരംഭിക്കും. ഞായറാഴ്ചകളിലെ നിയന്ത്രണം തുടരും. ഞായറാഴ്ചകളിൽ ആരാധനാലയങ്ങളിൽ 20 പേർക്ക് പ്രവേശനം അനുവദിക്കും. ഇത്തവണ ആറ്റുകാൽ പൊങ്കാല നടത്തേണ്ടെന്നും കോവിഡ് അവലോകനയോഗത്തിൽ തീരുമാനമായി.

Kerala

ഡിപിആർ പേജിന് രണ്ടേ കാൽ ലക്ഷം; സാഹിത്യത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ആരും പറയരുതെന്ന് വി.ടി ബൽറാം

യാതൊരു സാങ്കേതികാടിത്തറയും ഇല്ലാതെ ഊഹക്കണക്കും ഗൂഗിൾമാപ്പും ഉപയോഗിച്ച് വീട്ടിൽ വച്ച് തയ്യാറാക്കിയ ഭാവനാ സൃഷ്ടിയായ കെ റെയിൽ ഡിപിആറിലെ പേജിന് രണ്ടേ കാൽ ലക്ഷം വെച്ച് 22 കോടി രൂപ നൽകുന്നുണ്ടെന്നും സാഹിത്യത്തെ എൽഡിഎഫ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ആരും പറയരുതെന്നും മുൻ എംഎൽഎ വി.ടി ബൽറാം. ഡിപിആർ തയാറാക്കാൻ പാരീസ് ആസ്ഥാനമായ കൺസൾട്ടൻസി സ്ഥാപനമായ സിസ്ട്രക്ക് സംസ്ഥാന സർക്കാർ 22 കോടി നൽകിയത് സൂചിപ്പിച്ചാണ് വി.ടി ബൽറാമിന്റെ പരിഹാസം. അതേസമയം, സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ […]

Kerala

കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു; ടി.പി.ആർ 38ന് താഴെ

സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു. ഏറെ നാളുകൾക്ക് ശേഷം ടി.പി.ആർ 38ന് താഴെയെത്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് കോവിഡ് അവലോകനയോഗം ചേരും. രോഗവ്യാപനത്തിന് തെല്ലൊരു ശമനമുണ്ടായെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 37.23 ആയിരുന്നു ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിക്കുന്നവരേക്കാൾ കൂടുതൽ പേർ ഇന്നലെ രോഗമുക്തി നേടി. നിലവിലെ സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുനന്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ഇന്ന് ചേരും. നിയന്ത്രണങ്ങൾ എത്തരത്തിൽ മുന്നോട്ടുകൊണ്ടുപോകണം എന്നത് തന്നെയാകും […]

Kerala

കേരളത്തിലും, മിസോറാമിലും കൊവിഡ് വ്യാപനം രൂക്ഷം : കേന്ദ്ര ആരോഗ്യ മന്ത്രാലയം

കേരളത്തിലും, മിസോറാമിലും കൊവിഡ് വ്യാപനം രൂക്ഷമെന്ന് ആരോഗ്യ മന്ത്രാലയം. പ്രതിദിന കേസുകളും, ടിപിആറിലും വർധനവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇന്നലെ 52,199 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 41.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. ഇന്നലെ 29 മരണവും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ. മിസോറാമിൽ ഇന്നലെ 2145 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 29.12% ആണ് ടിപിആർ. രാജ്യത്തെ 16 സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആദ്യ ഡോസ് വാക്‌സിനേഷൻ 100% പൂർത്തീകരിച്ചുവെന്ന് കേന്ദ്ര […]

Kerala

കേരളത്തിൽ ഇന്ന് 42,677 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ കുറഞ്ഞു; അരലക്ഷം കടന്ന് രോഗമുക്തർ

സംസ്ഥാനത്ത് ഇന്ന് 42,677 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിപിആറിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. 37.23 ആണ് ടിപിആർ. 50,821 പേർ രോഗമുക്തി നേടി.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,610 സാമ്പിളുകൾ പരിശോധിച്ചു. എറണാകുളം ജില്ലയിൽ തന്നെയാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂർ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട് 1972, ഇടുക്കി 1710, കണ്ണൂർ 1670, […]

Kerala

ഇന്ന് 42,154 പേര്‍ക്ക് കോവിഡ്; 38,458 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 42,154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,909 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,25,238 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,637 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1340 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍ 1572, ഇടുക്കി 1451, […]

Kerala

വൈദ്യുതി നിരക്ക് ഒന്നര രൂപയോളം വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി ശിപാര്‍ശ

വൈദ്യുതി നിരക്കില്‍ ഒരു രൂപ മുതല്‍- ഒന്നര രൂപ വരെ വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനായി താരിഫ് പെറ്റിഷന്‍ ഇന്ന് റഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കും. അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി,കുറഞ്ഞ നിരക്കില്‍ നല്‍കി വ്യവസായ സൗഹൃദ പദ്ധതി നടപ്പിലാക്കാനും ആലോചനയുണ്ട്. യൂണിറ്റിന് 2.33 രൂപയുടെ വര്‍ധനയാണ് ഉദ്ദേശിക്കുന്നതെങ്കിലും വൈദ്യുതി വാങ്ങല്‍ ചെലവിലെ കുറവ്, വില്‍പന തുടങ്ങിയവ കാരണം നിരക്ക് കുറയും. ഈ വര്‍ഷം ഒരു രൂപയും പിന്നീട് ഒന്നര രൂപ വരെയും […]

Kerala

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം

കൊവിഡ് അതിതീവ്ര വ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഓൺലൈനായാണ് യോഗം. ഞായറാഴ്ച്ചകളിലെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ടോ എന്ന് യോഗം പ്രധാനമായി ചർച്ച ചെയ്യും. അധിക നിയന്ത്രണങ്ങൾ ആവശ്യമാണോ എന്നും പരിശോധിക്കും. (kerala covid meeting today) സംസ്ഥാനത്തെ രോഗ വ്യാപന തോത് കുറയുന്നതായാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ. അടുത്ത മൂന്നാഴ്ച്ചയ്ക്കുള്ളിൽ കൊവിഡ് കേസുകളിൽ കാര്യമായ കുറവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇതു കൂടെ കണക്കിലെടുത്താകും […]

India Kerala

കേന്ദ്ര ബജറ്റ്; സിൽവർ ലൈനിൽ പ്രതീക്ഷ കൈവിടാതെ കേരളം

സംസ്‌ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തണം എന്നാണ് കേരളം മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം. അനുകൂലിച്ചും എതിർത്തും കേരളം രണ്ടായി പിരിഞ്ഞിരിക്കുകയാണെങ്കിലും പദ്ധതി ബജറ്റിൽ ഇടംപിടിക്കും എന്നാണ് സർക്കാരിൻറെ പ്രതീക്ഷ. കൊവിഡ് സാമ്പത്തിക മാന്ദ്യം മറികടക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും കേരളത്തിലെ ബിജെപിയും ആവർത്തിക്കുമ്പോഴും സംസ്ഥാന സർക്കാർ പ്രതീക്ഷ കൈവിട്ടിട്ടില്ല. നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് തന്നെയാണ് […]

Kerala

സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ 45.78

ഇന്നും അൻപതിനായിരത്തിന് മുകളിൽ പ്രതിദിന കൊവിഡ് കേസുകളുമായി കേരളം. സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 47,649 പേരാണ് രോ​ഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകളാണ് പരിശോധിച്ചത്. 45.78 ആണ് ടിപിആർ. ( Kerala reports 50812 covid cases ) എറണാകുളത്ത് ഇന്ന് വീണ്ടും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം […]