Uncategorized

മഴ കനക്കും, സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. അതേസമയം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്. അറബിക്കടലിൽ കാലവർഷ കാറ്റ് സജീവമായതാണ് മഴ കനക്കുന്നതിന് കാരണം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. വടക്കൻ ജില്ലകളിലാകും മഴ കൂടുതൽ കനക്കുക. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 29-06-2022 മുതൽ 04-07-2022 […]

Kerala

ബഫർ സോൺ; തൃശൂർ മലയോര മേഖലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ

ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപ്പെടണമെന്നാവശ്യപ്പെട്ട്‌ ഇന്ന് തൃശൂർ ജില്ലയിയിലെ മലയോര മേഖലയിൽ ഹർത്താൽ. ഇന്ന് ജില്ലയിൽ മലയോര മേഖല ഹർത്താൽ നടത്തുമെന്ന്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ എം എം വർഗീസ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 6 മുതൽ 6 വരെയാണ്‌ ഹർത്താൽ.(bufferzone ldf harthal in thrissur) പീച്ചി, പാണഞ്ചേരി, എളനാട്‌, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂർ എന്നീ വില്ലേജുകളിലാണ്‌ ഹർത്താൽ. 1 കിലോമീറ്റർ ബഫർ സോൺ എന്ന സുപ്രീം […]

Kerala

കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ നിർദ്ദേശം; എറണാകുളത്തും, തിരുവനന്തപുരത്തും പ്രത്യേക ജാഗ്രത

സംസ്ഥാനത്ത് കൊവിഡ് വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് കൊവിഡ് സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് കേസുകള്‍ 1000ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി. ആശുപത്രികളിലും ഐസിയുവിലും ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണ്. 27,991 ആക്ടീവ് കേസുകളുണ്ടായിരുന്നതില്‍ 1285 പേര്‍ ആശുപത്രികളിലും 239 പേര്‍ ഐസിയുവിലും 42 വെന്റിലേറ്ററുകളിലും […]

Kerala

സ്വപ്‌ന സുരേഷിന് കേന്ദ്ര സുരക്ഷ നൽകാനാവില്ലെന്ന് ഇ ഡി

സ്വപ്‌ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസിയാണ് ഇ ഡി. സുരക്ഷ നൽകാനുള്ള സംവിധാനം ഇ.ഡിക്ക് ഇല്ലെന്നും കോടതിയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ല. കേന്ദ്ര സുരക്ഷ നൽകാനാകില്ല. എറണാകുളം ജില്ലാ കോടതിയിൽ ഇ ഡി സത്യവാങ്മൂലം സമർപ്പിച്ചു. സുരക്ഷയ്ക്കായി ഇഡി സംസ്ഥാന പൊലീസിനെയാണ് സമീപിക്കുന്നത്. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ലാത്തതിനാൽ കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്നും ഇഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ കേസിൽ കക്ഷി ചേർക്കാൻ അപേക്ഷ നൽകുമെന്ന് […]

Kerala

‘വടി കൊടുത്ത് അടി വാങ്ങുകയാണ് ഭരണപക്ഷം’; സോണിയയെയും രാഹുലിനെയും അധിക്ഷേപിച്ച് ബിജെപിയുടെ കയ്യടി വാങ്ങുനെന്ന് വിഡി സതീശൻ

രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തത് ബിജെപിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.മടിയിൽ കനമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി അത് തെളിയിക്കണമെന്നും സതീശൻ വെല്ലുവിളിച്ചു. വടി കൊടുത്ത് അടി വാങ്ങുകയാണ് ഭരണപക്ഷം. സോണിയയെയും രാഹുലിനെയും അധിക്ഷേപിച്ച് ബിജെപിയുടെ കയ്യടി വാങ്ങുന്നു. യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ ഭരണപക്ഷത്ത് നിന്ന് ആരും ഉണ്ടായില്ല. മോദിയെ ഭയന്നിട്ടാണോ എന്നറിയില്ലെന്നും അദ്ദേഹം ആരോപിച്ചു.  സ്വർണക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി നിയമവിരുദ്ധമായ മാർഗങ്ങൾ തേടി. ഞങ്ങളുയർത്തിയ ഒരു ചോദ്യത്തിനും മുഖ്യമന്ത്രി ഉത്തരം […]

Cricket Sports

‘അജയ് ഭായ് നമസ്‌കാരം, സുഖമാണല്ലോ അല്ലെ’?; ലൈവിൽ അജയ് ജഡേജയ്‌ക്കൊപ്പം മലയാളം സംസാരിച്ച് സഞ്ജു സാംസൺ

അയർലൻഡിൽ നടന്ന രണ്ടാം ടി20ക്ക് ശേഷം ലൈവിൽ അജയ് ജഡേജയ്‌ക്കൊപ്പം മലയാളം സംസാരിച്ച് സഞ്ജു സാംസൺ. രണ്ടാം ടി 20 വിജയത്തിന് ശേഷമുള്ള കമന്ററിക്കിടയിലാണ് ഇരുവരും മലയാളത്തിൽ സംസാരിച്ചത്. സഞ്ജു ഇത് കേരളത്തിൽ നിന്നും അജയ് ജഡേജയാണ് സംസാരിക്കുന്നത്. താങ്കളുടെ പ്രകടനത്തിൽ അതീവ സന്തോഷവാനാണ് ഞാൻ, പക്ഷെ സെഞ്ച്വറി നേടാതെ പോയതിൽ അൽപം വിഷമമുണ്ട് എന്നായിരുന്നു അജയ് ജഡേജ പറഞ്ഞത്. അജയ് ഭായ് നമസ്‌കാരം സുഖമാണല്ലോ അല്ലെ?..ഭക്ഷണം കഴിച്ചോ എന്തെല്ലാമെന്ന് സഞ്ജു മറുപടി നൽകി. ഏതായാലും ഇരുവരുടെയും […]

Kerala

‘ജെയ്ക്ക് ബാലകുമാർ മുഖ്യമന്ത്രിയുടെ മകളുടെ മെന്റർ’; തെളിവുകൾ പതിനൊന്ന് മണിക്ക് പുറത്തുവിടുമെന്ന് മാത്യു കുഴൽനാടൻ

നിയമസഭയിൽ ഇന്നലെ മുഖ്യമന്ത്രി മകൾക്ക് നേരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും കൂടുതൽ തെളിവുകൾ ഇന്ന് പുറത്തുവിടുമെന്നും മാത്യു കുഴൽനാടൻ എംഎൽഎ. വീണാ വിജയൻറെ കമ്പനിക്ക് PWC ഡയറക്ടറുമായി ബന്ധമുണ്ട്. വീണയുടെ മകളുടെ കമ്പനി വെബ്‌സൈറ്റിൽ ഇക്കാര്യം രേഖപ്പെടുത്തിയിരുന്നെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തെളിവുകൾ പതിനൊന്ന് മണിക്ക് കെപിസിസി ആസ്ഥാനത്ത് വച്ച് പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റിൽ ജെയ്ക്ക് ബാലകുമാർ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നു. വിവാദങ്ങൾ ഉയർന്ന് വന്നപ്പോൾ വെബ്സൈറ്റ് അപ്രത്യക്ഷമായി. […]

Kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ ജൂലൈ ഒന്ന് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 29-06-2022 മുതൽ […]

Kerala

നടി അംബികാ റാവു അന്തരിച്ചു

ചലച്ചിത്ര താരവും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. തൃശൂർ സ്വദേശിനിയായ അംബികാ റാവു, വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു. കൊവിഡ് പോസിറ്റീവ് ആയിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ 11.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ 20 വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിച്ച് വരികയായിരുന്നു. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് താമസം. സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും. കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മയുടെ വേഷം അവതരിപ്പിച്ചത് അംബികാ റാവുവായിരുന്നു.മീശ മാധവൻ, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ […]

Kerala

അഗ്നിപഥിനെതിരെ കോണ്‍ഗ്രസ് സത്യാഗ്രഹം ഇന്ന്

സൈന്യത്തിന്‍റെ അച്ചടക്കം, ആത്മവിശ്വാസം എന്നിവയെ പ്രതികൂലമായും രാജ്യസുരക്ഷയെ അപടകരമായും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെയും, സംസ്ഥാന സര്‍ക്കാരിന്‍റെ ഭരകൂട ഭീകരതയ്ക്കെതിരെയും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐ ക്രിമിനലുകളെ തുറങ്കിലടക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സംസ്ഥാനത്തെ മുഴുവന്‍ അസംബ്ലിമണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് സത്യാഗ്രഹ സമരം സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണിവരെയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. അസംബ്ലിതലത്തിലെ സത്യാഗ്രഹത്തിന് എംഎല്‍എമാരും എംപിമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നേതൃത്വം നല്‍കും. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി, […]