Kerala

ബഫർ സോൺ ഉത്തരവ് തിരുത്തി മന്ത്രിസഭ; പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും

ബഫർ സോൺ ഉത്തരവ് തിരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ എന്ന ഉത്തരവാണ് തിരുത്തുന്നത്. പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും.ബഫർ സോണിൽ സുപ്രിം കോടതയിൽ തുടർനടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രിംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയർന്നിരുന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്. സംരക്ഷിത വനങ്ങളുടെ ചുറ്റളവിൽ ഒരു കിലോമീറ്റർ പരിസ്ഥിതി മേഖല […]

Kerala

ജനാധിപത്യ വിരുദ്ധമായ നടപടിയാണ് സസ്പെൻഷനെന്ന് എളമരം കരീം എം പി; ഇന്ന് പാർലമെന്റിലെ കറുത്ത ദിനമെന്ന് എം പി മാർ

എം പി മാരുടെ സസ്‌പെൻഷൻ ജനാധിപത്യത്തെ തകിടം മറിക്കുന്നെന്ന് ഡിഎംകെ എം പി തിരുച്ചി ശിവ. ഇന്ന് പാർലമെന്റിലെ കറുത്ത ദിനം. പ്രതിഷേധം തുടരുമെന്ന് എം.പിമാർ അറിയിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലെ ചർച്ച നീട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് എളമരം കരീം എം പി പറഞ്ഞു. ഒരു അംഗത്തിന് ന്യായമായി ചർച്ച ചെയ്യാനുള്ള അവകാശം പാർലമെൻറിൽ ഇല്ലെന്ന് എ എ റഹീം എം പി പ്രതികരിച്ചു. നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ച 19 എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിനെതിരായി […]

Kerala

സിൽവർ ലൈൻ, പുതിയ വിജ്ഞാപനം ഉടൻ; കെ റെയിൽ

സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിൽ പുതിയ വിജ്ഞാപനം ഉടനെന്ന് കെ റെയിൽ. നിലവിലെ പഠനങ്ങൾ ക്രോഡീകരിക്കുന്നുണ്ടെന്ന് ചോദ്യോത്തര പരിപാടിയിൽ വിശദീകരണം നൽകി. പദ്ധതിയുടെ ഡിപിആർ റെയിൽവേയുടെ പരിഗണനയിലെന്ന് കെ റെയിൽ വ്യക്തമാക്കി. റെയിൽവേ പൂർണമായും തൃപ്തരായാൽ മാത്രമേ അനുമതി ലഭിക്കുകയുള്ളു. ഡിപിആറിൽ പറയുന്ന നിരക്കിൽ പദ്ധതി പൂർത്തിയാക്കാനാകില്ല. റെയിൽവേ അനുമതി നൽകുന്നത് അനുസരിച്ച് നിർമ്മാണ പ്രവർത്തിക്ക് തുക കൂടുമെന്ന് കെ റെയിൽ വ്യക്തമാക്കി. സാമൂഹികയാഘാത പഠനത്തിനായി സർക്കാർ നിശ്ചയിച്ച് നൽകിയ കാലാവധി ഒമ്പത് ജില്ലകളിൽ അവസാനിച്ചു. പഠനം […]

Kerala

ശബരിമല ശ്രീകോവിലിൽ സ്വർണ്ണം പൊതിഞ്ഞ ഭാഗത്ത് ചോർച്ച

ശബരിമല ശ്രീകോവിലിൽ സ്വർണ്ണം പൊതിഞ്ഞ ഭാഗത്ത് ചോർച്ച. ചോർച്ച കാരണം വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശിൽപങ്ങളിൽ പതിക്കുന്നു. അടുത്ത മാസം അഞ്ചിന് സ്വർണ്ണപ്പാളികൾ ഇളക്കി പരിശോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. സ്വർണ പാളികൾ ഇളക്കി പരിശോധിച്ചാൽ മാത്രമേ ചോർച്ചയുടെ തീവ്രത മനസിലാക്കാൻ സാധിക്കുകയുള്ളൂ എന്നാണ് വിദഗ്ധാഭിപ്രായം.തന്ത്രിയുടേയും തിരുവാഭരണ കമ്മീഷന്റെയും മേൽനോട്ടത്തിലും സാന്നിധ്യത്തിലുമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. കഴിഞ്ഞ വിഷു പൂജാ സമയത്ത് മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണവാരിയർ ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. സ്‌പോൺസർമാരെ ഒഴിവാക്കി […]

Kerala

ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു; കരിങ്കൊടി പ്രതിഷേധവുമായി കോൺഗ്രസ്

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. എന്നാൽ ആലപ്പുഴ കളക്ടറായി വരുന്നതിലെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ചുമതലയേൽക്കാൻ എത്തിയപ്പോഴയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. ആലപ്പുഴയിലെ അമ്പത്തിനാലാമത് കളക്ടറയാണ് ചുമതലയേറ്റത്. മുന്‍ കളക്ടര്‍ രേണു രാജ് ശ്രീരാമിന് ചുമതല കൈമാറി. ശക്തമായ പ്രതിഷേധത്തിനിടെയാണ് ശ്രീറാം ചുമതലയേല്‍ക്കുന്നത്. വെങ്കിട്ടരാമനെതിരെ ആലപ്പുഴ കളക്ടറേറ്റ് വളപ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധം അരങ്ങേറി. പ്രതിഷേധങ്ങളെ കുറിച്ച് […]

Kerala National

2023 ഓടെ ആദ്യ കപ്പല്‍ വിഴിഞ്ഞത്തെത്തും; മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

വിഴിഞ്ഞം തുറുമുഖം 2023 ലെ ഓണത്തോട് അനുബന്ധിച്ച് ആദ്യ ഘട്ടം കമ്മീഷന്‍ ചെയ്യും. മാർച്ചിൽ ആദ്യ കപ്പൽ വിഴിഞ്ഞത്ത് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. പുനരധിവാസ പ്രശ്‌നം പരിഹരിക്കും. പണികൾക്ക് പാറയുടെ ലഭ്യത ഉറപ്പ് വരുത്തും. കൂടുതൽ നിക്ഷേപം നടത്താൻ അദാനി കമ്പനി അറിയിച്ചു. മുഖ്യമന്ത്രിയും തുറുമുഖമന്ത്രിയുമായി അദാനി പോര്‍ട്ട്‌സ് സിഇ ഒ കരണ്‍ അദാനി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ആയത്. വിഴിഞ്ഞം തുറുമുഖം സംബന്ധിച്ച് നിലനിള്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദാനി പോര്‍ട്ട്‌സ് […]

Kerala

‘പതാകയുണ്ടാക്കാന്‍ ഖാദി, കൈത്തറി മേഖലകൾ’; സ്വാതന്ത്ര്യദിനത്തിൽ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തും; മുഖ്യമന്ത്രി

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന് സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും. കുടുംബശ്രീ മുഖേന ദേശീയപതാക നിര്‍മ്മിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാക ഉല്‍പാദനത്തില്‍ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികള്‍ നടത്താന്‍ മുഖ്യമന്ത്രി വിളിച്ച ജില്ലാ കലക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. പരമാവധി സ്ഥലങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തും. ഓഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തണം. […]

Cricket Sports

സഞ്ജുവിന്റെ സേവ് = ഇന്ത്യയ്ക്ക് വിജയം; കാവലാളായത് സഞ്ജുവിന്റെ സേവെന്ന് മന്ത്രി ശിവന്‍കുട്ടി

സഞ്ജുവിന്റെ സേവാണ് ഇന്ത്യയെ ഇന്നലത്തെ മത്സരത്തിൽ രക്ഷപ്പെടുത്തിയതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ‘സഞ്ജുവിന്റെ സേവ് = ഇന്ത്യയുടെ വിജയം’ എന്നെഴുതിയ കാര്‍ഡ് പങ്കുവച്ചാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. ”ഒന്നാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനും വിജയത്തിനുമിടയില്‍ ഇന്ത്യയുടെ കാവലാളായത് നമ്മുടെ സഞ്ജു സാംസണ്‍.” എന്ന ഫേസ്ബുക്ക് കുറിപ്പും അതിനൊപ്പമുണ്ടായിരുന്നു. സഞ്ജുവിന്റെ സേവാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയതെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും അഭിപ്രായപ്പെട്ടിരുന്നു. ‘സഞ്ജു സാംസണിന്റെ രക്ഷപ്പെടുത്തലായിരുന്നു മത്സരത്തിലെ പ്രധാന വ്യത്യാസം. നൂറ് ശതമാനം ബൗണ്ടറിയെന്ന് ഉറപ്പിച്ചിരുന്നു. മാത്രമല്ല, […]

Education Kerala National

CBSE Result 2022; സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷഫലം; പ്രഖ്യാപിക്കുന്ന തീയതി, സമയം, വെബ്സൈറ്റ് എന്നിവ അറിയാം

സിബിഎസ്ഇ പരീക്ഷാ ഫലം ജൂലായ് അവസാന വാരത്തോടെയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. സിബിഎസ്ഇ പരീക്ഷഫലം 10, 12 ക്ലാസ് ഫലം ജൂലൈ അവസാനത്തോടെ പ്രഖ്യാപിച്ചേക്കും. ഒന്ന്, രണ്ട് ടേമുകളുടെ ഫലം സംയുക്തമായിട്ടായിരിക്കും പ്രഖ്യാപിക്കുക. ഇതുവരെ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് CBSE X, XII ടേം-2 ഫലം 2022 ജൂലൈ അവസാന വാരത്തിൽ പ്രഖ്യാപിച്ചേക്കും. അതേസമയം ഇത് സംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. പ്രഖ്യാപിച്ചുകഴിഞ്ഞാൽ, ഫലം ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in-ൽ ലഭ്യമാകും. അതുവരെ ഏറ്റവും പുതിയ […]

Kerala

മഹത്തായ സഭയെ, ദുര്യോധന്‍മാരും ദുശ്ശാസനന്‍മാരുമുള്ള കൗരവസഭയാക്കി മാറ്റരുത്; വി.ഡി.സതീശന്‍

കെ.കെ.രമയ്ക്കെതിരായ എം.എം.മണിയുടെ പരാമര്‍ശം സഭാ രേഖയില്‍നിന്ന് നീക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍.എം.എം.മണിയുടെ പരാമര്‍ശം സ്ത്രീത്വത്തെ അധിക്ഷേപിക്കുന്നത്. ഇത് ദുര്യോധന്‍മാരും ദുശ്ശാസനന്‍മാരുമുള്ള കൗരവസഭയോ എന്ന് വി.ഡി.സതീശന്‍ ചോദിച്ചു. ഇത് കൗരവ സഭ അല്ല. അങ്ങനെ ആക്കരുത്. ഇത് കേരള നിയമ സഭയാണെന്ന് ഓര്‍ക്കണമെന്നും സതീശന്‍ പറഞ്ഞു.വിവാദ പരമാര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. പുരോഗമന ആശയങ്ങളുള്ള കേരളത്തിന്‍റെ നിയമസഭയല്ല ഇതെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. എം.എം.മണി മാപ്പ് പറയണമെന്ന് ആവശ്യവുമായി സഭയില്‍ പ്ലക്കാര്‍ഡുകള്‍ […]