സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തി ദിവസമായിരിക്കും. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് ശനിയാഴ്ച സ്കൂൾ തുറന്നു പ്രവർത്തിക്കുന്നത്. 2022-23 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം സെപ്റ്റംബർ 24ന് പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇന്നു കൂടാതെ ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ രണ്ട് ശനിയാഴ്ചകള്‍ കൂടി ഈ വര്‍ഷം പ്രവൃത്തിദിനമായിരിക്കും. സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ ഒഴികെയുള്ള മാസങ്ങളിൽ ഈ വർഷം […]
Tag: Kerala
തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് ഹൈക്കോടതി
തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് ഹൈക്കോടതി. ഡി ജി പി ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഇടക്കാല ഉത്തരവിറക്കും.(free treatment for stray dog bite) തെരുവുനായ ശല്യം രാജ്യവ്യാപകമായി ഉണ്ട്, നായ്ക്കളെ കൊല്ലുന്നത് സാക്ഷര കേരളത്തിന് ചേർന്നതല്ലെന്ന് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ കോടതിയില്‍ വാദിച്ചു. തെരുവുനായകളെ കൊല്ലുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദേശം കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പുള്ള വാദങ്ങള്‍ കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം.
നിയമസഭയിലെ കയ്യാങ്കളി സാഹചര്യം ഒഴിവാക്കേണ്ടത്; സ്‌പീക്കർ എ എൻ ഷംസീർ
നിയമസഭയിലെ കയ്യാങ്കളി സാഹചര്യം ഒഴിവാക്കേണ്ടതെന്ന് സ്‌പീക്കർ എ എൻ ഷംസീർ. കയ്യാങ്കളി നടന്ന ദിവസത്തേത് സവിശേഷ സാഹചര്യമെന്ന് എ എൻ ഷംസീർ പറഞ്ഞു. സഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടുമെന്നാണ് പ്രതീക്ഷ. ബില്ലുകളിൽ ഒപ്പിടുക എന്നത് ഗവർണറുടെ ഭണഘടനാ ബാധ്യതയെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. കാലതാമസം വരുത്താം എന്നതിന് അപ്പുറം ഗവർണർക്ക് ഒപ്പിടാതിരിക്കാനാകില്ലെന്നും സ്‌പീക്കർ വ്യക്തമാക്കി. അതേസമയം, കേരള നിയമസഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നിയമസഭ സെക്രട്ടേറിയറ്റിലെ തന്റെ സഹപ്രവര്‍ത്തകരായ കുടുംബാംഗങ്ങളോട് സംസാരിക്കുമ്പോഴും ‘Yes We Can’ എന്ന […]
ദുലീപ് ട്രോഫി അരങ്ങേറ്റത്തിൽ സെഞ്ചുറി നേടി രോഹൻ കുന്നുമ്മൽ
ദുലീപ് ട്രോഫി അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടി കേരള താരം രോഹൻ കുന്നുമ്മൽ. നോർത്ത് സോണിനെതിരെ സൗത്ത് സോണിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത രോഹൻ 143 റൺസെടുത്താണ് പുറത്തായത്. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി മിന്നുന്ന പ്രകടനങ്ങൾ നടത്തിവന്ന രോഹൻ ആ ഫോം ദുലീപ് ട്രോഫിയിലും തുടരുകയായിരുന്നു. പാലക്കാട് സ്വദേശിയാണ് രോഹൻ കുന്നുമ്മൽ. മായങ്ക് അഗർവാളിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത താരം 101 റൺസിൻ്റെ കൂടുകെട്ടാണ് ആദ്യ വിക്കറ്റിൽ പടുത്തുയർത്തിയത്. അഗർവാൾ പുറത്തായതിനു പിന്നാലെ ക്യാപ്റ്റൻ ഹനുമ വിഹാരിക്കൊപ്പം […]
ഓണസദ്യ മാലിന്യക്കുഴിയിൽ തളളിയ സംഭവം; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ
ഓണസദ്യ മാലിന്യക്കഴിയിൽ തളളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണത്തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയർ ആര്യ രാജേന്ദ്രൻ. ജീവനക്കാർ ആദ്യം നൽകിയ വിശദീകരണത്തിൽ വ്യക്തതയില്ലായിരുന്നെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ജീവനക്കാർക്കെതിരായ നടപടി പിൻവലിക്കും. ശിക്ഷാ നടപടി എന്ന നിലയിൽ അല്ല നടപടി സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ തൊഴിലാളികളുടെ വിശദീകരണം എങ്ങനെയാണോ ചോദിക്കേണ്ടത് ആ നിലയല്‍ നമ്മള്‍ ചോദിച്ചതാണ്. ശിക്ഷ എന്ന നിലയില്‍ അല്ല നടപടി സ്വീകരിച്ചത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുക. ആ അന്വേഷണത്തിന്റെ ഭാഗമായി അവര്‍ക്ക് പറയാനുളളത് കേള്‍ക്കുക […]
‘കുടുംബത്തിന് നീതി ലഭ്യമാക്കാൻ ശ്രമിക്കും’; അട്ടപ്പാടിയിലെ മധുവിന്റെ വീട് സന്ദർശിച്ച് ഗവർണർ
അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. സങ്കടകരമായ സാഹചര്യമാണ് മധുവിന്റെ കുടുംബത്തിന്റെതെന്നും നീതി ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.മധുവിൻറെ അമ്മയും സഹോദരിയും അനുഭവിച്ച വേദനയ്ക്ക് ഒപ്പം ചേരുന്നുവെന്നും ഗവർണർ പറഞ്ഞു. ചിണ്ടക്കയിലെ വീട്ടിലെത്തിയാണ് ഗവർണർ മധുവിന്റെ അമ്മയെയും സഹോദരിയെയും കണ്ടത്. കുടുംബം ചില കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്, അവ രേഖാമൂലം തരാൻ നിർദേശിച്ചുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഗവർണറുടെ സന്ദർശനം ഊർജം നൽകുന്നുവെന്ന് സഹോദരി സരസു മാധ്യമങ്ങളോട് […]
സംസ്ഥാനത്തെ പ്രധാന പാതകൾക്ക് ഇനി 7 വർഷത്തെ ഗ്യാരന്റി; മന്ത്രി മുഹമ്മദ് റിയാസ്
സംസ്ഥാനത്തെ പ്രധാന പാതകൾക്ക് ഇനി 7 വർഷത്തെ കരാർ കാലാവധിയുണ്ടെന്നും ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. DLP BOARD, റണ്ണിംഗ് കോൺട്രാക്ട് എന്നിവയോടൊപ്പം മറ്റൊരു പദ്ധതിക്ക് കൂടി തുടക്കമാവുകയാണ്. പ്രധാന റോഡുകളുടെ പരിപാലനം ഉറപ്പ് വരുത്തുന്നതിനായി ഔട്ട് പുട്ട് ആൻറ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട് ഫോർ ദി മെയിൻറനൻസ് (ഓപിബിആർസി) എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കോട്ടയത്ത് വെച്ച് നടക്കും. ഓപിബിആർസി പദ്ധതിയിൽ ഉൾപ്പെട്ട […]
സർക്കാർ പ്രവർത്തനം ജനഹിതം അറിഞ്ഞ്, പ്രതിപക്ഷം ക്രിയാത്മകം: സ്‌പീക്കർ എ എന്‍ ഷംസീര്‍
കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തെരഞ്ഞെടുത്തതില്‍ നന്ദിയറിയിച്ച് എ എന്‍ ഷംസീര്‍. സർക്കാർ പ്രവർത്തനം ജനഹിതം അറിഞ്ഞ്. കേരളത്തിന്‍റേത് കാലത്തിന് മുന്നേ സഞ്ചരിച്ച നിയമസഭയാണ്. മഹത്തായ ചരിത്രമുള്ള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തതിനും സഹകരണ വാഗ്ദാനങ്ങള്‍ക്കും, നല്ല വാക്കുകള്‍ക്കും നന്ദിയെന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു. കേരള മാതൃകയാണ്. ഭരണഘടനമൂല്യങ്ങളും, നിയമസഭ ചട്ടങ്ങളും, കീഴ്വഴക്കങ്ങളും ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കും. അതിന് എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എൻ ഷംസീറിന് […]
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം: ഇന്ന് ഉന്നതതല യോഗം, മന്ത്രിമാർ പങ്കെടുക്കും
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. പേവിഷ പ്രതിരോധ കർമ്മപദ്ധതി വിശദമായി ചർച്ച ചെയ്യും. തെരുവുനായ വന്ധ്യംകരണം, വാക്സിനേഷൻ എന്നിവയിൽ പ്രഖ്യാപിച്ച കർമ്മപദ്ധതി ഇന്ന് അവലോകനം ചെയ്യും. തദ്ദേശ, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന് നടക്കുന്നത്. യോഗത്തിൽ മൂന്ന് വകുപ്പുകളുടെയും മന്ത്രിമാർ പങ്കെടുക്കും. തെരുവുനായ ശല്യത്തിൽ ഉടൻ പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി എം ബി രാജേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ഇന്ന് മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തുമെന്നും മന്ത്രി […]
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കെ എസ് ആർ ടി സി ബസ് ടയർ പൊട്ടി, മറിഞ്ഞു: ഒരു മരണം
നേര്യമംഗലം ചാക്കോച്ചി വളവിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. മൂന്നാർ എറണാകുളം റൂട്ടിൽ ഓടുന്ന ബസിനാണ് അപകടം സംഭവിച്ചത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലാണ് സംഭവം. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയർ പൊട്ടി ബസ് താഴേക്ക് മറിയുകയായിരുന്നു. അടിമാലി കുളമാംകുഴി സ്വദേശി സജീവാണ് മരിച്ചത്. വാഹനത്തിൽ അൻപതോളം ആളുകൾ ഉണ്ടായിരുന്നു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. നിരവധിപേർക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബസ് ഉയർത്തിയാൽ മാത്രമേ […]












