വിഴിഞ്ഞം തുറമുഖ കവാടത്തിലെ എല്ലാ അനധികൃത നിർമാണങ്ങളും പൊളിച്ചുനീക്കാൻ ജില്ലാ ഭരണകൂടം അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും.വിഴിഞ്ഞം സമരപ്പന്തൽ പൊളിച്ചുമാറ്റണം എന്ന് വെള്ളിയാഴ്ച, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വീണ്ടും ഉത്തരവിറക്കിയിരുന്നു. വിഴിഞ്ഞം തുറമുഖ സമരത്തോട് അനുബന്ധിച്ച് സമരസമിതി ഇന്ന് യോഗം ചേരും. സമരം നൂറ് ദിവസം തികയുന്ന വ്യാഴാഴ്ചയിലെ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായാണ് യോഗം. അന്നേ ദിവസം മുതലപ്പൊഴിയിൽ കരയിലും കടലിയുമായി സമരം ചെയ്യാനാണ് സമരസമിതിയുടെ തീരുമാനം. ഹൈക്കോടതി ഉത്തരവ് കൂടി കണക്കിലെടുത്താണ് സബ് […]
Tag: Kerala
വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊന്ന പ്രതി പിടിയിൽ
കണ്ണൂർ പാനൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ. മാനന്തേരി സ്വദേശിയായ ശ്യാം ജിത്താണ് കസ്റ്റഡിയിലായത്. നിർണായകമായത് കൊലപാതകത്തിന് മുമ്പുള്ള ഫോൺ കോളുകളാണ്. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുന്നു. സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് വിഷ്ണുപ്രിയയുടെ ഫോൺ കോളുകൾ അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ശ്യാംജിത്തിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പ്രതി കുറ്റം സമ്മതിച്ചതായും വിവരമുണ്ട്. ഇയാളുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും. ഇന്ന് ഉച്ചയോടെയാണ് കണ്ണച്ചാൻക്കണ്ടി ഹൗസിൽ […]
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. പ്രധാന കവാടത്തിന് മുന്നിൽ പോസ്റ്റർ ഒട്ടിച്ച വസ്‌തു ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. സ്ഥലത്ത് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തുന്നു. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പൊലീസ് നടത്തിവരികെയാണ്.
കർഷകർക്ക് ആശ്വാസം: നെല്ല് സംഭരണം ഇന്ന് മുതൽ വീണ്ടും തുടങ്ങും
സംസ്ഥാനത്ത് നെല്ല് സംഭരണം ഇന്ന് മുതൽ വീണ്ടും തുടങ്ങും. മില്ലുടമകൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചത്. രണ്ടാഴ്ചയായി മില്ലുടമകൾ നടത്തി വന്ന സമരം ഇന്നലെയാണ് അവസാനിപ്പിച്ചത്. കർഷകർ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ ഇന്നലെ ഭക്ഷ്യമന്ത്രി കൊച്ചിയിൽ മില്ലുടമകളുമായി ചർച്ച നടത്തി പ്രശ്നത്തിന് താത്കാലിക പരിഹാരമുണ്ടാക്കിയത്. 2018ലെ പ്രളയത്തിൽ സംഭരിച്ച നെല്ലിനുണ്ടായ നഷ്ടം നികത്താനുള്ള 15 കോടി രൂപ അനുവദിക്കുക, നെല്ല് സംസ്കരണത്തിനുള്ള കൈകാര്യ ചെലവ് 2 രൂപ 14 പൈസയിൽ നിന്ന് […]
‘സഞ്ജുവും സച്ചിനും തിളങ്ങി’: കശ്മീരിനെതിരെ കേരളത്തിന് വിജയം
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കശ്മീരിനെതിരെ കേരളത്തിന് 62 റൺസ് ജയം. തുടർച്ചയായ രണ്ട് പരാജയങ്ങളുടെ ഭാരവുമായിറങ്ങിയ കേരളത്തിന് വേണ്ടി ക്യാപ്റ്റൻ സഞ്ജു സാംസൺ, സച്ചിൻ ബേബി എന്നിവർ അർധസെഞ്ച്വറി നേടി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ബേസിൽ തമ്പിയും കെ.എം. ആസിഫും ബൗളിങ്ങിൽ തിളങ്ങി. ഇതോടെ കേരളം നോക്കൗട്ട് പ്രതീക്ഷ സജീവമാക്കിയിരിക്കുകയാണ്.ഇതോടെ ആറ് കളികളിൽ നിന്ന് കേരളത്തിന് 16 പോയിന്റായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം 20 ഓവറിൽ 184/ 4 നേടി. മറുപടി […]
‘എൽദോസ് കേസിൽ തന്റെ ചിത്രം പ്രചരിപ്പിച്ചു’; പരാതിയുമായി യുവനടി
എല്‍ദോസ് കുന്നപ്പിളളിലിനെതിരായ കേസിലെ പരാതിക്കാരിയുടേതെന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. വ്യാജപ്രചരണം നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് നിരീക്ഷണത്തിലെന്ന് പൊലീസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസും സൈബർ സെല്ലും അന്വേഷണം തുടങ്ങി. നടിയുടെ ചിത്രം വാട്സ് ആപ് അടക്കമുള്ള സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപെടുത്തുന്നുവെന്നാണ് ആരോപണം. ഇത്തരം അക്കൗണ്ടുകൾ നിരീക്ഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാലാരിവട്ടം പൊലീസ് വ്യക്തമാക്കി. അതേസമയം […]
മകനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു; വി.എസിന് പിറന്നാൾ ആശംസകൾ നേർന്ന് ഗവർണർ
നൂറാം വയസിലേക്ക് കടക്കുന്ന മുൻ മുഖ്യമന്ത്രി ശ്രീ വി എസ് അച്ചുതാനന്ദന് ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ പിറന്നാൾ ആശംസകൾ നേർന്നു. വി എസിന്റെ മകൻ അരുൺ കുമാറിനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു. ‘നൂറാം വയസ്സിലേക്ക് കടക്കുന്ന വി എസ്സിന് കേരളത്തിലെ ജനങ്ങൾക്കൊപ്പം ഞാനും ആരോഗ്യവും സന്തോഷവും നേരുന്നു’: ഗവർണർ ആശംസ ട്വിറ്ററിൽ കുറിച്ചു. അതേസമയം വി.എസിന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസ നേർന്നു. തൊണ്ണൂറ്റിയൊൻപതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയസഖാവ് വി.എസ്സിന് ഹൃദയം നിറഞ്ഞ […]
ന്യുനമര്‍ദ്ദ സാധ്യത: ഒക്ടോബര്‍ 21 വരെ വ്യാപക മഴ
സംസ്ഥാനത്ത് ഒക്ടോബര്‍ 17 മുതല്‍ 21 വരെ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലിനും സാധ്യത. ഒക്ടോബര്‍ 20 ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒക്ടോബര്‍ 18 ഓടെ വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടേക്കും. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ഒക്ടോബര്‍ 20 ഓടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിചേര്‍ന്ന് ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും ഇതിന്റെ ഫലമായാണ് വ്യാപക […]
വിദേശപര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി; യാത്ര ധൂർത്തായിരുന്നെന്ന ആരോപണത്തിന് മറുപടി നൽകിയേക്കും
പന്ത്രണ്ട് ദിവസത്തെ വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലേക്ക് മടങ്ങിയെത്തി. ഇന്ന് പുലർച്ചെ 3 മണിക്കാണ് ദുബായിൽ നിന്ന് മുഖ്യമന്ത്രിയും കുടുംബവും തിരുവനന്തപുരത്ത് എത്തിയത്. യാത്ര ധൂർത്തായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തിന് അദ്ദേഹം മറുപടി നൽകിയേക്കും എമിറേറ്റ്സ് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം ക്ലിഫ് ഹൗസിലേക്കു മടങ്ങി. ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജും പുലര്‍ച്ചെ മടങ്ങിയെത്തി. മന്ത്രിമാരായ പി രാജീവ്, വി ശിവന്‍കുട്ടി, വി അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മടങ്ങിയെത്തിയിരുന്നു. […]
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. ഉച്ചക്ക് ശേഷം, ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിൽ മഴ ശക്തമായേക്കും. ചൊവ്വാഴ്ച്ചയോടെബംഗാൾ ഉൾകടലിൽ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാനും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.തിങ്കൾ, ചൊവ്വ […]












