Kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പുണ്ട്. തുലാവർഷം സജീവമാകുന്നതിനാൽ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ വ്യാപകമാകാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Kerala

കേരളത്തിൽ 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുലാവർഷത്തിന്റെ ഭാഗമായി ബംഗാൾ ഉൾക്കടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശ്രീലങ്കൻ തീരത്തിനു മുകളിലായി ചക്രവാതചുഴിയുണ്ട്. ഇവയുടെ സ്വാധീനത്തിലാണ് വ്യാപകമായ മഴക്ക് സാധ്യത പ്രവചിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ട്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]

Kerala

ഷാരോൺ വധക്കേസ്: ​പ്രതി ​ഗ്രീഷ്മ അറസ്റ്റിൽ

പാറശാലയിലെ പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതിയായ ​ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. നെടുമങ്ങാട് സ്റ്റേഷനിൽ ആത്മഹത്യാ ശ്രമത്തിനെ തുടർന്ന് ചികിത്സയിലുള്ള ​ഗ്രീഷ്മയുടെ അറസ്റ്റ് ആശുപത്രിയിൽ വച്ചാണ് പൊലീസ് രേഖപ്പെടുത്തിയത്. ​ഗ്രീഷ്മയുടെ മൊഴി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ്. മജിസ്‌ട്രേറ്റ് എത്തി മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു അറസ്റ്റ്. രാവിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് ശുചിമുറിയിലേക്ക് പോയ ​ഗ്രീഷ്മ ലൈസോൾ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഛർദിച്ചതിനെ തുടർന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. […]

Kerala

ഗ്രീഷ്‌മയുടേത് ആത്മഹത്യാനാടകമെന്ന് സംശയിക്കുന്നതായി അന്വേഷണസംഘം; അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതിയായ ​ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തെളിവെടുപ്പും തുടര്‍നടപടികളും പിന്നീട് തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഗ്രീഷ്‌മയുടെ ആരോഗ്യനിലയിൽ അപകടാവസ്ഥ ഇല്ലെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്. അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഗ്രീഷ്‌മയുടേത് ആത്മഹത്യാനാടകമെന്ന് സംശയിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു. ചോദ്യം ചെയ്യലിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന ലൈസോള്‍ കുടിച്ച് ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയിരുന്നു. ഗ്രീഷ്മയുടെ ആരോഗ്യ നില തൃപ്തികരമെന്നും […]

Sports

ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ മൂന്നാം തോൽവി

ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ മൂന്നാം തോൽവി. മുബൈ സിറ്റി എഫ്‌സിയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് പരാജയപ്പെട്ടത്. ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്താണ് തോല്‍വി വഴങ്ങിയത്. മെഹത്താബ് സിംഗും ഹോർഗെ പെരേര ഡിയാസുമാണ് മുംബൈക്കായി ഗോൾ നേടിയത്. 21-ാം മിനിറ്റിലാണ് മുംബൈ സിറ്റി മെഹത്താബ് സിംഗിലൂടെ ആദ്യ ഗോൾ നേടിയത്. തുടർന്ന് 10 മിനിറ്റിന്‍റെ ഇടവേളയില്‍ മുംബൈ സിറ്റി രണ്ടാം ഗോള്‍ കണ്ടെത്തി. ബ്ലാസ്റ്റേഴ്സ് മുന്‍താരം കൂടിയായ ഹോർഗെ പെരേര ഡിയാസാണ് ഇക്കുറി ഗോള്‍വല കടന്നത്. കൊച്ചിയില്‍ ഈസ്റ്റ് […]

Kerala

കാര്‍ ഡ്രൈവര്‍ ഹെല്‍മറ്റ് വച്ചില്ല; പിഴ ചുമത്തി ട്രാഫിക് പൊലീസ്

കാർ ഡ്രൈവർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് അഞ്ഞൂറു രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്. കൊല്ലം ചടയമംഗലം കുരിയോട് അനഘത്തില്‍ സജീവ് കുമാറിനാണ് ട്രാഫിക് പൊലീസിന്റെ അസാധാരണ പിഴ സന്ദേശം ലഭിച്ചത്. ഇരുചക്ര വാഹനമില്ലാത്ത സജീവിനാണ് ഫോണിൽ നോട്ടീസ് ലഭിച്ചത്. സജീവിന്റെ കാറിന്റെ നമ്പരാണ് നോട്ടീസിൽ കാണിച്ചിരിക്കുന്നത് ചടയമംഗലം കുരിയോട് അനഘത്തില്‍ സജീവ്കുമാറിന് കഴിഞ്ഞ 24 ന് രാത്രിയാണ് ട്രാഫിക് പൊലീസില്‍ നിന്ന് ഫോണില്‍ സന്ദേശം ലഭിച്ചത്. കഴിഞ്ഞ മേയ് രണ്ടിന് കടയ്ക്കല്‍ കിളിമാനൂര്‍ പാതയില്‍ കാറില്‍ സ‍‌ഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് […]

Kerala

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് സീനിയർ ക്ലാർക്ക് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് സീനിയർ ക്ലാർക്ക് പിടിയിൽ. വടക്കാഞ്ചേരി കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസിലെ സീനിയർ ക്ലാർക്ക് ചന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്. പതിനായിരം രൂപ വാങ്ങുന്നതിനിടെ ആണ് വിജിലൻസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ കുറച്ചുകാലമായി ചന്ദ്രന്‍ കൈക്കൂലി ആവശ്യപ്പെടുന്നുണ്ട് എന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. കൈക്കൂലി നൽകിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് നൽകാറില്ലെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. എന്നാല്‍ ആരുടെ പരാതിയിലാണ് അറസ്റ്റ് നടന്നത് എന്ന വിവരം വിജിലന്‍സ് പുറത്ത് വിട്ടിട്ടില്ല.

Entertainment

രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നിൽ തീവ്രവാദ സംഘടനകൾ: സുരേഷ് ഗോപി

രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നിൽ തീവ്രവാദ സംഘടനകളെന്ന് സുരേഷ് ഗോപി. കൊച്ചിയിൽ ലഹരി വിരുദ്ധ സംഘടനയായ സൺ ഇന്ത്യ സേവ് ഔവര്‍ നേഷൻ, ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(terrorist organizations behind drugs distribution-suresh gopi) രാജ്യത്ത് ലഹരി മരുന്ന് വിതരണം വർധിപ്പിക്കാനും വികസനത്തിന്റെ കുതിപ്പിനെ തടയാനുമാണ് തീവ്രവാദ സംഘടനകളുടെ ഇപ്പോഴത്തെ ശ്രമം. തീവ്രവാദത്തിന്റെ മുഖവും ഭാവവും മാറി. ലഹരി മാഫിയക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ആദ്യ ദൗത്യമായി സൺ ഇന്ത്യ […]

Entertainment

രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നിൽ തീവ്രവാദ സംഘടനകൾ: സുരേഷ് ഗോപി

രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നിൽ തീവ്രവാദ സംഘടനകളെന്ന് സുരേഷ് ഗോപി. കൊച്ചിയിൽ ലഹരി വിരുദ്ധ സംഘടനയായ സൺ ഇന്ത്യ സേവ് ഔവര്‍ നേഷൻ, ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ലഹരി മരുന്ന് വിതരണം വർധിപ്പിക്കാനും വികസനത്തിന്റെ കുതിപ്പിനെ തടയാനുമാണ് തീവ്രവാദ സംഘടനകളുടെ ഇപ്പോഴത്തെ ശ്രമം. തീവ്രവാദത്തിന്റെ മുഖവും ഭാവവും മാറി. ലഹരി മാഫിയക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ആദ്യ ദൗത്യമായി സൺ ഇന്ത്യ സേവ് ഔവര്‍ നേഷൻ സംഘടന ഏറ്റെടുത്ത […]

Kerala

പൊലീസ് സഹോദരങ്ങളെ മർദിച്ച കേസ്; സിപിഒ പ്രതാപനെ സ്ഥലം മാറ്റി

വാളയാറിൽ സഹോദരങ്ങളെ മർദിച്ച കേസിൽ സ്റ്റേഷൻ സിപിഒ പ്രതാപനെ സ്ഥലം മാറ്റി. സ്ഥലം മാറ്റം ഒറ്റപ്പാലം സ്റ്റേഷനിലേക്കാണ്. വാളയാർ സിഐക്കൊപ്പം പ്രതാപനെതിരെയും കേസെടുത്തിരുന്നു. മർദനം നടന്ന ദിവസം സിഐക്കൊപ്പം പ്രതാപനുണ്ടായിരുന്നു.സഹോദരങ്ങളിൽ ഒരാളെ മർദിച്ചത് പ്രതാപനെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഹൃദ്രോഗിയായ അമ്മയുടെ ആരോഗ്യനില മോശമായതോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഉപ്പുകുഴി സ്വദേശികളായ സഹോദരങ്ങളായ ഹൃദയ സ്വാമിയും ജോൺ ആൽബർട്ടും. ഇടയ്ക്ക് വെച്ച് കാർ നിർത്തിയപ്പോൾ അതുവഴി എത്തിയ വാളയാർ പൊലീസ് വിവരമന്വേഷിച്ചു. ശേഷം പൊലീസ് ജീപ്പ് […]