Entertainment

പുരസ്കാരങ്ങളെല്ലാം ഇനി ഈ വീട്ടിൽ ഭദ്രം; നഞ്ചിയമ്മയ്ക്ക് സ്വന്തമായി ‘സ്വപ്ന ഭവനം’…

ഒടുവിൽ നഞ്ചിയമ്മയുടെ സ്വപ്നം പൂവണിയുന്നു. ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. അട്ടപ്പാടിയിൽ നിന്നും സിനിമയിലേക്കു എത്തിയ നഞ്ചിയമ്മ ഇക്കാലയളവിൽ ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കി. എന്നാൽ ഈ പുരസ്കാരങ്ങൾ ഒന്നും സൂക്ഷിക്കാനും അലങ്കരിച്ച് വെക്കാനുമായി ഒരു വീടില്ലാത്ത അവസ്ഥയിലായിരുന്നു നഞ്ചിയമ്മ. ഇപ്പോഴിതാ, നഞ്ചിയമ്മയ്ക്കായി ഒരു സുന്ദര ഭവനം ഒരുങ്ങിയിരിക്കുകയാണ്. ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് നഞ്ചിയമ്മയ്ക്ക് സ്വപ്ന ഭവനം പണിത് നൽകിയിരിക്കുന്നത്. അട്ടപ്പാടിയിലെ നക്കുപതി ഊരിലാണ് ഏറെക്കാലമായി നഞ്ചിയമ്മ […]

Entertainment

IMAX, 4DX ഫോർമാറ്റുകളിൽ സിനിമ ആസ്വദിക്കാം; കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളെക്സ് തിരുവനന്തപുരത്ത്

കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളെക്സ് ഇനി തലസ്ഥാനത്ത്. തിരുവനന്തപുരം ലുലു മാളിലാണ് പി വി ആർ സൂപ്പർപ്ളെക്സ് ഡിസംബർ അഞ്ച് മുതൽ പ്രവർത്തനം ആരംഭിക്കുന്നത്. IMAX, 4DX ദൃശ്യാനുഭവമാണ് മലയാളികൾക്ക് സ്വന്തമാകുന്നത്. 12-സ്‌ക്രീൻ സൂപ്പർപ്ളെക്സാണ് ലുലുവിൽ പ്രവർത്തനമാരംഭിക്കുന്നത്. സ്‌ക്രീനുകളിൽ 2 എണ്ണം PVR-ന്റെ ലക്ഷ്വറി സക്രീൻ വിഭാഗമായ LUXE കാറ്റഗറിയിലുളളതാണ്.  ആധുനികസൗര്യങ്ങളും ആഡംബരവും പ്രതിഫലിപ്പിക്കുന്ന സമകാലിക ശൈലിയിലാണ് സൂപ്പർപ്ലക്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫോയറിൽ മധ്യഭാഗത്തായി സ്ഥാപിച്ചിരുക്കുന്ന ഫ്‌ളോട്ടിംഗ് ഐലൻഡ് ഇഫക്റ്റ് തീയറ്ററിന് പുറത്തും ദ്യശ്യവിരുന്നൊരുക്കും. പിവിആർ സൂപ്പർപ്ളെക്സ് […]

Kerala

‘സംസ്ഥാനത്ത് മദ്യവില കൂടും’; വില വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം

സംസ്ഥാനത്ത് മദ്യവില കൂടും. രണ്ട് ശതമാനം വില വർധിപ്പിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. ഇതോടെ മദ്യത്തിന്റെ വില വർധിക്കും. മദ്യ ഉൽപ്പാദകരിൽ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതിയാണ് സർക്കാർ ഒഴിവാക്കിയത്. വിറ്റുവരവ് നികുതി ഒഴിവാക്കിയതോടെയുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില വർദ്ധിപ്പിച്ചത്. നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തിൽ ഭേദഗതി […]

Kerala

ലക്കി ബിൽ ആപ്; കിളിമാനൂര്‍ സ്വദേശിക്ക് തുക കൈമാറി ധനവകുപ്പ്

ലക്കി ബിൽ ആപ് നറുക്കെടുപ്പ് വിജയിക്ക് തുക കൈമാറി ധനവകുപ്പ്. നികുതി കുറച്ചുള്ള 7 ലക്ഷം രൂപ വിജയിയുടെ അക്കൗണ്ടിലെത്തി. 10 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് പ്രതിമാസ നറുക്കെടുപ്പിലൂടെ കിളിമാനൂർ സ്വദേശിക്ക് ലഭിച്ചത്.  സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അവതരിപ്പിച്ച ‘ലക്കി ബില്‍’ ആപ്പിന്റെ ആദ്യ പ്രതിമാസ നറുക്കെടുപ്പ് വിജയിക്ക് ഒന്നാം സമ്മാന തുക ധനവകുപ്പ് നല്‍കാത്തത് വലിയ വിവാദമായിരുന്നു. തുക ലഭിക്കുന്നതിനായി കിളിമാനൂര്‍ സ്വദേശി സുനില്‍ കുമാര്‍ ജി.എസ്.ടി വകുപ്പിനെ സമീപിച്ചെങ്കിലും സാമ്പത്തിക […]

Kerala

‘അപകടത്തില്‍പ്പെട്ട ഭര്‍ത്താവിനെ കാണാന്‍പോയ യുവതി കുഴഞ്ഞുവീണു’; കെഎസ്ആർടിസി ബസ് ‘ആംബുലന്‍സായി’ യുവതിയെ രക്ഷിച്ചു

മെഡിക്കൽ കോളജിലേക്ക് കെഎസ്ആർടി സി ബസിൽ പോകുകയായിരുന്ന യുവതി കുഴഞ്ഞുവീണു. അപകടത്തിൽപ്പെട്ട ഭർത്താവിനെ കാണാനായി പോവുകയായിരുന്നു യുവതി. ഡ്രൈവർ ഷംജുവും കണ്ടക്ടർ ഷിബിയും ബോധരഹിതയായ യുവതിയെ അതിവേഗം ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്‌തു. തൈക്കാട് ആശുപത്രിയിലായ വൃന്ദയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അറിഞ്ഞ ശേഷമാണ് മറ്റു യാത്രക്കാരെയുംകൂട്ടി ബസ് യാത്ര തുടർന്നത്. വെൺപകലിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് ബുധനാഴ്ച രാവിലെ എട്ടരയ്ക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരിയായ അവണാകുഴി വൃന്ദാ ഭവനിൽ വൃന്ദ (26)യാണ് കുഴഞ്ഞുവീണത്. ഒൻപതരയോടെ കരമന […]

Sports

വിജയ് ഹസാരെ: ഛത്തീസ്ഗഡിനെ വീഴ്ത്തി കേരളത്തിന് തുടർച്ചയായ മൂന്നാം ജയം

വിജയ് ഹസാരെ ട്രോഫിയിൽ ഛത്തീസ്ഗഡിനെ വീഴ്ത്തി കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. 8 വിക്കറ്റിന് ഛത്തീസ്ഗഡിനെ കീഴടക്കിയ കേരളം എലീറ്റ് ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനം നിലനിർത്തി. 172 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 36.1 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. പൊന്നം രാഹുൽ (92 നോട്ടൗട്ട്) കേരളത്തിൻ്റെ ടോപ്പ് സ്കോററായി. ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഡിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. അശുതോഷ് സിംഗ് (40), അജയ് മണ്ഡൽ (30) എന്നിവരാണ് […]

Kerala

‘മണ്ഡല – മകരവിളക്ക് തീർത്ഥാടനം’: സുരക്ഷ ഒരുക്കാന്‍ 13,000 പൊലീസുകാര്‍

ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കി കേരള പൊലീസ്. കൊവിഡിന് ശേഷമുള്ള തീർത്ഥാടനമായതിനാല്‍ തീർത്ഥാടകബാഹുല്യം കണക്കിലെടുത്ത് 13,000 പൊലീസുകാരെ വിന്യസിക്കും. ആകെ 13237 പൊലീസുകാർ ആണ് ഡ്യൂട്ടിയിൽ ഉണ്ടാവുക. ഇവരിൽ 7369 സന്നിധാനത്തും 3215 പമ്പയിലും, 2653 നിലയ്ക്കലിലും ഡ്യൂട്ടി ചെയ്യും. സ്പെഷ്യൽ സെക്യൂരിറ്റി സോണായി ശബരിമലയും പരിസരവും പ്രഖ്യാപിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ എന്നിവിടങ്ങളിലായി 24 മണിക്കൂറും 134 സിസിടിവി ക്യാമറകള്‍ സുരക്ഷയൊരുക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തീർത്ഥാടകരെ സഹായിക്കുന്നതിനും പ്രശ്നക്കാരെ തിരിച്ചറിയുന്നതിനും അവിടെ […]

Sports

ചാമ്പ്യൻഷിപ്പ് സീരീസ് ദേശീയ ടെന്നിസ് ടൂര്‍ണമെന്റിന് നാളെ തുടക്കം

ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്റെ ചാമ്പ്യൻഷിപ്പ് സീരീസ് അണ്ടര്‍ 16 ദേശീയ ടെന്നിസ് ടൂര്‍ണമെന്റിന് നാളെ തുടക്കമാകും. കുമാരപുരം രാമനാഥ കൃഷ്ണന്‍ ടെന്നിസ് കോംപ്ലക്‌സിലെ കേരള ടെന്നിസ് അക്കാദമിയില്‍ ഈ മാസം 18 വരെയാണു ടൂര്‍ണമെന്റ്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ സിംഗിള്‍സ് ഡബിള്‍സ് മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ദേശീയ താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

Kerala

ഷാരോൺ വധക്കേസ്; അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ പാറശാല സി ഐക്ക് സ്ഥലം മാറ്റം

പരാതികളിലെ അന്വേഷണങ്ങളിൽ വീഴ്ച ആരോപണമുണ്ടായതിന് പിന്നാലെ തലസ്ഥാനത്തെ രണ്ട് പൊലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാർക്ക് സ്ഥലമാറ്റം. ആരോപണ വിധേയരായ മ്യൂസിയം, പാറശാല പൊലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാരെയാണ് മാറ്റിയത്. ഷാരോൺ രാജ് വധക്കേസിലെ അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ പാറശാല സി ഐ ഹേമന്ദ് കുമാറിനെ വിജിലൻസിലേക്കും മ്യൂസിയം എസ് എച്ച് ഒ ധർമ്മ ജിത്തിനെ കൊല്ലം അഞ്ചാലുംമൂട് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. പാറശാല ഷാരോൺ കൊലക്കേസ്, മ്യൂസിയം അതിക്രമ കേസുകളിലെ അന്വേഷണങ്ങളിൽ എസ് എച്ച് ഒ […]

Uncategorized

ജനദ്രോഹ ഭരണത്തിന് ജനം നല്‍കിയ താക്കീതാണ് ഉപതെരഞ്ഞെടുപ്പ് ഫലം: കെ.സുധാകരന്‍ എംപി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിന് ജനം നല്‍കിയ താക്കീതാണ് തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. എല്‍.ഡി.എഫിന്റെ ദുര്‍ഭരണത്തെ ജനം എത്രത്തോളം വെറുത്തുയെന്നതിന്റെ തെളിവ് കൂടിയാണിത്. പതിനൊന്ന് ജില്ലകളിലെ 29 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന നേട്ടമാണ് യു.ഡി.എഫ് കൈവരിച്ചത്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനം അവരുടെ പ്രതിഷേധം രേഖപ്പെടുത്താനായുള്ള അവസരമായി ഉപതിരഞ്ഞെടുപ്പിനെ കണ്ടു. ജനകീയ വിഷയങ്ങളില്‍ നിന്നും ഒളിച്ചോടിയ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മുഖമടച്ച് കിട്ടിയ പ്രഹരം കൂടിയാണ് യു.ഡി.എഫിന്റെ തകര്‍പ്പന്‍ വിജയമെന്നും സുധാകരന്‍ […]