വിജയ് ഹസാരെ ട്രോഫിയിൽ ഒഡീഷക്കെതിരെ കേരളത്തിന് 78 റൺസ് ജയം. ആളൂരിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം വിഷ്ണു വിനോദിന്റെ (120) സെഞ്ച്വറി കരുത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 286 റൺസാണ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒഡീഷ 43.3 ഓവറിൽ 208ന് ഓൾഔട്ടായി.(Vijay Hazare Trophy Kerala won over Odisha by 78 runs) നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലിന്റെ മികച്ച ബൗളിങ് പ്രകടനമാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. ബേസിൽ […]
Tag: Kerala
‘നവകേരള സദസിനായി സ്കൂൾ മതിലും കൊടിമരവും പൊളിച്ച് നീക്കണം’; സംഘാടക സമിതി
നവകേരള സദസിനായി സ്കൂൾ മതിലും കൊടിമരവും പൊളിച്ച് നീക്കാൻ നിർദേശം. പെരുമ്പാവൂർ ബോയ്‌സ് സ്കൂളിന് നിർദേശം നൽകി സ്വാഗത സംഘം ചെയർമാൻ. പരാതിക്കാർക്ക് വരാൻ വേണ്ടിയാണ് മതിലും കൊടിമരവും പൊളിച്ചു നീക്കുന്നത്. നവകേരള ബസിന് സ്‌കൂളിനുള്ളിൽ പ്രവേശിക്കാനും സൗകര്യമൊരുക്കും. പരിപാടിക്ക് ശേഷം മതിലും കൊടിമരവും പുനർനിർമിക്കാമെന്നും വാഗ്ദാനം നൽകി. ഇത് സംബന്ധിച്ച് നവ കേരള സദസ്സ് സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. സ്കൂളിലെ മൈതാനത്തിന്റെ മതിൽ, പഴയ സ്റ്റേജ്, കൊടിമരം […]
മദ്യപിച്ച് വാഹനമോടിച്ചു; രണ്ട് KSRTC ബസ് ഡ്രൈവറും ഒരു സ്വകാര്യ ബസ് ഡ്രൈവറും അറസ്റ്റില്‍
മദ്യപിച്ച് വാഹനമോടിച്ച രണ്ട് KSRTC ബസ് ഡ്രൈവറും ഒരു സ്വകാര്യ ബസ് ഡ്രൈവറും പിടിയിൽ. പിടിയിലായത് രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും ഒരു സ്വകാര്യ ബസ് ഡ്രൈവറും. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് കൊച്ചി സിറ്റിയിലെ മുഴുവൻ മേഖലകയിൽ പൊലീസ് മിന്നൽ പരിശോധന നടത്തിയത്. ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. തൃപ്പൂണിത്തുറ വൈക്കം റൂട്ടിലെ ഡ്രൈവർമാരെയും സ്വകാര്യ ബസ് ഡ്രൈവറെയും അറസ്റ്റ് ചെയ്‌തു. ലൈസെൻസ് സസ്പെൻഡ് […]
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി മുതൽ ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’ എന്നറിയപ്പെടും; കേന്ദ്രനിര്‍ദേശം
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേരു മാറ്റണമെന്ന് കേന്ദ്ര സർക്കാർ. ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ്റെ നിർദേശം. ആയുഷ്മാൻ ഭാരതിന് കീഴിൽ ധനസഹായം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും ഇനി മുതൽ ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’ എന്നറിയപ്പെടുക. ‘ആരോഗ്യം പരമം ധനം’ എന്ന ടാഗ് ലൈനും നൽകണം. ഡിസംബർ അവസാനത്തോടെ പേരു മാറ്റം പൂർത്തിയാക്കണം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.സ്വന്തം കെട്ടിടത്തിലല്ല പ്രവർത്തിക്കുന്നതെങ്കിൽ ഫ്ലക്സ് ബോർഡിൽ പേര് […]
‘പിണറായി രാജാവാണോ? കോൺഗ്രസ് പ്രവർത്തകരെ അനാവശ്യമായി കരുതൽ തടങ്കലിൽവെക്കുന്നു; വി ഡി സതീശൻ
നവകേരള സദസിന്റെ പേരിൽ സിപിഐഎം അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് പ്രവർത്തകരെ അനാവശ്യമായി കരുതൽ തടങ്കലിൽവെക്കുന്നു. അക്രമത്തിന് ആഹ്വാനം നൽകുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നത് ആയുധമേന്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ. കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് കലി. സാമൂഹ്യ ക്ഷേമപെൻഷൻ കുടിശികയുണ്ടായത് സർക്കാരിന്റെ കയ്യിലിരിപ്പ് കാരണമാണ്. സംസ്ഥാനത്ത് നാളികേര സംഭരണം സ്‌തംഭനത്തിലാണ്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്‌തത് നാല് കർഷകരാണ്. നെൽ കർഷകരുടെ വിഹിതം കിട്ടിയിട്ടില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. അതേസമയം കേരളത്തിന് […]
വിജയ് ഹസാരെ ട്രോഫി: നിരാശപ്പെടുത്തി സഞ്ജു; ഒഡീഷയ്ക്കെതിരെ കേരളത്തിനു ബാറ്റിംഗ് തകർച്ച
വിജയ് ഹസാരെ ട്രോഫിയിൽ ഒഡീഷയ്ക്കെതിരെ കേരളത്തിനു ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം അഞ്ച് വിക്കറ്റ് നഷ്ടമായി പതറുകയാണ്. നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയെ ആദ്യ കളിയിൽ തകർത്ത കേരളം രണ്ടാമത്തെ മത്സരത്തിൽ മുംബൈയോട് പരാജയപ്പെട്ടിരുന്നു. ബാക്ക്ഫൂട്ടിലാണ് കേരളം ഇന്നിംഗ്സ് ആരംഭിച്ചത്. മുഹമ്മദ് അസ്ഹറുദ്ദീൻ (12), രോഹൻ കുന്നുമ്മൽ (17) എന്നിവർ വേഗം മടങ്ങിയപ്പോൾ നന്നായി തുടങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണും (15) ക്രീസിൽ തുടരാനായില്ല. സച്ചിൻ ബേബി (2), ശ്രേയാസ് ഗോപാൽ (13) എന്നിവർ […]
‘തൃക്കാർത്തികയിൽ ദീപ പ്രപഞ്ചമാകാൻ സന്നിധാനം’; ശബരിമലയിൽ വൻ ഭക്തജനതിരക്ക്
ശബരിമലയില്‍ ഇന്നും വന്‍ഭക്തജനത്തിരക്ക്. ഇന്ന് തൃക്കാർത്തികയായതിനാൽ ഓണ്‍ലൈനായി ദർശനത്തിന് ബുക്ക് ചെയ്തത് 68,000 പേരാണ്. ഇന്നലെ ദർശനം നടത്തിയത് 52,400 പേരാണ്. ഇന്ന് കാർത്തിക വിളക്കിനോട് അനുബന്ധിച്ച് തന്ത്രിയും മേൽശാന്തിയും ശ്രീകോവിലിന് സമീപം വിളക്കുകൾ തെളിയിക്കും. വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രവും പൗർണമിയും ഒന്നിച്ചുവരുന്ന ദിനമാണ് തൃക്കാർത്തികയായി ആഘോഷിക്കുന്നത്. അന്നേ ദിവസം നാടും നഗരവും കാർത്തിക വിളക്കാൽ പ്രകാശ പൂരിതമാകും. ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും പ്രതീകമായി വൈകുന്നേരം ദീപാരാധന വേളയിലാണ് സന്നിധാനത്ത് കർപ്പൂര ദീപങ്ങൾ തെളിക്കുക.ഗണപതി ഹോമം […]
ഹോം ബെയ്‌സ്ഡ് കോമ്പ്രിഹെന്‍സീവ് ചൈല്‍ഡ് കെയര്‍ പദ്ധതി നടപ്പിലാക്കും: ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഹോം ബെയ്‌സ്ഡ് കോമ്പ്രിഹെന്‍സീവ് ചൈല്‍ഡ് കെയര്‍ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പദ്ധതി വഴി സംസ്ഥാനത്തെ ആശ പ്രവര്‍ത്തകര്‍ വീടുകളിലെത്തി ആദ്യ ആഴ്ച മുതല്‍ ഒന്നര വയസുവരെ എല്ലാ കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നു. പ്രതിരോധ കുത്തിവയ്പ്പുകള്‍ കുഞ്ഞിന്റെ വളര്‍ച്ച, അമ്മയുടെ ആരോഗ്യം, ക്ഷേമപദ്ധതികള്‍ ആനുകൂല്യങ്ങള്‍ എന്നിവ ആശപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. നവജാത ശിശു സംരക്ഷണ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്ക് […]
വധശിക്ഷയ്ക്കെതിരെ നിമിഷ പ്രിയ സമര്‍പ്പിച്ച അപ്പീല്‍ തള്ളി യെമന്‍ സുപ്രിംകോടതി
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീൽ യെമൻ തള്ളിയെന്ന് കേന്ദ്രസർക്കാർ. വധശിക്ഷഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് നിമിഷ പ്രിയ കോടതിയെ സമീപിച്ചത്. കേസ് കഴിഞ്ഞ 28ന് പരിഗണിച്ചെങ്കിലും ഹർജി പരിഗണിയ്ക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വധശിക്ഷയിൽ ഇളവ് വേണമെന്ന നിമിഷ പ്രിയയുടെ അപ്പീൽ പരിഗണിച്ചത് മൂന്ന് അംഗ ബെഞ്ചാണ്. സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. യമനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ […]
ഓടുന്ന ബസിൽ നിന്ന് വിദ്യാർത്ഥിനി റോഡിലേക്ക് വീണു, ബസ് നിര്‍ത്താതെ പോയി
പാലക്കാട് ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. മണ്ണാർക്കാട് നിന്ന് തെങ്കരയിലേക്ക് സർവീസ് നടത്തുന്ന ‘ശാസ്താ’ ബസിൽ നിന്ന് വീണാണ് കുട്ടിക്ക് പരിക്കേറ്റത്. സംഭവ ശേഷം ബസ് നിര്‍ത്താതെ പോയെന്ന് വിദ്യാർത്ഥിനി ആരോപിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ചങ്ങലീരി സ്വദേശിനിയും പ്ലസ് ടു വിദ്യാർത്ഥിനിയുമായ മർജാനക്കാണ് പരിക്കേറ്റത്. ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ പെട്ടെന്ന് ബസ് എടുക്കുകയും, താൻ വീണത് കണ്ടിട്ടും ബസ് നിർത്തിയില്ലെന്നും വിദ്യാർത്ഥിനി പറയുന്നു. വീട്ടുകാർ പൊലീസിൽ പരാതി നൽകും. നാട്ടുകാരാണ് കുട്ടിയെ വട്ടമ്പലത്തെ […]












