Kerala

ആറ്റുകാൽ പൊങ്കാല; ഇത്തവണ കുത്തിയോട്ടത്തിന് പങ്കെടുക്കുന്നത് 743 കുട്ടികൾ

ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ചുള്ള കുത്തിയോട്ടത്തിന് ഇക്കൊല്ലം പങ്കെടുക്കുന്നത് 743 കുട്ടികൾ. പൊങ്കാല മഹോത്സവത്തിന്റെ മൂന്നാം നാളായ മാർച്ച് ഒന്ന് ബുധനാഴ്ചയാണ് ആറ്റുകാൽ ക്ഷേത്രത്തിൽ ബാലന്മാർ കുത്തിയോട്ടവ്രതം ആരംഭിച്ചത്.(Attukal pongala 2023 743 boys will participate in kuthiyottam) 743 ബാലന്‍മാരാണ് ഇക്കുറി കുത്തിയോട്ട വ്രതം അനുഷ്ടിക്കുന്നത്. പൊങ്കാല ഉല്‍സവത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകളിലൊന്നാണ് കുത്തിയോട്ടവ്രതം. ക്ഷേത്രക്കുളത്തില്‍ കുളിച്ച് ക്ഷേത്രനടയില്‍ പ്രാര്‍ഥിച്ച് ഏഴു വെള്ളിനാണയങ്ങള്‍ അര്‍പ്പിച്ച് മേല്‍ശാന്തിയില്‍ നിന്നു വാങ്ങുന്ന പ്രസാദം നെറ്റിയിലണിയുന്നതോടെയാണ് വ്രതാരംഭത്തിനു തുടക്കമാകുന്നത്. പൊങ്കാല ദിവസം […]

Football

ഹീറോ സൂപ്പർ കപ്പ് കേരളത്തിൽ; മത്സരങ്ങൾ കൊച്ചിയിലും കോഴിക്കോടും മഞ്ചേരിയിലും

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഹീറോ സൂപ്പർ കപ്പ് ഇന്ത്യൻ ഫുട്ബോളിലേക്ക് തിരികെ വരുന്നു. കേരളം ആതിഥേയത്വം വഹിക്കുന്ന സൂപ്പർ കപ്പിലെ മത്സരങ്ങൾ കൊച്ചിയിലും കോഴിക്കോടും മഞ്ചേരിയിലുമായാണ് നടക്കുക. കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം, കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം എന്നിവയാണ് മത്സരങ്ങൾക്ക് വേദിയാകും എന്ന് ദി ബ്രിഡ്ജ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 8 മുതൽ 25 വരെയാണ് ടൂർണമെന്റ് അരങ്ങേറുക. ഏപ്രിൽ 3 മുതൽ യോഗ്യത മത്സരങ്ങൾ ആരംഭിക്കും. Kerala to […]

Kerala

ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് നീതി ലഭിച്ചില്ല, മരണം വരെ സമരം തുടരും; ഹർഷീന

ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് നീതി ലഭിച്ചില്ല. മരണം വരെ സമരം തുടരുമെന്ന് ഹർഷീന 24 നോട്‌ പറഞ്ഞു. ആശുപത്രി ജീവനക്കാരെ സംരക്ഷിക്കുന്നതാണ് റിപ്പോർട്ട്. കത്രിക ഞാൻ വിഴുങ്ങിയതല്ല. പിന്നെ എവിടെ നിന്ന് വന്നു. കത്രികയുടെ കാലപ്പഴക്കം പുറത്ത് വിടണം.(Scissors left inside stomach during surgery harsheena strike continued) തനിക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ഇപ്പോൾ കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു മുന്നിൽ സമരം നടത്തുകയാണ് ഹർഷീന. 4 ദിവസമായി ഹർഷീനയുടെ സമരം തുടരുന്നു. […]

Kerala

ഹെൽത്ത് കാർഡ് : വീണ്ടും സമയം നീട്ടി

സംസ്ഥാനത്ത് ഹെൽത്ത് കാർഡിൻമേലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷം ആയിരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ വകുപ്പ് എത്രത്തോളം പേർ ഹെൽത്ത് കാർഡ് എടുത്തു എന്നത് സംബന്ധിച്ച് പരിശോധന നടത്തുന്നതാണെന്ന് മന്ത്രി അറിയിച്ചു. ( health card date extended again ) രണ്ട് പ്രാവശ്യം ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചിരുന്നു. പക്ഷേ ഹോട്ടൽ റസ്റ്റോറൻറ് സംഘടനാ പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ചാണ് എല്ലാവർക്കും ഹെൽത്ത് കാർഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നൽകുന്നത്. […]

Entertainment

‘ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ നിന്ന് സെൽഫിയിലേക്കുള്ള ദൂരം’; വീണ്ടും മഹാരാജാസിലെക്ക്; മമ്മൂട്ടി

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി വീണ്ടും താൻ പഠിച്ച മഹാരാജാസ് കോളജിലെത്തിയ അനുഭവം പങ്കുവച്ച് മമ്മൂട്ടി. നടൻ മമ്മൂട്ടി തന്റെ വിദ്യാഭ്യാസ കാലഘട്ടത്തെകുറിച്ച് പറയുമ്പോഴെല്ലാം എറണാകുളം മഹാരാജാസിലെ പഠനകാലം ഓർമിക്കാറുണ്ട്.(mammootty shares new video in instagram about maharajas college) സിനിമാ നടനല്ലാത്ത മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയും എല്ലാം അടുത്തറിയുകയും സ്വപ്‌നാടനം ചെയ്യുകയും ചെയ്ത സ്ഥലമാണ് മഹാരാജാസെന്ന് മമ്മൂട്ടി പറഞ്ഞു. കോളജിലെ ലൈബ്രറിയിൽ നിന്നും പഴയ മാഗസിനിലെ തന്റെ ചിത്രം നോക്കുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം. […]

Kerala

കഠിനംകുളത്ത് സന്ന്യാസ വിദ്യാർത്ഥിനി കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം കഠിനംകുളം വെട്ടുതുറയിൽ കോൺവെന്റിൽ കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുപൂർ സ്വദേശിനി അന്നപൂരണിനെയാണ്(27) കോൺവെന്റിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രാവിലെ പ്രാർഥനയ്ക്ക് വരാത്തതിനാൽ കൂടെയുള്ളവർ നോക്കുമ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്. മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. തനിക്ക് കന്യാസ്ത്രീ ആകാൻ യോഗ്യതയില്ലെന്നും അതുകൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്. വെട്ടുതുറ റോസ്മിനിയൻസ് ഔവർ ലേഡി കോൺവെന്റിലെ അന്തേവാസിയായിരുന്നു. ഒരു വർഷം മുൻപാണ് അന്നപൂരണി […]

Cricket

ഇറാനി കപ്പ്; റെസ്റ്റ് ഓഫ് ഇന്ത്യ ടീമിൽ സർഫറാസിനും സക്സേനയ്ക്കും ഇടമില്ല

ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിൽ കർണാടകയെ സെമിഫൈനലിൽ വരെ എത്തിച്ച മായങ്ക് അഗർവാൾ രെസ്റ്റ് ഓഫ് ഇന്ത്യയെ നയിക്കുമെന്നാണ് റിപ്പോർട്ട്. പരുക്കേറ്റ മുംബൈ താരം സർഫറാസ് ഖാനും കഴിഞ്ഞ രഞ്ജി സീസണിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയും ടീമിൽ ഇടം നേടിയില്ല. (irani cup rest india) കഴിഞ്ഞ രഞ്ജി ട്രോഫിയിൽ അസാമാന്യ പ്രകടനം നടത്തിയ രണ്ട് താരമാണ് ജലജ് സക്സേന. കഴിഞ്ഞ ഏതാനും സീസണുകളിലായി തകർപ്പൻ ഫോമിൽ […]

Entertainment

സിസിഎൽ: കേരള സ്ട്രൈക്കേഴ്സിന് രണ്ടാം തോൽവി

സെലബ്രറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി. രണ്ടാം മത്സരത്തിൽ കർണാടക ബുൾഡോസേഴ്സിനെതിരെ എട്ട് വിക്കറ്റിനാണ് കേരളത്തിൻ്റെ പരാജയം. ആദ്യ സ്പെല്ലിൽ 23 റൺസ് ലീഡ് വഴങ്ങിയ കേരളം രണ്ടാം സ്പെല്ലിൽ 83 റൺസ് വിജലയക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇത് വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഏഴാം ഓവറിൽ കർണാടക മറികടന്നു. ആദ്യ സ്പെല്ലിൽ കേരള സ്‍ട്രൈക്കേഴ്‍സ് അഞ്ച് വിക്കറ്റ് നഷ്‍ടത്തിൽ 101 റൺസ് എടുത്തു. ഇതിന് മറുപടിയായി കർണാടക 5 വിക്കറ്റ് നഷ്ടത്തിൽ 124 […]

Kerala

‘പരിശോധനയോ അന്വേഷണമോ ഇല്ല’; പൊലീസ് അക്കാദമിയില്‍ ദിവസ വേതനക്കാരുടെ നിയമനം മാനദണ്ഡങ്ങളില്ലാതെ

തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയില്‍ ദിവസ വേതനക്കാരുടെ നിയമനം മാനദണ്ഡങ്ങളില്ലാതെ. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെ മറികടന്ന് നിയമനം നേടിയവരില്‍ പെന്‍ഷന്‍ പ്രായം പിന്നിട്ടവരും ഉണ്ടെന്നാണ് വിവരാവകാശ രേഖ. 59 ദിവസത്തിന് ശേഷം പുതിയ ആളുകളെ നിയോഗിക്കണമെന്ന ചട്ടത്തിലാണ് അട്ടിമറി നടത്തിയത്.(daily wages appointements in kerala police academy) കാലാവധി പൂർത്തിയാക്കുന്ന മുറയ്ക്ക് നിലവിലുള്ളവരുടെ സ്ഥിരപ്പെടുത്താൽ തുടരുന്നു. സ്വീപ്പർ, കുക്ക്, ബാർബർ തുടങ്ങിയ തസ്‌തികകളിൽ 18,225 രൂപ പ്രതിമാസ ശമ്പളത്തിലാണ് ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. 2006ലെ സർക്കാർ […]

Football

നാഷണൽ ബീച്ച് ഫുട്ബോളിൽ ഗോൾ മഴ പെയ്യിച്ച് കേരളം(19-02)

നാഷണൽ ബീച്ച് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‌ വമ്പൻ ജയം. രണ്ടാം മത്സരത്തിൽ രാജസ്ഥാനെ ഗോൾ മഴയിൽ മുക്കിയാണ് കേരളം ജൈത്രയാത്ര തുടരുന്നത്. കേരളം 19 ഗോൾ നേടിയപ്പോൾ രാജസ്ഥാന് രണ്ടെണ്ണം മാത്രമാണ് തിരിച്ചടിക്കാൻ കഴിഞ്ഞത്. ഗുജറാത്തിലെ സൂറത്തിൽ ഫെബ്രുവരി ഒന്ന് വരെയാണ് ചാമ്പ്യൻഷിപ്പ്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളത്തിന്റെ മുന്നേറ്റനിരക്കാർ എതിരാളികൾക്ക് ഒരു പഴുതും അനുവദിക്കാതെ ഗോളുകൾ കൊണ്ട് അഭിഷേകം നടത്തുകയായിരുന്നു. നാളെ മൂന്നാം മത്സരത്തിന് ഇറങ്ങുന്ന കേരളം മധ്യപ്രദേശിനെ നേരിടും. ആദ്യ മത്സരത്തിൽ […]