Sports

ചരിത്രം കുറിച്ച് അഭിലാഷ് ടോമി; ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ രണ്ടാം സ്ഥാനം

ചരിത്രം കുറിച്ച് അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ രണ്ടാം സ്ഥാനം നേടി മലയാളി നാവികൻ അഭിലാഷ് ടോമി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരനാണ് അഭിലാഷ് ടോമി. ഫ്രാൻസിലെ സാബ്ലെ ദോലനിൽ നിന്ന് യാത്ര തിരിച്ചത് കഴിഞ്ഞ സെപ്റ്റംബർ നാലിനാണ്.  ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്‌ ദക്ഷിണാഫ്രിക്കൻ സ്വദേശിയായ കിഴ്സ്റ്റൻ നോയിഷെയ്ഫരൻ. 16 പേരുമായി ആരംഭിച്ച റേസിൽ മൂന്ന് പേർ മാത്രമാണ് ഫിനിഷ് ചെയ്‌തത്‌. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് […]

Kerala

അരിക്കൊമ്പൻ ദൗത്യം രണ്ടാം ദിവസം; അരിക്കൊമ്പൻ ശങ്കരപാണ്ട്യമേട്ടിൽ നിന്ന് താഴേക്ക് ഇറങ്ങിയതായി സൂചന

ചിന്നക്കനാലിൽ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്ന് രാവിലെ 8ന് പുനരാരംഭിക്കും. അരിക്കൊമ്പൻ ശങ്കരപാണ്ട്യമേട്ടിൽ നിന്ന് താഴേക്ക് ഇറങ്ങിയതായി സൂചന. ദൗത്യം ഇന്ന് പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. ആനയെ 301 കോളനിയിലോ സിമെന്റ് പാലത്തിലോ എത്തിച്ച് മയക്കുവെടി വയ്ക്കാനാണ് നീക്കം. ചിന്നക്കനാലിലും ശാന്തപാറയിലെ മൂന്ന് വാർഡുകളിലും നിരോധനാജ്ഞയാണ്. ഇന്ന് ആനയെ ഓടിച്ച് താഴെയെ്ത്തിക്കും. അത് കൊണ്ട് ഇന്നും ദൗത്യം തുടരുമെന്ന് ദേവികുളം ഡി എഫ് ഒ രമേശ് ബിഷ്‌ണോയ് പറഞ്ഞു. രാവിലെ മുതല്‍ അരികൊമ്പനെ കണ്ടെത്താനുളള ശ്രമങ്ങള്‍ തുടക്കും. […]

Entertainment

ബാലയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു വരുന്നു; ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറിയെന്ന് ഭാര്യ എലിസബത്ത്

നടൻ ബാലയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത്. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി തുടർന്നും പ്രാർത്ഥനകൾ വേണം. കഴിഞ്ഞ ഒന്നര രണ്ട് മാസമായി ടെൻഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയതെന്നും എലിസബത്ത് ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടായിരുന്നു. കുറേ പേർ മെസേജ് അയച്ചും ഫോൺ വിളിച്ചുമൊക്ക കാര്യങ്ങൾ അന്വേഷിച്ചിരുന്നു. പ്രാർത്ഥനകൾ അറിയിച്ചിരുന്നു. ഇനി ശ്രദ്ധിക്കേണ്ട സമയങ്ങളാണ്. എന്നാലും ബാല ചേട്ടൻ ബെറ്റർ ആയിട്ടുണ്ട്. ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി. ആരോ​ഗ്യം വീണ്ടെടുത്ത് വരികയാണ്. ഞാൻ ഇനി […]

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത,2 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. മധ്യ, തെക്കൻ ജില്ലകളിൽ കിഴക്കൻ മേഖലയിലാണ് കൂടുതൽ മഴ സാധ്യത.വൈകീട്ടോടെയാകും മഴ മെച്ചപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് ഇടുക്കിയിലും പത്തനംതിട്ടയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ടയിലും വ്യാഴാഴ്ച എറണാകുളത്തും യെല്ലോ അലേർട്ടായിരിക്കും. മഴ കിട്ടുമെങ്കിലും താപനില ജാഗ്രതയും തുടരണം. അഞ്ച് ജില്ലകളിൽ താപനില മുന്നറിയിപ്പുണ്ട്.പാലക്കാട്, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്ന് (2023 ഏപ്രിൽ 24) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C […]

Kerala

‘എ.ഐ ക്യാമറകൾ ജനങ്ങളെ കുത്തിപ്പിഴിയാൻ’; രൂക്ഷ വിമർശനവുമായി കെ. സുധാകരൻ

എ.ഐ ക്യാമറകൾക്കെതിരെ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ട്രാഫിക് പരിഷ്കാരങ്ങൾ മാറ്റിവെക്കണമെന്ന് കെ സുധാകരൻ പറഞ്ഞു. ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരു ബോധവൽക്കരണവും നടത്താതെയാണ് സർക്കാർ മുക്കിലും മൂലയിലും ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. തീരുമാനം ജനങ്ങളെ കുത്തിപ്പിഴിയാനാണ്. പിഴയും സ്പീഡ് പരിധിയും ഉൾപ്പെടെയുള്ളവ ജനങ്ങൾക്ക് വ്യാപക ആശയക്കുഴപ്പം ഉണ്ടാകുന്നു. സർക്കാറിനുള്ളത് വാഹന ഉടമകളെ കുഴിയിൽ ചാടിച്ച് പണം പിരിക്കണമെന്ന ഉദ്ദേശം മാത്രമെന്നും സുധാകരൻ കുറ്റപ്പെടുത്തി.

Kerala

കേരളം ചുട്ടുപൊള്ളുന്നു; സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂട് അനുഭവപ്പെടാൻ സാധ്യത

കേരളം ചുട്ടുപൊള്ളുന്നു,സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും ഉയർന്ന ചൂട് അനുഭവപ്പെടാൻ സാധ്യത. സംസ്ഥാനത്ത് ഈ വർഷം ഇതുവരെയുണ്ടായതിൽ റെക്കോർഡ് ചൂട് ഇന്നലെ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഔദ്യോഗിക താപമാപിനികളിലാണ് റെക്കോർഡ് താപനില രേഖപ്പെടുത്തിയത്. ഓട്ടോമാറ്റിക് വെതർ സറ്റേഷനുകളിൽ (AWS) ചിലയിടത്ത് 40° സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തി. പാലക്കാടും, കരിപ്പൂർ വിമാനത്താവളത്തിലുമാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. ഇരു സ്ഥലങ്ങളിലും 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. നേരത്തെ കണ്ണൂരിലും, പാലക്കാടും രേഖപെടുത്തിയ ( […]

Kerala

അൽഫോൺസ് കണ്ണന്താനം ബിജെപി കോർ കമ്മിറ്റിയിൽ

ബിജെപി കോർ കമ്മിറ്റി പുനസംഘടിപ്പിച്ചു. അൽഫോൺസ് കണ്ണന്താനത്തിനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കെ എസ് രാധാകൃഷ്ണൻ, പ്രഫുൽ കൃഷ്ണൻ, വി വി രാജേഷ്, നിവേദിത സുബ്രമണ്യം, കെ അനീഷ് കുമാർ എന്നിവരും കോർ കമ്മിറ്റിയിൽ. കണ്ണന്താനത്തിനെ ഉൾപ്പെടുത്തിയത് ക്രൈസ്‌തവ വിഭാഗങ്ങളോട് അടുക്കാനാണ്.(Alphons kannamthanam included in bjp core committee) ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി ഗോൾഡാക്ഖാനയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു, ഇതിനു പിന്നാലെയാണ്, അൽഫോൺസ് കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ […]

Kerala

2018 മുതൽ 5000 – 10000 ക്രിസ്തീയ വിശ്വാസികൾ ചൈനയിൽ തടവിലാക്കപ്പെട്ടു; ഏറ്റവുമധികം പീഡിപ്പിച്ചത് കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ ; വി മുരളീധരൻ

വിചാരധാരയുമായി ക്രൈസ്തവരെ ബോധവൽക്കരിക്കാനിറങ്ങുന്ന കമ്മ്യൂണിസ്റ്റുകാർ ആദ്യം ചെയ്യേണ്ടത് പാർട്ടി ഓഫീസുകളിൽ നിന്ന് ലെനിൻ്റെയും ജോസഫ് സ്റ്റാലിൻ്റെയും ചിത്രങ്ങൾ നീക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ക്രിസ്ത്യൻ സഹോദരങ്ങളെ ഏറ്റവുമധികം പീഡിപ്പിച്ചവർ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളാണ്. ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊന്നുതള്ളിയത് 50 ലക്ഷം ക്രിസ്ത്യാനികളെയാണെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.(First communist government killed 50 lakh christians-v muraleedharan) സിപിഐഎമ്മിൻ്റെ മാതൃകാ രാജ്യമായ ചൈനയിൽ ഇന്നും ബിഷപ്പുമാരെ വാഴിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. 2018 മുതൽ 5000 – 10000 […]

Entertainment

‘രാഷ്ട്രീയ പ്രവേശനമുണ്ടാവില്ല’; ബിജെപി സ്ഥാനാര്‍ഥിയായി രാഷ്ട്രീയ പ്രവേശനമെന്ന വാര്‍ത്ത തള്ളി ഉണ്ണി മുകുന്ദന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടന്‍ ഉണ്ണി മുകുന്ദന്‍. നിലവില്‍ സിനിമാ ചിത്രീകരണ തിരക്കിലാണെന്നും പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്നും നടന്‍ പ്രതികരിച്ചു. രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ബഹുമാനമുണ്ട്. (Unni Mukundan reacts to news about his political entry through bjp ticket) രാഷ്ട്രീയ പ്രവര്‍ത്തനം നിസ്സാരമായി കാണുന്നില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ നടന്‍ വ്യക്തമാക്കി. ‘എന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണ്. ‘ഗന്ധര്‍വ്വ ജൂനിയറിന്റെ’ ചിത്രീകരണ തിരക്കുകളിലാണ് ഞാനിപ്പോള്‍. വലിയ […]

Entertainment

പ്രത്യാശയുടെയും വിശ്വാസത്തിന്റെയും വീണ്ടെടുപ്പിന്റെയും ദിനത്തിൽ, ‘ഭീമൻ വാലിബൻ’; പുതിയ അപ്ഡേറ്റുമായി മോഹൻലാൽ

മലയാളികൾക്ക് ഈസ്റ്റർ ആശംസയ്‌ക്കൊപ്പം പുതിയ അപ്‌ഡേറ്റുമായി മോഹൻലാൽ. ‘മലൈക്കോട്ടൈ വാലിബന്റെ’ പുതിയ പോസ്റ്റർ പുറത്ത്. വാലിബൻ അണിയപ്രവർത്തകരുടെ ഈസ്റ്റർ ആശംസയറിയിച്ച് മോഹൻലാലാണ് പോസ്റ്റർ പങ്കുവച്ചത്. ഭീമാകാരമായ കാൽപാദങ്ങളാണ് പോസ്റ്ററിൽ കാണാനാവുക. വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏപ്രിൽ 14-ന് എത്തും എന്നുള്ള പുതിയ വിവരം കൂടി മോഹൻലാൽ അറിയിച്ചിട്ടുണ്ട്.(Malaikottai Vaaliban new poster released by Mohanlal) മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്: എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേർന്ന് ഇതാ മലയ്ക്കോട്ടൈ വാലിബൻ!പ്രത്യാശയുടെയും വിശ്വാസത്തിന്റെയും വീണ്ടെടുപ്പിന്റെയും ഈ ദിനത്തിൽ, […]