പണം മുൻകൂട്ടി നൽകാത്തതിൻറെ പേരിൽ പറവൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് ആംബുലൻസ് പുറപ്പെടാൻ വൈകിയതിനാൽ രോഗി മരിച്ചെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പനി ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന അസ്മയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എത്തിക്കാൻ ആംബുലൻസ് ഡ്രൈവർ 900 രൂപ ആവശ്യപ്പെട്ടു. പണം നൽക്കാൻ വൈകിയതിനാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രോഗി മരിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി. ആംബുലൻസ് ഡ്രൈവറെ അന്വേഷണ വിദേമായി സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് പനി […]
Tag: Kerala
‘ചികിത്സയ്ക്കായി മൂന്ന് മാസം വേണം’; എം ശിവശങ്കറിൻ്റെ ഇടക്കാല ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ ഇടക്കാല ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചികിത്സക്കായി മൂന്ന് മാസം ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടാണ് ശിവശങ്കറിൻ്റെ ഹർജി. ഫെബ്രുവരി 14 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതൽ ലൈഫ് മിഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവശങ്കർ കസ്റ്റഡിയിലാണ്. ജസ്റ്റീസ് എ ബദറുദ്ദീൻ്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
റെസ്റ്റോറന്റിൽ പരസ്യ മദ്യപാനവുമായി വിദ്യാർത്ഥികൾ ; ഹോട്ടൽ ജീവനക്കാരുമായി സംഘർഷം
കൊച്ചിയിലെ ഹോട്ടലിൽ മദ്യലഹരിയിലെത്തിയ വിദ്യാർത്ഥികളുടെ പരാക്രമം. ഇടപ്പള്ളി മരോട്ടിച്ചാൽ താൽ റെസ്റ്റോറന്റിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ പരസ്യ മദ്യപാനം നടത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഹോട്ടൽ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് വിദ്യാർത്ഥികൾ ഹോട്ടലിലെ ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് സ്വദേശികളായ ആഷിക്ക്, ഇസ്മായിൽ, മുഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. ഹോട്ടൽ […]
മുതലപ്പൊഴി ബോട്ടപകടത്തിൽ മരിച്ച ബിജു ആൻ്റണിയുടെയും റോബിൻ എഡ്വിൻ്റെയും സംസ്കാരം ഇന്ന് നടക്കും
മുതലപ്പൊഴി ബോട്ടപകടത്തിൽ മരിച്ച ബിജു ആൻ്റണിയുടെയും റോബിൻ എഡ്വിൻ്റെയും സംസ്കാരം ഇന്ന് നടക്കും. പുതുക്കുറിച്ചി സെൻ്റ് മൈക്കിൾസ് ദേവാലയത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മേഖലയിൽ അപകടങ്ങൾ തുടർക്കഥയാകുന്നതിലും ഫാദർ യൂജിൻ പേരയ്ക്കെതിരെ കേസെടുത്തതിലും സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്. വികാരി ജനറൽ ഉൾപ്പെടെയുള്ളവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഈ മാസം 16ന് സംസ്ഥാനത്ത് ബഹുജന പ്രതികരണ സംഗമ പരിപാടികൾ സംഘടിപ്പിക്കും. മുതലപ്പൊഴിയിൽ എത്തിയ മന്ത്രിമാർ തീരദേശ മേഖലയിലെ ജനങ്ങളെ […]
സിനിമാ ടൂറിസത്തിന് പിന്തുണയുമായി സംവിധായകൻ മണിരത്നം; വലീയ ഊർജമെന്ന് പി.എ.മുഹമ്മദ് റിയാസ്
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി പ്രശസ്ത സിനിമാ സംവിധയകൻ മണിരത്നം. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് പദ്ധതിക്ക് മണിരത്നം തന്റെ പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്. പ്രശസ്തമായ സിനിമകൾ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓർമ്മകളിൽ നിലനിർത്തിക്കൊണ്ട് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയാണ് സിനിമാ ടൂറിസം. മണിരത്നം സംവിധാനം ചെയ്ത് അരവിന്ദ് സ്വാമിയും മനീഷാ കൊയ് രാളയും അഭിനയിച്ച ബോംബെ എന്ന സിനിമ ചിത്രീകരിച്ച കാസർകോട്ടെ […]
തൊഴിലാളികളുടെ സുരക്ഷയും ക്ഷേമാനുകൂല്യങ്ങളും ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ച അനുവദിക്കില്ല: തൊഴിൽ മന്ത്രി
തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമ ആനുകൂല്യങ്ങളും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും അതിൽ അലംഭാവം അനുവദിക്കില്ലെന്നും തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ചില വൻകിട കെട്ടിട നിർമാണ സൈറ്റുകളിൽ തൊഴിലാളികളുടെ ജീവന് തന്നെ ഹാനികരമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിർമാണ സ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫിസർമാർ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ ചേർന്ന സംസ്ഥാനതല ഉദ്യോഗസ്ഥ പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലാളികൾക്ക് ആനുകൂല്യം നൽകാത്തതും […]
തോട്ടട അപകടം;ചികിത്സയിലായിരുന്നവരിൽ പലരെയും ഡിസ്ചാർജ് ചെയ്തു
കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന പലരെയും ഡിസ്ചാർജ് ചെയ്തു. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ 9 പേരെയും ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 11 പേരിൽ 6 പേരെയും ഡിസ്ചാർജ് ചെയ്തു. പരുക്കേറ്റ ഒരു സ്ത്രീയുടെ നില അതീവഗുരുതരമാണ്. ഇവർക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. മണിപ്പാലിൽ നിന്ന് തിരുവല്ലയിലേക്കായിരുന്നു കല്ലട ബസിൻ്റെ യാത്ര. മണിപ്പാലിലും മംഗളൂരുവിലും പഠിക്കുന്ന വിദ്യാർഥികളും ബസിലുണ്ടായിരുന്നു. ബസിൻ്റെ പിന്നിലാണ് ലോറി ഇടിച്ചത്. ബസ് യാത്രക്കാരനാണ് മരിച്ചത്. അപകടത്തിൽ […]
മുതലപ്പൊഴിയിൽ അപകടത്തിൽ പെട്ട് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായി ഇന്നും തെരച്ചിൽ തുടരും
തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപെട്ട് കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ ഇതുവരെ കണ്ടെത്താനായില്ല. മത്സ്യതൊഴിലാളികൾ, നേവി, കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി വരെ ഇവർക്കായി തെരച്ചിൽ നടത്തിയിരുന്നു. സംഘം ഇന്ന് വീണ്ടും തെരച്ചിൽ തുടരും. ഇന്നലെ ഉച്ചയോടെ സ്കൂബ ഡൈവിംഗ് സംഘം സ്ഥലത്ത് എത്തിയെങ്കിലും കാലവസ്ഥ പ്രതികൂലമായതിനാൽ മടങ്ങി. ഇന്നലെ രാവിലെ 5 മണിയോടെയാണ് മുതലപൊഴി തുറമുഖ കവാടത്തിൽ അപകടം നടന്നത്. സംഭവത്തിൽ പുതുക്കുറിച്ചി സ്വദേശിയ മത്സ്യതൊഴിലാളി കുഞ്ഞുമോൻ മരണപ്പെട്ടിരുന്നു. അപകടം […]
വിഴിഞ്ഞത്ത് തൊഴിലാളി കിണറിൽ കുടുങ്ങിയ സംഭവം; മഹാരാജിനെ കണ്ടെത്തി
വിഴിഞ്ഞം മുക്കോലയിൽ കിണറിൽ കുടുങ്ങിയ തമിഴ്‌നാട് സ്വദേശി മഹാരാജിനെ കണ്ടെത്തി. കിണറിൽ കുടുങ്ങിക്കിടക്കുന്ന ആളെ പുറത്തെടുക്കാനായുള്ള ശ്രമം 45 മണിക്കൂറുകൾ പിന്നിട്ടു. കിണറിലെ ഉറവയുടെ സാന്നിധ്യമാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നത്.ഫയർഫോഴ്സിനും എൻഡിആർഎഫിനും ഒപ്പം വിദഗ്ധരായ തൊഴിലാളികളും തിരച്ചിലിന് എത്തിച്ചേർന്നിട്ടുണ്ട്. മുക്കോലയിലെ രക്ഷാദൗത്യത്തിന് ആലപ്പുഴയിൽ നിന്നുള്ള 26 അംഗ സംഘമാണ് എത്തിയത്. ഇന്നലെ രാത്രി 12 മണിയോടുകൂടി എന്‍ ഡി ആർഎഫ് സംഘം സംഭവ സ്ഥലത്ത് എത്തി. ഫയർഫോഴ്സ് സംഘം ദൗത്യം ഇതുവരെ എൻഡിആർഎഫിന് കൈമാറിയിട്ടില്ല. ഏകദേശം 80 അടിയോളം […]
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരു മത്സ്യത്തൊഴിലാളി മരിച്ചു, മൂന്ന് പേരെ കാണാതായി
മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ഒരാള്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോൻ(42) ആണ് മരിച്ചത് .മൂന്ന് പേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വള്ളം മറിഞ്ഞ് കാണാതായ നാല് പേരില്‍ കണ്ടെത്തിയ ആളെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം പുലർച്ചെ നാല് മണിയോടെയായിരുന്നു. പുതുക്കുറിച്ചി ഭാഗത്ത് നിന്നുള്ള വളളമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. പുതുക്കുറുച്ചി സ്വദേശി ആന്റണിയുടെ വളളമാണ് മറിഞ്ഞത്. തീരത്തോടടുക്കവെ തിരമാലയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.