ഡോക്ടറെ ക്ലിനിക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദ്ധൻ കരിവെള്ളൂർ സ്വദേശി പ്രദീപ് കുമാർ(45) ആണ് മരിച്ചത്. ഉച്ച വരെ താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന പ്രദീപ് കുമാറിനെ എൽഐസി ജങ്ഷനിൽ പ്രാക്ടീസ് നടത്തുന്ന ക്ലിനിക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ലിനിക്കിലും എട്ട് മണി വരെ രോഗികളെ പരിശോധിച്ചിരുന്നു. പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ ഇ എൻ.ടി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ.അമ്പിളിയാണ് ഭാര്യ.
Tag: Kerala
സസ്ഥാനത്തെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം വേണം; സുപ്രീം കോടതി
കേരളത്തിലെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് സുപ്രീംകോടതി. സംസ്ഥാന ബാലാവകാശ കമ്മീഷനും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ഓഗസ്റ്റ് 16ന് ഹര്‍ജികള്‍ പരിഗണിക്കാന്‍ മാറ്റി. സംസ്ഥാനത്ത് തെരുവുനായകളുടെ അക്രമം പ്രത്യേകിച്ച് കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുവരികയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. അക്രമകാരികളായ തെരുവുനായകളെ ദയാവധം നടത്താന്‍ അനുവദിക്കണമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തില്‍ പതിനൊന്നുകാരന്‍ ഉള്‍പ്പെടെ മരിച്ചിട്ടുണ്ടെന്നും തെരുവുനായ ശല്യയത്തെ തുടര്‍ന്ന് ആറു സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണെന്നും ബാലാവകാശ കമ്മീഷന്‍ […]
ഇന്നത്തെ മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് ഇന്ന് നല്‍കിയിരുന്ന മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. നിലവില്‍ ഇന്ന് സംസ്ഥാനത്ത് എവിടെയും മഴ മുന്നറിയിപ്പുകള്‍ ഇല്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗൊട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് നല്‍കിയിരുന്നത്. ഇന്ന് ഉച്ചയ്ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഈ അലെര്‍ട്ടുകള്‍ പിന്‍വലിച്ചു നാളെ കേരളത്തില്‍ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിലും കണ്ണൂരിലും കാസര്‍ഗോടും മറ്റെന്നാളും […]
മഴക്കാല മുന്നൊരുക്കം: അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് അടിയന്തര പ്രാധാന്യം നൽകുമെന്ന് ഗതാഗത മന്ത്രി
മഴക്കാലത്ത് അപകടാവസ്ഥയിലുള്ള മരങ്ങള്‍ വീണുണ്ടാകുന്ന ദുരന്തം ഒഴിവാക്കാന്‍ ഇവ മുറിച്ചു മാറ്റുന്നതിന് അടിയന്തര പ്രാധാന്യം നല്‍കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മഴക്കാല മുന്നൊരുക്കം സംബന്ധിച്ച് തൈക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അപകടാവസ്ഥയിലുള്ള മരങ്ങളുടെ പട്ടിക തയ്യാറാക്കി ഇവ മുറിച്ചു മാറ്റുന്നതിനുള്ള നടപടി ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവൃത്തികള്‍ തൃപ്തികരമായി രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓട വൃത്തിയാക്കല്‍, കാട് വെട്ടല്‍ എന്നിവയുള്‍പ്പെടെ […]
കേസിൽ ഉൾപ്പെട്ടിട്ടുവരും ഇരകൾ; പ്രതികളെ ശിക്ഷിക്കുമ്പോൾ ഇരയ്ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ല: പ്രൊഫ. ടിജെ ജോസഫ്
പ്രതികളെ ശിക്ഷിക്കുന്നതിൽ എനിക്ക് യാതൊരു ഉത്കണ്ഠയുമില്ല. ഒരു സാധാരണ പൗരനെന്ന നിലയിൽ കേസിൻ്റെ പരിസമാപ്തി എങ്ങനെയാണെന്നറിയാനുള്ള കൗതുകം മാത്രമേയുള്ളൂ. അതുപോലെ തന്നെ പ്രതികളെ ശിക്ഷിക്കുന്നത് എന്നത് ഇരയ്ക്ക് കിട്ടുന്ന ഒരു നീതിയാണ് എന്നുള്ള ഒരു വിശ്വാസം എനിക്ക് പണ്ടേ ഇല്ലാത്തതാണ്. രാജ്യത്തിൻറെ ഒരു നീതി നടപ്പാകുന്നു എന്ന് മാത്രമേ ഞാൻ അതിൽ നിന്ന് മനസ്സിലാക്കുന്നുള്ളൂ. അതുകൊണ്ട് ഈ പ്രതികളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതിൽ എനിക്ക് വ്യക്തിപരമായിട്ട് യാതൊരുവിധ ഇഷ്ടാനിഷ്ടങ്ങളും ഇല്ല എന്നുള്ളതാണ് വാസ്തവം. പ്രതികളെ ശിക്ഷിക്കുന്നതിൽ എനിക്ക് […]
‘മതം ശാഠ്യം പിടിച്ചാൽ മതങ്ങൾക്കപ്പുറത്തേക്ക് സ്ത്രീകൾ വളരും’; ബിജെപി ന്യുനപക്ഷങ്ങളെ കാണുന്നത് ഇന്ത്യക്കാരായിട്ടല്ലെന്ന് ബിനോയ് വിശ്വം
ഏക സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാറിൽ സിപിഐ പങ്കെടുക്കുമെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വം. വ്യക്തി നിയമങ്ങളിൽ മാറ്റം അടിച്ചേൽപ്പിക്കാനുള്ളതല്ല. ബിജെപി ന്യുനപക്ഷങ്ങളെ കാണുന്നത് ഇന്ത്യക്കാരായിട്ടല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്ലാ മതത്തിലും നവീനമായ ചിന്തകള്‍ ശക്തിപ്പെടുന്നുണ്ടെന്നും ആ ചിന്തകളെ പാപമായി ഒരു മതവും കാണാന്‍ ശ്രമിക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളേപ്പറ്റി ഇന്നലെ പറഞ്ഞ അതേകാര്യങ്ങള്‍ എന്നും പറയാമെന്ന് മതം ശാഠ്യംപിടിച്ചാല്‍ ചിലപ്പോള്‍ ആ മതങ്ങൾക്കപ്പുറത്തേക്ക് സ്ത്രീകൾ വളരുമെന്ന് അദ്ദേഹം പറഞ്ഞു. […]
കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കണ്ടെത്തുന്നതിന് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം
കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന് വിവിധ വകുപ്പുകള്‍ പരിശോധന നടത്തുമ്പോള്‍ പൊലീസ് സംരക്ഷണവും സഹായവും നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിലക്കയറ്റം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃത്യവും സമയബന്ധിതവുമായി നിയമനടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് […]
മുതലപ്പൊഴിയിലെ തുടരപകടങ്ങളിൽ കേന്ദ്ര സർക്കാർ അന്വേഷണം നടത്തുമെന്ന് ഫിഷറീസ് മന്ത്രി
മുതലപ്പൊഴിയിലെ തുടരപകടങ്ങളിൽ കേന്ദ്ര സർക്കാർ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല. അന്വേഷണത്തിനായി വിദഗ്ദ സമിതിയെ അയക്കുമെന്ന് പുരുഷോത്തം രൂപാല പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ താത്പര്യം കൂടി പരിഗണിക്കും. വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. മുതലപ്പൊഴിയിലെ സംഘർഷം സംസ്ഥാനത്തെ ക്രമസമാധാന വിഷയമെന്നും മന്ത്രി പറഞ്ഞു. മുതലപ്പൊഴി ബോട്ടപകടത്തിൽ മരിച്ച ബിജു ആൻ്റണിയുടെയും റോബിൻ എഡ്വിൻ്റെയും സംസ്കാരം ഇന്ന് നടക്കും. പുതുക്കുറിച്ചി സെൻ്റ് മൈക്കിൾസ് ദേവാലയത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മേഖലയിൽ […]
മാനന്തവാടിയില്‍ പള്ളിയുടെ ഗ്രോട്ടോ തകര്‍ത്ത സംഭവം; കേസെടുത്ത് മണിക്കൂറുകള്‍ക്കകം പ്രതികള്‍ അറസ്റ്റിൽ
പിലാക്കാവ് സെന്റ് ജോസഫ്‌സ് ദേവാലയത്തിന്റെ ഗ്രോട്ടോ തകര്‍ത്ത് വി. അന്തോണീസ് പുണ്യാളന്റെ രൂപം നശിപ്പിച്ച സംഭവത്തില്‍ പ്രതികളായ മൂന്ന് പേരെ മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എംഎം അബ്ദുള്‍ കരീമും സംഘവും അറസ്റ്റുചെയ്തു. ഒണ്ടയങ്ങാടി താഴുത്തുംകാവയല്‍ അമിത് ടോം രാജീവ് (24), എരുമത്തെരുവ് തൈക്കാട്ടില്‍ റിവാള്‍ഡ് സ്റ്റീഫന്‍ (23), പിലാക്കാവ് മുരിക്കുംകാടന്‍ മുഹമ്മദ് ഇന്‍ഷാം (20) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ അതിക്രമിച്ച് കടന്ന് നാശനഷ്ടങ്ങള്‍ വരുത്തിയതിനും, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിനുമുള്ള വിവിധവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂവര്‍ സംഘം മദ്യലഹരിയില്‍ […]
കെ വിദ്യ വ്യാജരേഖ കേസ്; ചുരത്തിൽ കീറിയെറിഞ്ഞ വ്യാജരേഖയുടെ പകർപ്പ് കണ്ടെത്തി
കെ വിദ്യ വ്യാജരേഖ കേസിൽ വഴിത്തിരിവ്. മഹാരാജാസ് കോളേജിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ രേഖയുടെ പകർപ്പ് പൊലീസിന് ലഭിച്ചു. പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ നിന്നാണ് പകർപ്പ് ലഭിച്ചത്. ഗൂഗിളിൻ്റെ സഹായത്തോടെയാണ് ഇതിന്റെ പകർപ്പ് എടുത്ത കട കണ്ടെത്തിയത്. കഫേ നടത്തിപ്പുക്കാരന്റെ മൊഴി അഗളി പോലിസ് രേഖപ്പെടുത്തി. ഈ സർട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തിൽ കീറി എറിഞ്ഞു എന്നാണ് വിദ്യ പറഞ്ഞിരുന്നത്. കേസിൽ ഈ മാസം ഒന്നിന് കെ വിദ്യക്ക് ജാമ്യം അനുവദിച്ചിരുന്നു. കാസർഗോഡ് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ […]