ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം ഇന്ന് കുറിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് 12 മണിക്ക് ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനാരംഭം നിർവഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്കിൽ അറിയിച്ചു. 33 വര്‍ഷം മുന്‍പാണ് ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന സമയത്ത് രാജ്യത്തെ ആദ്യത്തെ ടെക്നോപാര്‍ക്ക് കേരളത്തിൽ സ്ഥാപിച്ചത്. രണ്ട് വര്‍ഷം മുന്‍പ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് […]
Tag: Kerala
അസഫാക്ക് കൊടും കുറ്റവാളി; ഡൽഹി പീഡനക്കേസിലും പ്രതി, ഒരുമാസം തടവിൽ, ജാമ്യത്തിലിറങ്ങി മുങ്ങി
ആലുവയിൽ അഞ്ചു വയസ്സുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതി അസഫാക്ക് കൊടും കുറ്റവാളി. അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണ്. 2018ൽ ഇയാളെ ഗാസിപൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾ ജയിലിലായിരുന്നു. ഡൽഹിയിൽ ഒരു മാസം തടവിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഡൽഹിയിൽ അസഫാക് ഒരുമാസം ജയിലിൽ കഴിഞ്ഞിരുന്നുവെന്ന് ആലുവ റൂറൽ എസ് പി ട്വന്റിഫോറിനോട് പറഞ്ഞു.ഡൽഹിയിലെ പീഡന കേസ് നടന്നത് 2018 ലാണ്. ഡൽഹിയിൽ […]
കെഎസ്ആർടിസിയുമായും പങ്കാളിത്തം; സംസ്ഥാനത്ത് 4500ലധികം ബസ് സർവീസുകൾകൂടി അവതരിപ്പിച്ച് ക്ലിയർട്രിപ്പ്
കേരളത്തിൽ ബസ് ഗതാഗതം കൂടുതൽ സുതാര്യം തടസരഹിതവുമാക്കി ക്ലിയർട്രിപ്പ്. ഫ്ലിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി സംസ്ഥാനത്ത് 4500 ലധികം പുതിയ ബസ് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ടേഷൻ കോർപ്പറേഷനുമായും (കെഎസ്ആർടിസി) മറ്റ് പ്രമുഖ സ്വകാര്യ കമ്പനികളുമായും സഹകരിച്ചുകൊണ്ടാണ് യാത്രക്കാർക്ക് വിവിധ ബസ് സർവീസുകൾ വാഗ്ദാനം ചെയ്യുന്നത്. മികച്ച യാത്ര കണക്റ്റിവിറ്റി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷമാദ്യമാണ് ക്ലിയർട്രിപ്പ് ബസ് സർവീസുകൾക്കും തുടക്കം കുറിക്കുന്നത്. പത്ത് ലക്ഷം ബസ് കണക്ഷനുകളുള്ള കമ്പനി രാജ്യത്തെ ഏറ്റവും വിപുലമായ ബസ് […]
‘പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ സദസിൽ പാമ്പ്’; എല്ലാവരും ഇരിക്ക്, പാമ്പ് പാമ്പിന്‍റെ വഴിക്ക് പോവുമെന്ന് എം വി ഗോവിന്ദൻ
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസാരിക്കുന്ന സദസിൽ പാമ്പ് ഇഴഞ്ഞെത്തിയത് പരിഭ്രാന്തി പരത്തി. കരിമ്പത്തെ കില ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. സ്ത്രീകൾ ഇരിക്കുന്ന സ്ഥലത്താണു പാമ്പിനെ കണ്ടത്. ഇവിടെ ഉണ്ടായിരുന്നവർ വിരണ്ടോടി. പലരും കസേരയിൽനിന്നു മറിഞ്ഞുവീണു. പാമ്പ് പുറത്തേയ്ക്കു പോയപ്പോഴാണ് രംഗം ശാന്തമായത്. ‘പാമ്പ്.. പാമ്പ്…, എല്ലാവരും ഇരിക്ക്. പാമ്പ് പാമ്പിന്‍റെ വഴിക്ക് പോവുമെന്നും വിഡിയോയിൽ എം വി ഗോവിന്ദൻ പറയുന്നു. സ്ഥലം […]
അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി 1 ലക്ഷം അനുവദിച്ചു; വീണാ ജോർജ്
ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി.കഴിഞ്ഞ ദിവസം മന്ത്രി ആലുവയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്നാണ് വനിത ശിശുവികസന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് ധനസഹായം അനുവദിച്ച് […]
മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചു;രേവത് ബാബുവിനെതിരെ പൊലീസിൽ പരാതി
ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചുവെന്ന വ്യാജ ആരോപണത്തിൽ രേവത് ബാബുവിനെതിരെ പരാതി. പൂജാരിമാർ വിസമ്മതിച്ചെന്ന പരാമർശം. ആരോപണം മാധ്യമ ശ്രദ്ധ നേടാൻ. ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകനും ആലുവ സ്വദേശിയുമായ ജിയാസ് ജമാലാണ് പരാതിയുമായി ആലുവ റൂറൽ എസ്പിയെ സമീപിച്ചിരിക്കുന്നത്. പ്രസ്താവനയിലൂടെ മതസ്പർദ്ധ വളർത്താനും, കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തെറ്റായ പരാമർശം നടത്തി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. മാദ്ധ്യമ ശ്രദ്ധ നേടാനാണ് രേവത് […]
അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ എക്സൈസ് പരിശോധന; ലഹരി വസ്‌തുക്കൾ പിടിച്ചെടുത്തു
എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന. രാവിലെ ഏഴ് മണിയോടെയായിരുന്നു പരിശോധന. പെരുമ്പാവൂർ, ആലുവ ഉൾപ്പെടെ വിവിധയിടങ്ങളിലെ ലേബർ ക്യാമ്പുകളിലാണ് പരിശോധന നടക്കുന്നത്. ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശ പ്രകാരമാണ് പരിശോധന. പരിശോധനയിൽ ലഹരി വസ്‌തുക്കൾ കണ്ടെത്തി. ആലുവയിൽ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും. പ്രതിയായ ബിഹാർ സ്വദേശി […]
”പിഴയിൽ വീണ്ടും പിഴവ്” ഗൾഫിലുള്ള ആൾക്ക് നാട്ടിൽ ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിഴ
”പിഴയിൽ വീണ്ടും പിഴവ്” ഗൾഫിലുള്ള ആൾക്ക് നാട്ടിൽ ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിഴ. പാറശാല സ്വദേശി അനൂപിന്റെ വാഹനത്തിനാണ് റൂറൽ ട്രാഫിക് പൊലീസ് പിഴ ഈടാക്കിയത്. ഒന്നര വർഷമായി ഓടാത്ത ബൈക്കിനാണ് 500 രൂപ പിഴ ഈടാക്കി നോട്ടീസ് വന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചതിന് കാർ ഉടമയ്ക്കു മോട്ടർ വാഹന വകുപ്പ് പിഴയിട്ടത്. കെഎൽ 55 വി 1610 എന്ന ആള്‍ട്ടോ 800 കാറിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര നടത്തിയതിനാൽ 500 രൂപ […]
‘സിൽവർ ലൈനുമായി തത്കാലം മുന്നോട്ടില്ല’; ഒരു കാലത്ത് അംഗീകരിക്കേണ്ടി വരും: പിണറായി വിജയൻ
അനുകൂല കേന്ദ്ര തീരുമാനമില്ല, സിൽവർ ലൈനുമായി തത്കാലം മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം മാത്രം വിചാരിച്ചാൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല. പക്ഷെ ഒരു കാലത്ത് അംഗീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവള വികസനത്തിൽ കേന്ദ്രത്തിന്റേത് തലതിരിഞ്ഞ നിലപാടാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിന് ആവശ്യമായ വിമാന സര്‍വീസുകള്‍ കേന്ദ്രം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വികസന സെമിനാര്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശമലയാളികള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന വിമാനത്താവളമാണ് കണ്ണൂരിലേത്. എന്നാല്‍ […]
മന്ത്രിയുടേത് നഗ്നമായ നിയമലംഘനം; ആർ ബിന്ദു രാജിവച്ചില്ലെങ്കിൽ പുറത്താക്കണം; വി ഡി സതീശൻ
പ്രിൻസിപ്പൽ നിയമനത്തിലെ ഇടപെടൽ, മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി ആർ ബിന്ദു രാജി വച്ചില്ലെങ്കിൽ പുറത്താക്കണം. ആർ ബിന്ദു സത്യപ്രതിജ്ഞ ലംഘനം നടത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനിശ്ചിതത്വമെന്നും വി ഡി സതീശൻ വ്യക്തമാക്കി. സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലെ പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ ഇടപെട്ട മന്ത്രി ആര്‍ ബിന്ദു. ഗുരുതരമായ അധികാര ദുർവിനിയോഗമാണ് നടത്തിയത്. സ്വന്തക്കാരെ കുത്തിക്കയറ്റാൻ വേണ്ടി മനപ്പൂർവം ചെയ്തതാണിത്. മന്ത്രിയുടേത് നഗ്നമായ നിയമലംഘനമാണ്. മന്ത്രിസഭയിൽ […]