കൊല്ലം ബൈപാസ് ഉദ്ഘാടനത്തെ ചൊല്ലിയുള്ള രാഷ്ട്രീയവിവാദം തുടരുന്നു. ജനുവരി പതിനഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. നാലര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപാസ് യാഥാർഥ്യമായത്. പണി പൂര്‍ത്തിയായി ഉദ്ഘാടനം അടുത്തതോടെ പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി മൂന്നു മുന്നണികളും തമ്മിലടി ആരംഭിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിസാര കാരണങ്ങൾ പറഞ്ഞ് സംസ്ഥാന സർക്കാർ റോഡിന്റെ ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നായിരുന്നു യു.ഡി.എഫിന്റെ […]
Tag: Kerala
പണിമുടക്ക്: സമരാനുകൂലികള്‍ ട്രെയിന്‍ തടയുന്നു
സംയുക്ത തൊഴിലാളി യൂണിയന്‍ പണിമുടക്കിനിടെ സമരാനുകൂലികള്‍ ട്രെയിന്‍ തടയുന്നു. തിരുവനന്തപുരത്ത് വേണാട് എക്സ്പ്രസും ജനശതാബ്ദിയും തടഞ്ഞു. ശബരി എക്സ്പ്രസ് തടയാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തുനീക്കി. എറണാകുളത്തും സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. തൃപ്പൂണിത്തുറയില്‍ മദ്രാസ് മെയിലാണ് തടഞ്ഞത്. ട്രെയിന്‍ ഉപരോധിക്കുന്നവരെ ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ പൊലീസ് റെയില്‍വെ ട്രാക്കില്‍ നിന്ന് നീക്കുകയാണ്. ട്രെയിന്‍ ഉപരോധം കാരണം വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി ഓടുകയാണ്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ഒരു മണിക്കൂര്‍ 20 മിനിട്ട് വൈകി ഓടിക്കൊണ്ടിരിക്കുകയാണ്. […]
ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. പത്ത് പ്രധാന ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. റെയില്‍വേ അടക്കമുള്ള ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ കുറക്കുക, കുറഞ്ഞ വേതനം 18,000 രൂപയാക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാജ്യത്തെ സ്തംഭിപ്പിക്കുന്ന പണിമുടക്കിന് സംഘടനകള്‍ ആഹ്വാനം ചെയ്തത്. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.റ്റി.യു […]
സ്വകാര്യ മുതൽ നശിപ്പിച്ചാലും കടുത്ത ശിക്ഷ;സര്‍ക്കാര്‍
പ്രക്ഷോഭങ്ങളില്‍ സ്വകാര്യമുതല്‍ നശിപ്പിക്കുന്നതു പൊതുമുതല്‍ നശീകരണത്തിനു തുല്യമാക്കി സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. വീടുകൾ, പാര്‍ട്ടിഓഫീസുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവക്കെതിരായ അക്രമം തടയാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരുന്നത്. അഞ്ച് വര്‍ഷം തടവ് ശിക്ഷയടക്കമുള്ള വ്യവസ്ഥകൾ ഉള്‍പ്പെടുത്തുന്ന ഓര്‍ഡിനന്‍സ് ഇന്നത്തെ പ്രത്യേക മന്ത്രിസഭയോഗം ചര്‍ച്ച ചെയ്തേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ അക്രമങ്ങളടക്കം മന്ത്രിസഭയില്‍ ചര്‍ച്ചക്ക് വന്നേക്കും. ശബരിമല കര്‍മ്മസമിതി കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലില്‍ വീടുകൾ പാര്‍ട്ടിഓഫീസുകൾ കച്ചവട സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെ വ്യാപകമായ അക്രമമാണ് നടന്നത്. ഈ സാഹചര്യത്തിലാണ് […]
ഇനി ഹർത്താലുകൾ ഏഴ് ദിവസം മുൻപേ അറിയിക്കണം
സംസ്ഥാനത്ത് പെട്ടന്ന് പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഹര്‍ത്താല്‍ നടത്തുന്നത് ഏഴുദിവസം മുമ്പ് പ്രഖ്യാപിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടാകുന്ന അക്രമങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ആഹ്വാനം ചെയ്യുന്നവര്‍ ഉത്തരവാദികളായിരിക്കുമെന്നും കോടതി പറഞ്ഞു. ചേംബര്‍ ഓഫ് കൊമേഴ്സ് ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ഈ ഏഴു ദിവസത്തെ സമയത്തിനുള്ളില്‍ സര്‍ക്കാരിന് ഹര്‍ത്താല്‍ നേരിടാനുള്ള സജ്ജീകരണങ്ങള്‍ സ്വീകരിക്കാനാകും. വേണമെങ്കില്‍ ഈ സമയത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് കോടതിയെ സമീപിക്കുകയുമാകാം. കോടതിക്ക് ഹര്‍ത്താല്‍ വിഷയത്തില്‍ ഇടപെടാനുള്ള സമയവും ഇതുവഴി ലഭിക്കും. […]
പേരാമ്പ്ര കല്ലേറ്; പൊലീസിനെതിരെ ഇ.പി ജയരാജന്‍
കോഴിക്കോട് പേരാമ്പ്ര ടൗണ്‍ ജുമാമസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസിലെ പൊലീസ് നടപടിയില്‍ കടുത്ത അതൃപ്തിയുമായി സി.പി.എം. കല്ലെറിഞ്ഞത് ആര്‍.എസ് എസാണെന്ന് ആരോപിച്ച് മന്ത്രി ഇ.പി ജയരാജന്‍ രംഗത്ത് എത്തി. ആര്‍.എസ്.എസ് ബന്ധമുള്ള പോലീസുകാര്‍ എഫ്.ഐ.ആറില്‍ തെറ്റായ വിവരങ്ങള്‍ എഴുതി ചേര്‍ത്തുവെന്നും ആരോപിച്ചു. പോലീസ് നടപടിയിലെ അതൃപ്തി പാര്‍ട്ടി ജില്ലാ നേതൃത്വം ആഭ്യന്തര വകുപ്പിലെ ഉന്നതരേയും അറിയിച്ചു. ലഹളയുണ്ടാക്കാനായി സി.പി.എം പ്രവര്‍ത്തകര്‍ കരുതികൂട്ടി ജുമാമസ്ജിദിന് കല്ലെറിഞ്ഞുവെന്ന പോലീസ് എഫ്.ഐ.ആറിലെ പരാമര്‍ശവും ബ്രാഞ്ച് സെക്രട്ടറിയെ പ്രതിചേര്‍ത്തതും പാര്‍ട്ടിയെ വെട്ടിലാക്കി. ഇത് […]
ഹര്‍ത്താലിനെതിരെ എന്തുകൊണ്ട് നിയമനിര്‍മാണം നടത്തുന്നില്ല? : ഹൈക്കോടതി
ഹര്‍ത്താലിനെതിരെ എന്തുകൊണ്ട് നിയമനിര്‍മാണം നടത്തുന്നില്ലെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ഹർത്താലിനെതിരെ ജനവികാരം ഉയരുന്നത് കാണുന്നില്ലേ എന്നും കോടതി ചോദിച്ചു. നാളത്തെ പണിമുടക്കില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് 1.45ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടത് . കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 97 ഹര്‍ത്താലുകള്‍ നടന്നെന്നും ഇത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്രം
ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആധാര്‍-ലൈസന്‍സ് ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ലൈസന്‍സ് ഡ്യൂപ്ലിക്കേഷന്‍ തടയുന്നതിന് വേണ്ടിയാണ് നടപടി.അപകടങ്ങളുണ്ടാക്കി കടന്നുകളയുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമ്പോള്‍ വീണ്ടും ലൈസന്‍സ് നേടുന്നത് തടയാന്‍ ആധാറുമായി ബന്ധിപ്പിക്കല്‍ വഴി കഴിയുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
10 കിണറുകള്‍ കുഴിച്ച് തച്ചമ്പാറയിലെ പെണ്‍കരുത്ത്
പാലക്കാട് തച്ചമ്പാറയില്‍ നാടിന്റെ കുടിവെള്ള ക്ഷാമമകറ്റാൻ പെൺകരുത്ത് കൈകോർക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉൾപ്പെടുത്തി 10 കിണറുകളാണ് ഈ മേഖലയിൽ വനിതകൾ കുഴിച്ചത്. തച്ചമ്പാറയിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാണ് വനിതകളുടെ നേതൃത്വത്തിൽ കിണറുകൾ നിർമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നാട്ടുകൽ പുതുമനക്കുളമ്പ് മുഹമ്മദാലിയുടെ വീട്ടിലും കിണർ ഒരുങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികളായ വനിതകൾക്കാണ് കിണർ പണിയുടെ നേതൃത്വം. 14 കോൽ താഴ്ചയിലാണ് മുഹമ്മദാലിയുടെ കിണറിൽ വെള്ളം കണ്ടത്. ഒരു ദിവസം 6 പേർ വീതം 24 ദിവസം പണിയെടുത്തു. ഗിരിജ, പാർവ്വതി, […]
കരോള്‍ സംഘത്തെ ആക്രമിച്ച സംഭവം; യോഗം വിളിച്ച് ഡി.വൈ.എഫ്.ഐ
കോട്ടയം പാത്താമുട്ടത്ത് കരോള്‍ സംഘത്തെ ആക്രമിച്ച സംഭവം ജില്ല ഭരണകൂടം ഇടപ്പെട്ട് പരിഹരിച്ചെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് വിട്ടിട്ടില്ല. ഡി.വൈ.എഫ്.ഐ പ്രദേശത്ത് രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചപ്പോള്‍ സംഭവത്തെ തുടര്‍ന്നുണ്ടായ പൊലീസ് നടപടി ഉയര്‍ത്തിക്കൊണ്ടു വരാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ബി.ജെ.പിയും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ 23ാം തിയതിയാണ് പാത്താമുട്ടത്ത് കരോള്‍ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം പിന്നീട് രാഷ്ട്രീയ വിഷയമായി വളര്‍ന്നു. സംഭവത്തില്‍ പ്രതിഭാഗത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും വന്നതോടെ കോണ്‍ഗ്രസ് ഇതിനെതിരെ ശക്തമായി […]