India Kerala

രണ്ടാം സീറ്റിനായി സമ്മര്‍ദം ശക്തമാക്കി കേരള കോണ്‍ഗ്രസ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ സീറ്റിനുള്ള ആവശ്യം ശക്തമാക്കി കേരള കോണ്‍ഗ്രസ്. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ കൂടി നല്‍കണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടു. അതേസമയം ഉമ്മന്‍ചാണ്ടി ഇടുക്കിയിലേക്ക് വരുകയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും ജോസഫ് പറഞ്ഞു. യു.ഡി.എഫ് യോഗത്തില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ച് പി.ജെ ജോസഫ് ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന കാഴ്ചയാണ് ഇന്നും കണ്ടത്. ഏതൊക്കെ സീറ്റുകളാണ് ആവശ്യപ്പെടുന്നതെന്ന് ജോസഫ് വ്യക്തമാക്കി. അതേസമയം ഉമ്മന്‍ചാണ്ടി ഇടുക്കിയിലേക്ക് വരികയാണെങ്കില്‍ നിലപാട് മാറുമെന്നും പി.ജെ ജോസഫ് സൂചിപ്പിച്ചു. സീറ്റ് […]

India Kerala

കെ.പി.സി.സി പുനഃസംഘടനക്ക് സാധ്യത മങ്ങി

കെ.പി.സി.സി പുനഃസംഘടനക്ക് സാധ്യത മങ്ങി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് പുനഃസംഘടന വേണ്ടെന്ന് നേതാക്കള്‍ക്കിടയില്‍ പൊതുവികാരം. നിലവിലെ ഭാരവാഹികള്‍ തുടര്‍ന്നേക്കും. ഒഴിവുള്ള സ്ഥാനങ്ങളില്‍ ‍പുതിയ ഭാരവാഹികളെ നിശ്ചയിക്കാനും ധാരണ. പുതുതായി നേതൃത്വമേറ്റെടുത്ത കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കൂടെ പ്രവര്‍ത്തിക്കാന്‍ പുതിയ ടീം വേണമെന്നായിരുന്ന ആഗ്രഹം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരാനിരിക്കെ പുനഃസംഘടന നടത്തുന്നത് പ്രതികൂലമായിരിക്കുന്ന നിലപാടിലായിരുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍. നീണ്ട ചര്‍ച്ചക്കൊടുവിലാണ് ചെറിയ ടീമിനെ നിശ്ചയിക്കാന്‍ ധാരണയായത്. ഇതിനായി ഡല്‍ഹിയിലെത്തി നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തി. […]

India Kerala

ബി.ജെ.പിയുടെ സമരം എങ്ങുമെത്തിക്കാനാവാത്ത അവസ്ഥയിൽ

ശബരിമലയിലെ യുവതീപ്രവേശന പ്രശ്നവുമായി ബന്ധപ്പെട്ട ബി.ജെ.പി നടത്തുന്ന സമരം എങ്ങുമെത്തിക്കാനാവാത്ത അവസ്ഥയിൽ. പാര്‍ട്ടിയിലെ മുന്‍നിര നേതാക്കള്‍ പോലും സമരത്തോട് മുഖം തിരിക്കുകയാണ്. ശക്തി തെളിയിക്കാൻ പോലുമാകാതെ ആളൊഴിഞ്ഞയിടമായി സമരപ്പന്തൽ മാറി. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരലംഘനം തടയുക തുടങ്ങിയ ആവശ്യങ്ങളുമായി ബി.ജെ.പി സമരം തുടങ്ങിയത് കഴിഞ്ഞ മാസം മൂന്നിനാണ്. ഓരോ ദിവസവും ഓരോ ജില്ലക്കും ചുമതല നൽകിയായിരുന്നു ക്രമീകരണം. എന്നാൽ സമരത്തോട് സർക്കാർ നിസംഗഭാവം തുടർന്നതോടെ നേതൃത്വം വെട്ടിലായി. ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, […]

India Kerala

തേനീച്ചയുടെ കുത്തേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

വീട്ടില്‍ തേനീച്ചക്കൂടിന് സമീപം നിന്ന് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിനി തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. മൂവാറ്റുപുഴ വാളകം സ്വദേശിനിയായ അലീന ബെന്നി (13) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. തേനീച്ച കൃഷി നടക്കുന്ന ഇവരുടെ വീട്ടില്‍ തേനീച്ചക്കൂടിനു സമീപം നില്‍ക്കുമ്പോഴാണ് അലീനയുടെ മുഖത്തും കഴുത്തിലുമായി തേനീച്ചയുടെ കുത്തേറ്റത്. തുടര്‍ന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട കുട്ടിയെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തേനീച്ചയുടെ കുത്തേറ്റതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയും നീര്‍വീക്കവുമാണ് മരണത്തിനിടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

India Kerala

ആലപ്പാട് സമരം ന്യായമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് കാനം രാജേന്ദ്രൻ

ആലപ്പാട് സമരം ഹൈജാക്ക് ചെയ്യാൻ സർക്കാർ ആരെയും അനുവദിക്കില്ലെന്നും ആലപ്പാട് സമരം ന്യായമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് കാനം രാജേന്ദ്രൻ.   സി പി ഐ ജനങ്ങളുെടെ സമരത്തിനൊപ്പമാണ്. ഖനനം നിർത്തിയതിന് ശേഷം ചർച്ച എന്നാണ് സമരക്കാരുടെ ആവശ്യം, അവർ കടുംപിടുത്തം പിടിക്കില്ലെന്നാണ് വിശ്വാസം. നിയമസഭ സമിതിയുടെ ശുപാർശ കൂടെ പരിഗണിച്ച് രമ്യമായി പ്രശ്നം സമരം പരിഹരിക്കും..

India Kerala

ഭരണഘടനാ ബെഞ്ചിന്റെ വിധി സുപ്രീംകോടതിക്ക് സംഭവിച്ച തെറ്റ്; കെ മുരളീധരന്‍

ശബരിമലയിൽ യുവതി പ്രവേശനം സംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി സുപ്രീംകോടതിക്ക് സംഭവിച്ച തെറ്റാണെന്ന് കെ മുരളീധരൻ എംഎൽഎ. മതവിശ്വാസങ്ങളുടെ കാര്യത്തിൽ കോടതികൾ സൂക്ഷ്മത പാലിക്കണമെന്നും മുരളീധരൻ പറഞ്ഞു.24 എഡിറ്റർ ഇൻ ചാർജ് പിപി ജെയിംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കെ മുരളീധരൻ എംഎൽഎ നിലപാട് വ്യക്തമാക്കിയത്. അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ഇന്ന് വൈകിട്ട് ആറ് മണിയ്ക്ക് ട്വന്റിഫോറില്‍ കാണാം.  ടി പി ചന്ദ്രശേഖരൻ കേസിൽ ശക്തമായ നിലപാട് എടുത്തിരുന്നുവെങ്കിൽ എൽ ഡി എഫ് അധികാരത്തിൽ വരില്ലായിരുന്നു. എ കെ […]

India Kerala

സര്‍ക്കാര്‍ ആലപ്പാട്ടുകാര്‍ക്കൊപ്പം

ആലപ്പാട്ടെ സമരക്കാരുമായി ചർച്ചക്ക് തയ്യാറാണെന്നും മേഴ്സിക്കുട്ടിയമ്മ. വ്യവസായവകുപ്പാണ് ഇതിന് മുന്‍കൈയെടുക്കേണ്ടത്. അശാസ്ത്രീയമായ ഖനനം പാടില്ല എന്ന നിലപാട് തന്നെയാണ് സർക്കാറിനെന്നും സര്‍ക്കാര്‍ സമരക്കാര്‍ക്ക് ഒപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.  നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാർശകൾ നടപ്പാക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. എന്നാല്‍ സമരത്തിന് മുന്നില്‍ ഗൂഢനീക്കം ഉണ്ടെന്നും സമരവുമായി അനുകൂലിക്കാന്‍ കഴിയില്ലെന്നുമാണ് മുമ്പ് മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചത്. ‘സ്റ്റോപ്പ് മൈനിംഗ്, സേവ് ആലപ്പാട്’ എന്ന മുദ്രാവാക്യമുയർത്തി ജനകീയ സമിതി നടത്തുന്ന സമരം അക്ഷരാർത്ഥത്തിൽ അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. നവംബർ 1-നാണ്  അനിശ്ചിതകാല റിലേ […]

India

കൊല്ലം ബൈപാസ് ഉദ്ഘാടന രാഷ്ട്രീയവിവാദം തുടരുന്നു

കൊല്ലം ബൈപാസ് ഉദ്ഘാടനത്തെ ചൊല്ലിയുള്ള രാഷ്ട്രീയവിവാദം തുടരുന്നു. ജനുവരി പതിനഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. നാലര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപാസ് യാഥാർഥ്യമായത്. പണി പൂര്‍ത്തിയായി ഉദ്ഘാടനം അടുത്തതോടെ പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി മൂന്നു മുന്നണികളും തമ്മിലടി ആരംഭിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിസാര കാരണങ്ങൾ പറഞ്ഞ് സംസ്ഥാന സർക്കാർ റോഡിന്റെ ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നായിരുന്നു യു.ഡി.എഫിന്റെ […]

India

പണിമുടക്ക്: സമരാനുകൂലികള്‍ ട്രെയിന്‍ തടയുന്നു

സംയുക്ത തൊഴിലാളി യൂണിയന്‍ പണിമുടക്കിനിടെ സമരാനുകൂലികള്‍ ട്രെയിന്‍ തടയുന്നു. തിരുവനന്തപുരത്ത് വേണാട് എക്സ്പ്രസും ജനശതാബ്ദിയും തടഞ്ഞു. ശബരി എക്സ്പ്രസ് തടയാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തുനീക്കി. എറണാകുളത്തും സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. തൃപ്പൂണിത്തുറയില്‍ മദ്രാസ് മെയിലാണ് തടഞ്ഞത്. ട്രെയിന്‍ ഉപരോധിക്കുന്നവരെ ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ പൊലീസ് റെയില്‍വെ ട്രാക്കില്‍ നിന്ന് നീക്കുകയാണ്. ട്രെയിന്‍ ഉപരോധം കാരണം വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി ഓടുകയാണ്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ഒരു മണിക്കൂര്‍ 20 മിനിട്ട് വൈകി ഓടിക്കൊണ്ടിരിക്കുകയാണ്. […]

India

ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. പത്ത് പ്രധാന ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. റെയില്‍വേ അടക്കമുള്ള ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ കുറക്കുക, കുറഞ്ഞ വേതനം 18,000 രൂപയാക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാജ്യത്തെ സ്തംഭിപ്പിക്കുന്ന പണിമുടക്കിന് സംഘടനകള്‍ ആഹ്വാനം ചെയ്തത്. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.റ്റി.യു […]