India Kerala

സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്ര ഐ.പി.എസിനെതിരെ നടപടി

പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികൾക്കായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ നടപടി. തിരുവനന്തപുരം ഡി.സി.പിയുടെ അധികചുമതലയിൽ നിന്നും ചൈത്രയെ നീക്കി. അവധിയിലായിരുന്ന ആർ ആദിത്യ ഐ.പി.എസിനെ തിരികെ വിളിച്ചാണ് തെരേസ ജോണിനെ വുമൺ സെൽ എസ്‌.പി സ്ഥാനത്തേക്കു മാറ്റിയത്. പീഡനക്കേസിലെ പ്രതികളെ കാണാൻ അനുവദിച്ചില്ലെന്നാരോപിച്ചു ഡി.വൈ.എഫ്.ഐ പ്രവർത്തകർ രണ്ടു ദിവസം മുമ്പ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും പ്രമുഖ […]

India Kerala

ആന്‍ലിയയുടെ മരണം; തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് വൈദികന്‍

കൊച്ചി: ആന്‍ലിയയുടെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്നത് തെറ്റായ കാര്യമെന്ന് വരാപ്പുഴ അതിരൂപതയിലെ വൈദികന്‍. ആന്‍ലിയക്ക് മാനസികരോഗമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വൈദികന്‍ പറഞ്ഞു. കുടുംബസുഹൃത്തായ വൈദികനെതിരേ ആന്‍ലിയയുടെ പിതാവ് നടത്തിയ ആരോപണത്തെത്തുടര്‍ന്ന് സാമൂഹികമാധ്യമത്തിലടക്കം വൈദികനെതിരേ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആന്‍ലിയയുടെ കുടുംബവും തന്റെ കുടുംബവും തമ്മില്‍ വളരെ നല്ലബന്ധമായിരുന്നെന്നും ആന്‍ലിയയുടെ സഹോദരന്‍ അഭിഷേകിനെ തന്റെ മാതാപിതാക്കളായിരുന്നു കുറെ നാള്‍ വളര്‍ത്തിയതെന്നും വൈദികന്‍ പറഞ്ഞു. ആന്‍ലിയയും ജസ്റ്റിനും തമ്മില്‍ നിരന്തരം വഴക്കുണ്ടായിട്ടുണ്ടെന്നത് ശരിയാണ്. ആന്‍ലിയയുടെ ചെലവിനായി ജസ്റ്റിന്‍ പണം […]

India Kerala

ലീഗിന് മൂന്നാമതൊരു സീറ്റ് നല്‍കുന്നത് പ്രായോഗികമല്ലെന്ന് മുല്ലപ്പള്ളി

ലീഗിന് അധികമായി ഒരു സീറ്റ് കൂടി നല്‍കുന്നത് പ്രായോഗികമല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അപ്രായോഗികമായ നിര്‍ദ്ദേശം ലീഗ് മുന്നോട്ട് വെയ്ക്കുമെന്ന് കരുതുന്നില്ല. മൂന്നാമതൊരു സീറ്റിനായി ലീഗ് കടുപിടുത്തം നടത്തുമെന്ന് കരുതുന്നില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. മുസ്‍ലിം ലീഗിന് മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം പാര്‍ട്ടിയുടെ വിവിധ കോണുകളില്‍ നിന്നുയരുന്പോഴാണ് അത് പ്രായോഗികമല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്റെ തുറന്ന് പറച്ചില്‍. അധിക സീറ്റീനായി ലീഗ് കടുംപിടിത്തം പിടിക്കില്ല. കൂടുതല്‍ സീറ്റെന്ന ആവശ്യം ലീഗ് ഇതുവരെ മുന്നില്‍ വെച്ചിട്ടില്ലെന്നും മുല്ലപ്പള്ളി […]

India Kerala

രണ്ടാം സീറ്റിനായി സമ്മര്‍ദം ശക്തമാക്കി കേരള കോണ്‍ഗ്രസ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ സീറ്റിനുള്ള ആവശ്യം ശക്തമാക്കി കേരള കോണ്‍ഗ്രസ്. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ കൂടി നല്‍കണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടു. അതേസമയം ഉമ്മന്‍ചാണ്ടി ഇടുക്കിയിലേക്ക് വരുകയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും ജോസഫ് പറഞ്ഞു. യു.ഡി.എഫ് യോഗത്തില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ച് പി.ജെ ജോസഫ് ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന കാഴ്ചയാണ് ഇന്നും കണ്ടത്. ഏതൊക്കെ സീറ്റുകളാണ് ആവശ്യപ്പെടുന്നതെന്ന് ജോസഫ് വ്യക്തമാക്കി. അതേസമയം ഉമ്മന്‍ചാണ്ടി ഇടുക്കിയിലേക്ക് വരികയാണെങ്കില്‍ നിലപാട് മാറുമെന്നും പി.ജെ ജോസഫ് സൂചിപ്പിച്ചു. സീറ്റ് […]

India Kerala

കെ.പി.സി.സി പുനഃസംഘടനക്ക് സാധ്യത മങ്ങി

കെ.പി.സി.സി പുനഃസംഘടനക്ക് സാധ്യത മങ്ങി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് പുനഃസംഘടന വേണ്ടെന്ന് നേതാക്കള്‍ക്കിടയില്‍ പൊതുവികാരം. നിലവിലെ ഭാരവാഹികള്‍ തുടര്‍ന്നേക്കും. ഒഴിവുള്ള സ്ഥാനങ്ങളില്‍ ‍പുതിയ ഭാരവാഹികളെ നിശ്ചയിക്കാനും ധാരണ. പുതുതായി നേതൃത്വമേറ്റെടുത്ത കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കൂടെ പ്രവര്‍ത്തിക്കാന്‍ പുതിയ ടീം വേണമെന്നായിരുന്ന ആഗ്രഹം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരാനിരിക്കെ പുനഃസംഘടന നടത്തുന്നത് പ്രതികൂലമായിരിക്കുന്ന നിലപാടിലായിരുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍. നീണ്ട ചര്‍ച്ചക്കൊടുവിലാണ് ചെറിയ ടീമിനെ നിശ്ചയിക്കാന്‍ ധാരണയായത്. ഇതിനായി ഡല്‍ഹിയിലെത്തി നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തി. […]

India Kerala

ബി.ജെ.പിയുടെ സമരം എങ്ങുമെത്തിക്കാനാവാത്ത അവസ്ഥയിൽ

ശബരിമലയിലെ യുവതീപ്രവേശന പ്രശ്നവുമായി ബന്ധപ്പെട്ട ബി.ജെ.പി നടത്തുന്ന സമരം എങ്ങുമെത്തിക്കാനാവാത്ത അവസ്ഥയിൽ. പാര്‍ട്ടിയിലെ മുന്‍നിര നേതാക്കള്‍ പോലും സമരത്തോട് മുഖം തിരിക്കുകയാണ്. ശക്തി തെളിയിക്കാൻ പോലുമാകാതെ ആളൊഴിഞ്ഞയിടമായി സമരപ്പന്തൽ മാറി. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരലംഘനം തടയുക തുടങ്ങിയ ആവശ്യങ്ങളുമായി ബി.ജെ.പി സമരം തുടങ്ങിയത് കഴിഞ്ഞ മാസം മൂന്നിനാണ്. ഓരോ ദിവസവും ഓരോ ജില്ലക്കും ചുമതല നൽകിയായിരുന്നു ക്രമീകരണം. എന്നാൽ സമരത്തോട് സർക്കാർ നിസംഗഭാവം തുടർന്നതോടെ നേതൃത്വം വെട്ടിലായി. ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, […]

India Kerala

തേനീച്ചയുടെ കുത്തേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

വീട്ടില്‍ തേനീച്ചക്കൂടിന് സമീപം നിന്ന് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിനി തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. മൂവാറ്റുപുഴ വാളകം സ്വദേശിനിയായ അലീന ബെന്നി (13) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. തേനീച്ച കൃഷി നടക്കുന്ന ഇവരുടെ വീട്ടില്‍ തേനീച്ചക്കൂടിനു സമീപം നില്‍ക്കുമ്പോഴാണ് അലീനയുടെ മുഖത്തും കഴുത്തിലുമായി തേനീച്ചയുടെ കുത്തേറ്റത്. തുടര്‍ന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട കുട്ടിയെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തേനീച്ചയുടെ കുത്തേറ്റതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയും നീര്‍വീക്കവുമാണ് മരണത്തിനിടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

India Kerala

ആലപ്പാട് സമരം ന്യായമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് കാനം രാജേന്ദ്രൻ

ആലപ്പാട് സമരം ഹൈജാക്ക് ചെയ്യാൻ സർക്കാർ ആരെയും അനുവദിക്കില്ലെന്നും ആലപ്പാട് സമരം ന്യായമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് കാനം രാജേന്ദ്രൻ.   സി പി ഐ ജനങ്ങളുെടെ സമരത്തിനൊപ്പമാണ്. ഖനനം നിർത്തിയതിന് ശേഷം ചർച്ച എന്നാണ് സമരക്കാരുടെ ആവശ്യം, അവർ കടുംപിടുത്തം പിടിക്കില്ലെന്നാണ് വിശ്വാസം. നിയമസഭ സമിതിയുടെ ശുപാർശ കൂടെ പരിഗണിച്ച് രമ്യമായി പ്രശ്നം സമരം പരിഹരിക്കും..

India Kerala

ഭരണഘടനാ ബെഞ്ചിന്റെ വിധി സുപ്രീംകോടതിക്ക് സംഭവിച്ച തെറ്റ്; കെ മുരളീധരന്‍

ശബരിമലയിൽ യുവതി പ്രവേശനം സംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി സുപ്രീംകോടതിക്ക് സംഭവിച്ച തെറ്റാണെന്ന് കെ മുരളീധരൻ എംഎൽഎ. മതവിശ്വാസങ്ങളുടെ കാര്യത്തിൽ കോടതികൾ സൂക്ഷ്മത പാലിക്കണമെന്നും മുരളീധരൻ പറഞ്ഞു.24 എഡിറ്റർ ഇൻ ചാർജ് പിപി ജെയിംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കെ മുരളീധരൻ എംഎൽഎ നിലപാട് വ്യക്തമാക്കിയത്. അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ഇന്ന് വൈകിട്ട് ആറ് മണിയ്ക്ക് ട്വന്റിഫോറില്‍ കാണാം.  ടി പി ചന്ദ്രശേഖരൻ കേസിൽ ശക്തമായ നിലപാട് എടുത്തിരുന്നുവെങ്കിൽ എൽ ഡി എഫ് അധികാരത്തിൽ വരില്ലായിരുന്നു. എ കെ […]

India Kerala

സര്‍ക്കാര്‍ ആലപ്പാട്ടുകാര്‍ക്കൊപ്പം

ആലപ്പാട്ടെ സമരക്കാരുമായി ചർച്ചക്ക് തയ്യാറാണെന്നും മേഴ്സിക്കുട്ടിയമ്മ. വ്യവസായവകുപ്പാണ് ഇതിന് മുന്‍കൈയെടുക്കേണ്ടത്. അശാസ്ത്രീയമായ ഖനനം പാടില്ല എന്ന നിലപാട് തന്നെയാണ് സർക്കാറിനെന്നും സര്‍ക്കാര്‍ സമരക്കാര്‍ക്ക് ഒപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.  നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാർശകൾ നടപ്പാക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. എന്നാല്‍ സമരത്തിന് മുന്നില്‍ ഗൂഢനീക്കം ഉണ്ടെന്നും സമരവുമായി അനുകൂലിക്കാന്‍ കഴിയില്ലെന്നുമാണ് മുമ്പ് മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചത്. ‘സ്റ്റോപ്പ് മൈനിംഗ്, സേവ് ആലപ്പാട്’ എന്ന മുദ്രാവാക്യമുയർത്തി ജനകീയ സമിതി നടത്തുന്ന സമരം അക്ഷരാർത്ഥത്തിൽ അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. നവംബർ 1-നാണ്  അനിശ്ചിതകാല റിലേ […]