India

കെഎസ്‌ആര്‍ടിസി ; പ്രതിപക്ഷ യൂണിയനുകള്‍ നവംബര്‍ നാലിന് പണിമുടക്കും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍ നവംബര്‍ നാലിന് പണിമുടക്ക് പ്രഖ്യാപിച്ചു. കെഎസ്‌ആര്‍ടിസിയിലെ എംഡിയുമായി പ്രതിപക്ഷ യൂണിയന്‍ പ്രതിനിധികള്‍ ബുധനാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ടുപോകുന്നത് .

India

ലക്ഷദ്വീപിൽ കനത്ത മഴ: ബേപ്പൂരില്‍ നിന്നുള്ള കപ്പല്‍ സര്‍വ്വീസ് റദ്ദാക്കി

ലക്ഷദ്വീപിൽ കനത്ത മഴ. വെള്ളം കയറിയതിനെ തുടർന്ന് കവരത്തി ദ്വീപിൽ 42 പേരെ മാറ്റിപ്പാർപ്പിച്ചു. ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള യാത്രാ – ചരക്ക് കപ്പലുകളുടെ സർവ്വീസ് റദ്ദാക്കി. അറബിക്കടലിൽ രൂപം കൊണ്ട മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെ തുടർന്നാണ് ലക്ഷദ്വീപ് മേഖലകളിൽ അതി ശക്തമായ കാറ്റും മഴയും തുടരുന്നത്. ലക്ഷദ്വീപിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കവരത്തി, ആന്ത്രോത്ത്, കല്പേനി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. എല്ലായിടങ്ങളിലും ചുഴലിക്കാറ്റ് ആഞ്ഞുവീശുകയാണ്. ബേപ്പൂരിൽ നിന്നും മിനിക്കോയിലേക്ക് പുറപ്പെടേണ്ട യാത്രാ […]

India

മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു: കനത്ത മഴ, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അറബിക്കടലില്‍ രൂപം കൊണ്ട മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറുന്നു. ഇതിന്റെ ഫലമായി കേരളത്തിലും ലക്ഷദ്വീപിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപപ്പെട്ട മഹാ ചുഴലിക്കാറ്റ് ഉച്ചയോടെയാണ് ശക്തിപ്രാപിച്ചത്. തീവ്ര ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ഇതോടെ സംസ്ഥാനത്താകെ മഴ ശക്തമായി. നേരത്തെ നാല് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് 10 ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. തിരുവനന്തപുരം, […]

India

മേയര്‍ സ്ഥാനത്ത് നിന്ന് സൗമിനി ജെയിനെ മാറ്റുന്ന കാര്യത്തില്‍ ഭിന്നത

കൊച്ചി മേയര്‍ സ്ഥാനത്ത് നിന്ന് സൗമിനി ജെയിനെ മാറ്റുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. എട്ട് മാസം ബാക്കി നില്‍ക്കെ മാറ്റുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ നിലപാടെടുത്തു. മേയറെ മാറ്റരുതെന്ന് രാഷ്ട്രീയകാര്യ സമിതിയില്‍ വി.എം സുധീരന്‍ ആവശ്യപ്പെട്ടു. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ച തുടരുകയാണ്. സൗമിനി ജെയ്‍നിനെ മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കെ.പി.സി.സിയോട് ആവശ്യപ്പെട്ടിരുന്നു. ഉപതെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഈ ആവശ്യം ഉയര്‍ന്നത്. മേയറെ നീക്കാൻ അണിയറയിൽ നീക്കങ്ങള്‍ […]

India Kerala

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവം: എല്ലാ പരാതികളും പരിശോധിക്കുമെന്ന് ഡി.ജി.പി

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയൽ അന്വേഷണത്തില്‍ എല്ലാ പരാതികളും ഉള്‍പ്പെടുത്തി പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. വ്യാജ ഏറ്റുമുട്ടലെന്ന ആക്ഷേപത്തിലടക്കം പരിശോധനയുണ്ടാകും. ക്രൈംബ്രാഞ്ച് അന്വേഷണം സ്വാഭാവിക നടപടിയാണെന്നും ഡി.ജി.പി പറഞ്ഞു.

India

‘മഹ’ ചുഴലിക്കാറ്റ്; ശനിയാഴ്ച വരെ മത്സ്യബന്ധനം നിരോധിച്ചു

തിരുവനന്തപുരം: കേരള തീരത്ത് ശനിയാഴ്ച വരെ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു. ‘മഹാ’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെ തുടര്‍ന്നാണ് ഇത്. കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്ന് പോകുന്നതിനാല്‍ മല്‍സ്യബന്ധനത്തിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികളെ പൂര്‍ണമായും തിരിച്ചു വിളിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് മുമ്ബ് ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കും. മണിക്കൂറില്‍ 90 മുതല്‍ 140 കിമീ വരെയാണ് കാറ്റിന്റെ വേഗത. ഇനിയുള്ള സമയങ്ങളിലും കടല്‍ അതിപ്രക്ഷുബ്ധാവസ്ഥയില്‍ തന്നെ തുടരാനാണ് സാധ്യത.

Entertainment

മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച്‌ സണ്ണി വെയ്ന്‍

മലയാളത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് മലയാളത്തിലെ യുവതാരം സണ്ണി വെയ്ന്‍. താരം തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. മഞ്ജു വാര്യര്‍ക്കൊപ്പമുള്ള പുതിയ ചിത്രത്തില്‍ സൈന്‍ ചെയ്തെന്നും പ്രോജക്ടില്‍ ഏറെ ആവേശമുണ്ടെന്നുമാണ് സണ്ണി ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ‘ഫ്രഞ്ച് വിപ്ലവ’മാണ് സണ്ണി വെയ്ന്‍ നായകനായി ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ചിത്രം. രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ അതിഥി താരമായും സണ്ണി […]

India Kerala

മദ്യ വ്യാപാരം മൗലികാവകാശമല്ലെന്ന് ഹൈക്കോടതി

മദ്യ വ്യാപാരം മൗലികാവകാശമല്ലെന്ന് ഹൈക്കോടതി. മദ്യവ്യാപാരത്തിന് അനുമതി നൽകുമ്പോൾ ജനങ്ങളുടെ സ്വകാര്യത കൂടി കണക്കിലെടുക്കണമെന്നും കോടതി നിർദേശം നല്‍കി. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച സാഹചര്യത്തിൽ മദ്യവ്യാപാരത്തിന് ലൈസൻസ് നൽകുമ്പോൾ സമീപത്തുള്ളവരുടെ സ്വകാര്യത കൂടി കണക്കിലെടുക്കണം. ലൈസൻസിന്‍റെ അടിസ്ഥാനത്തിലുള്ള വ്യാപാരമായതിനാൽ മദ്യശാലകൾക്ക് ബാധകമാകുന്ന കൃത്യമായ ശുപാർശകൾ സർക്കാർ തയ്യാറാക്കണം. അല്ലാത്തപക്ഷം വരും നാളുകളിൽ ലൈസൻസ് അനുവദിക്കുന്നതിനും മറ്റും പ്രശ്നങ്ങളുണ്ടാകുമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് സൂചിപ്പിച്ചു. കള്ളുഷാപ്പ് തന്‍റെ വീടിനടുത്തേക്ക് മാറ്റുന്നതിനെതിരെ പട്ടാമ്പി വള്ളൂർ സ്വദേശിനി വിലാസിനി […]

India

ശനിയാഴ്ച വരെ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം: ശനിയാഴ്ച വരെ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 75 കി.മീ. വേഗതയുള്ള കാറ്റിന് സാധ്യത. അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം തീവ്രമായതോടെ സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. മല്‍സ്യബന്ധനത്തിന് പൂര്‍ണനിരോധനം ഏര്‍പ്പെടുത്തി.

Movies

മലയാള ചിത്രം ‘മാമാങ്ക’ത്തിലെ പുതിയ സ്റ്റില്ലുകള്‍

ബിഗ് ബഡ്ജറ്റ് മമ്മൂട്ടി ചിത്രം മാമാമാങ്കത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം നവംബര്‍ 21ന് പ്രദര്‍ശനത്തിന് എത്തും