Entertainment

മമ്മൂട്ടിയെ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ആരാധിക; ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ച് താരം

സിനിമാതാരങ്ങളെ ഒന്ന് നേരിട്ട് കാണാനായി ആരാധകര്‍ കാത്തുനില്‍ക്കുന്നത് സാധാരണയാണ്.. കൈ കൊടുക്കുകയും, സെല്‍ഫിക്ക് പോസ് ചെയ്യുകയും, അപൂര്‍വം ചിലരെ കെട്ടിപ്പിടിക്കുന്നതും കൈ കൊടുത്ത് പിരിയുന്നതും എല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്.. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നേരിട്ട് കണ്ട സന്തോഷത്തിലുള്ള ആരാധികയായ പെണ്‍കുട്ടിയുടെ പൊട്ടിക്കരച്ചിലും, ചേര്‍ത്തുനിര്‍ത്തിയുള്ള താരത്തിന്‍റെ സ്നേഹപ്രകടനവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എറണാകുളത്ത് മമ്മൂട്ടിയുടെ വീടിന് മുമ്പിലായിരുന്നു സംഭവം. മമ്മൂട്ടിയെ കാണാനായി വീടിന് മുന്നില്‍ കാത്തുനിന്ന ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് താരം ഇറങ്ങി വന്നതോടെയാണ്, കൂട്ടത്തില്‍ ഒരു ആരാധിക സന്തോഷം […]

India Kerala

മാവോ വേട്ട വ്യാജ ഏറ്റുമുട്ടലാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി: മുല്ലപ്പള്ളി

മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്ന് ഒരു ഉദ്യോഗസ്ഥന്‍ തന്നോട് വെളിപ്പെടുത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ മാവോയിസ്റ്റുകളെ സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞ കെ മുരളീധരന്‍ എംപി, മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. മോദിയുടെ അനുയായികളാണ് പൊലീസ് തലപ്പത്തുള്ളവര്‍. അവര്‍ മോദിയുടെ നയം നടപ്പാക്കുകയാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു. പൊലീസ് നടപടിയെ ശക്തമായി വിമര്‍ശിച്ച ജനയുഗം മുഖപ്രസംഗമെഴുതി. ലഘുലേഖയുടെ പേരിൽ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് ദുരൂഹമാണെന്നും അറസ്റ്റിലായവരുടെ മാവോ ബന്ധം പൊലീസ് […]

India Kerala

യു.എ.പി.എ അറസ്റ്റ്: ജാമ്യാപേക്ഷ നാളെ പരിഗണിക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. യു.എ.പി.എ ചുമത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത നടപടി പൊലീസ് അതിക്രമമാണെന്ന് പ്രതിഭാഗം വാദിച്ചു. യു.എ.പി.എ ചുമത്തിയ റിപ്പോർട്ടാണ് പ്രോസിക്യൂഷൻ കോടതിയിൽ നൽകിയത്. എന്നാൽ പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തില്ല. പന്തീരങ്കാവിൽ നിന്ന് രണ്ട് യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത നടപടി പൊലീസിന്റെ അതിക്രമത്തിന് ഉദാഹരണമാണെന്നും വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാകുമെന്നും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളിൽ നിന്ന് ഒന്നും പിടിച്ചെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ യു.എ.പി.എ […]

Entertainment

ദിലീപും ജോഷി കൂട്ടുകെട്ട് വീണ്ടും; അണിയറയിലൊരുങ്ങുന്നത് മാസ് ചിത്രം

ഒരു ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ മാസ് ഫിലിം മേക്കര്‍ ജോഷിയും ദിലീപും ഒന്നിക്കുന്നു. അവതാരം എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് ഓണ്‍ എയര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. നവാഗതരായ അരുണും നിരഞ്ജനും ചേര്‍ന്ന് തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍റെ വേഷത്തിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. സജിന്‍ ജാഫര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ജനുവരിയില്‍ ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. റണ്‍വേ, ലയണ്‍, ട്വന്‍റി ട്വന്‍റി, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് എന്നീ ചിത്രങ്ങളിലൂടെയാണ് ദിലീപും ജോഷിയും […]

India Kerala

കെ.എസ്.ആര്‍.ടി.സി സമരത്തില്‍ വലഞ്ഞ് യാത്രക്കാര്‍; നെടുമങ്ങാട് ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍ക്ക് മര്‍ദ്ദനം

കെ.എസ്.ആര്‍.ടി.സിയില്‍ യു.ഡി.എഫ് അനുകൂല ട്രേഡ് യൂണിയന്‍ നടത്തുന്ന സമരം സംസ്ഥാനത്തെ ബസ് ഗതാഗതത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്ത് 40 ശതമാനം സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് ഡ്യൂട്ടിക്കെത്തിയ ഡ്രൈവറെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു. സമരം ചെയ്യുന്ന ജീവനക്കാര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. ജീവനക്കാരുടെ സംഘടനകളുമായി അടുത്ത ആഴ്ച മന്ത്രി ചര്‍ച്ച നടത്തും. പല കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെയും കാഴ്ച ഇതായിരുന്നു. ആവശ്യത്തിന് ബസുകളില്ല. ഉളള ബസുകളില്‍ കയറാന്‍ തിക്കും തിരക്കും. ദീര്‍ഘ ഹ്രസ്വദൂര […]

India Kerala

വാളയാര്‍ കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് കെ.സി വേണുഗോപാല്‍

വാളയാര്‍ കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേസ് സി.ബി.ഐ അന്വേഷിക്കണണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. മുല്ലപ്പള്ളിയുടെ ഉപവാസ സമരം പാലക്കാട് തുടരുകയാണ്. സി.പി.എം വാളയാർ കേസ് അട്ടിമറിക്കുന്നു, കേസ് സി.ബി. ഐ തന്നെ അന്വേഷിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് സമരം. കെ പി .സി .സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ 250ഓളം പേരാണ് ഉപവാസം ഇരിക്കുന്നത്. പ്രതികളെ സംരക്ഷിക്കാൻ ഉന്നത രാഷ്ട്രീയ ഗൂഢലോചന നടന്നുവെന്നും സി.ഡബ്ള്യൂ.സി ചെയർമാന്റെ […]

India Kerala

മാവോയിസ്റ്റുകളെ പരിശുദ്ധരാക്കാൻ ആരും ശ്രമിക്കണ്ടെന്ന് പിണറായി

മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി. മാവോയിസ്റ്റുകളെ പരിശുദ്ധരാക്കാൻ ആരും ശ്രമിക്കണ്ടെന്ന് പിണറായി പറഞ്ഞു. വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എല്‍.ഡി.എഫിൽ നിന്നടക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ച് മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തിയത്. മാവോയിസ്റ്റുകൾ കീഴടങ്ങാൻ വന്നവരാണെന്ന സി.പി.ഐ വാദവും മുഖ്യമന്ത്രി തള്ളി. മാവോയിസ്റ്റുകളെ ന്യായീകരിക്കുന്ന കോൺഗ്രസ് നടപടി ഞെട്ടിക്കുന്നതാണ്. അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ആവർത്തിച്ച പ്രതിപക്ഷം കീഴടങ്ങാൻ വന്നവരെ പോലീസ് പോയിന്റ് ബ്ലാങ്കിൽ […]

Entertainment

ഹൊറര്‍-ചിരി ചിത്രമായി പാതിരാ കുര്‍ബാന; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അടി കപ്യാരെ കൂട്ടമണിക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ‘പാതിരാ കുര്‍ബാന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നർമത്തിനൊപ്പം ഹൊററിനും പ്രാധാന്യം നൽകിയായിട്ടാകും ചിത്രം പുറത്തിറങ്ങുക. വിനയ് ജോസ് തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. ബ്ളുലൈൻ മൂവീസ്സിന്റെ ബാനറില്‍ റെനീഷ് കായകുളം, സുനീർ സുലൈമാൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജൂഡ് ആന്റണി ജോസഫ്, ജി മാർത്താണ്ഡൻ, […]

India Kerala

53ാമത് സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് തുടക്കമായി

53ാമത് സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് തൃശ്ശൂര്‍ കുന്നംകുളത്ത് തുടക്കമായി. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ മേള ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസം നീളുന്ന ശാസ്ത്രോത്സവത്തിൽ 350 ഓളം ഇനങ്ങളിലായി 12,000 വിദ്യാര്‍ത്ഥികളാണ് മത്സരിക്കുന്നത്. കുന്നംകുളം നഗരസഭ ടൗൺഹാളിൽ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ മേള ഉദ്ഘാടനം ചെയ്തു. ഇന്നത്തെ ശാസ്‌ത്രോല്‍സവ വിജയികളാണ് നളെയുടെ ശാസ്ത്രജ്ഞരെന്ന് മന്ത്രി എ.സി മൊയ്തീന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യസമന്ത്രി പ്രഫസര്‍ രവീന്ദ്രനാഥ്, കൃഷി മന്ത്രി […]

India Kerala

വിവാദങ്ങള്‍ക്കിടെ ടയര്‍ കട ഉദ്ഘാടനത്തിന് എം.എം മണി എത്തി

ടയർ മാറ്റ വിവാദത്തിനിടെ മന്ത്രി എം. എം മണി ടയർ കട ഉൽഘാടനത്തിന് എത്തിയത് നാട്ടുകാരിൽ കൗതുകമുണർത്തി. വാഹന യാത്രികർക്ക് സഹായകരമായി ടയർ കടകൾ സംസ്ഥാനത്ത് ഉടനീളം പൊട്ടി മുളയ്ക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. തന്‍റെ വാഹനത്തിന്‍റെ ടയറുകൾ മാറ്റിയത് ചിലർ ബോധപൂർവം വിവാദമാക്കിയതാണെന്നും എം.എം മണി പറഞ്ഞു. മന്ത്രി വാഹനത്തിന്റെ 34 ടയറുകൾ മാറ്റിയ മന്ത്രിയെന്ന വിമർശനം കേൾക്കുന്നതിനിടെയാണ് എം.എം മണി നെടുങ്കണ്ടം കല്ലാറിൽ ടയർ കട ഉദ്ഘാടനത്തിന് എത്തിയത്. മണിയാശാന്‍റെ വാഹനം തന്നെ ആദ്യ അലൈൻമെന്‍റ് […]