ദേശീയപാത 66ല്‍ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലം അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് മുതൽ എട്ടു ദിവസത്തേക്ക് അടച്ചിടും. രാത്രി 9 മുതല്‍ രാവിലെ 6 വരെയാണ് ഗതാഗത നിയന്ത്രണം. 29 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ ഉപരിതലം നവീകരിക്കുന്നത്. ഇന്റര്‍ലോക്ക് ചെയ്യുന്നതുള്‍പ്പടെ അറ്റകുറ്റ പണികള്‍ക്കായാണ് ഭാരതപ്പുഴക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതം എട്ട് ദിവസത്തേക്ക് പൂര്‍ണമായി നിര്‍ത്തിവെക്കുന്നത്. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് ഗതാഗത നിരോധനം. മിനി പമ്പയോട് ചേര്‍ന്ന തകര്‍ന്ന റോഡും ഇതോടൊപ്പം […]
Tag: Kerala
പരാതി അനാവശ്യം; ബസ് ഉടമകള്‍ക്ക് അഞ്ച് ലക്ഷം പിഴ ചുമത്തി ഹൈക്കോടതി
കൊച്ചി: ആര്‍ടിഒക്ക് എതിരെ പരാതി നല്‍കിയ ബസുടമകള്‍ക്ക് പിഴ ചുമത്തി ഹൈക്കോടതി. കേസ് അനാവശ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ബസുടമകള്‍ക്ക് എതിരെ പിഴ ചുമത്തിയത്. എറണാകുളം ബസ് ട്രാന്‍സ്പോര്‍ട് അസോസിയേഷനാണ് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്. അനാവശ്യ പരാതി നല്‍കി കോടതിയുടെ സമയം കളഞ്ഞതിനാണ് പിഴ ചുമത്തിയത്. മുന്‍ ആര്‍ടിഒ ജോജി പി ജോസ് ബസുടമകളെ അനാവശ്യമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയാണ് ആരോപണം അടിസ്ഥാനമല്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതി ഉയര്‍ന്ന തുക പിഴ ചുമത്തിയത്. പിഴയില്‍ മൂന്ന് […]
‘കോപ്പി അടിച്ചെങ്കില്‍ അത് എന്റെ കഴിവ്’; പി.എസ്.സി പരീക്ഷാ തട്ടിപ്പിലെ ‘സാമര്‍ത്ഥ്യം’ തുറന്ന് പറഞ്ഞ് പ്രതി നസീം ഫേസ്ബുക്കില്‍
‘കോപ്പി അടിച്ചെങ്കില്‍ അത് തന്റെ കഴിവെന്ന്’ പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോക്ക് താഴെയുള്ള കമന്റിലാണ് പ്രതി നസീം ഇങ്ങനെ പ്രതികരിച്ചത്. യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസിലും പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതോടെയാണ് നസീമും ശിവരഞ്ജിത്തും സ്വാഭാവിക ജാമ്യത്തില്‍ ജയില്‍ മോചിതരായത്. ജയിലിലേക്ക് കഞ്ചാവ് കടത്തുകയും ഉപയോഗിക്കുകയും ചെയ്‌തെന്ന കേസിലും നസീമിന് ജാമ്യം ലഭിച്ചിരുന്നു. ഫേസ്ബുക്കില്‍ പുതുതായി ചേര്‍ത്ത പ്രൊഫൈല്‍ […]
എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ ഗാനമൊരുക്കുന്നു
കാല്‍ നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ ഗാനം ഒരുക്കുന്നു. ഗായകന്‍ വിജയ് യേശുദാസാണ് ഈ ഗാനം ആലപിക്കുന്നത്. ഗാനത്തിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞു. സംവിധായകന്‍ ബ്ലെസ്സി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ബ്ലെസ്സി സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിലൂടെയാണ് എആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. 1992ല്‍ പുറത്തിറങ്ങിയ മണി രത്‌നം ചിത്രമായ റോജയിലൂടെ സംഗീത രംഗത്തെത്തിയ എആര്‍ റഹ്മാന്‍ മലയാളത്തില്‍ യോധയ്ക്ക് വേണ്ടി സംഗീതം നിര്‍വഹിച്ചിട്ടുണ്ട്. എആര്‍ […]
സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെയും സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും പുതിയ സര്‍ക്കുലറെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കുന്നു. സര്‍ക്കുലര്‍ കര്‍ശനമായി നടപ്പാക്കാന്‍ പ്രഥമാധ്യാപകരും വിദ്യാഭ്യാസ ഓഫീസര്‍മാരും ശ്രദ്ധിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.
കരമന ജയമാധവൻ നായരുടെ മരണം; നിർണായക തെളിവ് പൊലീസിന് ലഭിച്ചു
കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക തെളിവ് പൊലീസിന് ലഭിച്ചു. രക്തക്കറ പുരണ്ട തടി കഷ്ണം വീടിന്റെ പുറക് വശത്ത് നിന്നും പൊലീസ് കണ്ടെടുത്തു. ഹാളിലെ മൂന്ന് ഇടങ്ങളിൽ നിന്ന് രക്തക്കറയും കണ്ടെത്തി. ജയമാധവൻ നായർ മരിച്ചു കിടന്ന വീടിന്റെ പുറക് വശത്ത് നിന്നാണ് രക്തക്കറ പുരണ്ട തടി കഷ്ണം ലഭിച്ചത്. ഹാളിലെ ഭിത്തിയിലാണ് രക്തക്കറ കണ്ടെത്തിയത്. കൂടത്തില്‍ വീട്ടിലെത്തിയപ്പോള്‍ ജയമാധവന്‍ നായര്‍ കട്ടിലില്‍നിന്ന് വീണു കിടക്കുന്നതു കണ്ടെന്നാണ് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ […]
28 വര്‍ഷങ്ങള്‍ക്ക് ശേഷം കലോത്സവം കാസര്‍കോട്; അതിഥികളെ സ്വീകരിക്കാന്‍ സ്വന്തം വീടുകളൊരുക്കി നാട്ടുകാര്‍
സംസ്ഥാന സ്കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ കാസര്‍കോട് കാഞ്ഞങ്ങാട് നഗരം ഒരുങ്ങുന്നു, വര്‍ഷങ്ങള്‍ക്കിപ്പുറം ജില്ലയിലേക്കെത്തുന്ന കലോത്സവത്തിനായി വിപുലമായ തയ്യാറെടുപ്പുകളാണ് സംഘാടകര്‍ നടത്തുന്നത്. കലോത്സവത്തിനായെത്തുന്നവര്‍ക്ക് തദ്ദേശീയരുടെ വീടുകളില്‍ താമസ സൌകര്യമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. 28 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാസര്‍കോട് ജില്ല വേദിയാകുന്നത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം ജില്ലയിലേക്കെത്തുന്ന കലോത്സവത്തെ അവിസ്മരണീയമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. കലോത്സവത്തിനായെത്തുന്ന കുട്ടികളും , രക്ഷിതാക്കളും, അധ്യാപകരുമുള്‍പ്പെടെയുള്ളവര്‍ക്ക് താമസത്തിനായി വ്യത്യസ്തമായ സംവിധാനമാണ് സംഘാടകര്‍ ഒരുക്കുന്നത്. തദ്ദേശീയരായ ആളുകളുടെ വീടുകളില്‍ ഇവര്‍ക്കായി താമസ സൌകര്യമൊരുക്കാനാണ് പദ്ധതി. ഇതിനായുള്ള […]
ഹാമര്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; മൂന്ന് കായിക അധ്യാപകരെ അറസ്റ്റ് ചെയ്തു
കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മേളയുടെ സംഘാടകരായ മൂന്ന് കായിക അധ്യാപകരെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കുറ്റകരമായ അനാസ്ഥയെ തുടര്‍ന്ന് ഉണ്ടായ മരണത്തിന് ചുമത്തുന്ന ഐപിസി 304 എ വകുപ്പ് ചുമത്തിയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. മേളയുടെ പ്രധാന റഫറിയായ മുഹമ്മദ് കാസിം, ഹാമര്‍ത്രോ റഫറിയായ മാര്‍ട്ടിന്‍,ഗ്രൌണ്ട് റഫറിയായ ജോസഫ് സേവി എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. […]
പാലാരിവട്ടം: ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ വിശദീകരണം തേടി
കൊച്ചി: പാലാരിവട്ടം അഴിമതിയില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിജിലന്‍സ് ഡയറക്ടറുടെ വിശദീകരണം തേടി. പത്ത് ദിവസങ്ങള്‍ക്കകം വിജിലന്‍സ് വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് സുനില്‍ തോമസ് ഉത്തരവിട്ടു. നോട്ടു നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രസ്ഥാപത്തിന്റെ അക്കൗണ്ടിലേക്ക് കൊച്ചിയിലെ രണ്ട് ബാങ്കുകളില്‍ നിന്നും 10 കോടി രൂപ നിക്ഷേപിച്ചുവെന്നും കണക്കില്‍പ്പെടാത്ത ഈ പണത്തിന്റെ കേന്ദ്രം ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.അതിനാല്‍ അന്വേഷണം വേണമെന്നുമാണ്‌ആവശ്യം.അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങള്‍ കൈമാറുന്നത് നല്ല […]
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു; വിഎസ് ആശുപത്രി വിട്ടു
തിരുവനന്തപുരം; തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലായിരുന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറില്‍ ചെറിയ രീതിയിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് ഒക്ടോബര്‍ 25ന് വിഎസ് അച്യുതാന്ദനെ തിരുവനന്തപുരം എസ്‌യുടി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ശ്രിചിത്രയിലേക്ക് മാറ്റുകയായിരുന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് ഉപേക്ഷിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.