കോഴിക്കോട്; കോഴിക്കോട്- കണ്ണൂര്‍ റൂട്ടിലെ ദീര്‍ഘദൂര ബസുകളുടെ മിന്നല്‍ പണിമുടക്ക്. കഴിഞ്ഞദിവസം ഈ റൂട്ടില്‍ ഓടുന്ന ബസ് പൊലീസ് പിടിച്ചെടുക്കുകയും ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. ലോക്കല്‍ റൂട്ടില്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇന്നലെ കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ഗാലക്‌സി ബസ്സാണ് അമിത വേഗം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. താമരശേരി ഡിവൈഎസ്പി കെപി അബ്ദുള്‍ റസാക്കിന്റെ വാഹനത്തെ ഹോണ്‍ മുഴക്കിയും ബസിന്റെ വാതിലില്‍ അടിച്ചും ജീവനക്കാര്‍ മറികടക്കാന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കൊയിലാണ്ടി പൊലീസ് വാഹനം കസ്റ്റഡിയില്‍ എടുക്കുകയും […]
Tag: Kerala
പി.എസ്.സി പരീക്ഷ തട്ടിപ്പ്; നിയമനത്തിന് തടസമില്ലെന്ന് ക്രൈംബ്രാഞ്ച്
പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിയമനത്തിന് തടസമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് പ്രതികളല്ലാതെ മറ്റാരും കോപ്പിയടിച്ചതില്‍ തെളിവില്ലെന്നും റിപ്പോര്‍ട്ട്. പി.എസ്.സി സെക്രട്ടറിക്ക് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി കത്ത് നല്‍കി. പി.എസ്.സി പരീക്ഷയിൽ തിരിമറി കാണിച്ചെന്ന് കണ്ടെത്തിയതോടെ ആശങ്കയിലായിരുന്നു റാങ്ക് ലിസ്റ്റിലെ മറ്റ് ഉദ്യോഗാർഥികൾ. കൃത്രിമം കാണിച്ച് ലിസ്റ്റിൽ ഉൾപ്പെട്ടവർ കാരണം പി.എസ്.സി ലിസ്റ്റ് തന്നെ റദ്ദാകുമോ എന്ന ഭീതിയിലായിരുന്നു.യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തും പ്രണവും ഉൾപ്പെട്ട കെ.എ.പി […]
അറ്റകുറ്റപണികള്‍ അവതാളത്തില്‍; കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങുന്നത് തുടര്‍കഥയാവുന്നു
കെ.എസ്.ആര്‍.ടി.സി ബസുകളുടെ അറ്റകുറ്റ പണികള്‍ അവതാളത്തിലായതോടെ സര്‍വീസുകള്‍ മുടങ്ങുന്നത് തുടര്‍ക്കഥയാവുന്നു. ആവശ്യത്തിന് സ്പെയര്‍ പാര്‍ട്സുകള്‍ ഇല്ലാത്തതിനാല്‍ സര്‍വീസ് മുടങ്ങിയ നിരവധി ബസുകള്‍ ഇപ്പോള്‍ കട്ടപ്പുറത്താണ്. സ്വകാര്യ ലോബികളെ സഹായിക്കാനുള്ള മാനേജ്മെന്‍റ് നീക്കമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് തൊഴിലാളികളുടെ ആരോപണം. മിക്ക കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും കട്ടപ്പുറത്ത് കിടക്കുന്ന ബസ്സുകളില്‍ പലതിനും ചെറിയ അറ്റകുറ്റപ്പണികള്‍ മതിയാകും. എന്നാല്‍ ആവശ്യത്തിന് സ്പെയര്‍പാര്‍ട്സുകള്‍ ഇല്ലാത്തതിനാല്‍ ഓരോ ഡിപ്പോകളിലും കേടുപാടുകള്‍ തീര്‍ക്കാനായി കെട്ടിക്കിടക്കുന്ന ബസുകളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരികയാണ്. വയനാട്ടിലെ ഏറ്റവും സജീവമായ സുല്‍ത്താന്‍ […]
സാങ്കേതിക തകരാര്‍; തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകള്‍ വൈകിയോടുന്നു
സാങ്കേതിക തകരാര്‍ മൂലം തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകിയോടുന്നു . രാവിലെ ആറ് മണിക്ക് പുറപ്പെട്ട ജനശതാബ്ദി കൊച്ചുവേളിയില്‍ പിടിച്ചിട്ടിരിക്കുകയായിരുന്നു . രാവിലെ പുറപ്പെടേണ്ട പരശുറാം, ശബരി , എക്സ്പ്രസിനും പുറപ്പെടാനായില്ല. ഇപ്പോള്‍ തകരാര്‍ പരിഹരിച്ച ശേഷം ട്രയിനുകള്‍ പുറപ്പെട്ടിട്ടുണ്ട്. രണ്ട് മണിക്കൂറോളമാണ് ട്രെയിനുകള്‍ വൈകിയോടുന്നത്.
വാളയാര്‍ കേസില്‍ ഇപ്പോഴും തുടരന്വേഷണത്തിന് സാധ്യതയുണ്ടെന്ന് അഡ്വ.ജലജ മാധവന്‍
വാളയാര്‍ കേസില്‍ ഇപ്പോഴും തുടരന്വേഷണത്തിന് സാധ്യതയുണ്ടെന്ന് കേസിലെ മുന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജലജാ മാധവന്‍. അന്വേഷണ ഉദ്യോഗസ്ഥന്‍ തുടരന്വേഷണം ആവശ്യപ്പെട്ടാല്‍ കോടതി അംഗീകരിക്കും .ജുവനൈല്‍ കോടതിയില്‍ പാലക്കാട് നാര്‍ക്കോട്ടിക് സൈല്‍ ഡി.വൈ.എസ്.പിയാണ് അപേക്ഷ നല്‍കേണ്ടതെന്നും മുന്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ വ്യക്തമാക്കുന്നു. വാളയാര്‍ കേസില്‍ 4 പ്രതികളെ പാലക്കാട് സെഷ്യന്‍സ് കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്.കേസില്‍ വിധി പറയും മുന്‍പ് തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ അഫിഡവിറ്റ് നല്‍കിയാല്‍ […]
‘മുസ്‍ലിംകള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്തെത്തിയത്’ ശ്രീകുമാരന്‍ തമ്പി
മലയാള സിനിമയില്‍ വര്‍ഗീയതയുണ്ടെന്നു പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല എന്ന് മുതിര്‍ന്ന സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ബിനീഷ് ബാസ്റ്റിന്‍-അനില്‍ രാധാകൃഷ്ണ മേനോന്‍ വിഷയത്തെ മുന്‍നിര്‍ത്തിയെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പേരിന്‍റെ കൂടെ മേനോന്‍, പിള്ള, നായര്‍ എന്നൊക്കെയുള്ളവര്‍ വര്‍ഗീയ വാദികളാണെങ്കില്‍ സത്യന്‍, പ്രേം നസീര്‍, യേശുദാസ് മുതലായവര്‍ ഔന്നത്യത്തില്‍ എത്തുകയില്ല. മുസ്‍ലിംകള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്തെത്തിയത് എന്നും ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കിലൂടെ ചോദിക്കുന്നു. ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം […]
കെട്ടിട നിര്‍മാണ നിയന്ത്രണം; സര്‍വ്വകക്ഷി യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി
ഇടുക്കിയിലെ എട്ട് വില്ലേജുകളില്‍ കെട്ടിട നിര്‍മാണത്തിനുള്ള നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. നിയന്ത്രണമേർപ്പെടുത്തി ഇറക്കിയ ഭൂപതിവ് ചട്ട ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് റവന്യൂമന്ത്രി വിശദീകരിച്ചു. ഇടുക്കിയിലെ 8 വില്ലേജുകളിൽ കെട്ടിടനിർമ്മാണത്തിന് നിയന്ത്രണമേർപ്പെടുത്തി കൊണ്ടുവന്ന ഉത്തരവ് സാധാരണ ജനങ്ങളുടെ ഉപജീവനത്തെ ബാധിച്ചെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പി.ജെ ജോസഫ് ആരോപിച്ചു. 13 ജില്ലകളിൽ ഇല്ലാത്ത നിയന്ത്രണം ഇടുക്കിക്കാർക്ക് […]
മരടിലെ ഫ്ലാറ്റുകളില്‍ നിന്നും ഇന്ന് സാധനങ്ങൾ നീക്കാൻ ഉടമകൾക്ക് അനുമതി
സുപ്രിം കോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്ന് ഇന്ന് സാധനങ്ങൾ നീക്കാൻ ഉടമകൾക്ക് അനുമതി. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ച് മണിവരെ മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സാധനങ്ങൾ മാറ്റാനാണ് അനുമതി. സാധനങ്ങൾ പൂർണ്ണമായും നീക്കാൻ സാവകാശം ലഭിച്ചില്ലെന്ന് ഉടമകൾ നഷ്ടപരിഹാര നിർണ്ണയ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് എയർ കണ്ടീഷനുകളും ഫാനുകളും സാനിറ്ററി ഉപകരണങ്ങളും നീക്കാൻ ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായർ കമ്മിറ്റി ഫ്ലാറ്റ് ഉടമകൾക്ക് ഒരു ദിവസത്തെ സമയം […]
മാമാങ്കം 250 കോടി നേടും, ചരിത്രവിജയമാവും! മമ്മൂട്ടി പങ്കുവെച്ച പുതിയ ചിത്രത്തെ ഏറ്റെടുത്ത് ആരാധകര്‍
മമ്മൂട്ടി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മാമാങ്കം. പ്രഖ്യാപനേവള മുതലിങ്ങോട്ട് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് സിനിമ. ലൊക്കേഷന്‍ വിശേഷങ്ങളും ടീസറും ട്രെയിലറും ഗാനവുമൊക്കെ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. റിലീസിന് മുന്നോടിയായി സിനിമയെക്കെുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് അണിയറപ്രവര്‍ത്തകരും എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മമ്മൂട്ടിയും ഫേസ്ബുക്കിലൂടെ മാമാങ്കത്തിന്റെ ചിത്രം പങ്കുവെച്ച് എത്തിയിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്ത് എത്തിയിട്ടുള്ളത്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിനായി വന്‍താരനിരയാണ് അണിനിരന്നിട്ടുള്ളത്. കാവ്യ […]
ജയമാധവന്‍ നായരുടെ മരണം മര്‍ദ്ദനമേറ്റ് ?; വീടിനു പിന്നില്‍ നിന്നു ലഭിച്ച തടിക്കഷണത്തിലും രക്തക്കറ
തിരുവനന്തപുരം : കരമന കാലടി ഉമാമന്ദിരത്തില്‍ ജയമാധവന്‍നായര്‍ മര്‍ദനമേറ്റു മരിച്ചതാകാമെന്ന സംശയത്തിലേക്ക് അന്വേഷണം നീളുന്നു. വീടിനു പിന്നില്‍നിന്നു ലഭിച്ച തടിക്കഷണത്തിലെ രക്തക്കറയാണു സംശയം ബലപ്പെടുത്തുന്നത്. ജയമാധവന്‍നായര്‍ വീണു മരിച്ചെന്നാണു സ്വത്തുക്കള്‍ എഴുതി വാങ്ങിയ രവീന്ദ്രന്‍നായരുടെ മൊഴി. വീണു പരുക്കേറ്റപ്പോള്‍ തറയിലും കട്ടിലിലും രക്തക്കറ ഉണ്ടായെന്നു സമ്മതിക്കാമെങ്കിലും തടിക്കഷണത്തില്‍ രക്തം പുരണ്ടതിനു വിശദീകരണമില്ല. ജോലിക്കാരി ലീലയാണു വീടു വൃത്തിയാക്കിയത്. വീടു വൃത്തിയാക്കാന്‍ തടിക്കഷണത്തിന്റെ ആവശ്യവുമില്ല. ജയമാധവന്‍നായരുടെ തലയിലും മുഖത്തുമാണു പരുക്കേറ്റത്. അബോധാവസ്ഥയിലായിരുന്ന ജയമാധവന്‍നായരെ താനാണ് ആദ്യം കണ്ടതെന്നു രവീന്ദ്രന്‍നായര്‍ മൊഴി നല്‍കിയിട്ടുണ്ട്. […]